Home Viral മാസത്തിലൊരിക്കൽ അവൾ നെഞ്ചും വയറും നീറി കമിഴ്ന്നു കിടക്കുന്നത് കണ്ടിട്ടുണ്ടോ

മാസത്തിലൊരിക്കൽ അവൾ നെഞ്ചും വയറും നീറി കമിഴ്ന്നു കിടക്കുന്നത് കണ്ടിട്ടുണ്ടോ

0

[ad_1]

മാസത്തിലൊരിക്കൽ അവൾ നെഞ്ചും വയറും നീറി കമിഴ്ന്നു കിടക്കുന്നത് കണ്ടിട്ടുണ്ടോ…

ഇതു എല്ലാ മാസവും എല്ലാവർക്കും ഉള്ളതല്ലേ എന്നു പറഞ്ഞു അവഗണിക്കതെ ‘
അവളിലേക്ക് ഒന്നു ചേർന്നിരുന്നാൽ മതി.. അവളിൽ ആശ്വാസം പകരാൻ……

ആ സമയങ്ങളിൽ അവളൊന്നു പൊട്ടിത്തെറിക്കുമ്പോൾ സ്നേഹത്തോടെയുള്ള ഒരു കരുതൽ മതി അവളുടെ മനസ്സ് നിറയാൻ

തളർന്നുറങ്ങുന്ന അവളെ പുതപ്പിച്ച്…. ആ നെറ്റിയിൽ ഒരു സ്നേഹചുംബനം മതി…..
അവളിൽ പൂർണത കൈവെരിയാൻ

ഒന്നും മിണ്ടാതെ കടിച്ചമർത്തുന്ന പിരിമുറുക്കത്തിൽ അവളുടെ മുടിയിഴകളിലൂടെ ഒന്നു വിരലോടിച്ച് ആ നെഞ്ചിൽ ഒന്നു കിടത്തിയാൽ മതി അവളിൽ….. ആശ്വാസം കിട്ടാൻ’…

ചില സമയങ്ങളിൽ ഒരു നോട്ടത്തിനോ അല്ലെങ്കിൽ ചില പ്രവർത്തി കൊണ്ടോ ഒരു വാക്കിൽ പോലും പല തരത്തിൽ സ്നേഹം പ്രകടിപ്പിക്കാൻ പറ്റും….

അവൾ പറയാതെ സഹിക്കുന്ന വേദനയിൽ നിങ്ങൾ പകർന്നു നൽകിയ ആശ്വാസം ഒരു വേദനസംഹാരിയും നൽകാത്ത… ആശ്വാസമായിരിക്കും

ദൈവങ്ങൾ പോലും ഉപേക്ഷിക്കുന്ന അവസരത്തിൽ നിങ്ങൾ നൽകുന്ന കരുതൽ, സ്നേഹം അതാണ് ഭൂമിയിൽ ഏറ്റവും വലുതെന്ന് നിറകണ്ണുകളോടെ അവൾ പറയും….. അതാണ് പെണ്ണ്

ഇത്രെയും നിങ്ങൾ ചെയ്തിട്ടുണ്ടെൽ ഞാൻ പറയും നിങ്ങളെയാണ് അക്ഷരം തെറ്റാതെ പുരുഷൻ എന്നു വിളിക്കാൻ യോഗ്യൻ എന്ന്, മറ്റുള്ളവർ നിന്നെ എന്തും വിളിച്ചോട്ടെ (അവളുടെ സാരി തുമ്പിൽ ആണോടാ നിന്നെ കെട്ടിയിട്ടേക്കുന്നത്, നീ ഒരു പെങ്കൊന്തൻ ആയി പോയല്ലോ) അങ്ങനെ എന്തും പറഞ്ഞോട്ടെ പക്ഷെ നീ മനസിലാക്കിയ പോലെ അവളെ ലോകത് വേറെ ആരും മനസ്സിലാക്കിയിട്ടില്ല എന്ന് ഞാൻ പറയും

സ്ത്രീയെ വെറും നാലു ചുവരുകൾക്കുള്ളിൽ പച്ചയായ ശരീരത്തിൽ കമാസക്തി തീർക്കുന്നതിലുപരി നമ്മളാൽ അവർ മനസ്സിലാക്കപ്പെടാൻ കൊതിക്കുന്ന, സ്നേഹ ചുംബനമേറ്റുവാങ്ങാൻ കൊതിക്കുന്ന ഒരുപാട് സന്ദർഭങ്ങൾ ഉണ്ട് …..
അവളെ തിരിച്ചറിയുമ്പോഴാണ് …

ആണെന്ന ഭാവത്തിനു പൂർണ്ണതവരുന്നത്…
ഷിയാസ് 👈💖💖💖 കടപ്പാട് സുഹൃത്തിന്

#trending_now

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here