Home Article സൂസിയുടെ കുളിസീന്‍

സൂസിയുടെ കുളിസീന്‍

0

സൂസിയുടെ കുളിസീന്‍

കായംകുളം പോളിടെക്നിക്ക് കോളേജില്‍ പഠിക്കുന്ന സൂസിയെന്നൊരു പെണ്ണ്,

അമേരിക്കയില്‍ പൊറുതിക്കുപ്പോയ അയലത്തുളള അമ്മാവന്‍െറ വീട്ടില്‍ വാടകയ്ക്ക് താമസം തുടങ്ങിയതോടെ എന്നിലെ കാമുകഹ്യദയം ATM -ല്‍ രണ്ടായിരംരൂപാ നോട്ടുകള്‍ നിറയുന്നത്പോലെ നിറഞ്ഞുതുളുമ്പാന്‍ തുടങ്ങി,
എങ്ങനെയും അവളെ വലയില്‍ വീഴ്ത്താനായി ഞാന്‍ തല മൊബൈലിലമര്‍ത്തി പലതും ആലോചിച്ചു..

രാവിലെയവളും പട്ടിയും പതിവായി നടക്കാനിറങ്ങുന്നതെന്‍െറ ശ്രര്‍ദ്ധയില്‍പ്പെട്ടതോടെ , ഞാന്‍ കാലത്തെഴുന്നേറ്റ് ഓടാന്‍തുടങ്ങി,
അവളുടെ പട്ടിയുടെ ഒടുക്കത്തെ കുര കാരണം ഓട്ടംനിര്‍ത്തി ഞാന്‍ പിന്നെ നടത്തമാക്കി, നാളുകള്‍ ഉണക്കച്ചുളളിപ്പോലെ കൊഴിഞ്ഞുവീണിട്ടും അവളുടെ പട്ടി വാലാട്ടുന്നതല്ലാതെ ആ പഹയത്തി തല പോലുമൊന്നും ആട്ടിയതേയില്ല..

ഒടുവിലൊരു മഴയുളള ദിവസം ഒരു കുടക്കീഴില്‍ അവളുമവളുടെ പട്ടിയും നടക്കാനിറങ്ങിയപ്പോള്‍ രണ്ടും കല്പിച്ചു ഞാനെന്‍െറ അടവുകള്‍ പുറത്തെടുത്തു..

സൂസി എത്രനാളായി ഞാന്‍ നിന്‍െറ പുറകിലുടെയെന്‍െറ ഹ്യദയം തുറന്നു നടക്കുന്നു…

ഹ്യദയം തുറന്നു നടന്നതു നന്നായി,
നീ വേറേ വല്ലതും തുറന്നു നടന്നേല്‍ വിവരമറിഞ്ഞേനേ

സൂസി അങ്ങനെ പറയരുത്,
നിന്‍െറ പുറകിലുടെ നടന്ന് …നടന്ന്… ഞാനിവിടെ പുതിയൊരു വഴിത്താരത്തന്നെ സ്യഷ്ടിച്ചത്, നീ കാണുന്നില്ലേ..

പിന്നെ…പുതിയ വഴിത്താര സ്യഷ്ടിക്കാന്‍ ഞാന്‍ കാട്ടിലുടെയൊന്നുമല്ലല്ലോ നടന്നത്, റോഡിലൂടേയല്ലെ..

ഓ..സൂസി….
എന്‍െറ കാലടിപ്പാടുകള്‍ പതിഞ്ഞയീ … പ്രേമത്തിന്‍ മണല്‍ത്തരികള്‍,
നിന്‍െറയുളളില്‍ എന്നാണൊന്ന് നിറയുന്നത്..

ഇങ്ങനെ പോയാല്‍ മിക്കവാറും
എന്‍െറ കൈവിരല്‍പ്പാടുകള്‍ നിന്‍െറ കവിളില്‍ നിറയും..

