Home Adhya Thulasi ഇമ വെട്ടാതെ അവളെ നോക്കി അപ്പോഴും വീട്ടില്‍ തന്നെ മാത്രം ഓര്‍ത്ത് കഴിയുന്ന ഒരു ഭാര്യ...

ഇമ വെട്ടാതെ അവളെ നോക്കി അപ്പോഴും വീട്ടില്‍ തന്നെ മാത്രം ഓര്‍ത്ത് കഴിയുന്ന ഒരു ഭാര്യ എന്ന വിഴുപ്പിനെ അയാള്‍ മറന്നു കഴിഞ്ഞിരുന്നു…

0

രചന : Adhya Thulasi

സമര്‍പ്പണം

“മഹേഷ്‌ ചായ എടുക്കട്ടെ” ഒരു കള്ള ചിരിയുമായി ഹേമ അവന്റെ കഴുത്തില്‍ കൈ ഇട്ട് ചോദിച്ചു. “ഈ ചൂടില്‍ ചായയോ…എനിക്ക് നീ മതി” ഇതും പറഞ്ഞ് അയാള്‍ അവളെ വലിച്ച് അടുപ്പിച്ചു. ” ഹോ ഒന്ന് അടങ്ങ്‌ എന്റെ കള്ള ഞാന്‍ ഈ ചൂട് മാറ്റാന്‍ കുറച്ച തണുപ്പ് എടുക്കാം” അവള്‍ അവനെ മെല്ലേ തള്ളി നീക്കി അടുക്കളയിലേക്ക് നടന്നു. മഹേഷ്‌ അവളുടെ ആ നടത്തം നോക്കി നിന്നു എന്നിട്ട് ടി വി ഓണ്‍ ചെയ്ത് അയാള്‍ ഒരു ചാനല്‍ വച്ചു.

മനസ്സ് അപ്പോഴും ഹേമയുടെ ദേഹത്ത് തന്നെയായിരുന്നു. ഒരു റിസോര്‍ട്ടില്‍ വച്ച് അവിചാരിതമായി കണ്ടതാണ് അവളെ സുന്ദരി മിടുക്കി മുപ്പതിലും ഉടയാത്ത സൌന്ദര്യം. അവിടുന്ന് പിന്നീട് അങ്ങോട്ട്‌ വാട്സ്അപ്പ് വഴിയും ഫേസ്ബുക്ക്‌ വഴിയും പരസ്പരം അറിഞ്ഞു. ഭര്‍ത്താവും ഒരു കുട്ടിയും ഉണ്ട് അയാള്‍ അമേരിക്കയില്‍ ഡോക്ടര്‍. പിന്നെ ഇത്….

ഈ വരവ് അതിന് ഒരു മറ നല്ലതാണ് സുഹൃത്ത് എന്ന മറ. അയാള്‍ അറിയാതെ പുഞ്ചിരിച്ചു. ഓര്‍മ്മകള്‍ കാട്
കേറാന്‍ തുടങ്ങിയപ്പോള്‍ അവള്‍ എത്തി കൈയില്‍ ഒരു ഗ്ലാസ്‌ റോസ് മില്‍ക്കുമായി. ” കുടിക്കു” ഒരു വശ്യമായ ചിരിയോടെ അവള്‍ പറഞ്ഞു. ഗ്ലാസ്സ് കൈയില്‍ വാങ്ങി ഇമ വെട്ടാതെ അവളെ നോക്കി അപ്പോഴും വീട്ടില്‍ തന്നെ മാത്രം ഓര്‍ത്ത് കഴിയുന്ന ഒരു ഭാര്യ എന്ന

വിഴുപ്പിനെ അയാള്‍ മറന്നു കഴിഞ്ഞിരുന്നു. ഒരു സിപ്പ് കുടിച്ച് കഴിഞ്ഞ് അയാള്‍ വീണ്ടും അവളെ വലിച്ച് ആ സോഫയിലേക്ക് ഇട്ടു
“യൂ ആര്‍ സോ ബ്യൂട്ടിഫുള്‍ മൈ ഡിയര്‍” അയാള്‍ പറഞ്ഞു. അതിനും ഹേമ ഒന്ന് ചിരിച്ചു. ഗ്ലാസ്സിലെ ദ്രാവകം മുഴുവന്‍ ഒറ്റ വലിക്ക് കുടിച്ച് അയാള്‍ അവളെ വീണ്ടും അടുപ്പിച്ചു പിടിച്ചു. എന്നിട്ട് മെല്ലേ ചുംബിക്കാന്‍ മുന്നോട്ട് ആഞ്ഞു. അയാള്‍ സ്വയം മറന്നു.

