Home Shanavas Jalal ” ആ പാവത്തിനോട് എങ്ങനെ തോന്നിയടോ തനിക്ക് അങ്ങനെയൊക്കെ ചെയ്യാൻ “

” ആ പാവത്തിനോട് എങ്ങനെ തോന്നിയടോ തനിക്ക് അങ്ങനെയൊക്കെ ചെയ്യാൻ “

0

രചന : Shanavas Jalal

പെണ്ണ് കണ്ടിറങ്ങുമ്പോഴും അവളെ ചുറ്റിപറ്റി നിന്ന കുഞ്ഞിന്റെ മുഖം മനസ്സിൽ നിന്നും മാഞ്ഞിരുന്നില്ല .. പെണ്ണിനേക്കാൾ മനസ്സിൽ പതിഞ്ഞതും ആ മോളുടെ ചിരിയും ആ നുണക്കുഴിയുമാണ് ..

” ആഹാ ,പെണ്ണ് കണ്ടിറങ്ങിയത് മുതലേ സ്വപ്നം കണ്ടു തുടങ്ങിയോ …” എന്ന കൂട്ടുകാരന്റെ ചോദ്യത്തിന് അമ്മയും പെങ്ങളും ചിരിച്ചെങ്കിലും എന്റെ മനസ്സ് സത്യത്തിൽ ആ വീട്ടിൽ തന്നെയായിരുന്നു ..

” ഉണ്ണി അവർക്കും നമ്മളെ ഇഷ്ടായിന്നു , ഇനി എന്നത്തേക്കാ ബാക്കി കാര്യങ്ങൾ എന്ന് ചോദിച്ചു ബ്രോക്കർ വിളിച്ചിരുന്നു , ഞാൻ നിന്നോട് ചോദിച്ചിട്ട് പറയാമെന്ന് പറഞ്ഞ ഫോൺ കട്ടാക്കിയത് , എന്താ നിന്റെ അഭിപ്രായം എന്ന് ” അമ്മ ചോദിച്ചു തീരും മുമ്പേ ഞാൻ പറഞ്ഞു , “അമ്മേ , എനിക്ക് അവളെ ഒന്നുടെ കാണണം ” , ഇനിയും അങ്ങോട്ട് പോകണോ മോനെ എന്ന അമ്മയുടെ ചോദ്യത്തിന് ” വേണ്ട നാളെ അവൾ കോളേജിൽ നിന്നും ഇറങ്ങുമ്പോൾ കണ്ടോളാം ” എന്ന് പറഞ്ഞു റൂമിൽ കയറി കതകടച്ചെങ്കിലും മനസ്സ് നിറയെ ആ മോളും , അവളുടെ നുണക്കുഴി വിരിഞ്ഞ ചിരിയുമായിരുന്നു ..

പിറ്റേന്ന് വൈകുന്നേരം , അവളെ കാത്തു ഒരുപാട് നേരം നിക്കേണ്ടി വന്നില്ല , അപ്പോഴേക്കും അവൾ മുന്നിൽ എത്തിയിരുന്നു , പെട്ടന്ന് എന്നെ കണ്ടതിൽ ഒന്ന് അമ്പരന്നുവെങ്കിലും ഒരു ചെറു ചിരി തന്നു അവിടെ നിന്നും പോകാൻ തുനിഞ്ഞ അവളെ , ” അർച്ചന ഒരു പത്തു മിനിറ്റു.,എനിക്ക് തന്നോട് അൽപ്പം സംസാരിക്കാനുണ്ട് “എന്ന വാക്ക് കേട്ടിട്ടാകണം കൂടെയുണ്ടായിരുന്ന കൂട്ടുകാരികൾ അവളെ അവിടെ തനിച്ചാക്കിയിട്ടു നടന്നു നീങ്ങിയത് ….

