Home Viral സോഷ്യല്‍ മീഡിയയില്‍ തരംഗമായ ചിത്രത്തിന് പിന്നിലെ സത്യം…!

സോഷ്യല്‍ മീഡിയയില്‍ തരംഗമായ ചിത്രത്തിന് പിന്നിലെ സത്യം…!

0

ബൈക്ക് യാത്രക്കാരനെ കൈ കൂപ്പി തൊഴുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രത്തിന്റെ പിന്നിലെ സത്യാവസ്ഥ -എന്തിനെ കുറിച്ചും ഏ തിനെ കുറിച്ചും ഫോട്ടോയും വീഡിയോയും എടുത്തു ഫേസ്‌ബുക്കിലും വാട്സാപ്പിലും ഇട്ടു നാലു ലൈക്ക് വാങ്ങി കൂട്ടുക എന്ന ചിന്താഗതിയിലേക്ക് സമൂഹം എത്തി മാറിയിരിക്കുന്നു ..

നന്മ ഉദ്ദേശിച്ചു ചെയ്യുന്ന പ്രവർത്തികൾ ഇക്കൂട്ടത്തിൽ ഉണ്ടാകാം .അതായത് പൊതു സ്ഥലത്തു വെച്ച് കൈക്കൂലി വാങ്ങുന്ന പോലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ എടുത്ത് നവ മാധ്യമങ്ങളിൽ ഇട്ടതു വഴി ആ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടികൾ സ്വീകരിക്കാൻ സാധിക്കും .എന്നാൽ നിജ സ്ഥിതി എന്താണെന്നു പോലും അന്വേഷിക്കാതെ തന്റെ കണ്ണിലൂടെ കാണുന്ന എല്ലാത്തിനെയും ആളുകൾ ഫേസ്‌ബുക് വഴി പോസ്റ്റ് ചെയ്യുന്ന പ്രവണത അത്ര നല്ലതല്ല .
കാരണം ഒരു പോസ്റ്റ് വൈറൽ ആവാൻ ഇന്ന് അത്ര പ്രയാസം അല്ല.ശ്രദ്ധേയമായ ഒരു പോസ്റ്റ് ആണെങ്കിൽ ഉടനടി അത് സമൂഹ മാധ്യമങ്ങളിൽ തരംഗം ആയി മാറും.സ്വന്തം കോളേജിലെ ഓണാഘോഷ പരിപാടിക്ക് നൃത്ത ചുവടുകൾ വെച്ച ഷെറിലും കൂട്ടരും സ്വപ്നത്തിൽ പോലും കരുതി കാണില്ല അവരുടെ ഡാൻസ് വീഡിയോ മില്യൺ വ്യൂസ് കടക്കുമെന്നും ഇത്ര അംഗീകാരങ്ങൾ നേടും എന്നതും ..

ഈ അടുത്താണ് ഒരു പോലീസുകാരൻ ബൈക്ക് യാത്രക്കാരനെ കൈ കൂപ്പി തൊഴുന്ന ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ തരംഗം ആയത് .ആന്ധ്ര പ്രദേശിലെ അനന്തപുരി ജില്ലയിലെ ഒരു യുവാവാണ് നാല് പേര് അടങ്ങുന്ന തന്റെ കുടുംബവുമൊത്തു ബൈക്കിൽ യാത്ര ചെയ്തത് .വാഹന നിയമങ്ങൾ തെറ്റിച്ചു കൊണ്ട് രണ്ടു ആൺമക്കളെ മുമ്പിലും ഭാര്യയെയും മകളെയും പിന്നിൽ ഇരുത്തിക്കൊണ്ടു യുവാവ് ബൈക്ക് ഓടിച്ചത് .സി ഐ ബി സുഭാഷ് കുമാർ ആണ് ഇവരെ കണ്ടിട്ട് ഇരു കയ്യും കൂപ്പി തൊഴുതു നിന്നത് ..

നിസ്സഹായതയും നിരാശയും പേറി ആണ് പോലീസ് ഉദ്യോഗസ്ഥന് ഇങ്ങനെ ഒരു കാര്യം ചെയ്യേണ്ടി വന്നത് . റോഡ് സുരക്ഷയെ കുറിച്ച് ഒരു പ്രോഗ്രാം നടത്തി മടങ്ങവേ ആണ് ആ പരിപാടിയിൽ പങ്കെടുത്ത ഒരു യുവാവ് ഇത്രയേറെ അപകടകരമായ രീതിയിൽ സകല റോഡ് നിയമങ്ങളും തെറ്റിച്ചു ഇദ്ദേഹത്തിന്റെ മുന്നിലൂടെ പോകുന്നത് . ഇത്തരം സാഹസികതകൾ ചെയ്യുന്നത് വഴി അപകടങ്ങൾ ക്ഷണിച്ചു വരുത്തുകയാണ് പലരും ചെയ്യുന്നത് .അപകടം സംഭവിച്ചു കഴിഞ്ഞു വിഷമിക്കുന്നതിനെകാൾ അത് വരാതെ സൂക്ഷിക്കുക ആണ് വേണ്ടത്

LEAVE A REPLY

Please enter your comment!
Please enter your name here