Home Nishida Shajahan അവളോട്‌ യാത്രപറഞ്ഞു പോകുമ്പോൾ മെല്ലെ അവൻ അവളുടെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു ചോദിച്ചു ഇപ്പൊ എന്റെ...

അവളോട്‌ യാത്രപറഞ്ഞു പോകുമ്പോൾ മെല്ലെ അവൻ അവളുടെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു ചോദിച്ചു ഇപ്പൊ എന്റെ അമ്മൂട്ടിക്ക് സന്തോഷമായില്ലേ…

0

രചന : Nishida Shajahan

മുംബൈയിലെ ബിസിനസ്‌ മീറ്റിനുവേണ്ടി പോകാൻ എയർപോർട്ടിൽ എത്തി ദൃതിയിൽ അകത്തേക്കു കയറുമ്പോൾ തിരിഞ്ഞു നിന്നു അമലയോടു ദീപക് യാത്രപറഞ്ഞു.

അമ്മു ഞാൻ പോയിവരാം. എത്തിയിട്ട് വിളിക്കാം. തിരികെ സൂക്ഷിച്ചു ഡ്രൈവ് ചെയ്യണം.

മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കി അവൾ ദീപക്കിന്റെ കൈയിൽ പിടിച്ചു പറഞ്ഞു

ഹാപ്പി ബർത്ഡേയ് ടു മി

അവൾ പറഞ്ഞത് മനസ്സിലാകാതെ ഒന്നുകൂടി ആലോചിച്ചപ്പോളാണ് ഇന്നത്തെ ദിവസം ജനുവരി പതിനേഴു ആണെന്നും അമ്മുവിന്റെ പിറന്നാൾ ആണെന്നും അവൻ ഓർത്തത്.

കൺകോണിൽ ഉരുണ്ടുകൂടിയ കണ്ണുനീർ താഴേക്കു പെയ്യാതിരിക്കാൻ അവൾ മറ്റെങ്ങോട്ടോ നോട്ടമയച്ചു നിൽക്കുകയാണ്. കണ്ടപ്പോൾ സങ്കടം വന്നു. ഒന്നും ആവശ്യപെട്ടവൾ തന്നെ ബുദ്ധിമുട്ടിക്കാറില്ല. അവളുടെയും മക്കളുടെയും വീട്ടിലെയും എല്ലാ കാര്യങ്ങളും സ്വയം നടത്തും. ആകെ വേണ്ടത് വിവാഹവാര്ഷികത്തിനും തന്റെയും അവളുടെയും മക്കളുടെയും പിറന്നാളുകള്കും ഒപ്പമിരുന്നുള്ള ഭക്ഷണവും ആരും കാണാതെ താൻ നൽകുന്ന ഒരുവായ് ഭക്ഷണവും തന്റെ ഒരു സ്നേഹ ചുംബനവും മക്കളുമവളും ചേർന്നു ബൈക്കിലോ കാറിലും വെറുതെ രാത്രി ഒരു ചുറ്റിക്കറങ്ങലും. അതിൽ അവസാനിക്കും അവളുടെ എല്ലാ ആഗ്രഹങ്ങളും. പക്ഷെ തിരക്കിനിടയിൽ ഇപ്പോൾ പലതും മറന്നുപോവുകയാണ്. കുറ്റബോധം കൊണ്ട് കണ്ണും മനസും ഒരുപോലെ നീറി.

അമ്മു, വാ നമുക്ക് ഒരു കോഫി കുടിക്കാം.എയർപോർട്ടിലെ കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ അവളുടെ കൈപിടിച്ച് പറഞ്ഞു,

സോറി തിരക്കിനിടയിൽ മറന്നുപോയി.

അവൾ ഒന്നും മിണ്ടാതെ പുഞ്ചിരി മാത്രം നൽകി.

ഫേസ്ബുക് നോട്ടിഫിക്കേഷൻ നോക്കി അപ്പോഴും കാണാൻ ഇല്ല. അല്ലെങ്കിൽ ഈ പകലിൽ പലതവണ ഫേസ്ബുക് നോക്കിയപ്പോൾ താൻ കാണുമായിരുന്നു.

അതു കണ്ടവൾ പറഞ്ഞു

വേണ്ട ഇനിയും നോക്കി സമയം കളയണ്ട, ഞാൻ ബർത്ഡേയ് ഹൈഡ് ചെയ്തിരുന്നു. ഒരു ഫേസ്ബുക് നോട്ടിഫിക്കേഷന് അപ്പുറം ഈ ദിവസം ഓർക്കാൻ കഴിയുമോന്നറിയാൻ ഞാൻ ഇന്നലെ തന്നെ ചേഞ്ച്‌ ചെയ്തിരുന്നു. ഈയിടെയായി ഒന്നിനെപ്പറ്റിയും ഓർമ ഇല്ലാലോ.

പിന്നെയൊന്നും പറയാൻ തോന്നിയില്ല. ഓർഡർ ചെയ്ത കോഫി വന്നപ്പോൾ അവൾക് ഇഷ്ടമില്ലാത്തതാണെങ്കിലും കോഫീ ഷോപ്പിൽ മറ്റൊന്നും കിട്ടാനില്ലാഞ്ഞത് കൊണ്ട് ഒരു ബർഗറും കൂടെ വാങ്ങി. അതിൽ ഒരു പീസ് അവളുടെ വായിലേക്ക് വെച്ചുകൊടുത്തു പിറന്നാൾ ആശംസിക്കുമ്പോൾ അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു.

