Home Viral ഭർത്താവ് സ്വന്തം ഭാര്യയിൽ നിന്നും കൊതിക്കുന്ന 7 കാര്യങ്ങൾ !

ഭർത്താവ് സ്വന്തം ഭാര്യയിൽ നിന്നും കൊതിക്കുന്ന 7 കാര്യങ്ങൾ !

0

[ad_1]

സുഖദുഃഖങ്ങളുടെ സമ്മിശ്രവികാരമത്രെ ജീവിതം. ആ യാഥാര്‍ത്ഥ്യത്തെ പരിപൂര്‍ണ്ണാര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ട് മരണം വരെ അകമ്പടി സേവിക്കാമെന്ന ഒരു ഉടമ്പടിയാണ് വിവാഹകര്‍മം. തന്റെ ജീവിത വിയോഗത്തിന്റെ അര്‍ത്ഥപൂര്‍ത്തീകരണത്തിനുള്ള പുറപ്പാടു കൂടിയായ വൈവാഹിക ജീവിതത്തില്‍ ഒരുപക്ഷേ നമ്മുടെ പ്രതീക്ഷകളെയും മനക്കോട്ടകളെയും അപ്പാടെ തകിടം മറിക്കുന്ന ഒരു ജീവിത പങ്കാളിയെയാവാം ലഭിക്കുക. കാലങ്ങളായി മനസ്സിന്റെ മാണിക്യക്കൊട്ടാരത്തില്‍ കെട്ടി ഉര്‍ത്തിയ മനക്കോട്ടകള്‍ ചീട്ടുകൊട്ടാരം പോലെ തട്ടിമറിച്ചിട്ടുകൊണ്ടുള്ള ഒരു ജീവിത ചുറ്റുപാട് പലര്‍ക്കും താങ്ങാനാവില്ല.

വിവാഹ ജീവിതത്തെ കുറിച്ച് ഏവര്‍ക്കുമുണ്ടാകും കുറെ പ്രതീക്ഷകളും മോഹങ്ങളും സ്വപനങ്ങളും സങ്കല്‍പങ്ങളും മനക്കോട്ടകളുമൊക്കെ. അതൊക്കെ അതിരുകളില്ലാത്ത കാര്യങ്ങളാണ്. ആകാശം മുട്ടെ ആര്‍ക്കുവേണമെങ്കിലും നെയ്തുകൂട്ടാവുന്നതേയുള്ളൂ. പക്ഷേ, അതെല്ലാം പൂവണിയണമെന്ന ശാഠ്യവും വാശിയും അപകടകരമാണ്. സ്വപ്നങ്ങള്‍ നെയ്തുകൂട്ടുന്നതോടൊപ്പം തന്നെ കാലാവസ്ഥ അനുകൂലമായാലും പ്രതികൂലമായാലും അതിനെയൊക്കെ അനായാസം തരണം ചെയ്യാനുള്ള തയ്യാറെടുപ്പും നവദമ്പതികള്‍ക്കുണ്ടായെങ്കിലേ ദാമ്പത്യവഞ്ചി മറുകരയിലെത്തൂ. ഒഴുക്കിനനുകൂലമായി നീന്താന്‍ പ്രയാസമില്ല. പക്ഷേ, ഒഴുക്കിനെതിരെ നീന്തേണ്ടിവരുമ്പോള്‍ പലര്‍ക്കും കൈകാലുകള്‍ കുഴയും. കുതിപ്പിനനുസരിച്ച് കിതപ്പ് വര്‍ദ്ധിക്കും.മറ്റുള്ളവരുടേതുമായി തുലനം ചെയ്യുന്നതാണ് മറ്റൊരബദ്ധം. തന്നേക്കാള്‍ ദുരിതമനുഭവിക്കുന്നവരിലേക്കു നോക്കി ആശ്വസിക്കേണ്ടതിന്നു പകരം തന്നേക്കാള്‍ സുഖിക്കുന്നവരെ നോക്കി നിരാശപ്പെടുകായാണ് പലരും. താഴോട്ടു നോക്കി സന്തോഷിക്കേണ്ടതിനു പകരം മുകളിലേക്കു നോക്കി നെടുവീര്‍പ്പിടുകയാണവര്‍.