ഓഹോ ! അപ്പോള്‍ മര്യാദയുടെ ഭാക്ഷയില്‍ പറഞ്ഞാല്‍ നീയെന്നെ പ്രേമിക്കില്ലാ…അല്ലേ…!

എന്താ….. ഭീക്ഷണിയാണോ..?

അതേടി ….. ഭീക്ഷണിയാണ് ?
ഇന്നേക്ക് പതിനാല് രാവിനുളളില്‍ നിന്നെ ഞാന്‍ വീഴ്ത്തിയിരിക്കും ,മാങ്ങാപ്പറമ്പില്‍ കോപ്പില്‍ ജോപ്പന്‍െറ മകന്‍ തോപ്പന്‍െറ വാക്കാണിത്,

പിന്നെ തേങ്ങാക്കൊല
വാ…പട്ടി വേഗം നടക്ക്..

പട്ടിയും അവളും നടന്നുപോവുന്നതും നോക്കി ടാറിട്ട റോഡില്‍ ഞാന്‍ ബാറ്റാ ചെരിപ്പിട്ടൊരച്ച് അരിശം തീര്‍ത്തു..
കഷ്ടക്കാലം ചെരിപ്പിന്‍െറ ബാറുംപൊട്ടി
അണ്ടിപ്പോയ പറങ്ങാണ്ടിപ്പഴം പോലെ ഞാന്‍ തളര്‍ന്നിരുന്നുപോയി…

ച്ഛെ…ഒരാവേശത്തിന്‍െറ പുറത്ത് ഭീക്ഷണിപ്പെടുത്തിപ്പോയി, ഇനിയെന്ത് വേഷം
കെട്ടിയാലാണ് അവളൊന്ന് വളയുക..
അവളുടെ പട്ടിയെങ്കിലുമെന്നെയൊന്നു കടിച്ചിരുന്നെങ്കിലെന്ന് വെറുതെ ആശിച്ചുപ്പോയി..

പീന്നിടുളളയെന്‍െറ കരുക്കള്‍ വളരെ ബുദ്ധിപ്പൂര്‍വ്വമായിരുന്നു,
ലോകത്തൊരു നിരാശകാമുകനും സഞ്ചാരിക്കാത്ത വഴിയിലുടെയൊക്കെ ഞാന്‍ സഞ്ചരിച്ചു, അങ്ങനെയവളുടെ വീട്ടിലെ കുളിമുറിയുടെ വെന്‍റ്റിലേഷനില്‍ അതിവിദഗദ്ധമായി, ഒരു ചിലന്തിപ്പോലും കണ്ടുപിടിക്കാത്തരീതിയില്‍ ,ഞാനെന്‍െറ മൊബൈല്‍ക്യാമറ ഫിറ്റ് ചെയ്തു..

കുളിസീന്‍ കിട്ടി കഴിഞ്ഞാലൊരു ഭീക്ഷണിയുണ്ട്, ഇത് നെറ്റിലിടണ്ടായെങ്കില്‍ എന്നെ പ്രേമിക്കുന്നതായിരിക്കും നിനക്കു നല്ലതെന്ന് , വേറെ വഴിയില്ലാത്തതുകൊണ്ടു അവള്‍ പ്രേമം നടിക്കുകയെങ്കിലും ചെയ്യും
അതുമതിയീ കോപ്പില്‍ ജോപ്പന്‍െറ മോന്, പിന്നെയവളുടെ സ്നേഹം പിടിച്ചുകിട്ടാനുളള വഴിയൊക്കെ ഈ തോപ്പന്‍െറ കയ്യിലുണ്ട്..
ഒരോന്നോര്‍ത്തപ്പോള്‍ ഉളളിലൊരു
ഉളളിക്കറിയുടെ രസം…