വല്ലാത്ത വേദന അനുഭവപ്പെട്ടാണ് മഹേഷ്‌ ഉണര്‍ന്നത് . കണ്ണ് തുറക്കാന്‍ വയ്യ അത് പോലെ ഒരു വെളിച്ചം അടിച്ച് കയറുന്നു. ഒരു വിധം പ്രയാസപ്പെട്ട് കണ്ണ് തുറന്നു അപ്പോള്‍ മനസ്സിലായി അയാള്‍ നഗ്നനാണ് എന്ന്. എങ്കിലും വേദന എവിടുന്നു വരുന്നു. കൈകള്‍ കെട്ടി ഇട്ടിരിക്കുന്നു കാലുകളും അത് പോലെ തന്നെ. അനങ്ങാന്‍ വയ്യ. തല മാത്രം ചലിക്കുന്ന പാവ കണക്ക് അയാള്‍
അങ്ങോട്ടും ഇങ്ങോട്ടും നോക്കി കൊണ്ട് ഇരുന്നു. ഭയം അയാളെ കീഴ്പ്പെടുത്തി കഴിഞ്ഞു. ” ഹായ് മഹേഷ്‌..” ആ ശബ്ദം കേട്ട് അയാള്‍ തിരിഞ്ഞു നോക്കി.

“ഹേമ!!!” അയാളുടെ കണ്ണ് മിഴിച്ചു ” നീ…നീ എന്താണ് എന്നെ ചെയ്തത്?” അയാള്‍ ശബ്ദം ഉയര്‍ത്തി തന്നെ ചോദിച്ചു.” ഓ ചില്‍ മഹേഷ്‌ …ഒന്നും ഇല്ല.. ഇതൊകെ ഒരു രസമല്ലേ …സുഖം പകരുന്ന രസം” അവള്‍ ഒരു ലാഘവത്തോടെ പറഞ്ഞു. ” നീ എന്നെ
അഴിചു വിട് എനിക്ക് പോണം” അയാള്‍ ദേഷ്യത്തോടെ പറഞ്ഞു.

ഒരു കസേര അയാളുടെ മുന്നിലേക്ക്‌ വലിച്ച് ഇട്ട് അവള്‍ അവിടെ ഇരുന്നു
കറുത്ത സാരിയില്‍ അതീവ സുന്ദരിയായിരുന്നു അവള്‍ അവനെ മുഖാ മുഖം നോക്കി അവള്‍ പറഞ്ഞു” എങ്ങോട്ട് പോകാന്‍ മഹേഷ്‌? എന്നോട് പറഞ്ഞത് മറന്നോ സായം സന്ധ്യയില്‍ കൂട് അണയുന്ന പക്ഷികളെ നോക്കി നമ്മള്‍ ഒന്നിച്ച് നില്‍കും എന്ന്… ഇന്ന് മുഴുവന്‍ എന്റെ കൂടെ കാണും എന്ന്…ഇനി ഞാന്‍ മഹേഷിനെ വിടില്ല…

പോകാന്‍ നേരം ഞാന്‍ പറയും അപ്പോള്‍ മഹേഷ്‌ പോകും ഇല്ലെങ്കില്‍ ഞാന്‍ പറഞ്ഞ് വിടും..”. ” എടി നിനക്ക് എന്നെ അറിയില്ല…തേവിടിശ്ശി..അഴിച്ചു വിടടി എന്നെ…അഴിച്ചു വിടാന്‍ ” അയാള്‍ അലറി വിളിച്ചു.
ശാന്തത കൈ വിടാതെ ഹേമ അതിന് ഉത്തരം നല്‍കി” നീ അലറി വിളിച്ചാലും ആരും കേള്‍ക്കാന്‍ പോകുന്നില്ല മഹേഷ്‌….നമ്മള്‍ നഗരത്തില്‍ നിന്നും ഒരുപാട് അകലെയാണ് ഒരുപാട് അകലെ”. അവന്‍ നിസ്സഹനായി അവളെ നോക്കി ” ആരാണ് നീ?.. എന്നെ എന്തിന് ഇങ്ങനെ ചെയ്യുന്നു പറ …നിനക്ക് പണം വേണോ തരാം എത്ര വേണോ തരാം ..പ്ലീസ്സ് എന്നെ വെറുതെ വിടു” അയാള്‍ കരഞ്ഞു കൊണ്ട്
അപേക്ഷിച്ചു. ” ഹാ…

