Home Nishida Shajahan നിന്റെ കാമുകൻ. അവൻ അടുത്തുള്ളപ്പോ നിനക്ക് അവനോടു ഇനിയും ഇഷ്ടം തോന്നും.

നിന്റെ കാമുകൻ. അവൻ അടുത്തുള്ളപ്പോ നിനക്ക് അവനോടു ഇനിയും ഇഷ്ടം തോന്നും.

0

രചന : Nishida Shajahan

പെണ്ണൊരുത്തി

എന്നെ ചതിച്ചു നീ മറ്റൊരുത്തനൊപ്പം വാഴില്ല ഗൗരി. അനുവദിക്കില്ല നിന്നെ ഞാൻ.ജോലി പോയാലും വേണ്ടില്ല ഞാൻ നാട്ടിലേക്കു വരുകയാണ്.

വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ എന്റമ്മയുടെ ജീവൻ രക്ഷിക്കാനാണ് അരുണേട്ടനോട് എന്നെ മറക്കണമെന്ന് പറഞ്ഞത്.

പക്ഷെ ഇങ്ങനൊരു പൊട്ടിത്തെറി പ്രതീക്ഷിച്ചില്ല.

അരുണേട്ടന്റെ അച്ഛനെയും അമ്മയെയും കണ്ടു ഞാൻ വിവരങ്ങൾ പറഞ്ഞു. അവർ അരുണേട്ടനെ പറഞ്ഞു സമ്മതിപ്പിക്കാം എന്നു വാക്കു തന്നു.

അച്ഛന്റെ തുച്ഛമായ വരുമാനം കൊണ്ട് കഴിയുന്ന എന്റെ കുടുംബത്തിന് ഒരിക്കലും താങ്ങാൻ ആകാത്തതായിരുന്നു അമ്മയുടെ പെട്ടെന്നുള്ള അസുഖം. രണ്ടു കിഡ്‌നിയും തകരാറിൽ ആയ അവസ്ഥയിൽ ഉടനൊരു കിഡ്നി മാറ്റിവെക്കണം എന്നു ഡോക്ടർ പറഞ്ഞു. മരുന്നുകളും ഡയാലിസിസും തത്കാലം നൽകിത്തുടങ്ങി. സഹായിക്കാൻ ഉള്ള മനസുള്ളവർക് ദൈവം സമ്പത്ത് നൽകാറില്ലലോ അതുകൊണ്ട് ഓപ്പറേഷനുള്ള പണം കിട്ടാതെ ബുദ്ധിമുട്ടുമ്പോഴാണ് ഒരു വിവാഹ ആലോചന വരുന്നത്.

എല്ലാ കാര്യങ്ങളും ചെക്കന്റെ കൂട്ടർക്കറിയാം. ഗൗരീടെ അമ്മേടെ ഓപ്പറേഷൻ അവര് നടത്തും. പകരം ഗൗരിയെ ആ വീട്ടിലെ മരുമകളാക്കണം. മരുമകളെന്ന് പറയുമ്പോ…. രാഹുൽ കുഞ്ഞു കിടപ്പാണ്. ഒരു ബൈക്ക് ആക്‌സിഡന്റ് ആയിരുന്നു. അരയ്ക്കു താഴേക്ക് തളർന്നു. ഹോം നഴ്സു വേണ്ട എന്ന ഇപ്പോ കുഞ്ഞു പറയുന്നത്. അതുകൊണ്ടാ പറ്റിയ ഒരു കുട്ടിയെ കല്യാണം കഴിക്കാൻ അന്വേഷണം ആരംഭിച്ചത്. ബ്രോക്കറാണ് പറഞ്ഞത്.

അരുണേട്ടൻ മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ്. പാവം അനിയത്തിയുടെ കല്യാണം ഉറപ്പിച്ചിരിക്കുകയാണ്. പോരാത്തതിന് ഗൾഫിലേക്ക് പോയിട്ട് ആറു മാസമാകുന്നതേ ഉള്ളു. തന്റെ ജീവിതം കൊണ്ട് അമ്മയ്ക്കു ജീവിതം കിട്ടട്ടെ. അതുമാത്രമേ അപ്പോ തോന്നിയുള്ളൂ.