ഇതുതന്നെയാ കാലത്തുമുതൽ ആഗ്രഹിച്ചത്, അവൾ പരിഭവം പറഞ്ഞു.

സാരമില്ല ഞാൻ നാളെ വൈകിട്ട് എത്തും രാത്രി നമുക്ക് നാലാൾക്കും കൂടി ഒന്നു ചുറ്റാം. കുറച്ചു ദൂരമല്ല കുറേ ദൂരം…. കുറേ നാളായില്ലേ തിരക്കും ഓട്ടവും. നമുക്ക് എല്ലാം മറന്നു മക്കളെയും കൂട്ടി രണ്ടു ദിവസം നമ്മുടെമാത്രം ലോകത്തേക് പോകാം.

സങ്കടവും പരിഭവവും നിറഞ്ഞ കണ്ണുകളിൽ അപ്പോൾ അത്ഭുതം ആയിരുന്നു. കഴിഞ്ഞ ഒരു കൊല്ലമായി അവൾ പലപ്പോഴും ചോദിച്ചതാണ് ഇങ്ങനെ ഒന്ന്. പക്ഷെ അപ്പോയൊക്കെ തിരക്കാണെന്നു ഉള്ള സ്ഥിരം മറുപടി ആയിരുന്നു. ഇന്നവൾ ചോദിക്കാതെ അങ്ങോട്ടു പറഞ്ഞപോയുള്ള അത്ഭുതമാണ്.

ഫ്ലൈറ്റിനു നേരമായപ്പോൾ അവളോട്‌ യാത്രപറഞ്ഞു പോകുമ്പോൾ മെല്ലെ അവൻ അവളുടെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു ചോദിച്ചു ഇപ്പൊ എന്റെ അമ്മൂട്ടിക്ക് സന്തോഷമായില്ലേ.

പതിവുപോലെ കൈ ചുരുട്ടി തോളിൽ ഒരു ഇടി നൽകി അവൾ പറഞ്ഞു. ഒരുപ്പാട്‌ സന്തോഷമായി. വൈകുന്നേരം വരെ കാത്തിരുന്നു ഓർക്കുമെന്ന്. സങ്കടം വന്നുപോയ പോകാൻ നേരം പറഞ്ഞത്. പക്ഷെ അപ്പോയെക്കും ഇന്നുമുഴുവൻ ആഗ്രഹിച്ച പിറന്നാൾ ആശംസയും, പതിവുള്ള ഉമ്മയും ഈ കൈകൊണ്ടു കിട്ടാറുള്ള ഭക്ഷണവും ഒന്നും ഇനി കിട്ടില്ലെന്ന കരുതിയെ.പക്ഷെ അറിഞ്ഞപോ ഒരു മുടക്കവും വരാതെ അതൊക്കെ ചെയ്തില്ലേ. ഒരുപാടൊരുപാട് സന്തോഷമായി. അതു പറഞ്ഞവൾ ചിരിക്കുമ്പോൾ ആ കണ്ണുകളിലെ തിളക്കത്തിൽ നിന്നു അറിഞ്ഞു ഒരു ഭാര്യക്ക് ഈ ഒരു പരിഗണന ആണു വേണ്ടതെന്നു. ഒരു നല്ല നാൾ ഓർക്കലും, ഒരുമിച്ചിരുന്നൊരുനേരം ഭക്ഷണം കഴിക്കലും, ഇടക് വല്ലപ്പോഴും അവൾടാഗ്രഹം പോലെ ഒരു യാത്രയും സ്നേഹത്തോടും കരുതലോടും ഉള്ള ഒരു ചേർത്തുനിര്ത്താലും തെറ്റുപറ്റുമ്പോൾ ഒരു ക്ഷമ പറച്ചിലും, അതിലവൾ പുരുഷന്റെ ഒരായിരം തെറ്റുകളും കുറവുകളും മറക്കുമെന്നും.

ഇന്നു താൻ അവളത് പറഞ്ഞപ്പോൾ, യാത്ര പുറപ്പെടും മുൻപ് അവളെ കൂട്ടി കോഫീ ഷോപ്പിൽ പോയില്ലായിരുന്നെങ്കിലോ അവൾക് തന്റെ കൈകൊണ്ടു ഒരു കഷണമെങ്കിലും ഭക്ഷണം നല്കിയിരുന്നില്ലായെങ്കിലോ പരിമിതികൾക്കുള്ളിൽ നിന്നു ആ നെറ്റിയിൽ ഒരുമ്മ നൽകിയിരുന്നില്ലായെങ്കിലോ അവൾക് ഇന്നത്തെ ദിവസം ഒരു വേദന മാത്രമായി പോകുമായിരുന്നു. തിരക്കിനിടയിൽ അഞ്ചുമിനിറ്റ് അവൾക്കായി നൽകാൻ കഴിഞ്ഞപ്പോൾ അവളാണ് ഇന്നു ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ ഭാര്യയെന്ന് അവൾ കരുതുകയും ചെയ്യും. അതാണ് ഭാര്യ.

ഇനി ഒരിക്കലും അവളുടെ കൊച്ചുകൊച്ചു ആഗ്രഹങ്ങൾ മറക്കാൻ ഇടവരുത്തല്ലേ എന്നു പ്രാർത്ഥിച്ചു അവൻ നടന്നകന്നു…….

………………………………………………………..

LEAVE A REPLY

Please enter your comment!
Please enter your name here