Home Viral കൗതുകം നിറയുന്ന ഇരട്ട ദമ്പതിമാരുടെ ജീവിതം ഇരട്ടകളെ ജീവിതസഖിയാക്കിയ ഇരട്ടകള്‍

കൗതുകം നിറയുന്ന ഇരട്ട ദമ്പതിമാരുടെ ജീവിതം ഇരട്ടകളെ ജീവിതസഖിയാക്കിയ ഇരട്ടകള്‍

0

[ad_1]

ഇരട്ടകള്‍ എപ്പോഴും കൗതുകം തന്നെയാണ്, ഇരട്ടകള്‍ക്ക് വധൂവരന്മാരായി ഇരട്ടകള്‍ തന്നെ എത്തിയാലോ സംഗതി കിടിലനായിരിക്കും ലേ. അതുപോലെ കൗതുകം നിറയുന്ന ഇരട്ട ദമ്പതിമാരെ പരിചയപ്പെടാം. ഹിമ – ലീജു ചിറയത്ത് , ലിമ – ലൈജു ചിറയത്ത്, ഏറെ കൗതുകം നിറഞ്ഞതാണ് ഈ ഇരട്ട ദമ്പതിമാരുടെ ജീവിതകഥ.ഒരേ ഇഷ്ടങ്ങളും താത്പര്യങ്ങളുമാണ് പാലക്കാട്ടുകാരായ ഈ ഇരട്ട സഹോദന്മാരെയും കൊച്ചിക്കാരായ ഇരട്ട സഹോദരിമാരെയും ഒന്നാക്കിയത്.

അതിന് കാരണമായത് ഓര്‍ക്കുട്ട് കൂട്ടായ്മയും. 2009 ലാണ് ഓര്‍ക്കുട്ടില്‍ ഇരട്ടകളുടെ കൂട്ടായ്മയിലൂടെ ഹിമയും ലിമയും ലീജുവിനെയും ലൈജുവിനെയും പരിചയപ്പെടുന്നത്. ലീജുവും ലൈജുവും ആയിരുന്നു ആ കൂട്ടായ്മയുടെ അഡ്മിന്‍സ്. ഇരട്ടകള്‍ക്ക് പരസ്പരം പരിചയപ്പെടാന്‍ അവസരം ഒരുക്കുന്ന ആ ഗ്രൂപ്പില്‍ നിന്നും ലീജുവിന്റെയും ലൈജുവിന്റെയും ഫ്രണ്ട് റിക്വസ്റ്റ് ഹിമയെയും ലിമയെയും തേടി എത്തി. ആദ്യം ഇരുവരും അപരിചിതരായവരുടെ റിക്വസ്റ്റ് സ്വീകരിക്കേണ്ട എന്നു പറഞ്ഞു റിക്വസ്റ്റ് ഒഴിവാക്കി. എന്നാല്‍ ദൈവ നിയോഗം മറ്റൊന്നായിരുന്നു. തുടര്‍ച്ചായി റിക്വസ്റ്റ് വന്നപ്പോള്‍ ഇരുവരും അക്‌സപ്റ്റ് ചെയ്തു. അങ്ങനെ നാലുപേരും നല്ല സുഹൃത്തുക്കളായി.

അവരവരുടെ ഇഷ്ടങ്ങള്‍ പരസ്പരം പങ്കുവച്ചു. കല്യാണം കഴിഞ്ഞാലും പരസ്പരം പിരിയാന്‍ കഴിയില്ല എന്ന തീരുമാനമാണെന്ന് ഹിമയും ലിമയും പറഞ്ഞപ്പോള്‍, അതെ അഭിപ്രായക്കാരായ ലീജുവിനും ലൈജുവിനും ഇരട്ടി സന്തോഷം. ഐഐടി ഖരഖ്പൂരില്‍ ആണ് ലൈജു പഠിച്ചത്, ലീജു ഐഐടി ഗുവഹാത്തിയിലും. പഠനശേഷം മസഗോണ്‍ ഡോക്കില്‍ നേവല്‍ ആര്‍ക്കിടക്ച്ചര്‍ ആയി ജോലി ചെയ്യുകയായിരുന്നു ലൈജു. ലീജു മഹീന്ദ്രയില്‍ ഓട്ടോമൊബൈല്‍ ഡിസൈനര്‍ ആയിട്ടായിരുന്നു ജോലി ചെയ്തിരുന്നത്. നാലു പേരുടെയും സൗഹൃദം അങ്ങു സ്‌ട്രോങ്ങ് ആയപ്പോള്‍ ,