അച്ഛനെ വിളിച്ചു സമ്മതമറിയിക്കുമ്പോ അച്ഛനും അമ്മയും കരഞ്ഞുപറഞ്ഞു വേണ്ടമോളെ നിന്റെ ജീവിതം തകർക്കരുത്.
പക്ഷെ എന്റെ തീരുമാനം ഉറച്ചതായിരുന്നു.

……………………………………………………….

പിന്നീട് അരുണേട്ടൻ തന്നെ വിളിച്ചിട്ടില്ല. അമ്മയുടെ ഓപ്പറേഷൻ കഴിഞ്ഞു മൂന്നാം മാസം എന്റെ വിവാഹം നടന്നു.

മറ്റൊരു നാടും കൊട്ടാരം പോലൊരു വീടും എന്നെ ഭയപെടുത്തിയെങ്കിലും.അച്ഛനും അമ്മയും രാഹുലും തന്നെ ഒരുപാടു സ്നേഹിച്ചു. അനിയത്തിക്കു മാത്രം എന്നോട് വല്യ താല്പര്യം ഇല്ലായിരുന്നു. എങ്കിലും ഞാൻ അതു കാര്യമാക്കിയില്ല.

ദിവസങ്ങൾ പോകെ അരുണേട്ടൻ എന്റെ ഓർമകളിൽ പോലും ഇല്ലാതായി. രാഹുൽ മാത്രമായി എന്റെ ലോകം. ഒരു ഭർത്താവിന്റെ കടമകൾ നിറവേറ്റാൻ കഴിയാത്ത ദുഃഖം രാഹുൽ എപ്പോഴും പറഞ്ഞു സങ്കടപ്പെട്ടു.

ഹോം നഴ്സുമാരുടെ മുഖഭാവം പലപ്പോഴും വേദനിപ്പിക്കുന്നതായിരുന്നു ഗൗരി. അവർക്കൊന്നും ഒരിക്കലും എന്റെ മനസു കാണാൻ ആവില്ല. ജീവിതത്തിനു ഒരല്പം വേഗത കൂടിപോയതാണ് എനിക്ക് പറ്റിയ തെറ്റ്. അതെന്റെ ജീവിതം തകർത്തു . ഈ ലോകത്ത് എന്നെ സ്നേഹിക്കാനും എനിക്ക് സ്നേഹിക്കാനും ഒരാള് വേണമെന്ന് വാശിയായിരുന്നു എനിക്ക്.തളർന്നുപോയവന്റെ ദുർവാശി ആണെന്ന് തോന്നും പലർക്കും. പക്ഷെ നിന്നെ എനിക്ക് ഒരുപാടു ഇഷ്ടമാണ് ഗൗരി. അമ്മയുടെ ജീവന് വേണ്ടി നീ നിന്റെ ജീവിതം ത്യാഗം ചെയ്തതാണ്. പക്ഷെ നിന്നോടെനിക് ഇപ്പോ പ്രണയമാണ്…..

അതു പറഞ്ഞു രാഹുൽ എന്നെ നോക്കി കിടന്നു. ആ കണ്ണുകളിൽ നിറഞ്ഞ കണ്ണുനീര് എന്റെ ചുണ്ടുകൾ ചേർത്തുഞാൻ ഒപ്പിയെടുക്കുമ്പോൾ എനിക്കും രാഹുലിനോട് പ്രണയമായിരുന്നു. വീൽ ചെയറിൽ ഞങ്ങൾ ബീച്ചിലും അമ്പലത്തിലും ഷോപ്പിങ്ങിനുമൊക്കെ പോയിത്തുടങ്ങി.

പലരാത്രികളും റൂമിനോട് ചേർന്നുള്ള ബാൽക്കണിയിൽ രാഹുലുമൊത്തു ഞാൻ നിലാവിനെയും നക്ഷത്രത്തെയും നോക്കി ഇരിക്കും. ആ നെഞ്ചിന്റെ ചൂടുപറ്റി ഉറങ്ങുമ്പോൾ എന്നെ ചേർത്തുപിടിച്ച കൈകൾക്കു വല്ലാത്ത സ്നേഹവും കരുതലുമാകും.