കൊതിക്കുന്നതല്ലല്ലോ ദൈവം വിധിക്കുന്നതല്ലേ ലഭിക്കുക. വിധി സ്വീകരിക്കുകയും വിധിക്കുന്നവനെ സുതുതിക്കുകയുമാണ് വിജയത്തിനു വേണ്ടത്. പ്രതികൂല കാലാവസ്ഥകളെ നേരിടാനുള്ള തയ്യാറെടുപ്പും മനക്കരുത്തില്ലായ്മയുമാണ് പല ദാമ്പത്യ ദുരന്തങ്ങളുടെയും അടിത്തറ. ഒരു ഭര്‍ത്താവ് തന്റെ ഭാര്യയില്‍ നിന്നും ഏറ്റവും അധികം ആഗ്രഹിക്കുന്ന ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

ബഹുമാനിക്കാം ഭർത്താവിനെ:എല്ലാ ഭർത്താക്കന്മാരുടെ ഉള്ളിലും ഒരു സിംഹത്തിന്റെ സ്വഭാവം ഉണ്ട് എന്നു പറയാറുണ്ട്. കാരണം അവൻ എപ്പോളും മുന്നിട്ടു നിൽക്കാൻ ആഗ്രഹിക്കുന്നു. ബഹുമാനിക്കപ്പെടാൻ ആഗ്രഹിക്കുന്നു. അതുകൊണ്ടു തന്നെ ഭാര്യയുടെ അടുത്തുന്നു ഒരല്പം ബഹുമാനം കിട്ടിയാല്‍ മതി അതയാളെ വല്ലാതെ ഉന്മേഷവാനാക്കും. ഇനി ഭാര്യയില്‍ നിന്നും അത് കിട്ടുന്നില്ല എന്ന തോന്നലുണ്ടാകുമ്പോള്‍ ദുഃഖം ഉണ്ടാവുകയും ചിലപ്പോള്‍ കോപം ജ്വലിക്കുകയും ചെയ്യും.

പക്ഷെ ഭര്‍ത്താവിനെ ആദരിക്കുന്നതില്‍ അവള്‍ക്കു വീഴ്ച പറ്റിയാല്‍ അത് ആ ബന്ധത്തെ സാരമായി ബാധിക്കും. വീട്ടു ജോലികളും കുട്ടികളുടെ കാര്യങ്ങളും അങ്ങനെ ഒരുപാട് കടമകള്‍ നിറവേറ്റുന്ന തിരക്കിലാവാം ഭാര്യ. പക്ഷെ തന്നെ ബഹുമാനിക്കാത്ത ഭാര്യയുടെ എത്ര വലിയ കഠിനാധ്വാനമായാലും അത് കണ്ടതായി ഭാവിക്കാനോ അതിന്റെ പേരില്‍ അവളെ അഭിനന്ദിക്കാനോ ഭര്‍ത്താവ് തയ്യാറായെന്നു വരില്ല. അയാളുടെ ആത്മാഭിമാനത്തിനാണ് ക്ഷതമേല്‍ക്കുക.

പുരുഷനെ സംബന്ധിച്ചു അത് അയാള്‍ എത്ര പുറമേക്ക് പ്രകടിപ്പിക്കാതിരുന്നാലും വലിയ വിഷമം ആണ് ഉണ്ടാക്കുക. അതില്‍ നിന്ന് മുക്തി നേടുക എന്നത് പ്രയാസകരവും ആയിത്തീരും. അത് ദാമ്പത്യത്തെ മോശമായി ബാധിക്കുകയും ചെയ്യും.

ഭര്‍ത്താവ് ആഗ്രഹിക്കുന്ന രീതിയില്‍ അയാളോട് ആദരവ് പ്രകടിപ്പിക്കാന്‍ ചില മാർഗങ്ങൾ:

1. അദ്ദേഹത്തിന്റെ അഭിപ്രായ നിര്‍ദേശങ്ങളെ ഗൌരവപൂര്‍വ്വം പരിഗണിക്കുക. അപേക്ഷകളെ ബഹുമാനിക്കുക.