പരസ്പരം കാണുന്നതിനായി ലൈജുവും ലീജുവും ഹിമയുടെയും ലിമയുടെയും അടുത്തെത്തി. അന്ന് സഹോദരിമാര്‍ ബിസിഎക്ക് പഠിക്കുന്നു. എംസിഎ പഠനകാലത്ത് വീട്ടുകാരോട് പറഞ്ഞു വിവാഹം ആലോചിച്ചു. പഠനശേഷം 2012 ല്‍ കല്യാണവും നടന്നു. ഹിമയ്ക്ക് ലീജുവും ലിമക്ക് ലൈജുവും വരന്മാരായി. കാഴ്ചക്കാര്‍ക്ക് മുഴുവന്‍ കൗതുകമുണര്‍ത്തിയ കല്യാണം ആയിരുന്നു. ഐഡന്റിക്കല്‍ ഇരട്ടകളാണ് നാലുപേരും. ഹിമയും ലീജുവും നിന്നാല്‍ ഇടക്ക് ഒരു കണ്ണാടി വച്ച പോലെയാണ് ലിമയുടെയും ലൈജുവിന്റെയും രൂപം.വിവാഹശേഷം മുംബൈയിലെ ജോലി ഉപേക്ഷിച്ച് ലൈജു നാട്ടില്‍ എത്തി. അച്ഛന്റെ മരണശേഷം, അമ്മയുടെ ഒപ്പം കഴിയാന്‍ ആയിരുന്നു ഈ മക്കളുടെ തീരുമാനം. ഈ തീരുമാനത്തിന് കട്ട സപ്പോര്‍ട്ടുമായി നല്ല പാതികളും നിന്നു.

അങ്ങനെ നാട്ടില്‍ തിരിച്ചെത്തിയ ലൈജു പാലക്കാട് എംടെക് എന്‍ട്രസ് കോച്ചിങ് നല്‍കുന്നതിനായി ഒരു കോച്ചിങ് സ്ഥാപനം തുടങ്ങി . തങ്ങള്‍ക്ക് ഐഐടി എന്‍ട്രന്‍സിന് വേണ്ടരീതിയില്‍ പരിശീലനം ലഭിക്കാതെ പോയ ദുഃഖത്തില്‍ നിന്നുകൊണ്ടാണ് ഈ സ്ഥാപനം തുടങ്ങിയത്. മഹീന്ദ്രയില്‍ നിന്നും ജോലി വേണ്ടെന്നു വച്ചു വന്ന ലീജു ശ്രീകൃഷ്ണപുരം ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറായി കയറി. അങ്ങനെ ഇരട്ടകള്‍ ഇരട്ടകളുമൊത്ത് സ്വന്തം നാട്ടില്‍ ജീവിതം തുടങ്ങി. നാലു പേരും ഇപ്പോഴും ഒരുപോലെ മാത്രമേ വസ്ത്രം ധരിക്കൂ. വാങ്ങിയ ബൈക്കുകളില്‍ പോലും ഉണ്ട് ഈ സാമ്യം,