” എന്തോ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞിട്ട് എന്തേ മിണ്ടാത്തത് ” എന്ന ചോദ്യം കേട്ടാണ് ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയത് , ” എന്താ മാഷേ വല്ല പ്രേമത്തിലും ചുറ്റപ്പെട്ടോ , എന്തായാലും പറഞ്ഞോ , ഞാൻ വീട്ടിൽ പറഞ്ഞോളാം ” എന്നവളുടെ വീണ്ടുമുള്ള ചോദ്യത്തിന് ” ഹേയ് അതൊന്നുമല്ലടോ , എനിക്ക് അറിയേണ്ടത് വീട്ടിൽ വന്നപ്പോൾ തന്നെ ചുറ്റിപറ്റി നിന്ന ആ വാവ ചേച്ചിയുടെ മോൾ എന്നല്ലേ പറഞ്ഞത് , എന്നിട്ട് ചേച്ചിയെക്കുറിച്ചൊന്നും പറഞ്ഞില്ല ……” എന്നെന്റെ ചോദ്യം കേട്ട് ” സൂരജിന് അങ്ങനെ മറക്കാൻ കഴിയുമോ ദേവിയെ” എന്നവളുടെ ചോദ്യം കേട്ട് ഞാൻ ഞെട്ടിപോയിരുന്നു ..

താൻ പോയ ശേഷം , ഒരു മൂലയിൽ തനിച്ചിരുന്ന് കരയുന്ന അവളെ കണ്ടിട്ട് അച്ഛൻ പറയുന്നുണ്ടായിരുന്നു വീണ്ടും അവളെ ഹോസ്പിറ്റലിൽ കാണിക്കണമെന്ന് , പക്ഷേ എനിക്ക് ഉറപ്പായിരുന്നു നിങ്ങളെ കണ്ടത് കൊണ്ടാണ് എന്റെ ചേച്ചി കരഞ്ഞതെന്ന് , കോളേജിൽ നിന്ന് വന്ന ചേച്ചിയുടെ ബാഗിൽ കിടന്ന നിങ്ങളുടെ ഫോട്ടോ ഇപ്പോഴും എന്റെ ഓർമയിലുണ്ട് … അത് ഒന്നുടെ ഉറപ്പിക്കാൻ ഞാൻ അവളോട് ചോദിച്ചപ്പോൾ അവൾ ഭ്രാന്തിയെ പോലെ എന്റെ മുന്നിൽ അഭിനയിച്ചു , മോളെ തൊട്ട് സത്യം ചെയ്യാൻ പറഞ്ഞപ്പോഴ ആ പാവം തല കുലുക്കിയത് , എന്റെ ചേച്ചയിയുടെ ജീവിതം ഇല്ലാതാക്കിയ ആൾ നിങ്ങൾ തന്നെയാണെന്ന് ,

രണ്ടു വർഷം ഭ്രാന്തിയായി അവൾ അഭിനയിച്ചു , ഒരുപാട് അടിയും തൊഴിയും കൊണ്ടത അന്ന് നിങ്ങൾ സമ്മാനിച്ച കുഞ്ഞിന് വേണ്ടിയും , പിന്നെ നിങ്ങളെ സ്നേഹിച്ചു പോയി എന്നൊരു കുറ്റത്തിനും അത് കൊണ്ട് തന്നെയാ ഒന്നും തിരക്കാതെ എനിക്ക് തന്നെ ഇഷ്ടമാണെന്ന് പറഞ്ഞത് ,, നിങ്ങളെ എനിക്ക് വേണമായിരുന്നു ,
അവളോട് ചെയ്തതിനു പ്രതികാരം ചെയ്യാൻ …

അവളോട് മുഖം തിരിച്ചു പെട്ടെന്ന് വീട്ടിലേക്ക് തിരിച്ചെങ്കിലും , ” ആ പാവത്തിനോട് എങ്ങനെ തോന്നിയടോ തനിക്ക് അങ്ങനെയൊക്കെ ചെയ്യാൻ ” എന്ന അവളുടെ വാക്കുകൾ നെഞ്ചിനെ കുത്തി കിറുന്നുണ്ടായിരുന്നു …