നിനക്ക് കണ്ണീര്‍ ഗ്രന്ഥികള്‍ ഓക്കേ ഉണ്ടോ..അത്ഭുതം…പിന്നെ എന്നെ നിനക്ക് അറിയില്ല?” പരിഹാസം കലര്‍ന്ന അവളുടെ ചോദ്യത്തിന് അവന്‍ മറുപടി പറഞ്ഞത് പേടിച്ച് വിറച്ചാണ് ” ഇല്ല..അറിയില്ല” അയാളുടെ വേദനയിലും തളര്‍ച്ചയിലും അയാള്‍ പറഞ്ഞു.

കറുത്ത വസ്ത്രം ധരിച്ച ഒരു മരണ ദേവതയെ പോലെ തോന്നിപ്പിച്ച ഹേമ അവന്റെ മുടിയിഴകള്‍ മെല്ലെ തലോടി എന്നിട്ട് പെട്ടന്ന് അതിനെ പിടിച്ചു മുറുക്കി വേദന കൊണ്ട് മഹേഷ്‌ അലറി കരഞ്ഞു അപ്പോഴും ഹേമ പുഞ്ചിരിച്ചു” നിനക്ക് എന്നെ
അറിയില്ല പക്ഷേ ഒരു ഏഴ് വയസ്സുക്കാരിയെ നീ അറിയും നീ മാത്രമെ അവളെ അറിയൂ” അവള്‍ ആ മുടി ഇഴകള്‍ വലിച്ച് പറിച്ച് എടുത്ത് കൊണ്ട് ഉത്തരം നല്‍കി. അപ്പോഴും ആ വേദനയിലും അലറി കരഞ്ഞു കൊണ്ട് ഭയം അവന്റെ മുഖത്തേക്ക് വന്നു.

” എന്തെ നീ ഞെട്ടിപ്പോയോ അതോ മറന്നോ എങ്കില്‍ ഞാന്‍ ഓര്‍മ്മിപ്പിക്കാം പണ്ട് നീ പിച്ചി ചീന്തി വലിച്ച് എറിഞ്ഞ ഒരു ഏഴു വയസ്സുക്കാരി അഭിരാമി ഇല്ലെ
അവളുടെ അമ്മ” അവളുടെ കണ്ണില്‍ അഗ്നി തെളിഞ്ഞു നിന്നു അത് പറയുമ്പോള്‍. മഹേഷ്‌ വിയര്‍ത്തു ആ വിയര്‍പ്പുത്തുള്ളികള്‍ അയാളുടെ മുറിവുകളെ കൂടുതല്‍ വേദനിപ്പിച്ചു. ” ഞാന്‍ ..ഞാന്‍..” അവന്‍ വിക്കി കൊണ്ട് പറയാന്‍ ശ്രമിച്ചു. ” ഓ.. ഇപ്പോള്‍ ഓര്‍മ്മ വന്നു അല്ലെ”അവള്‍ ഒരു സന്തോഷത്തോടെ പറഞ്ഞു.

