Home Latest കണ്ണേട്ടന് ഞങ്ങൾ മാത്രമല്ലേയുള്ളു അമ്മേ…

കണ്ണേട്ടന് ഞങ്ങൾ മാത്രമല്ലേയുള്ളു അമ്മേ…

0

രചന : ആമി

“നീ എത്ര കാലമായി എന്റെ ആമി ജനിച്ചു വളർന്ന ഈ വീട്ടിലൊന്നു അന്തിയുറങ്ങിയിട്ടു …വല്ലപ്പോഴും മക്കളെയും കൊണ്ട് ഓടിവരും നേരം സന്ധിയായിത്തുടങ്ങിയാൽ..അമ്മേ ..ഞാൻ പോവാ …എന്നും പറഞ്ഞു ഒറ്റ പോക്കാണ് …”

അമ്മയുടെ പരിഭവം നിറഞ്ഞ സംസാരം കേട്ടു എന്റെ ഏട്ടനും നാത്തൂനും ചിരിച്ചു .

“ഇന്ന് നീ ഇവിടെ നിക്ക് എന്റെ ആമി …നാളെ ഞാൻ കൊണ്ട് നിന്നെ വീട്ടിലാക്കാം “ഏട്ടൻ അത് പറഞ്ഞപ്പോൾ ഞാൻ ചിരിച്ചു .മക്കളെ വേഗം റെഡിയാക്കി .

“ഒരിക്കൽ നിക്കാം അമ്മേ …അവിടെ കണ്ണേട്ടൻ നേരം സന്ധിയാകുമ്പോൾ എന്നെയും കുട്ടിയോളെയും കണ്ടില്ലേൽ സങ്കടാണ് …കണ്ണേട്ടന് ഞങ്ങൾ മാത്രമല്ലേയുള്ളു അമ്മേ ”

ഞാൻ പറഞ്ഞത് കേട്ടു അമ്മയെന്നെ കേട്ടിപിടിച്ചു .നാത്തൂൻ ചിരിച്ചുകൊണ്ട് പറഞ്ഞു .

“അമ്മേ …ഇവൾക്ക് ഇവിടെ നിക്കാൻ കഴിയാഞ്ഞിട്ടാണ് അമ്മേ ഓരോന്നും പറയണേ ”

അമ്മ ഉടൻ പറഞ്ഞു .

“പെണ്ണുങ്ങളെല്ലാം അങ്ങനാണ് മോളേ …വിവാഹം കഴിഞ്ഞാൽ സ്വന്തം വീട്ടിൽ വന്നു നിക്കില്ല …അവരുടെ ചിന്ത കെട്ടിച്ചു വിട്ട വീടും മറ്റുമാണ് …അങ്ങനെ തന്നെവേണം നല്ല കുടുംബിനിയാകണം ”

ഏട്ടൻ ഇതെല്ലാം കേട്ടു ചിരിച്ചുകൊണ്ട് നിന്നു .എന്റെ മനസ്സ് മുഴുവൻ വേഗം വീടെത്താമെന്നായിരുന്നു .കാരണം ,ഒരു ദിവസംപോലും കണ്ണേട്ടന് തനിച്ചാക്കി ആ വീട്ടിൽ നിന്നും ഞാൻ മറ്റെങ്ങും പോയിട്ടില്ലായിരുന്നു .

ആമി

LEAVE A REPLY

Please enter your comment!
Please enter your name here