Home Shahin sai ജീവിതത്തിൽ ഒരുപാട് മോഹങ്ങൾ ഉണ്ടായിരുന്നു എനിക്ക്. പക്ഷേ അത് എല്ലാം വിവാഹം കഴിഞ്ഞത് മുതൽ ഓരോന്നോരോന്നായി...

ജീവിതത്തിൽ ഒരുപാട് മോഹങ്ങൾ ഉണ്ടായിരുന്നു എനിക്ക്. പക്ഷേ അത് എല്ലാം വിവാഹം കഴിഞ്ഞത് മുതൽ ഓരോന്നോരോന്നായി തകർന്നു…

0

രചന : Shahin Sai

അതിജീവനം

ഇന്നലെ ഹരിയേട്ടന്റെ പിറന്നാൾ ആയിരുന്നു, പരിചയപ്പെട്ടത് മുതൽ എല്ലാ പിറന്നാൾക്കും ഞാൻ ആയിരുന്നു ഹരിയേട്ടനെ ആദ്യം വിഷ് ചെയ്തിരുന്നത്. പക്ഷേ കയിഞ്ഞ രണ്ട് പിറന്നാളിനും അത് ഉണ്ടായിട്ടില്ല.

എന്റേം ഹരിയേട്ടന്റേം പ്രണയ വിവാഹം ആയിരുന്നു. കോളേജിൽ എന്റെ സീനിയർ ആയിരുന്നു ഹരിയേട്ടൻ, അവിടന്ന് ആയിരുന്നു ഞങ്ങൾ പരിചയപെടുന്നതും സ്നേഹിച്ചതും എല്ലാം. ഹരിയേട്ടന് ജോലി എല്ലാം ആയിക്കഴിഞാണ് എന്നെ കുറിച്ച് ഹരിയേട്ടന്റെ വീട്ടിൽ പറഞ്ഞത്. അവരുടെ വലിയ കുടുംബം ആയിരുന്നു, അത്കൊണ്ട് തന്നെ അവർക്ക് ഈ വിവാഹത്തിൽ തീരെ താല്പര്യം ഇല്ലായിരുന്നു. ബസ് ഡ്രൈവർ ആയിരുന്നു എന്റെ അച്ഛൻ, എനിക്ക് അഞ്ചു വയസ്സ് ഉള്ളപ്പോൾ ഒരു അപകടത്തിൽ പെട്ട് മരിച്ചുപോയി. ഒരുപാട് കഷ്ടപ്പെട്ടാണ് അമ്മ എന്നേം ചേട്ടനേം വളർത്തിയത്. ഹരിയേട്ടന്റെ നിർബന്ധം കാരണം വീട്ടുകാർ ഞങ്ങൾടെ വിവാഹത്തിന് സമ്മതിക്കുക ആയിരുന്നു.

ജീവിതത്തിൽ ഒരുപാട് മോഹങ്ങൾ ഉണ്ടായിരുന്നു എനിക്ക്. പക്ഷേ അത് എല്ലാം വിവാഹം കഴിഞ്ഞത് മുതൽ ഓരോന്നോരോന്നായി തകർന്നു. വിവാഹം കഴിഞ്ഞ ദിവസം ഹരിയേട്ടന്റെ അമ്മ സ്വർണം തീരെ ഇല്ല പറഞ്ഞ് ഹരിയേട്ടന്റെ ബന്ധുക്കളുടെ മുന്നിൽ എന്നെ പരിഹസിച്ചു. ആ സങ്കടം ഞാൻ ഉള്ളിൽ ഒതുക്കി തല കുനിച്ചു നിന്നു അവരുടെ മുന്നിൽ. പക്ഷേ പിന്നീട് അമ്മ ആരോടോ പറയുന്നത് കേട്ടു ” ഇവള്ടെ തന്ത ഒരു അപകടത്തിൽ ചത്തു പോയതാ ഇവള്ടെ ചെറുപ്പത്തിൽ, അത് ഒക്കെ കേട്ടപ്പോൾ ഹരിടെ അച്ഛന് പാവം തോന്നിയത് കൊണ്ടാണ് ഈ വിവാഹത്തിന് സമ്മതിച്ചത് ” ഇത് കേട്ടപ്പോൾ എന്റെ മനസിനെ എനിക്ക് നിയന്ത്രികാൻ ആയില്ല, ഞാൻ പൊട്ടി കരഞ്ഞു പോയി. ഏത് ഒരു സ്ത്രീയുടെ ജീവിതത്തിലും ഏറ്റവും സന്തോഷം ഉള്ള ദിവസം ആണ് അവള്ടെ വിവാഹ ദിനം, പക്ഷേ എനിക്ക് അത് ഇല്ലായിരുന്നു.

