Home Viral കേരളത്തിലെ മാര്‍ക്കറ്റുകളില്‍ എത്തുന്നത് ലക്ഷദ്വീപിലെ പഴക്കം ചെന്ന മീനുകള്‍

കേരളത്തിലെ മാര്‍ക്കറ്റുകളില്‍ എത്തുന്നത് ലക്ഷദ്വീപിലെ പഴക്കം ചെന്ന മീനുകള്‍

0

[ad_1]

ബോട്ടുമായി മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് മീന്‍പിടിക്കുവാനാണെന്ന് കരുതിയെങ്കില്‍ തെറ്റി മറിച്ച് പഴക്കം ചെന്ന മീന്‍ വാങ്ങുവാനാണെന്ന് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്. ബോട്ടുമായി പോയി ലക്ഷദ്വീപിലെ മീന്‍പിടുത്തക്കാര്‍ പിടിച്ച ദിവസങ്ങള്‍ പഴക്കമുള്ള മീന്‍ അവിടെ നിന്നും വാങ്ങിച്ചു കൊണ്ടുവന്നാണ് മീന്‍പിടുത്ത തൊഴിലാളികള്‍ കേരളത്തില്‍ വില്പ്പനയ്‌ക്കെത്തിക്കുന്നതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

പൊതുവെ ലക്ഷദ്വീപില്‍ വലിയ രീതിയില്‍ മീന്‍ കച്ചവടം നടക്കാറില്ല. അതിനാല്‍ ഇവിടെ നിന്നും കുറഞ്ഞ വിലയില്‍ ധാരാളം മീന്‍ ലഭിക്കുന്നു. ഇത് മുതലെടുത്ത് കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ ബോട്ടുമായി പോയി ഇവിടെ നിന്നും മീന്‍ വാങ്ങുന്നു. ദിവസങ്ങളോളം പഴക്കം ചെന്ന ഈ മീന്‍ കേരളത്തിലെത്തിച്ച് വലിയ വിലയ്ക്ക് മാര്‍ക്കറ്റില്‍ വില്‍ക്കുന്നു.

കഴിഞ്ഞ ദിവസം വൈപ്പിനില്‍ ചീഞ്ഞ മീനുകള്‍ ബോട്ടില്‍ നിന്നും ഇറക്കുന്നത് കണ്ട പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ മത്സ്യത്തൊഴിലാളികളെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഉണക്കി വില്‍ക്കുവാനാണ് കേടായ മീന്‍ കൊണ്ടുവരുന്നത് എന്നായിരുന്നു അവരുടെ മറുപടി. ഐസിന്റെ ഉപയോഗം കുറയ്ക്കുന്നതിനായി ഇവര് രാസവസ്തുക്കള് വിതറുന്നുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here