Home ആമി അവരൊരു പാവമാണ് .ജീവിച്ചു പൊക്കോട്ടെ…

അവരൊരു പാവമാണ് .ജീവിച്ചു പൊക്കോട്ടെ…

0

“ഡാ …ബൈക്ക് അപകടത്തിൽ മരിച്ച സേതുവേട്ടന്റെ ഭാര്യയല്ലേ ആ പോകുന്നത് …ഒന്ന് മുട്ടിനോക്കിയാലോ ..കിട്ടിയാൽ ഊട്ടി …എന്തൊരു ഭംഗിയാണ് അവരെ കാണാൻ “മനു അത് പറഞ്ഞതും കൂട്ടുകാരിൽ ചിലർ അവനെ സപ്പോർട്ട് ചെയ്തു .

“മിണ്ടാതിരിക്കട …അവരൊരു പാവമാണ് .ജീവിച്ചു പൊക്കോട്ടെ …”ഉണ്ണിയത് പറഞ്ഞതും കൂട്ടുകാരെല്ലാം അവനെ കൊന്നില്ലെന്നു പറഞ്ഞാൽ മതി .

“ഡാ …നിന്റെ രക്തബന്ധമൊന്നും അല്ലലോ അവർ .പൊക്കോണം “മനു ഉണ്ണിയുടെ നേരെ കയർത്തു .ഉണ്ണി ഒന്നും മിണ്ടാതെ വീട്ടിലേക്കു നടന്നു .രാത്രിയിൽ അപ്രതീക്ഷിതമായി വന്ന കോൾ അവൻ ചാടി എഴുനേറ്റു .

“ഡാ ..മനുവിന് ആക്സിഡന്റ് .ബി പോസിറ്റീവ് രക്തം വേണമെടാ ..സീരിയസ് ആണെടാ .നീ മെഡിക്കൽ കോളേജിലേക്ക് വാ വേഗം “ഉണ്ണിയുടെ കൂട്ടുകാരിൽ ഒരുവൻ പറഞ്ഞത് കേട്ടതും അവൻ വേഗം ആ പാതിരാത്രിയിൽത്തന്നെ ആശുപത്രിയിൽ എത്തി .മനുവിന്റെ ബന്ധുക്കളുടെ അലമുറയിട്ടുള്ള കരച്ചിൽ അവിടെങ്ങും മുഴങ്ങി .ഉണ്ണിയെ കണ്ടതും കൂട്ടുകാർ പൊട്ടിക്കരഞ്ഞു .icu വിന്റെ മുന്നിൽ സേതുവേട്ടന്റെ ഭാര്യയെ കണ്ടപ്പോൾ അവനൊന്നു ഞെട്ടി .

“തക്ക സമയത്തു ആ ചേച്ചി വന്നതുകൊണ്ട് അവനു ബ്ലഡിനായി ഓടേണ്ടി വന്നില്ലടാ …നമ്മുടെ നാടുമുഴുവനും ഞങ്ങൾ ഓടിനടന്നു ബി പോസിറ്റീവ് രക്തത്തിനായി .ആ ചേച്ചി അറിഞ്ഞപ്പോൾ ഓടി വന്നട …പാവം ..അവരെക്കുറിച്ചു ഞങ്ങൾ തെറ്റായി ചിന്തിച്ചല്ലോടാ ..”കൂട്ടുകാരൻ അത് പറഞ്ഞപ്പോൾ ഉണ്ണി അവന്റെ തോളിൽ പിടിച്ചുകൊണ്ട് പറഞ്ഞു

“രക്തബന്ധം ഉള്ളവരോട് മാത്രമെ ആത്മബന്ധം പാടുള്ളുവെന്നുള്ള ചിന്ത മാറിയോ …നിങ്ങൾ മോശമായി ചിന്തിച്ച അവരുടെ രക്തമാണ് ഇപ്പോൾ മനുവിന്റെ ജീവൻ നിലനിർത്തുന്നത് ”

ഉണ്ണിയുടെ വാക്കുകൾകേട്ട് കൂട്ടുകാരൻ തലകുനിച്ചിരുന്നു .

ആമി

LEAVE A REPLY

Please enter your comment!
Please enter your name here