നേഴ്സിങ് പഠിക്കാൻ ബാംഗ്ളൂർ എത്തിയ സമയം , അത്രയും നാൾ വീട്ടുകാരുടെ കൺവെട്ടത്ത് നിന്ന് വളർന്നത് കൊണ്ടാകണം കിട്ടിയ സ്വാതന്ത്ര്യം ഞാൻ ശരിക്കും ആഘോഷിച്ചിരുന്നു , കൂട്ടിനു മൂന്ന് പ്രവാസി ബിസിനസുകാരുടെ മക്കളും കൂടിയായപ്പോൾ പണത്തിനും ഒരു കുറവില്ലായിരുന്നു … ക്‌ളാസ് തുടങ്ങി കുറച്ചു നാൾ കഴിഞ്ഞാണ് ദേവിയെ എന്റെ കണ്ണിൽ ഉടക്കിയത് , തനി നാടൻ പെൺകുട്ടി , ജീവിക്കുന്നത് ബാംഗ്ലുരാണെങ്കിലും, അവളെ ഒരിക്കൽ പോലും മോഡേൺ ലുക്കിൽ കാണാൻ കഴിഞ്ഞിട്ടില്ല …

ആദ്യം ആദ്യം ഒരുപാട് എതിർത്ത് നിന്നെങ്കിലും , ഒരിക്കലും തനിച്ചാക്കില്ലെന്ന് അവള് വിശ്വസിക്കുന്ന ദൈവങ്ങളെ തൊട്ട് സത്യം ചെയ്യിച്ചിട്ട തിരിച്ചും അവൾ എന്നെ സ്നേഹിച്ചു തുടങ്ങിയത് , സത്യത്തിൽ ഒരു കൗമാരക്കാരി കാമുകി അല്ലായിരുന്നു അവൾ എനിക്ക് .. ചിലപ്പോഴൊക്കെ വൈകി വീട്ടിൽ വരുന്നതിനു എന്നെ വഴക്ക് പറയുന്ന അച്ഛനായിരുന്നു അവൾ , പഠിക്കാത്തതിന് , കുളിച്ചിട്ട് തല നല്ലത് പോലെ തോർത്താതെ ക്‌ളാസിൽ ചെല്ലുന്നതിനു അവൾ എന്നെ ശകാരിക്കുന്നത് കാണുമ്പോൾ ഇവൾ എന്റെ അമ്മയാണോന്ന് പോലും ചിന്തിച്ചു പോകും ..

അന്ന് എന്റെ ജന്മദിനത്തിനു , റൂമിൽ വെച്ചു നടക്കുന്ന പാർട്ടിക്ക് അവളെയും വിളിക്കെടാ എന്ന കൂട്ടുകാരുടെ നിർബന്ധം കാരണമാണ് അവളെ ക്ഷണിച്ചു വരുത്തിയത് , കുടിക്കാൻ തന്ന ജ്യുസിൽ മയക്കു മരുന്ന് കലർത്തി തന്ന് എന്നെ ഉറക്കി കെടുത്തിയിട്ട് , അവളെ അവർ മുന്നു പേരും കൂടി മാറി മാറി ………

ചിന്തിച്ചു ചിന്തിച്ചു വീടെത്തിയത് അറിഞ്ഞില്ല , വീടിന്റെ മുന്നിൽ തന്നെ അച്ഛനും അമ്മയും കല്യാണ കാര്യം പറഞ്ഞു ഇരിപ്പുണ്ട് , അമ്മയുടെ മടിയിലേക്ക് തല വെച്ചു പൊട്ടി കരഞ്ഞപ്പോഴേക്കും അകത്തു നിന്ന് കുഞ്ഞിപ്പെങ്ങളും ഇറങ്ങി വന്നിരുന്നു ..