ഹരിയേട്ടനെ ഞാൻ എന്റെ വിഷമങ്ങൾ ഒന്നും ആദ്യം അറിച്ചിരുന്നില്ല, എല്ലാം ശെരിയാവും എന്ന് കരുതി. പക്ഷേ ഓരോ ദിവസം കഴിയുമ്പോളും കുത്തുവാക്കുകൾ കൂടി കൂടി വന്നു. എല്ലാം സഹിച് ഞാൻ അവിടെ നിന്നു. ഒരു വീട്ടു ജോലിക്കാരിയുടെ സ്ഥാനം ആയിരുന്നു ഹരിയേട്ടന്റെ അമ്മ എനിക്ക് തന്നത്, ഒരിക്കൽ അമ്മ എന്നോട് പറഞ്ഞു “ഹരിക്ക് എന്റെ കുടുംബത്തിന് ഒരു ആലോചന വന്നതാ, അവർ വലിയ തറവാട്ടുകാർ ആണ്, ഭയങ്കര പണക്കാർ ആണ്, ആ ആലോചനയെ കുറിച്ച് അവനോട് പറഞ്ഞപ്പോൾ ആണ് നീ അവന്റെ മനസ്സിൽ ഉണ്ട് എന്ന് അറിഞ്ഞത്, എന്ത് കൈവിഷം കൊടുത്തിട്ട് ആണ് നീ എന്റെ മോനെ മയക്കി എടുത്തത് ” എന്ന്. സഹിക്കാവുന്നതിനും അപ്പുറം ആയപ്പോൾ ഞാൻ എന്റെ വിഷമങ്ങൾ ഹരിയേട്ടനെ അറിയിച്ചു. എല്ലാം ശെരിയാവും എന്ന് പറഞ്ഞ് ഏട്ടൻ എന്നെ സമാധാനിപ്പിച്ചു. ഒരു കുഞ്ഞികാൽ കാണുമ്പോൾ അമ്മക്ക് നിന്നോടുള്ള ദേഷ്യം എല്ലാം പോവും എന്ന് ഹരിയേട്ടൻ പറഞ്ഞു.

പക്ഷേ വിധി അവിടേം എന്നെ തോൽപിച്ചു , കല്യാണം കയിഞ്ഞ് ഒന്നര വർഷം ആയിട്ടും എനിക്ക് ഒരു അമ്മയാവാൻ കഴിഞ്ഞില്ല. പിന്നീട് ഹരിയേട്ടന്റെ അമ്മക്ക് എന്നെ കാണുന്നത് വരെ വെറുപ്പായി മാറി,എല്ലാം നേരെ ആവും പറഞ്ഞ് ഹരിയേട്ടൻ എന്റെകൂടെ നിന്നു. ചികിത്സയും എല്ലാം ആയിട്ട് മൂന്നു വർഷം കഴിഞ്ഞു പക്ഷേ ഫലം ഒന്നും കണ്ടില്ല. പിന്നീട് ഹരിയേട്ടന്റെ പെരുമാറ്റത്തിലും മാറ്റം കണ്ടു തുടങ്ങി. ഹരിയേട്ടന്റെ അമ്മ മറ്റൊരു വിവാഹത്തിന് ഹരിയേട്ടനെ നിർബന്ധിച്ചു തുടങ്ങി. അങ്ങനെ ആ വീട്ടിൽ എല്ലാവർക്കും ഞാൻ ഒരു ശല്യം ആയിമാറി. ഒടുവിൽ ഹരിയേട്ടൻ എന്നോട് നമ്മുക്ക് ഇനി ഒരുമിച്ചു ജീവിക്കാൻ പറ്റില്ല അതുകൊണ്ട് നമ്മുക്ക് ഇനി പിരിയാം എന്നും പറഞ്ഞു.

ഹരിയേട്ടൻ കെട്ടിയ താലി അയിച് ഹരിയേട്ടന്റെ കൈൽ കൊടുക്കുമ്പോൾ, എന്റെ പ്രാണൻ കൂടി ആയിരുന്നു അഴിച്ചു കൊടുത്തത്. എല്ലാരോടും യാത്ര പറഞ്ഞ ഞാൻ നിറഞ്ഞ കണ്ണുകളോടെ ഹരിയേട്ടന്റെ വീട്ടിൽ നിന്ന് ഇറങ്ങി.