………………………………………………………

അഞ്ജലിയുടെ വിവാഹക്കാര്യം അമ്മയാണ് എന്നോടും രാഹുലിനോടും പറഞ്ഞത് . അച്ഛൻ ആണ് പറഞ്ഞത് ദുബായിൽ ഉള്ള ഒരു ചെക്കനുമായി അവൾ ഫേസ്ബുക് വഴി പരിചയപെട്ടു ഇഷ്ടത്തിലായതാണ്. അതുതന്നെ നടത്തിയില്ലേൽ അവൾ ആത്‍മഹത്യ ചെയ്യുമെന്നൊക്കെ പറഞ്ഞു. രാഹുലിന്റെ ഈ അവസ്ഥകൊണ്ടുതന്നെ അവർ വിഷമത്തിലാണ്. ഇനി അഞ്ജലിയെക്കൂടെ അവർക്കു നഷ്ടപ്പെടാതിരിക്കാൻ കുടുംബവും സ്വത്തും മുതലുമൊന്നും നോക്കുന്നില്ലെന്ന് പറഞ്ഞച്ചൻ ആ വിവാഹം ഉറപ്പിച്ചു.

ചെക്കൻ എന്റെ നാട്ടുകാരൻ ആണെന്ന് പറഞ്ഞു അമ്മ ഫോട്ടോ കാണിക്കുമ്പോൾ ഞാൻ അതും കൈയിൽ പിടിച്ചു തളർന്നിരുന്നുപോയി. അരുണേട്ടൻ…… എങ്ങനെ ഞാൻ ഇവരോട് പറയും ഈശ്വര…..

രാത്രി രാഹുലിനോട് ഒരുവിധം കാര്യങ്ങൾ പറയുമ്പോൾ രാഹുലിൽ വല്ലാത്തൊരു ഭാവമാറ്റം ഞാൻ കണ്ടു.

ഈ വിവാഹം വേണ്ടന്ന് വീട്ടുകാരോട് രാഹുൽ പറഞ്ഞെങ്കിലും. അഞ്ജലി ഉറച്ചു നിന്നു. ഒടുക്കം രാഹുലിന്റെ എതിർപ്പവഗണിച്ചു ആ വിവാഹം നടന്നു. രാഹുൽ കിടപ്പയത്കൊണ്ട് ഒരു മകന്റെ സ്ഥാനത്തു അരുണേട്ടൻ ഇനിമുതൽ എല്ലാം നോക്കി നടത്താൻ ആ വീട്ടിൽ ഉണ്ടാകുമെന്ന അറിവ് എന്നെ ഞെട്ടിച്ചെങ്കിലും രാഹുലിന്റെ വിഭ്രാന്തി എന്നെ കൂടുതൽ തളർത്തി. അന്നുമുതൽ രാത്രി എന്നെ ചേർത്തുപിടിക്കുന്ന കൈകൾക്കു വല്ലാത്ത കരുത്തനുഭവപ്പെട്ടുതുടങ്ങി.

അരുണേട്ടൻ എന്നെ അറിയുന്ന ഭാവം പോലും ആർക്കുമുന്നിലും കാണിക്കാതെ ഇരുന്നപ്പോൾ ഞാൻ ആശ്വസിച്ചു എന്നെപോലെ അരുണേട്ടനും ഇപ്പോ പഴയതൊന്നും ഓർക്കുന്നുണ്ടാവില്ല എന്ന്.

ഭ്രാന്തമായ ആവേശത്തോടെ പലപ്പോഴും രാഹുലെന്നെ ചുറ്റിവരിയുകയും ചുംബനങ്ങൾ കൊണ്ട് മൂടുകയും ചെയ്യാൻ ആരംഭിച്ചപ്പോൾ ഞാൻ രാഹുലിനോട് ചോദിച്ചു എന്താണ് രാഹുലിന്റെ മാറ്റത്തിന് കാരണമെന്ന്.