“അത്………ഒരു….ഡോക്ടര്‍ അല്ലേ” അവന്‍ വീണ്ടും വിക്കി പറഞ്ഞു. അതെ ഡോക്ടറാണ് ഓര്‍മ്മ
ശക്തി ഭീകരം തന്നെ പക്ഷേ ഡോക്ടര്‍ മാലതി എന്ന പേര് മാത്രമെ നീ കേട്ട് കാണു ഡോക്ടര്‍ മാലതി ഹേമ എന്ന പേര് കേള്‍ക്കാന്‍ വഴി ഇല്ല” അവള്‍ ആ കസേരയില്‍ നിന്ന് എഴുന്നേറ്റു. “നീ മറക്കില്ല അവളെ എന്റെ മോളെ….ഏഴു വയസ്സ് ഉള്ള ഒരു കിളിന്തിനെ നീ അനുഭവിച്ച സുഖം അന്നും നീ ആ റീസോര്‍ട്ടില്‍ ഇരുന്നു പറഞ്ഞിരുന്നു നിന്റെ കൂട്ടുക്കരോട്…ഓര്‍ക്കുന്നോ?..അന്ന് ഞാന്‍ നിന്റെ തൊട്ട് പിന്നില്‍ ഉണ്ടായിരുന്നു എല്ലാം അടക്കി പിടിച്ച് ഈ ഒരു നിമിഷത്തിനു വേണ്ടി മാത്രം” അവളുടെ ശാന്തത അപ്പോള്‍ എവിടെയോ പോയി മറഞ്ഞിരുന്നു.

പെട്ടന്നാണ് അവനു നേരെ അവള്‍ പാഞ്ഞടുത്തത് ഒരു നിമിഷം അവളുടെ കൈ പൊങ്ങി താഴ്ന്നു. അവന്‍ വേദനയില്‍
പുളഞ്ഞു. ” കരയുന്നോ നീ ….നിനക്ക് കരയാന്‍ എന്ത് അവകാശം ഉണ്ട്?…പറ പറയാന്‍” അവളുടെ ശബ്ദം ഉയര്‍ന്നു അവന്റെ ദേഹത്ത് നിന്ന് ചോര ഒലിച്ച് ഇറങ്ങി. ” നിനക്ക് അറിയാമോ നായെ എന്റെ ഏക തണലായിരുന്നു എന്റെ പൊന്നു….

എന്റെ ഹരിയെട്ടനെ കാര്‍ അപകടത്തില്‍ ഈശ്വരന്‍ വിളിച്ചപ്പോള്‍ കൂടി അമ്മ കരയരുത് അമ്മയ്ക്ക് ഞാന്‍ ഇല്ലേ എന്ന് പറഞ്ഞവളാണ് എന്റെ പൊന്നു. അവള്‍ക്ക് വേണ്ടിയാണ് ഞാന്‍ ജീവിച്ചത് പിന്നെ. ഞങ്ങള്‍ അമ്മയും മോളും ചേര്‍ന്ന സ്വര്‍ഗ്ഗം അതായിരുന്നു ഞങ്ങളുടെ വീട്. പക്ഷേ
ആ സ്വര്‍ഗ്ഗം നീ തകര്‍ത്തു. അന്ന് ആ ദിവസം സ്കൂള്‍ വിട്ട് വരുന്ന വഴി എവിടെ നിന്നോ വന്ന നീ നിന്റെ കാറില്‍ എന്റെ മോളെ എങ്ങോ കൊണ്ട് പോയി. മൂന്ന് ദിവസം കഴിഞ്ഞ് എനിക്ക് അവളെ കാണാന്‍ കിട്ടുന്നത് ഒരു ചവറു കുനയില്‍ നിന്നാണ്
ഒരു കാര്‍ബോര്‍ഡ്‌ പെട്ടിയില്‍ നിന്ന്……. അവള്‍ക്ക് ജീവന്‍ ഇല്ല…… ദേഹം നിറയെ സിഗരറ്റ് കുറ്റി കൊണ്ടുള്ള മുറിപാടുകള്‍ …..” ഹേമ വാ പൊത്തി കരഞ്ഞു .

