Home Article വീണ്ടുമൊര് ആദ്യരാത്രി

വീണ്ടുമൊര് ആദ്യരാത്രി

0

വീണ്ടുമൊര് ആദ്യരാത്രി
…………………………………..

അയലയത്തുകാരായ സുചിതയും മുകുന്ദനും വിവാഹിതരയായി, അന്നവരുടെ ആദ്യരാത്രിയാരിന്നു,
അവള്‍ കൊടുത്ത തണുത്തപ്പാല്‍ പാതി കുടിച്ചിട്ടയാള്‍ പരിഭവം പറഞ്ഞു, നമ്മളയലത്തുകാരേണേലും പരസ്പരമൊന്നു മിണ്ടാനും പരിചയപ്പെടാനും ഒടുവില്‍ കല്യാണം കഴിക്കേണ്ടി വന്നു,

പാലിന്‍െറ ഗ്ലാസ് താഴെ വെച്ചുകൊണ്ടവള്‍ ചെറുപുഞ്ചിരിയോടെ പറഞ്ഞു
എല്ലാ വിധിയാണ് മുകുന്തേട്ടാ

ഇന്നത്തെയീ ആദ്യരാത്രി നമ്മുക്ക് പഴയകാര്യങ്ങളെല്ലാം തുറന്നുപറഞ്ഞു പരസ്പരം മനസ്സിലാക്കിനായി വിനിയോഗിക്കാം സുചിതാ

ശരിയേട്ടാ…..

നീ സത്യസന്ധമായി എല്ലാ കാര്യങ്ങളുംഎന്നോട് തുറന്നു പറയില്ലേ..

റേഷന്‍ക്കടക്കാരന്‍ സത്യശീലന്‍െറ മകള്‍ കളളം പറയാറില്ല ചേട്ടാ..

പറയു സുചിതയെ നിനക്കാരേലുമായി പ്രണയബന്ദമുണ്ടായിരുന്നോ

ഉണ്ടായിരുന്നുവേട്ടാ
എനിക്കൊത്തിരി കാമുകന്‍മാരുണ്ടായിരുന്നു

അതുപിന്നെ നീ കാണാന്‍ എത്രമാത്രം സുന്ദരിയാ ആരായാലും പ്രേമിച്ചുപോവും,
അതുപോട്ടെ നീയാരെയേലും ആത്മാര്‍ത്ഥമായി സ്നേഹിച്ചിരുന്നോ

ആത്മാര്‍ത്ഥമായി ഞാന്‍ സ്ന്ഹിച്ചവരൊക്കെ എന്നെ വഞ്ചിച്ചുവേട്ടാ, സ്കൂളില്‍ വെച്ചെനിക്കൊരു സ്നേഹബന്ധമുണ്ടായിരുന്നു , പക്ഷെ മറ്റൊരുത്തിയെ ആത്മാര്‍ത്ഥമായി സ്നേഹിച്ചവന്‍ കടന്നുക്കളഞ്ഞു..

അമ്പടാ വീരാ,
ഓ അതു സാരമില്ല
ആ ആത്മാര്‍ത്ഥയില്ലാത്തവന്‍െറ വലയില്‍ നിന്നും നീ രക്ഷപ്പെട്ടല്ലോ ,അതു ഭാഗ്യമായി, വേറെയും ആത്മാര്‍ത്ഥ ബന്ധങ്ങളുണ്ടായിരുന്നോ നിനക്ക് …

ഉണ്ടായിരുന്നുവേട്ടാ,
കോളേജില്‍ പഠിക്കുമ്പോള്‍ ഞങ്ങളൊന്നിച്ച് ജീവിക്കാന്‍ ഒളിച്ചോടുകവരെ ചെയ്തതാണ്, പക്ഷെയേതോ സാമദ്രോഹികള്‍ എന്‍െറ വീട്ടില്‍ വിവരമറിയിക്കുകയും,ഞങ്ങളെ പോലീസില്‍ പിടിപ്പിക്കുകയും ചെയ്തൂ, അവരുടെ ഭീക്ഷണി ഭയന്ന് പീന്നിടവന്‍ ഒറ്റയ്‌ക്കൊളിച്ചോടി..

ഹും! ആ ഭീരുവിന്‍െറകുടെ പോയിരുന്നേല്‍ അവന്‍ നിന്നെയുമിട്ടിട്ടൊളിച്ചോടിപോയേനെ ,
നീ ഭാഗ്യവതിയാണ്..സുചിതാ..
അതിന് ശേഷം…

അതിന് ശേഷം കുറെനാള്‍ ഞാന്‍ അന്താരാഷ്ട്ര പ്രേമരംഗത്തൂന്ന് വിരമിച്ചു , അച്ഛന്‍െറ റേഷന്‍കടയില്‍ മണ്ണെണ്ണയൊഴിച്ചു കൊടുക്കാന്‍ നിന്നിരുന്നു,
എന്‍െറ മണ്ണെണ്ണയൊഴിപ്പു കണ്ടു ഇഷ്ടം തോന്നിയൊരേട്ടന്‍ റേഷന്‍ കടയില്‍ വന്നു കല്ല്യാണാലോചന നടത്തി,
കല്ല്യാണമുറച്ചതോടെ ഞങ്ങളുടെ ഇഷ്ടവും കൂടി, അങ്ങനെയിരിക്കെ ഏതോ കാലമാടന്‍ ഞാനൊളിച്ചോടിയ പെണ്ണാണെന്ന് പറഞ്ഞെന്‍െറ കല്ല്യാണവും മുടക്കി

അതേതാടി ആ കാലമാടന്‍,
ആരെങ്കിലുമൊക്കെ പറയുന്നത് കേട്ടു കെട്ടുറപ്പിച്ച പെണ്ണിനേയുപേക്ഷിച്ചു കടന്നുക്കളഞ്ഞയവനെ നീ കെട്ടാഞ്ഞത് നന്നായി, പിന്നീടോ..