“എന്താ മോനേന്നുള്ള” അമ്മയുടെ ചോദ്യത്തിന് നടന്നെതെല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അച്ഛൻ എന്നെയും , പെങ്ങളെയും മാറി മാറി നോക്കിയിട്ടാ ഒരുങ്ങി ഇറങ്ങാൻ പറഞ്ഞത് ..

അവളുടെ വീട്ടിലേക്കുള്ള യാത്രക്കിടയിൽ അമ്മ ചോദിക്കുന്നുണ്ടായിരുന്നു , എന്നിട്ട് കേസൊന്നും കൊടുത്തില്ലേ അവർ , നല്ല പണമുള്ള വീട്ടിലെ പുള്ളേരല്ലേ , അതൊക്കെ ഒതുക്കി തീർത്തു കാണും , കൂടാതെ താഴെയുള്ളതിന്റെ ഭാവിയും കൂടി ഓർത്തിട്ടാകും അവളുടെ അച്ഛൻ ചിലപ്പോൾ സൈലന്റായതെന്ന് മറുപടി നൽകിയത് അച്ഛനായിരുന്നു …

“എന്നിട്ട് പിന്നെ നീ ഇത് വരെ അവളെ തിരഞ്ഞില്ലേ . മോനെന്ന് “‘ നിറഞ്ഞ കണ്ണോടെ അമ്മ ചോദിച്ചപ്പോഴേക്കും
” കിട്ടിയ അഡ്രസ്സിലൊക്കെ തേടി അലഞ്ഞമ്മേ , പക്ഷേ അവളെ ഒരിക്കലും ..”എന്ന് പറഞ്ഞു തീരും മുമ്പേ എന്റെ കണ്ണുകളും നിറഞ്ഞു ഒഴുകിയിരുന്നു ..

അവളുടെ വീട്ടിലേക്ക് വണ്ടി എത്തിയപ്പോഴും കുഞ്ഞാവ നുണക്കുഴി കാണിച്ചു വീടിന്റെ വരാന്തയിൽ തന്നെ നിൽപ്പുണ്ടായിരുന്നു , പെട്ടന്ന് ഞങ്ങളെ കണ്ടപ്പോൾ അനിയത്തിപ്പെണ്ണ് അമ്പരന്ന് അച്ഛന് വിളിക്കുന്നത് കണ്ടിട്ട ഞങ്ങൾ അകത്തേക്ക് കയറിയത് …

എന്നെ കണ്ട ദേവി ആദ്യം മുഖത്തേക്ക് ഒന്ന് നോക്കിയിട്ട് പെട്ടന്ന് കുനിഞ്ഞിരുന്നു , നിലാവ് പോലും തോറ്റു പോകുന്ന , മുട്ടറ്റം മുടിയുണ്ടായിരുന്ന എന്റെ ദേവിയുടെ ഇപ്പോഴത്തെ രൂപം കണ്ട് ഞാൻ അമ്പരന്ന് നിൽക്കുന്നതിനിടയിൽ , ‘അമ്മ അവൾക്ക് അരികിലായി ചേർന്ന് നിന്ന് അവളുടെ മുടിയിൽ തലോടി നിന്നപ്പോഴാണ് അവളുടെ അച്ഛന് അങ്ങോട്ടു‌ കയറി വന്നത് …