ന്യുട്രലില്‍ കിടക്കുന്ന KSRTC ബസ് പോലെയെന്‍െറ ഹ്യദയം മിടിക്കാന്‍ തുടങ്ങി, മൊബൈലില്‍ സൂസിയുടെ കുളിസീന്‍ തുടങ്ങി കഴിഞ്ഞു, ക്യാമറവെച്ച പൊസിഷന്‍ ക്ളിയറല്ലാത്തതിനാല്‍ അവളുടെ തലയല്ല ഉടലാണാദ്യം പതിഞ്ഞേക്കുന്നത്,
അമ്പോ! അവളുടെ കാലിന്‍െറ കനം കണ്ടതും ഞെട്ടിപ്പോയി, ആവേശത്തോടെ ഞാന്‍ സൂസി സോപ്പുതേല്‍ക്കാന്‍ കുനിയുന്ന കാഴ്ചകാണാന്‍ തുടങ്ങി,
ഞെട്ടിപ്പോയി ……

ചതിച്ചോ കര്‍ത്താവേ…ചക്കിനുവെച്ചതു ചാക്കിലായിപ്പോയല്ലോ…
സൂസിക്കൊരു കൊമ്പന്‍മീശ,
സൂസിയുടെ അപ്പന്‍ പാപ്പച്ചന്‍െറ വ്യര്‍ത്തിക്കെട്ട കുളിസീനാണല്ലോ
ഇത്രയും പാടുപ്പെട്ടു താന്‍ പിടിച്ചത്…

ആദ്യദിവസത്തെ അമളി ആവര്‍ത്തിക്കാതിരിക്കാന്‍
പിറ്റേദിവസം ഞാന്‍ സുസിയുടെ വീട്ടിലെ ഒരോ ചലനങ്ങളും സസൂക്ഷ്മം വീക്ഷിക്കാന്‍ തുടങ്ങി, പാപ്പച്ചനിരിന്നു ടീവി കാണുന്നത് ജനലിലുടെ കാണാം, സൂസിയുടെ മുറിയില്‍ വെളിച്ചമുണ്ടേലും ആ മൊശടത്തി ജനലടച്ചേക്കുവാണ്,
അവളുടെ വീട്ടിലെ പട്ടിയൊരു കോട്ടുവാ ഇടുന്ന ശബ്ദം കേട്ടു ഞാന്‍ അങ്ങോട്ട് നോക്കി, അതാ കുളിമുറിയിൽ ലൈറ്റ് ഓണായിരിക്കുന്നു..

ഈത്തവണ സൂസി നീ കുടുങ്ങി,

ഓപ്പറേഷന്‍ സക്സ്സസ്ഫുളി കംപ്ളീറ്റായതും
ഒരു മൂളിപ്പാട്ടും പാടി കൊണ്ടുഞാന്‍ ഗാലറി തുറന്നു നോക്കി..
ഹും ! ഗൊച്ചുഗളളി തല തിരിഞ്ഞു നില്ക്കുവാണല്ലേ..
ഈത്തവണ മുഖവും കിട്ടത്തക്കരീതിയില്‍ ക്യാമറയുടെ പൊസിഷനൊത്തിട്ടുണ്ട്,
ഉടയാട ഒന്നഴിച്ചുകൊണ്ടവള്‍ തിരിഞ്ഞതും
ഞാന്‍ ഞെട്ടിപ്പോയി …

കര്‍ത്താവ് പിന്നെയും ചതിച്ചു….

സൂസിയുടെ അമ്മച്ചി ശോശന്നാമ്മ..

ഉടന്‍ തന്നെയെന്‍െറ നല്ല മനസ്സുണര്‍ന്നു, ഭാവിയിലെന്‍െറ അമ്മായിമ്മയാവേണ്ട ശോശന്നാമ്മേടെ വീഡിയോ അപ്പോള്‍ തന്നെ ഡീലിറ്റു ചെയ്തു… പരിശുദ്ധമറിയമേ പൊറുക്കണേ കുരിശുംവരച്ചു തലയും ചരിച്ചൂ ഞാന്‍ കിടന്നു,

നാശം! ഈ പിശാച് കുളിക്കുകയുമില്ലേ
ങാ…ഒന്നില്‍ പിഴച്ചാല്‍ ഒക്കുന്നതുവരെ..
അടുത്തദിവസം രാത്രിയാകാന്‍ കാത്തുക്കിടന്നു ഞാന്‍ പോത്തുപോലുറങ്ങി…