2. അധികാര-അവകാശങ്ങള്‍ക്ക് വേണ്ടി തര്‍ക്കം ഉണ്ടാക്കാതിരിക്കുക. ഭാര്യ ദേഷ്യക്കാരി ആകുമ്പോള്‍ ഭര്‍ത്താവ് അങ്ങേയറ്റം കണിശക്കാരന്‍ ആയി മാറും.

3. ഭര്‍ത്താവിന്റെ കുടുംബത്തോട് സ്നേഹത്തോടെയും പരിഗണനയോടും ബഹുമാനത്തോടും മാത്രം പെരുമാറുക.

4. അദ്ദേഹം ഒറ്റക്കിരിക്കുന്ന സമയത്ത് ശല്യം ചെയ്യരുത്. അദ്ദേഹത്തിന് അപ്പോൾ ആവശ്യം കുറച്ച് വിശ്രമമാണ്.

5. ഭര്‍ത്താവിന്റെ അഭിപ്രായങ്ങള്‍ ചോദിച്ചറിയുകയും അതിനെ ബഹുമാനപൂര്‍വ്വം സ്വീകരിക്കുകയും വേണം.

6.വളരെ സൗമ്യമായി കനിവിന്റെ സ്വരത്തില്‍ വിനയത്തോടെ മാത്രം സംസാരിക്കുക. വീട്ടില്‍ അതിഥികള്‍ വരുമ്പോള്‍ നാം കാണിക്കുന്ന ഒരു മര്യാദയുണ്ടല്ലോ അതിലും ഒരുപാടിരട്ടി മര്യാദയോടെ എന്നും ഭര്‍ത്താവിനോട് പെരുമാറുക.

7. അദ്ദേഹത്തിന്റെ പേര് വിളിക്കുകയോ ഉച്ചത്തില്‍ അരിശത്തില്‍ സംസാരിക്കുകയോ ചെയ്യാതിരിക്കുക8. പരിഹാസപൂര്‍വ്വം പ്രതികരിക്കാതിരിക്കുക. എന്തെങ്കിലും ദൌര്‍ബല്യങ്ങള്‍ അദ്ദേഹത്തിന് ഉണ്ടെങ്കിൽ അതിന്റെ പേരില്‍ കളിയാക്കാതിരിക്കുക. പുറത്തു കാണിച്ചില്ലെങ്കിലും വളരെ കാര്യമായി അത്‌ അദ്ദേഹത്തെ വേദനിപ്പിച്ചേക്കാം.

സുഹൃത്തായിരിക്കുക-ദാമ്പത്യത്തിന്റെ അടിസ്ഥാന ഘടകമായി സൌഹൃദത്തെ വിശേഷിപ്പിക്കാറുണ്ട്. ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ഉപാധികള്‍ ഇല്ലാത്ത സൗഹൃദം എല്ലാ തരത്തിലും ദാമ്പത്യ ബന്ധത്തിനു പോഷകമാകുന്ന ഒന്നാണ്. നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ആളെ കുറിച്ച് നിങ്ങളൊന്നു ഓര്‍ത്ത് നോക്കു. എങ്ങനെയാണവര്‍ നിങ്ങളുടെ ജീവിതത്തില്‍ ഇത്ര പ്രിയപ്പെട്ടവനായി മാറിയത്. വളരെയേറെ സമയം കൊണ്ടും പ്രയത്നം കൊണ്ടും നിങ്ങളെ അറിഞ്ഞ ശേഷമാണ് അവര്‍ ങ്ങളുടെ ജീവിതത്തില്‍ ഇത്ര പ്രിയപ്പെട്ടവരായി മാറിയത്. അവസാനമായി നിങ്ങള്‍ എപ്പോഴാണ് നിങ്ങളുടെ ഇണയുമായി ഒരുമിച്ചു ചേര്‍ന്നിരുന്നു പരസ്പരം കാര്യങ്ങള്‍ പങ്കുവെക്കുകയും രസകരമായി ചിലവഴിക്കുകയും ചെയ്തത്? ഒന്നാലോചിച്ചു നോക്കൂ. ഇഷ്ടങ്ങള്‍ അനിഷ്ടങ്ങള്‍ പ്രതീക്ഷകള്‍ എല്ലാം പരസ്പരം തുറന്നു പറയുക.