സുഖമില്ലാത്ത കുട്ടിയ , അതാ അന്ന് നിങ്ങൾ വന്നപ്പോൾ അങ്ങോട്ടു ഇറങ്ങി വരാഞ്ഞതെന്ന് അച്ഛൻ പറഞ്ഞു തീരും മുമ്പേ , ഇവളെ ഞങ്ങൾക്ക് തരുമോ എന്ന എന്റെ അമ്മയുടെ വാക്ക് കേട്ട് അമ്പരന്ന് നിൽക്കുന്ന അവളുടെ അച്ഛന്റെ കൈ പിടിച്ചു , “എനിക്കും ഉണ്ട് ഒരു മോൾ , ഒരുപക്ഷെ ഞാൻ ഇന്നിത് കണ്ണടച്ചാൽ നാളെ എന്റെ അവസ്ഥയും ഇത് തന്നെയാകില്ലെന്ന് ആരു കണ്ടു ” എന്നെന്റെ അച്ഛന്റെ വാക്കു കേട്ട് അന്തം വിട്ട് നിൽക്കുന്നത് കണ്ടിട്ടാ , നടന്ന സംഭവങ്ങൾ എല്ലാം ഞാൻ തുറന്ന് പറഞ്ഞത് ..

എല്ലാം കേട്ട് കഴിഞ്ഞു കണ്ണ് തുടച്ചിട്ട് “അവളുടെ ഇഷ്ടം എന്താന്ന് വെച്ചാൽ അങ്ങനെ” എന്ന് പറഞ്ഞു മുഖം തിരിച്ചെങ്കിലും ഹൃദയം തകർന്നിട്ടുണ്ട് ആ സാധുവിന്റെയെന്നു കണ്ണിൽ നിന്നും എനിക്ക് കാണാൻ കഴിഞ്ഞിരുന്നു …

” നീ വിളിക്ക് ” എന്ന് അച്ഛന്റെ വാക്ക് കേട്ടിട്ടാണ് , ഞാൻ അവൾക്ക് അരികിലായി എത്തിയിട്ട് ദേവി എന്ന് വിളിച്ചപ്പോഴേക്കും , പൊട്ടി കരഞ്ഞു പോയിരുന്നു ആ പാവം , ” നിന്നോട് എന്ത്‌ പറയണമെന്ന് അറിയില്ല , എങ്കിലും ഇപ്പോൾ നിന്റെ മുന്നിൽ ഞാൻ നിൽക്കുന്നുണ്ട് , അനിയത്തി പറഞ്ഞത് പോലെ നിനക്ക് പ്രതീകരമായി എന്തും ചെയ്യാം , മറിച്ചു ഒരവസരം എനിക്ക് തന്നാൽ ഈ ജന്മം കൊണ്ട് എനിക്ക് കഴിയാവുന്നത്ര പ്രായശ്ചിത്തം നിനക്കായി ചെയ്തോളാം , അതിന് നീ എന്നും എന്നോടപ്പം ഉണ്ടാകണമെന്ന് ” പറഞ്ഞു അവളുടെ കാലിൽ തൊടാനായി കുനിഞ്ഞപ്പോഴേക്കും , പുറകിലേക്ക് മാറിയിട്ട് എന്റെ നെഞ്ചിലേക്ക് ചേർന്നിരുന്നു അവൾ ..

എല്ലാം പറഞ്ഞു അവിടെ നിന്നിറങ്ങാൻ നിൽക്കുമ്പോൾ , അവൾ എന്നെയും കുഞ്ഞിനേയും മാറി മാറി നോക്കുന്നത് കണ്ടിട്ടാ , മോളെ എടുത്ത് അവളുടെ നുണക്കുഴിയിൽ ഒരുമ്മ നൽകിയിട്ട് , നിന്നെ എനിക്ക് തന്നത് ഇവളാ , അത് കൊണ്ട് തന്നെ ഇവൾ ഇന്ന് മുതൽ ദേവൂന്റെ മാത്രമല്ല എന്റെയും കൂടെയാണെന്ന് പറഞ്ഞപ്പോഴും , ഒന്നുമറിയാതെ എന്റെ കണ്ണിൽ നോക്കി നുണക്കുഴി കാട്ടി ചിരിക്കുന്നുണ്ടായിരുന്നു ആ കുട്ടി കാന്താരി …

LEAVE A REPLY

Please enter your comment!
Please enter your name here