Home Latest “പടിയിറങ്ങുന്നതിനുമുൻപ് ഒരു കാര്യം ചോദിച്ചോട്ടെ…ആദർശേന്നെ ഒരുനിമിഷത്തേക്കെങ്കിലും സ്നേഹിച്ചിട്ടുണ്ടോ ?”

“പടിയിറങ്ങുന്നതിനുമുൻപ് ഒരു കാര്യം ചോദിച്ചോട്ടെ…ആദർശേന്നെ ഒരുനിമിഷത്തേക്കെങ്കിലും സ്നേഹിച്ചിട്ടുണ്ടോ ?”

0

ഭാര്യ

“പടിയിറങ്ങുന്നതിനുമുൻപ് ഒരു കാര്യം ചോദിച്ചോട്ടെ…ആദർശേന്നെ ഒരുനിമിഷത്തേക്കെങ്കിലും സ്നേഹിച്ചിട്ടുണ്ടോ ?”

അവൻ മൗനിയായിരുന്നു .

“ഒന്ന് അവസാനിപ്പിക്കാമോ ഈ മൗനവൃതം …ഈ അവസാനസമയത്തെങ്കിലും …Pls…”

അവന്റെ കോളറിൽ പിടിച്ചുശക്തിയായി കുലുക്കിക്കൊണ്ട് അവൾ പിന്നെയും ചോദിച്ചുകൊണ്ടിരിക്കുകയാണ്…!

“ഒരുപാട് സ്വപ്നങ്ങളോടെയാ ഞാനീ വീട്ടിൽ കാലെടുത്തുവെച്ചത്..പക്ഷെ അതെല്ലാം ഒരുരാത്രികൊണ്ട് നിങ്ങൾ…ഞാൻ എന്തുതെറ്റാണുതന്നോട് ചെയ്തത് …അതെങ്കിലുമൊന്നുപറഞ്ഞു താ …പറയാൻ….”

അവളുടെ ക്ഷമ പരിധിവിട്ടിരുന്നു…കഴിഞ്ഞ മൂന്നുവർഷക്കാലത്തെ മുഴുവൻ സഹനത്തിന്റെയും അഗ്നി അവളിൽ ആളിപ്പടർന്നു .ആ തീയിൽ അവനും പുകഞ്ഞുനീറി .

“എനിക്ക് നിന്നെ വേണം …”

വർഷങ്ങളായി കേൾക്കാനാഗ്രഹിച്ച വാക്കുകൾ അവളിൽ മഴയായി പെയ്തിറങ്ങി ..പക്ഷെ ഭയത്തിന്റെ മിന്നലിൽ അവൾ അവനിൽ നിന്നും തെല്ലകന്നുനിന്നു ..

“ഓ …വേലക്കാരിയായിട്ടല്ലേ ….നിങ്ങളുടെ ജീവിതത്തിൽ അങ്ങനെയൊരുവേഷം ഞാൻ ആടിമടുത്തു ആദർശ്…ഭർത്താവിന്റെ സ്നേഹവും സാമീപ്യവും ഇല്ലാതെ ഒരു പെണ്ണിനും ഇതിലും കൂടുതൽ സഹിക്കാനാവില്ല …എനിക്കും …”

” ശ്രീ …”

ഒരുപാട് മോഹിച്ച വിളി …കാതിൽ അതിന്റെ അലയടിയുയർന്നപ്പോൾ …വീണ്ടും ….

“ശ്രീ …ഞാൻ തന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് …ബട്ട് വേണമെന്ന് വെച്ചിട്ടല്ല …മൂന്നാം വയസ്സിൽ തന്നെ അനാഥനാക്കപ്പെട്ട ഒരുവന് എങ്ങനെയാ സ്നേഹിക്കേണ്ടതെന്നു അറിയില്ലായിരുന്നെടോ …എന്റെ മൗനമാണ് നിന്നെ തളർത്തിയത്…പക്ഷെ കഴിഞ്ഞ ഇരുപത്തഞ്ചുവർഷവും എനിക്ക് കൂട്ടിതുമാത്രമായിരുന്നു…കരഞ്ഞുതളർന്നുറങ്ങുന്ന നിന്നെ നോക്കി എത്രെയോ തവണ ഞാൻ നേരം വെളുപ്പിച്ചിട്ടുണ്ട്…നിന്നെ നെഞ്ചോട് ചേർത്ത്‌ ആശ്വസിപ്പിക്കാൻ കൊതിച്ചിട്ടുണ്ട്..എന്നാൽ എനിക്കതിനു പറ്റണ്ടേ…? ഞാൻ …ഞാനെന്നും ഒറ്റക്കാണ് …”

പിഞ്ചുകുഞ്ഞിനെപ്പോലെ അവൻ പൊട്ടിക്കരഞ്ഞു …ക്രൂശിതനെപ്പോലെ അവൾക്കുമുന്നിൽ മുട്ടിൽ വീണുതേങ്ങിക്കൊണ്ടിരിക്കുകയാണ് …!

അവളുടെ ചൂടുള്ള നിശ്വാസം പതിഞ്ഞതും അവൻ കണ്ണുകൾ തുറന്നു…നെറ്റിയിൽ അവളുടെ ചുമ്പനമേറ്റതും ഭാര്യയുടെയല്ല…ഒരമ്മയുടെ വാത്സല്യമാണ് അവനനുഭവപ്പെട്ടത്…അവളുടെ മാറോട് ചേർന്ന് കിടന്നു…ശ്രീയുടെ കൈകൾ അവന്റെ മുടിയിഴകളെ തലോടിക്കൊണ്ടിരുന്നപ്പോൾ അവനുനഷ്ടബോധം തോന്നി…

മൗനത്തിന്റെ പേരിൽ കൂടെയുണ്ടായിരുന്ന ഇത്രെയും കാലങ്ങളിൽ താൻ നഷ്ടപ്പെടുത്തിയത് ഒരു ഭാര്യയെ മാത്രമല്ല…അവളുടെയുള്ളിലെ അമ്മയെക്കൂടിയായിരുന്നു…അനാഥനായ തന്നെ ഒരുനിമിഷത്തെ സ്പർശനം കൊണ്ട് സനാതനാക്കാൻ ഇവൾക്കായെങ്കിൽ…ഇതുപോലെയൊരു പെണ്ണിനെ പ്രാണന്റെ പാതിയായി കിട്ടിയ താൻ ഭാഗ്യവാനാണ്…

അവളുടെ കണ്ണുകൾ ഇനിയൊരിക്കലും എന്റെപേരിൽ നിറയുകയില്ലെന്നുമനസ്സാൽ ശപഥം ചെയ്തുകൊണ്ട് തിരികെ അവളുടെ കയ്യുംപിടിച്ചു പടികയറുമ്പോൾ …ശ്രീ മൗനയായിരുന്നു…ഭർത്താവിന്റെ ഹൃദയത്തിൽ ഇടംനേടാനായ ഭാര്യയുടെ വിജയം അവളെ താൽക്കാലികമായി മൗനയാക്കി…ഒരുപാട് പറഞ്ഞുതീർക്കാൻ അവർക്കുമുന്നിൽ കാലങ്ങൾ ഇനിയും ബാക്കി…!!

LEAVE A REPLY

Please enter your comment!
Please enter your name here