സൂസിയുടെ കുളിസീന്‍ ക്യാമറയില്‍ പതിയാന്‍ ഒരു കൂട് മെഴുകുതിരി കത്തിച്ചതെന്തായാലും വെറുതെയായില്ല, മൂന്നാംനാള്‍ സൂസിയെന്‍െറ ഒളിക്യാമറയില്‍ കുടുങ്ങി, കുളിമുറിയില്‍ ഉടുതുണിയില്ലാതെ സുസി കളിക്കുന്ന
ബ്രേക്ക് ഡാന്‍സെത്ര തവണ കണ്ടെന്നെനിക്ക് തന്നെയറിയില്ലാ..പിറ്റേന്ന് നേരം വെട്ടം വീഴാന്‍ ഞാന്‍ കാത്തുകിടന്നു

പതിവുപോലെ രാവിലെ നടക്കാനിറങ്ങിയ അവളുടെ മുന്‍പിലൊരു യോദ്ധാവിനെപോലെ ഞാന്‍ നെഞ്ചുംവിരിച്ചു നിന്നു
അവളും പട്ടിയുമെന്നെ സൂക്ഷിച്ചുനോക്കി…

ഞാനും….

എടീ, ഈ തോപ്പന് പതിനാല് രാവൊന്നും വേണ്ടാ , നിന്നെ വളയ്ക്കാന്‍,
വെറും നാലേ നാലു ദിവസം മതി,
ദേ…നീ ഇതുകണ്ടോ…
ഈ മൊബൈല്‍…

ച്ചെ ! മാറി നില്ക്കെടാ! കുരങ്ങാ വഴിയില്‍നിന്നും കുറെദിവസം ശല്യമില്ലായിരുന്നു…
അവള്‍ പിറുപിറുത്തു..

ഹാ…ഹാ…
എടീ സൂസി പെണ്ണേ
ഇനി ഞാന്‍ നിനക്കൊരു ശല്യമാവണ്ടായെങ്കില്‍ നീയെന്നേ പ്രേമിച്ചേ മതിയാവു..
ഈ മൊബൈലില്‍ നിന്‍െറ കുളിസീനുണ്ട്, നീ കുളിച്ചപ്പോള്‍ ഞാന്‍ ഒളിച്ചിരുന്നുപിടിച്ച സീന്‍, മര്യാദയ്ക്ക് ഞാന്‍ പറയുന്നത് കേള്‍ക്കുന്നതാണ് നിനക്കുനല്ലത് , അല്ലേല്‍ അറിയാമല്ലോ,
യൂട്യൂബ് , വാട്സ്അപ്ഗ്രൂപ്പ് അങ്ങനെ…അങ്ങനെ..

എന്‍െറ കണ്ണുകളൊരു വിജയഭാവത്തില്‍ തിളങ്ങാന്‍ തുടങ്ങി, അവളുടെ മുഖത്തൊരു പരിഭ്രമം ഉടലെടുക്കുന്നത് ഞാന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു

ചുമ്മാ പറ്റിക്കാന്‍ വേറെയാളെ നോക്ക്, കുളിസീന്‍പോലും
അതിനെന്‍െറ കുളിതെറ്റിയിട്ടിപ്പോള്‍ നാല് ദിവസമായല്ലോ…

പിന്നെ, ഇതാരാടീ കുളിക്കുന്നെ നോക്കെടീയിഞ്ഞോട്ട് ഞാന്‍
വീഡിയോ ഓണ്‍ ചെയ്തവളെ കാട്ടി,