അവൻ, നിന്റെ കാമുകൻ. അവൻ അടുത്തുള്ളപ്പോ നിനക്ക് അവനോടു ഇനിയും ഇഷ്ടം തോന്നും. തളർന്നുകിടക്കുന്ന എനിക്ക് നിന്നെ തൃപ്തിപ്പെടുത്താൻ കഴിയില്ല അപ്പോ നീ അവനെ തേടി പോകും ഗൗരി. അതുപറഞ്ഞു രാഹുലെന്നെ കൈക്കുപിടിച്ചു നെഞ്ചിലേക്ക് വലിച്ചടുപ്പിച്ചപ്പോൾ ഞാൻ ആ കൈകൾ വിടുവിച്ചു അവിടെ നിന്നിറങ്ങിപ്പോയി. രാഹുലിന്റെ മാറ്റം എന്നെ വല്ലാതെ ഭയപ്പെടുത്തി. രാഹുൽ തന്നെ അങ്ങനെയാണോ കരുതിയത്. എങ്കിൽ തനിക്കു രാഹുലിനെ ഇത്രമാത്രം സ്നേഹിക്കാൻ ആകുമായിരുന്നോ….. എന്റെ ജന്മം തന്നെ രാഹുലിന് മാത്രമെന്ന് എത്രതവണ ഞാൻ പറഞ്ഞിരിക്കുന്നു. ഒരു പെണ്ണിന് ഭർത്താവിന്റെ തളർച്ച മറക്കാൻ അവന്റെ സ്നേഹം മാത്രം മതി. അതെന്തേ രാഹുൽ അറിഞ്ഞില്ല.ഇനിയും എങ്ങനെ വിശ്വസിപ്പിക്കണം എന്നറിയാതെ ഞാൻ ഇരുന്നു.

വീട്ടിൽ ആരും ഇല്ലാതിരുന്നതു കൊണ്ടു രാഹുലിനുള്ള ഭക്ഷണവും കൊണ്ട് ഞാൻ മുകളിലേക്കു പോകാൻ തിരിയുമ്പോൾ പകയെരിയുന്ന കണ്ണുമായി അരുണേട്ടൻ എന്റെ മുൻപിൽ നിൽക്കുന്നു. പെട്ടെന്നുള്ള അമ്പരപ്പിൽ ഞാൻ പിന്നോട്ടു മാറിയെങ്കിലും പിന്നെ മുൻപോട്ടു നടന്നു ഞാൻ വഴിമാറാൻ ആവശ്യപ്പെട്ടു

അങ്ങനെ പോകാൻ അല്ല ഞാൻ ഈ വീട്ടിലോട്ടു കരുതിക്കൂട്ടി കയറിവന്നത്. നിന്നെ കല്യാണം കയിച്ച ആളുടെ പെങ്ങളാണെന്ന് അറിഞ്ഞു തന്നെയാ ഞാൻ അഞ്ജലിയെ പ്രേമിച്ചതും കല്യാണം കഴിച്ചതും. എന്നെ ഒഴിവാക്കി നീ സുഖമായി കഴിയില്ലെന്നു ഞാൻ പറഞ്ഞതല്ലേ ഗൗരി. എന്നിട്ടും നീ എന്റച്ഛനെയും അമ്മയെയും കണ്ടു കാലുപിടിച്ചു. എന്റെ പെങ്ങടെ കല്യാണവും കുടുംബത്തിന്റെ അവസ്ഥയും പറഞ്ഞു അച്ഛൻ എന്നെ പറഞ്ഞു പിന്തിരിപ്പിച്ചോണ്ടാ ഞാൻ ജോലി ഉപേക്ഷിച്ചു പോരാഞ്ഞത്. പക്ഷെ നിന്നെ കിട്ടാൻ എന്തും ചെയ്യുന്ന അവസ്ഥയിൽ ആയിരുന്നു ഞാൻ. കെട്ടിയത് ഒരു തളർന്നവൻ ആണെന്നറിഞ്ഞപ്പോൾ സമാധാനം ആയിരുന്നു. പക്ഷെ നീയും അവനും പ്രേമിച്ചു വീൽചെയറിൽ ലോകം ചുറ്റിനടക്കുന്നതൊക്കെ അറിഞ്ഞപോ എന്നെ മറന്നൊരു സന്തോഷം നിനക്ക് വേണ്ടന്ന് തോന്നി. എന്റെ കണ്മുന്നിൽ നിന്നെ കിട്ടാനാ ഞാൻ അഞ്ജലിയെ തേടിപ്പിടിച്ചു കെട്ടിയത് . ഇനി നിന്നെ സ്വന്തമാക്കാനും എനിക്കറിയാം. അതുകൊണ്ട് മോളു ഇപ്പോ കെട്ടിയവനെ നല്ലപോലെ പോയി ഊട്ടിയിട്ടു വാ…..