സുഹൃത്ത് എന്നാല്‍ നിങ്ങളെ നിങ്ങളായിത്തന്നെ അംഗീകരിക്കുകയും നിങ്ങളെ സന്തോഷിപ്പിക്കുകയും ചെയ്യുന്ന വ്യക്തി. ചിന്തിച്ചു നോക്കൂ. നിങ്ങളുടെ ഇണ നിങ്ങള്‍ക്ക് എത്രത്തോളം സുഹൃത്താണ്? നിങ്ങള്‍ നിങ്ങളുടെ ഇണയോട് എത്രകണ്ട് ഒരു സുഹൃത്തിനെപ്പോലെ പ്രവർത്തിക്കാറുണ്ട്? വളരെ കുറച്ചു മാത്രം. അല്ലെ? പരസ്പരം അംഗീകരിക്കുന്നതിനു പകരം പരസ്പരം മാറ്റിയെടുക്കാനുള്ള ശ്രമത്തിലല്ലേ യഥാര്‍ഥത്തില്‍ നമ്മില്‍ പലരും ഉള്ളത്?അന്യോന്യം അടുപ്പം ഉണ്ടാക്കുന്നതിനു പകരം അകല്‍ച്ച ഉണ്ടാക്കുവാനെ ഇത് ഉപകരിക്കുകയുള്ളൂ.

വൈവാഹിക ബന്ധത്തില്‍ കരുത്തുറ്റ ഒരു സൌഹൃദം ഉണ്ടാക്കിയെടുക്കുന്നതിനായി ഈ കാര്യങ്ങൾ ചെയ്തു നോക്കൂ

1. അന്നന്നത്തെ കാര്യങ്ങള്‍ പരസ്പരം പങ്കുവെക്കുക. അവന്റെ കൂടെ എപ്പോഴും ഒരു താങ്ങായി നില്‍ക്കുകയും അദ്ദേഹത്തെ മനസ്സിലാക്കുകയും വേണം.

2. അവന്റെ താല്പര്യമുള്ള മേഖലകള്‍, ഇഷ്ടമുള്ള കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിയുകയും അവ കൂടുതല്‍ എടുത്തിടാന്‍ ശ്രമിക്കുകയും ചെയ്യുക.

3. അദ്ദേഹം ചെയ്യുന്ന കാര്യങ്ങള്‍ക്ക് നന്ദി പറയാന്‍ ശ്രമിക്കുക. കഴിവതും പ്ലീസ് എന്ന പദം ഉപയോഗിക്കുക. അത് നിങ്ങളെ താഴ്ത്തിക്കെട്ടുകയല്ല , മറിച്ച് സ്നേഹം നേടിയെടുക്കാന്‍ സഹായിക്കുകയാണ് ചെയ്യുക.

4. ദിവസത്തില്‍ ഒരു പ്രാവശ്യമെങ്കിലും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക.

5. അവനില്‍ നിന്ന് വീഴ്ചകള്‍ സംഭവിച്ചാല്‍ പൊറുത്തു കൊടുക്കാന്‍ സന്നദ്ധയാവുക. തെറ്റുകള്‍ കണ്ടെത്താന്‍ കുത്തിയിരുന്നു ശ്രമിക്കുന്നതിനു പകരം അദ്ദേഹത്തിലുള്ള പോസിറ്റീവ് ആയവയെ കണ്ടെത്താന്‍ ശ്രമിക്കുക.

6. ശ്രദ്ധിച്ചു കേള്‍ക്കുക… മുന്‍വിധികള്‍ ഇല്ലാതെ പങ്കാളിക്കു പറയാനുള്ളത് ശ്രദ്ധയോടെ കേള്‍ക്കുക. അദ്ദേഹം സംസാരിക്കുമ്പോള്‍ മറ്റു കാര്യങ്ങളിലേക്ക് ശ്രദ്ധ കൊടുക്കാതെ അദ്ദേഹം പറയുന്ന വിഷയം എന്ത് തന്നെ ആയാലും മടുപ്പ് കാണിക്കാതെ ശ്രവിക്കുക

7. സൌമ്യമായി മാത്രം സംസാരിക്കുക. നിങ്ങളുടെ സുഹൃത്തുക്കളോട് നിങ്ങള്‍ എങ്ങനെയാണ് പെരുമാറുക. ഏറ്റവും നല്ല രീതിയില്‍ . അല്ലെ? അപ്പോള്‍ ഏറ്റവും അടുത്ത സുഹൃത്തിനോട് എങ്ങനെയാകും പെരുമാറേണ്ടത്? ആലോചിക്കൂ..

