Home ആമി ഒരു ഭാര്യ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ഭർത്താവിന്റെ സ്നേഹത്തോടെയുള്ള വാക്കുകളാണ് ….

ഒരു ഭാര്യ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ഭർത്താവിന്റെ സ്നേഹത്തോടെയുള്ള വാക്കുകളാണ് ….

0

രചന : ആമി

“നിന്നിൽനിന്നും കിട്ടാത്ത പലതും എനിക്ക് അവരിൽനിന്നും കിട്ടുന്നുണ്ട് .അതുകൊണ്ടാണ് ഞാൻ അവരുടെ അടുത്ത് പോകുന്നത് ….എഴുനേറ്റു പോ എന്റെ അടുത്തുനിന്നും ”

ശ്രീയേട്ടൻ ഒരിക്കൽപറഞ്ഞ ആ വാക്കുകൾ ഇന്ന് അദ്ദേഹത്തെ ഒരു കൊച്ചുകുഞ്ഞിനെപോലെ ഞാൻ ചേർത്തുപിടിച്ചു കിടക്കുമ്പോൾ മനസ്സിലേക്ക് ഓടിവന്നു .

“ആമി ….ഒരു ഭർത്താവ് ഒരിക്കൽപോലും ഒരു ഭാര്യയോട് പറയാൻ പാടില്ലാത്ത വാക്കുകളാണ് ഞാൻ നിന്നോട് പറഞ്ഞത് ”

എന്നോട് ശ്രീയേട്ടൻ അത് പറഞ്ഞപ്പോൾ ആ മിഴികളിൽ നിന്നും ഒഴുകിയ കണ്ണുനീർ സ്വയം തുടക്കാൻ ശ്രീയേട്ടന്റെ കൈകൾ പ്രാപ്തമല്ലായിരുന്നു .

“ഉറങ്ങു …നേരം കുറെയായി …ശ്രീയേട്ടാ ”

“ഒരു പെണ്ണ് ആഗ്രഹിക്കുന്ന ഒന്നും നിനക്കു തരാൻ എനിക്ക് സാധിച്ചിട്ടില്ല .നല്ലൊരു കുടുംബം ,കുട്ടികൾ ,സ്നേഹത്തോടെയുള്ള ഒരു ചേർത്തുപിടിക്കൽ പോലും .ഞാനൊരു നല്ല ഭർത്താവായിരുന്നില്ല .ഇന്ന് ഈ കിടക്കയിൽ ഒന്ന് അനങ്ങാൻപോലുമാകാതെ കിടക്കുന്ന നിമിഷമാണ് ഞാൻ നിന്നെയറിഞ്ഞു തുടങ്ങിയത് …”

ശ്രീയേട്ടൻ ഓരോന്നും പറഞ്ഞുകൊണ്ടിരുന്നു .

“ഒരു ഭാര്യ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ഭർത്താവിന്റെ സ്നേഹത്തോടെയുള്ള വാക്കുകളാണ് ….അതിലിൽ വലുതായി മറ്റൊന്നുമില്ല .”

ഞാൻ അത് പറഞ്ഞപ്പോൾ ശ്രീയേട്ടൻ എന്റെ മുഖത്തേക്കുനോക്കി കിടന്നു .

ആമി

LEAVE A REPLY

Please enter your comment!
Please enter your name here