Home Viral സല്യൂട്ട് ചെയ്യുക രാഷ്ട്രത്തിനു വേണ്ടി പൊരുതി മരിച്ച ഈ ധീര സൈനികനെ

സല്യൂട്ട് ചെയ്യുക രാഷ്ട്രത്തിനു വേണ്ടി പൊരുതി മരിച്ച ഈ ധീര സൈനികനെ

0

[ad_1]

അഞ്ചു പട്ടാളക്കാർ എന്നും അതിരാവിലെ എഴുന്നേൽക്കും. കൃത്യം നാല് മണിക്ക് ജനറൽ ജസ്വന്ത്സിങ്ങിന് കാപ്പി, ഒൻപതു മണിക്ക് പ്രാതൽ, വൈകുന്നേരം ഏഴുമണിക് അത്താഴം. പരേഡില്ല അതിർത്തിയിലെ പിരിമുറുക്കങ്ങൾ ഇല്ല. പക്ഷെ പട്ടാളച്ചിട്ടകൾക്ക് ഒരുവീഴ്ചയുമില്ല. അതിരാവിലെ ജസ്വന്ത്സിങ്ങിന്റെ ഷൂ പോളിഷ് ചെയ്തുവെയ്കും. കിടക്കമടക്കി വെയ്ക്കും,

യൂണിഫോം തയ്യാറാക്കിവെയ്ക്കും, ഒരുപട്ടാളജനറലിനുവേണ്ട എല്ലാ പതിവ് പരിചാരങ്ങളും ജസ്വന്ത്സിങ്ങിനു ലഭിക്കുന്നു. ഒരേയൊരു വ്യത്യാസംമാത്രം…. ജനറൽ ജസ്വന്ത്സിങ് മരിച്ചിട്ട് അമ്പത്തിരണ്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. മരിക്കുമ്പോൾ ജസ്വന്ത്സിങ് ഗർവാൾ റൈഫിൾസിലെ ഒരുസാധാരണ റൈഫിൾമാൻ മാത്രമായിരുന്നു. മരണശേഷം അത്യപൂർവമായി നൽകാറുള്ള ഉദ്യോഗക്കയറ്റം നൽകി സർക്കാർ ജസ്വന്ത്സിങ്ങിനെ ആദരിക്കുകയായിരുന്നു.

1962ലെ ഇന്തോചൈന യുദ്ധം.

ഇന്ത്യയും ചൈനയും അവകാശം പറയുന്ന തവാങ് ജില്ല. ബൂട്ടാനും ഇന്ത്യയും അതിർത്തി പങ്കിടുന്ന തന്ത്രപ്രധാനസ്ഥലം. യുദ്ധത്തിൽ പരാജയം ഏറ്റുകൊണ്ടിരുന്ന ഇന്ത്യൻആർമിയോട് തവാങ് പോസ്റ്റിൽനിന്നും പിൻവാങ്ങാൻ നിർദേശം ലഭിച്ചു. റൈഫിൾസിലെ മിക്കജവാന്മാരും ചൈനപട്ടാളത്തിന്റെ കനത്ത ആക്രണത്തിൽ കൊല്ലപെട്ടുകഴിഞ്ഞിരുന്നു. പിൻവാങ്ങിയാൽ തവാങ് ഉൾപ്പെടുന്ന അരുണാചൽപ്രദേശിലെ മിക്കഗ്രാമങ്ങളും ചൈനയുടെ അധീനതയിൽ ആകും. ജസ്വതസിങ്ങിനു പിന്തിരിയുവാൻ മനസ്സില്ലായിരുന്നു. കൂടെ സഹായത്തിനു രണ്ടുപട്ടാളക്കാർ മാത്രം ശേഷിച്ചു.