അവള്‍ വീഡിയോയിലേക്ക് സൂക്ഷിച്ചൊന്ന് നോക്കിയിട്ട് തെല്ലും ഭാവ വ്യത്യാസമില്ലാതെ പറഞ്ഞു, ഹും കണ്ട പെണ്ണുങ്ങളുടെ ഉടലില്‍
തല മോര്‍ഫിംങ്ങ് ചെയ്തുളള ഈ നമ്പര്‍ ഞാനൊത്തിരി കണ്ടിട്ടുളളതാ
ഒന്നു പോടാ ..കോപ്പാ,

ഓഹോ ഇതു നമ്പരാണെന്നോ
എങ്കില്‍ നിന്‍െറ വാട്സ്അപ് നമ്പറൊന്ന് തന്നേ
ഞാന്‍ അയച്ചു തരുന്നത് മൊത്തം കണ്ടിട്ടു നീ പറ മോര്‍ഫീംങ്ങാണോന്ന്..

അവള്‍ പേടിച്ചു വിറച്ചു കരയുമെന്നും കാലുപിടിക്കുമെന്നുമൊക്കെയാണ് കരുതിയത്, ഇതിപ്പോൾ വാട്സ്അപില്‍ അവളുടെ കുളിസീന്‍ അയച്ചു കൊടുത്തിട്ടും അവളുടെയൊരു അനക്കവുമില്ലാ
നാളെ രാവിലെ കാണാമെന്നുളളയൊരു മറുപടി മാത്രം, നാളെയവളെ നന്നായൊന്നു ഭീക്ഷണിപ്പെടുത്തണമെന്ന് മനസ്സില്‍ വിചാരിച്ചു നേരം വെളുക്കാന്‍ കാത്തുകിടന്നു….

പിറ്റേന്ന് കാലത്തു
മുന്‍പേ പോവുന്ന സൂസിയുടെ പിന്‍പേയോടി ഞാനവളുടെ മുന്‍പിലെത്തി ബ്രേക്കിട്ട് നിന്നു..
അവളും പട്ടിയുമെന്നെയൊന്ന് നോക്കി,

ഞാനും..

ഭീക്ഷണിയുടെ ഏഷണി പ്രയോഗിച്ചതിന് ശേഷം അനുനയത്തിന്‍െറ അടവിലുടെ അവളെ വീഴ്ത്തുകയാരിന്നു ലക്ഷ്യം..

നോക്കൂ …സൂസി
ഇന്നലെ വാട്സ്അപില്‍ നീ കുളിമുറിയിൽ ഉടുതുണിയില്ലാതെ കാട്ടുന്ന വിക്രിയകളൊക്കെ നീ കണ്ടുകാണുമല്ലോ, ഇപ്പോളാണെല്‍ നമ്മള്‍ രണ്ടുപേര്‍ മാത്രമേയിത് കണ്ടിട്ടുളളൂ
ഒരു ഒത്തുതീര്‍പ്പിന് നീ തയ്യാറാവുകയാണെല്‍, യൂട്യൂബിലോ, വാട്സ്അപിലോയൊന്നും നിന്നെ പിറന്നപ്പടി വേറെയാരും കാണില്ല,
അല്ലേലും നിന്നെ വിഷമിപ്പിക്കണമെന്ന് എനിക്കാഗ്രഹമില്ല സൂസി,
നിന്നോടുളള ഇഷ്ടം കൊണ്ടാണ് ഞാനീ വീഡിയോയൊക്കെ പിടിച്ചത്,
നീയെന്നെയൊന്ന് മനസ്സിലാക്കാന്‍ ശ്രമിക്കൂ, വേണമെങ്കില്‍ ഈ വീഡിയോ ഇപ്പോള്‍ത്തന്നെ ഞാന്‍ ഡീലിറ്റ് ചെയ്തു കളഞ്ഞേക്കാം..

സുസിയെന്തോ ആലോചിച്ചുകൊണ്ടു സാവകാശം മുന്നോട്ട് നടന്നു, ഞാനുമവളുടെ പട്ടിയും മന്ദം മന്ദം പിന്നാലെ നടന്നു.. ആകാംഷയോടെ അവളുടെ മറുപടി അറിയാനായി ഞാന്‍ കാതോര്‍ത്തു നിന്നു,
അവള്‍ നടത്തം നിര്‍ത്തിയെന്നെ നോക്കി,

പിന്നെയൊരു ആക്ക്രോഷമായിരുന്നു..