അതു പറഞ്ഞയാൾ തിരികെ പോയി.

രാഹുൽ അറിഞ്ഞാൽ തകർന്നുപോകും. തന്നെ അത്രയധികം സ്നേഹിക്കുന്നുണ്ട്. അഞ്ജലിയുടെ ജീവിതം. അച്ഛന്റെയുംഅമ്മയുടെയും സന്തോഷം ഒക്കെ ഓർത്തപ്പോൾ തനിക്കു മാത്രേ ഇതിനൊരു പരിഹാരം കാണാൻ ആകു എന്നു മനസിലായി.

തിരികെ രാഹുലിനടുത്തെത്തുമ്പോൾ ചുവന്നുകലങ്ങിയ കണ്ണുകളുമായി ഇരിക്കയാണ് പാവം. തന്നെ നഷ്ടപെടുമോന്നുള്ള ഭയമാണ് ആ കണ്ണുകളിൽ. ആ മുഖം കൈകളിൽ എടുത്ത് ഞാൻ പറഞ്ഞു

നമുക്കൊരു യാത്രപോകാം രാഹുൽ. ഞാൻ ഒറ്റയ്ക്കു പോകണം എന്നാണ് ആദ്യം കരുതിയത്, പക്ഷെ ഞാനില്ലാതെ രാഹുൽ തനിച്ചാകുന്നത് ഓർക്കാൻപോലും വയ്യ.

പോകാം ഗൗരീ. നിന്നെ തനിച്ചയാക്കാൻ എനിക്ക് പേടിയാണ്. നീ എന്റേത് മാത്രമാണ്.

രാഹുലിനെ സൈഡ് സീറ്റിലിരുത്തി ഞാൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറുമ്പോൾ ഡ്രൈവർ ഓടിവന്നു. അയാളെ തടഞ്ഞു ഞാൻ പറഞ്ഞു വേണ്ട. ഞങ്ങൾ തനിച് പൊയ്ക്കോളാം.

ദൂരങ്ങൾ താണ്ടി വണ്ടി മുൻപോട്ടു പോകുമ്പോൾ രാഹുൽ എന്റെ കൈയിൽ കൈ വെച്ചു ചോദിച്ചു എവിടെയാണ് നീ നമ്മുടെ അവസാനം ഉദ്ദേശിച്ചിരിക്കുന്നത്?

മനസ്സറിഞ്ഞപോലെ രാഹുൽ അതു ചോദിച്ചപ്പോൾ വണ്ടിയുടെ വേഗത കൂട്ടി ഞാൻ പറഞ്ഞു, എവിടെയാണോ ബൈക്കിന്റെ വേഗത നിന്റെ ശരീരത്തിന്റെ പാതി തളർത്തിയത് അവിടേക്കു… അവിടം തന്നെ ആവണം നമ്മുടെ അവസാനവും. ആദ്യമായി എന്നോട് പ്രണയമാണ് എന്ന് പറഞ്ഞു നിറഞ്ഞ ആ കണ്ണുകളിൽ ഞാൻ ചുണ്ടുകൾ ചേർത്തതുപോലെ, ഇപ്പോ അവസാനമായി ഞാൻ സ്റ്റിയറിങ്ങിൽ നിന്നു കൈയുകളെടുത്തു രാഹുലിന്റെ കണ്ണുകളിൽ എന്റെ ചുണ്ടുകൾ ചേർത്തു. അപ്പോ എന്നെ ചുറ്റിപിടിച്ച കൈകൾക്കു പഴയപോലെ സ്നേഹത്തിന്റെ കരുതൽ ആയിരുന്നു.

എവിടെയൊക്കെയോ തട്ടിയും തെന്നിയും തെറിച്ചും തലകീഴായി മറിഞ്ഞും ആ കാറും തകർന്നു പോയി……………

LEAVE A REPLY

Please enter your comment!
Please enter your name here