മലമുകളിൽ നിരവധി ബങ്കറുകളിൽ ആയുധങ്ങൾ സ്ഥാപിച്ചിട്ടുണ്ട്, പക്ഷെ ശത്രുവിനോട് പൊരുതുവാൻ മൂന്നുപേർമാത്രം. ബങ്കറുകളിൽ നിന്നും ബങ്കറുകളിലേയ്ക്ക് ഇഴഞ്ഞുചെന്നു നിരന്തരം വെടിയുതിർത്തുകൊണ്ടു ജസ്വന്ത് ശക്തമായ പ്രീതിരോധനിര ഉയർത്തി. പലദിശകളിൽനിന്നും ആക്രമണം നടത്തുന്നതുകൊണ്ടു മലമുകളിൽ ഒരുകൂട്ടം പട്ടാളക്കാർ ഉണ്ടെന്നു ചൈനപട്ടാളം കരുതി. നീണ്ട 72മണിക്കൂർ സമയം ശത്രുരാജ്യത്തോട് അദ്ദേഹം പൊരുതിനിന്നു. മൂന്നാംദിവസം മലമുകളിൽ ഇനി ഒരുപട്ടാളക്കാരൻ മാത്രമേയുള്ളൂ എന്ന് ചൈനൻപട്ടാളം തിരിച്ചറിഞ്ഞു.

ഇതിനോടകം ഒറ്റയ്ക്കുള്ളപോരാട്ടത്തിൽ ജസ്വന്ത്സിങ് മൂന്നൂറില്പരം ചൈനൻ പട്ടാളക്കാരെ വധിച്ചുകഴിഞ്ഞിരുന്നു . ഒടുവിൽ ചൈനക്കാർ മുകളിൽ എത്തി ജസ്വന്ത്സിങ്ങിനെ പിടിച്ചു. നാടിനുവേണ്ടി പോരാടുവാൻ ഒളിഞ്ഞിരുന്ന ബങ്കറിനുമുന്നിൽ കഴുമരം ഉണ്ടാക്കി ജസ്വന്ത്സിങ്ങിനെ അവർ തൽക്ഷണം തൂക്കിലേറ്റി.
എന്നിട്ടും കലിയടങ്ങാത്ത ചൈനൻപട്ടാളം ജസ്വന്ത്സിങ്ങിന്റെ തലവെട്ടിയെടുത്തു ചൈനയിലേയ്ക്ക് കൊണ്ടുപോയി.

1962നവംബർ 21 യുദ്ധം അവസാനിച്ചു.

ഒറ്റയ്ക്ക് പൊരുതിത്തോറ്റ ജസ്വന്ത്സിങ് എന്ന ഇന്ത്യൻ ഭടനോടു ചൈനപട്ടാളക്കാർക്കു ആദരവ് തോന്നി. ശത്രുരാജ്യത്തിന്റേതെങ്കിലും ആ ധീരജവാന്റെ ഒരു വെങ്കലപ്രതിമ ഉണ്ടാക്കി വെട്ടിയെടുത്ത തലയോടൊപ്പം ഇന്ത്യയ്ക്ക് കൈമാറി. സേല പാസിൽ തവാങ് മാർഗ്ഗമധ്യേ ഇന്ത്യൻ ആർമി ഒരു സ്മാരകം പണിതു. ജസ്വന്ത് ഘർ എന്നുപേരിട്ടു. അവിടെ ചൈന നൽകിയ വെങ്കലപ്രതിമ സ്ഥാപിച്ചു.

ജസ്വന്തിന്റെ സാന്നിധ്യം അവിടെ ഇന്നും ഉണ്ടെന്നു വിശ്വസിക്കപ്പെടുന്നു. അന്നുമുതൽ ഇന്നുവരെ ജസ്വന്ത്സിങ്ങിനെ പരിചരിക്കുവാൻ അഞ്ച് ആർമി ഉദ്യോഗസ്ഥരെ മാറിമാറി പോസ്റ്റുചെയ്യുന്നു. ജസ്വന്ത് ഘറിന്റെ അകത്തുചെന്നാൽ ഭിത്തിയിൽ ജസ്വന്തിന്റെ ഏറ്റവും അടുത്ത അവധി അപേക്ഷയും, അതിന്റെ അനുമതിയും കാണാം. ബന്ധുമിത്രാദികളുടെ വിശേഷദിവസങ്ങളിൽ ജസ്വന്തിന്റെ പേരിൽ ഷണകത്തുകൾ വരും. ഡ്യൂട്ടിയിലുള്ള പട്ടാളക്കാർ അവദിക്കുള്ള അപേക്ഷ നൽകും.