പ്ഫാ ! പട്ടീ
നീയെന്തോന്ന് കരുതി
ഉടുതുണിയില്ലാത്ത എന്‍െറ വീഡിയോ കണ്ടാല്‍ ഞാന്‍ നീ വിളിക്കുന്നിടത്തൊക്കെ വരുമെന്നോടാ കോപ്പേ…
അതിന് വേറെയാളെ നോക്കണം..
ഇതു പായിപ്പാടന്‍ പാപ്പിയുടെ മോള്‍ സൂസിയാ..
വേറെയുളളവര്‍ക്കൊക്കെ ഉളളതെ എനിക്കുമുളളു, അതു നിന്നെപോലുളള കുറെ കൂതറകള്‍ കണ്ടാലെനിക്കൊരു ചുക്കുമില്ല..

ഞാന്‍ സ്തംഭിച്ചു ചുറ്റിനും നോക്കി , രാവിലെയായതുകൊണ്ടു റോഡിലാരുമില്ല, അവള്‍ ശ്വാസം നിര്‍ത്താതെ തുടരുകയാണ്,

എന്‍െറ മുന്നില്‍ ഒരേയൊരു ഒത്തുതീര്‍പ്പേയുളളൂ…
ഇന്നേക്ക് പതിന്നാല് രാവിനുളളില്‍ 2 ലക്ഷം രൂപാ എനിക്ക് കിട്ടണം,
അല്ലേല്‍ കോപ്പില്‍ ജോപ്പന്‍െറ മോന്‍ തോപ്പന്‍ സ്ത്രീകളുടെ മുറിയില്‍ ഒളിക്യാമറ വെച്ചു പടം പിടിച്ചതിന് അഴിയെണ്ണും..
തെളിവുണ്ട് അറിയാമല്ലോ..
സാധാരണ ഊച്ചാളി രാഷ്ട്രിയക്കാര്‍ പറയുന്നതുപോലെ തെളിവെന്തിയേ തെളിവെന്തിയേ എന്നൊന്നും ചോദിക്കേണ്ടി വരില്ലാ, നീയെനിക്ക് വാട്സ്അപില്‍ നിന്‍െറ നമ്പരില്‍ നിന്നും അയച്ചു തന്ന
വീഡിയോ തന്നെയാണ് തെളിവ്

കാര്യങ്ങള്‍ കൈവിട്ടു പോവുകായാണെന്നെനിക്ക് മനസ്സിലായി, താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ വീണെന്നു പറഞ്ഞു കേട്ടിട്ടേയുളളൂ, ഇതിപ്പോൾ കര്‍ത്താവേ ചതിയോട് ചതിയാണല്ലോ തന്നോട് കാട്ടിയത്, പിടിച്ചു നില്ക്കാനായി അവസാനത്തെ ശ്രമവും നടത്തി……

സൂസി…കളി വേണ്ടാ
ഞാനിപ്പോള്‍ തന്നെ യൂട്യൂബിൽ വീഡിയോ ഇടും നീ നോക്കിക്കോ..
പിന്നെ പോലിസും പട്ടാളമെന്നും പറഞ്ഞെന്നേ നീ പേടിപ്പിക്കില്ലേ , അതൊക്കെ ഈ തോപ്പന് പുല്ലാ,
തോപ്പന്‍ കാശെറിഞ്ഞാല്‍ വീഴാത്ത പോലീസൊന്നുമില്ല ഇവിടെ…
മോളുടെ കുളിസീന്‍ അപ്പന് കാണേണ്ട ഗതികേടുണ്ടാക്കല്ലേ …ഒന്നു പോ.. മോളെ..