ഓ! പിന്നിടെന്താ, നാട്ടില്‍ മൊത്തം ദുഷ്പേരായില്ലേ ചേട്ടാ
പിന്നെ നല്ല കുടുംബത്തിലെ ആലോചനയൊന്നും വരാതായി ,അപ്പോഴല്ലേ ചേട്ടന്‍െറ ആലോചന വന്നത്

അതെന്തായാലും നന്നായി ,
എന്‍െറ ഭാഗ്യം നിന്നെപ്പോലോരു സത്യസന്ധയും, നിഷ്ക്കളങ്കയും, സുന്ദരിയുമായ പെണ്ണിനെയെനിക്ക് കിട്ടിയല്ലോ

ഇനി ചേട്ടന്‍െറ കാര്യങ്ങളറിയാന്‍ ഞാന്‍ കാതോര്‍ത്തിരിക്കുന്നു…

എനിക്കത്ര വലിയ ഗ്ലാമറൊന്നുമില്ലാത്തതുകൊണ്ടു വലിയ പ്രേമപുരാണമൊന്നുമില്ല പെണ്ണേ,
ഒരു പെണ്ണിനെ ഞാന്‍ പ്രേമിച്ചിരുന്നു ,
പക്ഷെ അവളോടത് തുറന്നു പറയാനുളള ധൈര്യമെനിക്കില്ലായിരുന്നു, ധൈര്യം കൈവന്നപ്പോഴേക്കും അവള്‍ക്ക് സ്കൂളില്‍വെച്ചു വേറേകാമുകനായി..

പാവം ചേട്ടന്‍
അന്നു തുറന്നു പറഞ്ഞിരുന്നേല്‍ , ആ പ്രേമം സഫലമായേനെ പിന്നീടെന്ത് സംഭവിച്ചു !

പിന്നിടവള്‍ കോളേജില്‍ പഠിച്ചപ്പോള്‍ ആരുടേയോകുടെ ഒളിച്ചോടിപ്പോയി, പക്ഷെ അവളാരുടെയേലും ചതിയില്‍പ്പെടുന്നതെനിക്കിഷ്ടമല്ലായിരുന്നു, ഉടന്‍ത്തന്നെ ഞാനവളുടെവീട്ടില്‍ വിവരമറിയിച്ചു അവളെയാ ആപത്തില്‍നിന്നു രക്ഷപ്പെടുത്തി

ഹോ ! എത്ര നല്ല മനസ്സാണ്
ഏട്ടേന്‍െറത്, എന്‍െറ തങ്കകട്ടിയാണ് മുകുന്ദേട്ടന്‍
അല്ലേലും ഒളിച്ചോടിപ്പോയ പെണ്‍കുട്ടികള്‍ക്കെല്ലാം ചതിവേ പറ്റിയിട്ടുളളൂ
പിന്നിടെന്തൊക്കെ സംഭവിച്ചു ചേട്ടാ..

പിന്നിടവളുടെ കല്ല്യാണമുറച്ചു
ആലോചന നടത്തിയ പയ്യനത്ര ശരിയല്ലാരിന്നു
അവളുടെ വിവാഹ ജീവിതത്തിലൊരു തകര്‍ച്ചയുണ്ടാവാന്‍ ഞാനാഗ്രഹിച്ചിരുന്നില്ല
ആള്‍ക്കാരെ വിട്ടു അപവാദം പറഞ്ഞാണേലും ഞാനത് മുടക്കി..

ഓ..നിരാശകാമുകനാണേലും ഇഷ്ടപ്പെട്ട പെണ്ണിന്‍െറ നല്ല ജീവിതത്തിന് ,വേണ്ടി ഇത്രമാത്രംത്യാഗം സഹിച്ച ചേട്ടനെ പൂവിട്ടു പൂജിക്കണം…ഇപ്പോള്‍ ആ പെണ്ണിന്‍െറ ജീവിതമെന്തായി ചേട്ടാ,

കണ്ടവനെയൊക്കെ പ്രേമിച്ചുനടന്നു ,ഒളിച്ചോടി കല്ല്യാണവും മുടങ്ങിയ അവളെപ്പോലൊരുത്തിയ നല്ല കുടുംബത്തില്‍ നിന്നാരേലും കെട്ടുമോ
അതു കൊണ്ട് ഞാനവളെയങ്ങ് കെട്ടി…

എന്‍െറ മുകുന്ദേട്ടാ…

എന്‍െറ സുചിതേ..

ചേട്ടനൊരു സംഭവമാണ് ചേട്ടാ

നീയൊരു സംഭവവികാസമാണ്..പ്രിയേ…

പുതിയ സംഭവവികാസങ്ങളൊന്നുമില്ലാതെ അവരുടെ ദാമ്പത്യജീവിതം അവിടെ തുടങ്ങുകയാരിന്നു…

മണ്ടന്‍…

LEAVE A REPLY

Please enter your comment!
Please enter your name here