എല്ലാം അവസാനിച്ചു ഇനി പുതിയ ഒരു ജീവിതം തുടങ്ങണം എന്ന് കരുതി എന്റെ വീട്ടിലോട്ട് കയറുമ്പോൾ അവിടേം എനെ കാത്തിരിപ്പുണ്ടായിരുന്നു ഒരുപാട് സങ്കടങ്ങൾ. ഏട്ടനും എട്ടത്തിയമ്മകും ഞാൻ ഒരു ഭാരം ആയി തോന്നി തുടങ്ങിയപ്പോൾ ആണ് ഒരു ജോലിക് പോവാം എന്ന് തീരുമാനിച്ചത്, എന്റേം അമ്മേടേം ചിലവിന് ഉള്ള പൈസ എങ്കിലും കിട്ടുമല്ലോ കരുതി. ജോലിയിൽ കേറി ആർക്കും വല്യ ശല്യം ആവാതെ പോവുന്നതിന് ഇടക് ആയിരുന്നു അമ്മ ഞങ്ങളെ വിട്ട് പോയത്. ഇനി ആർക്കു വേണ്ടി ജീവിക്കണം എന്ന് എനിക്ക് തോന്നി തുടങ്ങി. അപ്പോൾ ആണ് എട്ടത്തിയമ്മ ഏട്ടനോട് പറയുന്നത് കേട്ടത് ” നിങ്ങളുടെ അനുജത്തിയെ എങ്ങോട്ടേലും പറഞ്ഞു വിട്ടോളണം നമ്മുടെ രണ്ട് പെൺകുട്ടികൾ വളർന്നു വരുന്നുണ്ട്, അവൾ ഇവിടെ ഇങ്ങനെ നിന്നാൽ അവർക്ക് അത് ദോഷം ചെയ്യും എന്ന് ” ഇത് കേട്ടപ്പോൾ ഞാൻ സ്വയം അവിടെ നിന്ന് പോവാൻ തീരുമാനിച്ചു.

ഒരു ചെറിയ വാടക വീട് എടുത്ത് ഞാൻ അങ്ങോട്ട് താമസം മാറി. സഹായം എന്ന് പറഞ്ഞു പലരും വന്നെങ്കിലും അവരുടെ ഉദ്ദേശം മറ്റു പലതും ആയിരുന്നു. അത്കൊണ്ട് ആരുടേം സഹായം ഞാൻ സ്വികരിച്ചില്ല. നാട്ടുകാർ പലതും പറഞ്ഞു തുടങ്ങി, പക്ഷേ അത് ഒന്നും കേട്ട് തോറ്റു കൊടുക്കാൻ ഞാൻ തയാർ അല്ലായിരുന്നു. ഒരിക്കൽ നാട്ടിലെ ഒരു പ്രമാണി വന്ന് എന്റെ മാനത്തിന് വില പറഞ്ഞപ്പോൾ, മരിക്കേണ്ടി വന്നാൽ പോലും മാനം വിറ്റ് ജീവിക്കാൻ തയാർ അല്ല എന്ന് പറഞ്ഞ് ഞാൻ ആ നാട് വിട്ടു.

ഇന്ന് ഞാൻ ദുബായിൽ അറിയപ്പെടുന്ന ഒരു കമ്പനിയിൽ ജോലി ചെയുകയാണ്. ഇവിടെ ഞാൻ സുരക്ഷിതയാണ്, ആരും എനെ തളർത്താൻ ഇല്ല, മറിച് സ്നേഹിക്കാൻ അറിയുന്ന കുറച്ച് മനുഷ്യർ ഉണ്ട് ഇവിടെ. എനിക്ക് ആരോടും ഒരു ദേഷ്യവും ഇല്ല, കാരണം അവർ ആണ് എന്നെ ഒറ്റക് ജീവിക്കാൻ പഠിപ്പിച്ചത്.

ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ വരും ഒരുപാട് പേർ നമ്മെ തളർത്താൻ നോക്കും, പക്ഷേ നമ്മൾ പൊരുതണം, എന്നേലും ഒരു നല്ല നാൾ വരും എന്ന് വിശ്വാസത്തോടെ നാം മുന്നോട്ട് പോണം….

ഞാനും ഇന്നങ്ങനെ ഒരു പ്രതീക്ഷയിൽ ആണ്. എന്നെപോലെ ജീവിതത്തിൽ ഒറ്റയ്ക്കായി പോയ ഒരാൾ എന്റെ കൈപിടിക്കാൻ എന്റെ സമ്മതം ചോദിച്ചു കാത്തുനില്ക്കുകയാണ്….

LEAVE A REPLY

Please enter your comment!
Please enter your name here