Home Viral ചുവന്ന അക്കങ്ങളില്ലാത്ത കലണ്ടർ വേണം 5 വയസുകാരിയെ പറ്റിക്കാൻ കണ്ണീർ കുറിപ്പ്

ചുവന്ന അക്കങ്ങളില്ലാത്ത കലണ്ടർ വേണം 5 വയസുകാരിയെ പറ്റിക്കാൻ കണ്ണീർ കുറിപ്പ്

0

[ad_1]

കലണ്ടറിലെ ചുവന്ന മഷിയിലെഴുതിയി അക്കങ്ങൾ കാണുമ്പോൾ അറിയാതെയെങ്കിലും സന്തോഷം തോന്നുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ചിലർക്ക് ആ ചുവന്ന അക്കങ്ങൾ വേദനപ്പൊട്ടാണ്. രാപ്പകൽ വ്യത്യാസമില്ലാതെ, അവധിദിനമെന്നോ, പ്രവൃത്തിദിവനമെന്നോ നോക്കാതെ ജോലി ചെയ്യുന്നവർക്ക് ചുവന്ന അക്കം മറ്റേതൊരു അക്കം പോലെ മാത്രമാണ്.

അത്തരത്തിലൊരു ഓർമപ്പെടുത്തലാണ് ഈ പൊലീസുകാരൻ അച്ഛന്‍ നടത്തിയത്.
അച്ഛനൊപ്പം സമയം ചിലവഴിക്കാൻ കൊതിച്ചു നടക്കുന്ന മകളെ മനപൂർമല്ലെങ്കിലും പറഞ്ഞു പറ്റിക്കേണ്ടി വന്ന അച്ഛന്റെ നിസ്സഹായതയും മനോവേദനയുമാണ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ഷബീർ എന്ന പൊലീസ് ഉദ്യോഗസ്ഥൻ പങ്കുവയ്ക്കുന്നത്.

കുറിപ്പിങ്ങനെ:

‘ചുവന്ന അക്കങ്ങളില്ലാത്ത കലണ്ടര്‍..”

ഒരു ശനിയാഴ്ച്ച രാത്രി വീട്ടിലെത്തിയപ്പോള്‍ മകള്‍..
അച്ഛാ.. നാളെ അച്ഛന് ലീവല്ലേ..??

അല്ല മോളൂ.. രാവിലെ പോണം..

അച്ഛന്‍ കള്ളം പറയുന്നതല്ലേ..

നാളെ കലണ്ടറില്‍ ചുവപ്പാണല്ലോ..

നമുക്ക് നാളെ ബീച്ചിലും പാര്‍ക്കിലും പോകാ അച്ഛാ..

ശരി.. നാളെയല്ലേ.. രാവിലെ ആകട്ടെ.. നോക്കാം..

മോള് കിടന്നുറങ്ങിക്കോ..

അഞ്ചുവയസ്സുകാരിയെ പറഞ്ഞു പറ്റിക്കാന്‍ വലിയ ബുദ്ധിമുട്ട് വന്നില്ല..

ഉറങ്ങാന്‍ കിടന്നപ്പോള്‍ കലണ്ടറിനെക്കുറിച്ചും കലണ്ടറിലെ ചുവപ്പിനെക്കുറിച്ചും ചിന്തിച്ചു..

വര്‍ഷങ്ങളായി കലണ്ടറിലെ ചുവപ്പ് മാഞ്ഞുപോയിട്ട്..

കലണ്ടറിലെ ചുവപ്പ് കാക്കിയിലെ പടരുന്ന ചുവപ്പുകളായി കണ്ടുതുടങ്ങി..

ഹര്‍ത്താലോ.. മാര്‍ച്ചോ.. സമരങ്ങളോ വന്നാല്‍

കലണ്ടറിലെ ചുവപ്പിനേക്കാള്‍ ചുവപ്പ് കാക്കിയില്‍ കാണാം….

എന്തൊക്കെയോ ആലോചിച്ച് രാവിലത്തേക്ക് അലാറം സെറ്റ് ചെയ്ത് ഉറങ്ങി..

മോളുണരും മുന്‍പ് ഉണര്‍ന്ന്

റെഡിയായി ജോലി സ്ഥലത്തേക്ക്…

ടൂവീലറില്‍ പോകുന്നതിനിടയില്‍ ചിന്തിച്ചു…..

ഒരു കലണ്ടര്‍ പ്രിന്റ് ചെയ്ത് വാങ്ങിയാലോ…

അഞ്ചുവയസ്സുകാരിക്ക് അവധി കണ്ടെത്താന്‍ പറ്റാത്ത ഒരു കലണ്ടര്‍…

”ചുവന്ന അക്കങ്ങളില്ലാത്ത കലണ്ടര്‍”

The writing is written by one of my police personal, which is inspired me a lot. And it 100 percent true

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here