പെട്ടന്ന് അവള്‍ കണ്ണീര്‍ തുടച്ചു എന്നിട്ട് തുടര്‍ന്നു ” പോസ്റ്റ്‌മാര്‍ട്ടം നടത്തിയ ഡോക്ടര്‍ പറഞ്ഞു ക്രൂരമായ പീഡനം.. മദ്യം പോലും ഉള്ളില്‍ ചെന്നിട്ട് ഉണ്ട് എന്ന്”. പെട്ടന്ന് അവളുടെ കൈ വേണ്ടും വായുവില്‍ പൊങ്ങി താഴ്ന്നു മഹേഷ്‌ പ്രാണ വേദനയില്‍ അലറി വിളിച്ചു. ” കരയ്….നീ കരയ്…എന്റെ പൊന്നുവും ഇങ്ങനെ അല്ലേ കരഞ്ഞത് അപ്പോള്‍ നീ കേട്ടില്ല ഇന്ന് ഞാനും
കേള്‍ക്കില്ല ” അവള്‍ അവന്റെ കരച്ചിലിന് മറുപടി കൊടുത്തു. ” നിന്റെ പണം…. നകുല്‍ ഗ്രൂപ്പ്‌ ഓഫ് കമ്പനി എന്ന നിന്റെ സ്ഥാപനം നിനക്ക് പകരം ഒരു പാവം മനുഷ്യനെ കുടുക്കി.. അന്നത്തെ അന്നത്തിനു വേണ്ടി മറ്റുള്ളവരുടെ മുന്നില്‍ ലോട്ടറി
വില്‍കുന്ന ഒരു പാവം മനുഷ്യന്‍….കൊണ്ട് പോയി ഇടിച്ചു ചതച്ചപ്പോള്‍ പോലീസിനു മുന്നില്‍ അയാള്‍ ആ കുറ്റം ഏറ്റ് എടുത്തു..

പക്ഷേ നിന്റെ കാറിന്റെ ചിത്രവും മോളെ നീ വലിച്ച് നിന്റെ കാറില്‍ ഇടുന്നതുമായ സിസിടിവി ദൃശ്യം അടുത്ത് ഉള്ള ക്യാമറയില്‍ പതിഞ്ഞു..അത് ഞാനാണ് പോലീസിന് നല്‍കിയത്…ആ സിസിടിവി ദൃശ്യങ്ങള്‍ കോടതിയില്‍ എത്തിയപ്പോള്‍ മാഞ്ഞ് പോയി…നിനക്ക് അറിയാമോ നിനക്ക്
പകരം അകത്ത് പോയ ആ മനുഷ്യന്‍ ഇപ്പോള്‍ എന്ത് ചെയ്യുന്നു എന്ന് ….അറിയാമോ…..”അവള്‍ ഒരുപിടി മുളക്പ്പൊടി അവന്റെ ദേഹത്തേക്ക് എറിഞ്ഞു കൊണ്ട് അവള്‍ അലറി. “ഇല്ലാ……………………………………ഇല്ലാ……………………” എന്ന് ഉള്ള അലര്‍ച്ച അവളില്‍ ലഹരി പടര്‍ത്തി. ” ആ പാവം മനുഷ്യന്‍ ജയിലില്‍ നിന്ന് പുറത്ത് വന്ന ആ ദിവസം തന്നെ ഒരു ട്രെയിനിന്‍ അടിയില്‍ ജീവന്‍ കൊടുത്തു” ഹേമ പറഞ്ഞു.
.

മഹേഷിന്റെ മുഖത്ത് നോക്കി ഹേമ വീണ്ടും തുടര്‍ന്നു അവന്റെ മുഖം ഭയം കൊണ്ട് മാത്രം നിറഞ്ഞ് നിന്നിരുന്നു. വേദന അവനെ തളര്‍ത്തി ഒന്നും മിണ്ടാന്‍ കൂടി വയ്യ എന്ന അവസ്ഥ. ” നീ വേദന തിന്നണം….എന്റെ പൊന്നുവിനെ കൊന്നത് ആര് എന്ന് അറിയാതെ ഞാന്‍ നടന്ന നാളുകള്‍ ഞാന്‍ പോലീസിനു നല്‍കിയ സിസിടിവി ദൃശ്യങ്ങള്‍ എങ്ങനെ കോടതിയില്‍ മാഞ്ഞു പോയി
എന്ന് എനിക്ക് അറിയണമായിരുന്നു.