ജസ്വന്ത്സിങ്ങിന്റെ അവധിഅപേക്ഷ ഒരിക്കലും നിരസിക്കപ്പെടാറില്ല. വിശേഷങ്ങൾ നടക്കുന്ന സ്ഥലത്തിന്റെ അടുത്തുള്ള പട്ടാളപോസ്റ്റിൽനിന്നും ചടങ്ങുനടക്കുന്ന ദിവസം ജസ്വന്ത്സിങ്ങിന്റെ ഒരു പൂർണ്ണകായചിത്രം രണ്ടു പട്ടാളക്കാർ കൊണ്ടുചെല്ലും. ചടങ്ങ് കഴിയുമ്പോൾ അത് തിരികെകൊണ്ടുവരും. വാർഷിക അവധിയിലും അങ്ങനെതന്നെ ചെയ്യുന്നു. ആ ദിവസങ്ങളിൽ ജസ്വന്തിനു വേണ്ടി ഭക്ഷണം തയ്യാർ ചെയ്യപ്പെടില്ല. ജസ്വന്ത്സിങ്ങിനു അയക്കുന്ന കത്തുകൾക്ക് ഇന്നും മറുപടി ലഭിക്കുന്നു. അതുവഴി കടന്നുപോകുന്ന പട്ടാളക്കാരൻ എത്ര ഉന്നതനായാലും വാഹനം നിർത്തി ജസ്വന്തിനു സല്യൂട്ട് ചെയ്തിട്ടേ ഇന്നുംപോകാറുള്ളൂ.

തവാങിന് യാത്രചെയ്യുന്ന എല്ലാപേർക്കും സൗജന്യമായി ചായയും, സംമൂസയുംനൽകുന്ന ഒരു സ്റ്റാൾ ആർമിയുടെ വകയായി ജസ്വന്ത് ഘറിന്റെ വെളിയിൽ സദാസമയവും തുറന്നിരിക്കുന്നു. ജസ്വന്ത്സിങ്ങിനും നമ്മെപ്പോലെ കുടുംബം ഉണ്ടായിരുന്നു. ബന്ധുക്കളും. പരാജയത്തിലേയ്ക്ക് നീങ്ങിക്കൊണ്ടിരുന്നു യുദ്ധമുഖത്തുനിന്നും മടങ്ങിപോരുവാൻ മേലധികാരികളിൽനിന്നും അനുവാദവും കിട്ടിയിരുന്നു. എങ്കിലും ഒരുനിയോഗംപോലെ പതിനായിരം അടി ഉയരത്തിലെ തണുത്തുറഞ്ഞ യുദ്ധഭൂമിയിൽ മൂന്നുദിവസം ഒരുവലിയ രാജ്യത്തിന്റ സൈനിക വ്യൂഹത്തെ ആ ധീരജവാൻ തടഞ്ഞുനിർത്തി.

44കോടി ഇന്ത്യക്കാരുടെ മാനംകാത്ത റൈഫിൾമാൻ ജസ്വന്തിനെ ജനറൽ ജസ്വന്തായി മരണാനന്തരം ഉദ്യോഗക്കയറ്റം ലഭിച്ചു. ആർമിയുടെ ചരിത്രത്തിലെ ഒരു അപൂർവ്വസംഭവമായി കണക്കാക്കപ്പെടുന്നു. രാജ്യം ജസ്വന്തിനു മഹാവീർ ചക്ര നൽകി ആദരിച്ചു. ഇന്നും എല്ലാമാസവും ജസ്വന്തിന്റെ വീട്ടിൽ മുടങ്ങാതെ ശമ്പളം എത്തുന്നു. രേഖകളിൽ ജനറൽ ജസ്വന്ത്സിങ് 1962 ലെ യുദ്ധത്തിൽ കൊല്ലപ്പെട്ടു. എങ്കിലും ജീവിച്ചിരിക്കുന്ന ഒരുപട്ടാള ജനറലിന് കിട്ടേണ്ട എല്ലാ ബഹുമാനവും നൽകി ഇന്ത്യൻ ആർമി ഇന്നും ജസ്വന്ത്സിങ്ങിനെ പരിചരിക്കുന്നു.

മരിച്ചിട്ടും ജീവിക്കുന്ന അപൂർവം ചിലരിൽ ഒരാൾ

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here