ചെല്ലെടാ ….
ചെല്ലെടാ.. നീ പോയി യൂട്യൂബിൽ പോയി ഇട്ടിട്ടു വാ, ഒരു ബാധ കേറിയപ്പോലെ അവള്‍ അണയ്ക്കുന്നാണ്ടായിരുന്നു..
ഞാന്‍ സ്റ്റേഷനിൽ വരെയൊന്ന് പോയിട്ട് വരാം..

അവള്‍ രണ്ടും കല്പിച്ചാണെന്ന് മനസ്സിലായതോടെ കീഴടങ്ങി തടി തപ്പുകയേ വഴിയുളളുവെന്ന് മനസ്സിലായി, വാട്സ്അപില്‍ അവള്‍ക്ക് വീഡിയോ അയച്ചുകൊടുത്ത തെളിവും കിടപ്പുണ്ട് ,

ജാങ്കോ നീ പെട്ടുമോനെ,
മനസ്സ് മന്ത്രിച്ചു…

നാട്ടിലെങ്ങാനും വിവരമറിഞ്ഞാല്‍ ഇതിനപ്പുറമിനി നാണക്കേട് വരാനില്ലാ, എന്തിന് വീട്ടുക്കാരുടെ മുഖത്തുപോലും നോക്കാനാവില്ല..
നെഞ്ചു കിടന്നിടിക്കാന്‍ തുടങ്ങി
വിളറിയ മുഖത്തോടെ
ഇടറിയ സ്വരത്തില്‍ പറയുമ്പോള്‍ കരയുന്നാണ്ടായിരുന്നു ഞാന്‍

വേണ്ടാ സുസി
ഞാനിപ്പോള്‍ തന്നെ എല്ലാം ഡീലിറ്റ് ചെയ്യാം , ഇനിയൊരിക്കലുമൊരു ശല്യമാവില്ലാ..പോലിസില്‍ പോവരുത്, ഞാനെന്ത് വേണേലും പകരം ചെയ്തു തരാം..
നീ ചോദിച്ച പൈസയും ഞാന്‍ ശരിയാക്കി തരാം..

നിന്‍െറ മൊബൈലിഞ്ഞ് താ…
അവളുടെ സ്വരത്തിന്‍െറ ഗൗരവം കേട്ടതും അറിയാതെ മൊബൈല്‍ കൊടുത്തുപ്പോയി..

തോപ്പന്‍െറ മൊബൈലും വാങ്ങി സൂസിപോയി
അതാണ് സൂസി
അതാവണം സൂസി..
സൂസിക്കിപ്പോള്‍ എല്ലാ മാസവും തോപ്പന്‍ പതിനായിരം രൂപാ വെച്ചു കൊടുക്കുന്നുണ്ട്
സൂസിയുടെ ബ്ളാക്ക്മെയില്‍ അതിപ്പോളും തുടര്‍ന്നു കൊണ്ടേയിരിക്കുന്നു…

കാമുകന്‍ ചതിച്ചോ , അല്ലാതെയോ രഹസ്യഭാഗങ്ങളോ ,രഹസ്യരംഗങ്ങളോ പുറത്തായാല്‍ ജീവനൊടുക്കുന്ന ധാരാളം യുവതികളുണ്ട്, പതിനായിരക്കണക്കിന് ഇത്തരം വീഡിയോകൾ ലക്ഷക്കണക്കിനാളുകള്‍ കാണുമ്പോൾ ഒരുപക്ഷെ നിങ്ങളെയറിയാവുന്ന പത്തുപ്പേര്‍പ്പോലും ഇത് കണ്ടെന്ന് വരില്ലാ, ആ കാണുന്ന പത്തുപേരിലല്ലാ നിങ്ങളുടെ ജീവന്‍, നിങ്ങളെ ചതിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയാണ് വേണ്ടത്,
ഈ ലോകം വളരെ വലുതാണ്
നിങ്ങള്‍ക്ക് ജീവിക്കാനായി
ഒരു കോണില്‍ അല്ലേല്‍ മറ്റൊരു കോണില്‍..

LEAVE A REPLY

Please enter your comment!
Please enter your name here