ഓര്‍മ്മയില്‍ ബാക്കി നിന്ന ആ കാറിന്റെ നമ്പര്‍ ആരുടെ എന്ന് ഞാന്‍ അന്വേഷിച്ചു. നിന്റെ പേര് തെളിഞ്ഞു വന്നു. അതിന് ഉള്ള പിടിപ്പാട് ഓക്കേ എനിക്ക് ഉണ്ട് ” അവള്‍ പുച്ഛത്തോടെ അവന്റെ നേരെ നോക്കി പിന്നെ വീണ്ടും തുടര്‍ന്നു “നിന്നെ പറ്റി കേട്ടത്ത് വളരെ നല്ല കാര്യങ്ങള്‍ മാത്രം കരുണാമയന്‍, ദാനശീലന്‍….ഹും…കുറച്ച് കൂടെ അന്വേഷിച്ചപ്പോള്‍ മനസ്സിലായി പെണ്ണ്…. അത് നിനക്ക് ഒരു ബലഹീനതയാണ് എന്ന്” ഹേമ കിതച്ചു പോയി. അവള്‍ അടുത്ത് ഇരുന്ന മേശയില്‍ ഉണ്ടായിരുന്ന കുറച്ച് വെള്ളം കുടിച്ചു അതിന് ശേഷം അവന് നേരെ തിരിഞ്ഞു വേണമോ എന്ന ആംഗ്യം കാണിച്ചു ദാഹിച്ചു വലഞ്ഞ അവന്‍ തലയാട്ടി. പെട്ടന്ന് തന്നെ അവന്റെ മുഖത്തേക്ക് അവള്‍ വെള്ളം വീശി ഒഴിച്ചു അവന്‍ കണ്ണുകള്‍ ഇറുക്കി അടച്ചു ചൂട് വെള്ളം വീണ് വീണ്ടും അവന്റെ ദേഹം നീറി അപ്പോഴേക്കും അലറി കരയാന്‍ പോലും അവന്റെ ആരോഗ്യം അവനെ സമ്മതിച്ചില്ല. “എനിക്ക് നിന്നെ സംശയമേ ഉണ്ടായിരന്നു ഉള്ളു അതിന്റെ പേരില്‍ ഞാന്‍ നിന്നെ പിന്‍ തുടര്‍ന്നു അന്ന് ആ റീസോര്‍ട്ടില്‍ ആ രാത്രിയില്‍ നീ എന്റെ മകളെ പറ്റി പറയുന്നത് ഞാന്‍ കേള്‍ക്കും വരെ സംശയത്തിന്റെ നിഴലില്‍ ആയിരുന്നു നീ ….

അടുത്ത ദിവസം നിനക്ക് മുന്നില്‍ ഞാന്‍ വരുമ്പോള്‍ ആയിരം അഗ്നി പര്‍വ്വതം എന്റെ
ഉള്ളില്‍ പൊട്ടിയൊഴുകി. എങ്കിലും ചിരിച്ചു കളിച്ചു നിന്നു.എനിക്ക് ഉറപ്പായിരുന്നു നീ എന്റെ മുന്നില്‍ വീഴും എന്ന് അതിന് എനിക്ക് അവശ്യം വന്നത് കുറച്ച് കെട്ടുക്കഥകള്‍ മാത്രം..ഓരോ പെണ്ണിനും ഓരോ ഫോണ്‍….. നിന്റെ ആവശ്യം കഴിഞ്ഞാല്‍ ഫോണും പെണ്ണും പുറത്ത്. കമ്പിനിയുടെ പേരില്‍ ഉള്ള സിം കാര്‍ഡുകള്‍ ഉള്ളത് കൊണ്ട് നമ്പര്‍ നിനക്ക് ഒരു പ്രശ്നമായിരുന്നില്ല……പക്ഷേ ഇവിടെ നിന്നെ കുടിക്കിയത് ഞാനാണ്‌ …” അത് പറയുമ്പോള്‍ അവള്‍ ഒരു യക്ഷിയെ പോലെ അവന് തോന്നി. നീറുന്ന വേദനയിലും അവന്‍ പറഞ്ഞു
” പ്ലീസ് എന്നെ വിടു….പ്ലീ…ആ..ആ” . ഹേമയ്ക്ക് കരുണ തോന്നിയില്ല അവളുടെ ഉള്ളിലെ കരുണ അപ്പോള്‍ വറ്റി പോയി എന്നതാണ് സത്യം.
” നീ എന്റെ കുഞ്ഞിന്റെ ജീവന്‍ തിരിച്ചു തന്നിരുന്നു എങ്കില്‍ കൂടി എന്റെ മുന്പില്‍ നീ വരില്ലായിരുന്നു…മാധ്യമവും ലോകവും എല്ലാം ചേര്‍ന്ന് നശിപ്പിച്ചു മരിച്ചതിന് ശേഷവും എന്റെ കുഞ്ഞിനെ…..ആരും ഇല്ലാതെയാക്കി നീ എന്നെ..ഏഴ് വയസ്സുക്കാരിയില്‍ തീര്‍ക്കാന്‍ മാത്രം കാമം നിന്റെ ഉള്ളില്‍ ഉണ്ട് എങ്കില്‍ നീ ഇനി ഈ ഭൂമിയില്‍ വേണ്ട….