അമ്മയുമൊത്ത് ഒരേ വീട്ടില്‍ താമസം. ഒന്നിനും ഒരു വേര്‍തിരിവ് ഇല്ല. ബാങ്ക് അകൗണ്ടുകള്‍ പോലും കോമണ്‍ അക്കൗണ്ട്. ഇരുവരും ഗര്‍ഭം ധരിച്ചതും പ്രസവിച്ചതും പോലും ഏകദേശം ഒരേ സമയത്ത്. ഹിമയുടെയും ലീജുവിന്റെയും മകന്‍ അധീവ് ജനിച്ച് 13 ദിവസം കഴിഞ്ഞപ്പോള്‍ ലിമയ്ക്കും ലൈജുവിനും മകള്‍ അധീവ ജനിച്ചു. മക്കളുടെ മാമോദീസയും പിറന്നാള്‍ ആഘോഷവും എല്ലാം ഒരുമിച്ചു തന്നെ. യാത്രകളാണ് ഈ ഇരട്ട ദമ്പതിമാരുടെ പ്രധാന ആഘോഷം. അതും ബൈക്കില്‍.

ബുള്ളറ്റില്‍ ദക്ഷിണേന്ത്യന്‍ ക്ഷേത്രങ്ങള്‍, ചിദംബരം, കാശി, ഗോവ, നെല്ലിയാമ്പതി അങ്ങനെ നടത്തിയ ബൈക്ക് യാത്രകള്‍ അനവധി. വിവാഹശേഷം ആദ്യത്തെ യാത്ര നെല്ലിയാമ്പതിയിലേക്ക് ആയിരുന്നു. ഉത്സവങ്ങളും ആനയും വെടിക്കെട്ടും ഒക്കെ എവിടെയുണ്ടോ അവിടെ ഉണ്ടാകും ഈ ഇരട്ടക്കൂട്ടം. വളര്‍ന്നു വരുന്ന മക്കള്‍ക്കും അതെ സ്വഭാവമാണ്.

” ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണ് ഒരേ സ്വഭാവമുള്ള ഇരട്ടകളെ തന്നെ വിവാഹം കഴിക്കാന്‍ കഴിഞ്ഞത്, ഞങ്ങള്‍ നാലുപേര്‍ക്കും ഇടയില്‍ യാതൊരു വിധ വേര്‍തിരിവും ഇല്ല. ഇപ്പോഴും ഒന്നിച്ചു ഉണ്ടാകണം എന്നാണ് ആഗ്രഹം. അധീവയും അധീവും ഞങ്ങള്‍ക്ക് അതുപോലെ തന്നെയാണ്. അവര്‍ ആരുടെ മക്കളാണ് എന്ന് വേര്‍തിരിച്ചു ചോദിക്കുന്നത് ഞങ്ങള്‍ക്ക് സഹിക്കില്ല. ജീവിതാവസാനം വരെ ഇതുപോലെ പോകണം എന്നാണ് ആഗ്രഹം” ഹിമയും ലിമയും ഒരേ ശബ്ദത്തില്‍ പറയുന്നു.

ഒരുമിച്ച് ഒരേ സ്ഥാപനത്തില്‍ ഒരേ ടീമില്‍ ജോലി ചെയ്യണം എന്ന ആഗ്രഹം നടക്കാതെ വന്നപ്പോള്‍, സ്വന്തമായി ഒരു ട്യൂഷന്‍ സെന്റര്‍ തുടങ്ങിയിരിക്കുകയാണ് ഈ സഹോദരിമാര്‍. അങ്ങനെ ഇരട്ടകള്‍ നാലുപേരും ഇപ്പോള്‍ അധ്യാപനത്തിന്റെ പാതയിലാണ്. നാണയശേഖരം വിനോദമായിട്ടുള്ള ലൈജുവും ലീജുവും എക്‌സിബിഷനുകള്‍ സംഘടിപ്പിക്കുമ്പോള്‍ പൂര്‍ണ പിന്തുണയുമായി ഹിമയും ലിമയും ഉണ്ട്.വിവാഹം കഴിഞ്ഞിട്ട് ആറു വര്‍ഷം ആയെങ്കിലും ഇപ്പോഴും വീട്ടുകാര്‍ക്ക് ഇവരെ പരസ്പരം മാറിപ്പോകും. എന്നാല്‍ തങ്ങള്‍ക്ക് പരസ്പരം ഒരിക്കല്‍ മാറിയിട്ടില്ല എന്ന് നാലുപേരും പറയുന്നു.

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here