അത് എന്റെ തീരുമാനമാണ്…” അവളുടെ പല്ലുകള്‍ ഞെരിഞ്ഞ്‌ അമര്‍ന്നു.
അവന്റെ ബോധം പതിയെ മറയാന്‍ തുടങ്ങി. അവന്റെ മുഖത്ത് ആഞ്ഞ് അടിച്ച് കൊണ്ട് അവള്‍ പറഞ്ഞു”ഒറ്റ അടിക്ക് നിന്നെ ഞാന്‍ കൊല്ലില..
പതിയെ വേദനിപ്പിച്ചു മാത്രം മരണം നല്‍കും…അറിയണം വേദന എന്ത് എന്ന് നീ…ഇതിന്റെ പേരില്‍ ജയിലില്‍ കിടന്നാലും ഈ ഹേമയ്ക്ക് ഒന്നുമില്ല…” അവള്‍ അത് പറയുമ്പോള്‍ ചുവന്ന ചോര തുള്ളികള്‍ അവന്റെ മുറിവില്‍ നിന്ന് ഒലിച്ചു ഇറങ്ങി. ഹേമ തിരിഞ്ഞു നിന്ന് ഒരു
സിഗരറ്റ് കത്തിച്ചു അതിന് ശേഷം അവന്റെ നേര്‍ക്ക്‌ തിരിഞ്ഞ് ആ സിഗരറ്റ് ഉയര്‍ത്തി പിടിച്ചു എന്നിട്ട് പറഞ്ഞു ” നീതി നിഷേധിക്കപ്പെട്ട
എല്ലാ മക്കള്‍ക്കും വേണ്ടി ഞാന്‍ നിന്നെ സമര്‍പ്പിക്കുന്നു…”. “ആആആ…………………….” അവന്‍ വീണ്ടും അലറി.സിഗരറ്റ് കുറ്റി അവന്റെ മര്‍മ്മ
സ്ഥാനത്ത് കുത്തി അവള്‍ കണ്ണുകള്‍ മുകളിലേക്ക് അടച്ചു അപ്പോള്‍ ഒരു കണ്ണീര്‍ തുള്ളി ആ ചുവന്ന കവിളുകളില്‍ ഒലിച്ചു ഇറങ്ങി.

“നമസ്കാരം…ന്യൂസ്‌ അവറിലേക്ക് സ്വാഗതം…പ്രധാന വാര്‍ത്തകള്‍….നകുല്‍ ഗ്രൂപ്പ്‌ ഓഫ് കമ്പനീസ് ഉടമ മഹേഷ്‌ മേനോനെ കാണാതായി ഇന്ന് മൂന്ന് മാസം തികയവെ മഹേഷിനെ കാശിയില്‍ വച്ച് കണ്ടു എന്ന പ്രധാന മൊഴിയില്‍
ഒരു സംഘം പോലീസ് ഇന്ന് കാശിയിലേക്ക് പുറപ്പെടും…..” . ആശുപത്രിയിലെ ടിവിയില്‍ നിന്ന് ഈ വാര്‍ത്ത‍ കേള്‍ക്കേ ഡോക്ടര്‍ മാലതി ഹേമ അവരുടെ അടുത്ത രോഗിയെ സ്നേഹപൂര്‍വ്വം പരിശോധിക്കുക ആയിരുന്നു. ചുണ്ടില്‍ ഒരു കള്ള ചിരിയുമായി.

LEAVE A REPLY

Please enter your comment!
Please enter your name here