8. ഒരുമിച്ചു ഒരേ സമയം കിടക്കുക. അങ്ങിനെ ഉറങ്ങാന്‍ ശ്രമിക്കുക. രണ്ടുപേരും രണ്ടു ജീവിതം നയിക്കാതിരിക്കുക

9. ബഹുമാനം കാണിക്കുക.

10. ചെയ്യേണ്ട കാര്യങ്ങള്‍ ഒരുമിച്ചു പരസ്പരം അഭിപ്രായങ്ങള്‍ ആരാഞ്ഞു മാത്രം പ്ലാന്‍ ചെയ്യുക.

11. എപ്പോഴും സീരിയസ് ആകുന്നതിനു പകരം എല്ലാ ടെന്‍ഷനും ഒതുക്കി കളിതമാശകളില്‍ ഏര്‍പ്പെടുക.

ശാരീരിക ആവശ്യങ്ങൾ അറിഞ്ഞു നിറവേറ്റി കൊടുക്കുക-പലപ്പോഴും ദാമ്പത്യത്തിലെ അസ്വാരസ്യങ്ങള്‍ക്ക്‌ കാരണമാകുന്നത് സെക്സ് ആണെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. സ്നേഹബന്ധം എന്നത് ഒന്നിലധികം വികാരങ്ങളുടെ മിശ്രണമാണ്. ശാരീരിക ബന്ധവും അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് തന്നെ. ചില സഹോദരിമാര്‍ക്ക് ശാരീരിക ബന്ധം എന്നത് തീരെ താല്പര്യമുള്ള വിഷയമേ അല്ല, ചിലര്‍ക്ക് സമയം കിട്ടാറില്ല, ചിലരാവട്ടെ, ഭര്‍ത്താവിനെ സ്വന്തം വരുതിയില്‍ നിര്‍ത്താനുള്ള മാര്‍ഗ്ഗമായി അതിനെ ഉപയോഗപ്പെടുത്തുന്നു.

പങ്കാളിയോടൊപ്പം മറയില്ലാത്ത ഒരു ചര്‍ച്ച ഇക്കാര്യത്തില്‍ ഉണ്ടാവണം. ഭര്‍ത്താവിന്റെ ആഗ്രഹങ്ങളെ കണ്ടെത്തി അതിനനുസരിച്ച് പ്രവൃത്തിക്കാന്‍ കഴിവതും ശ്രമിക്കണം.ഇനി ഭര്‍ത്താവിനെ അനുസരണയുള്ള ഒരു ഉപകരണമായി, വരുതിയില്‍ നിര്‍ത്താനുള്ള തന്ത്രമായാണ് നിങ്ങളുടെ ശാരീരിക ബന്ധം ഉപയോഗിക്കുന്നതും തടഞ്ഞുവക്കുന്നതും എങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ ചെയ്യുന്നത് വലിയ തെറ്റ് തന്നെയാണ് എന്നറിയുക.

വ്യത്യസ്തതകള്‍ കണ്ടെത്താം-എല്ലാത്തിലും പുതുമയും വ്യത്യസ്തതയും ആഗ്രഹിക്കുന്നവരാണ് നാം മനുഷ്യര്‍, ഭക്ഷണത്തിലാവട്ടെ, വസ്ത്രത്തിലാവട്ടെ, വിനോദത്തിലാവട്ടെഅതുപോലെത്തന്നെയാണ് ദാമ്പത്യവും. ദാമ്പത്യത്തില്‍, പുതുമകള്‍ , വ്യത്യസ്തതകള്‍ എപ്പോഴും പ്രാധാന്യം അര്‍ഹിക്കുന്നവയാണ്. പലതരം വ്യത്യസ്തവും രസകരവുമായ കാര്യങ്ങള്‍ ദാമ്പത്യത്തില്‍ പരീക്ഷിക്കുന്നത് നന്നായിരിക്കും.

1. ഹെയര്‍ സ്റ്റൈല്‍ കുറച്ചൊക്കെ വ്യത്യാസം വരുത്തുക. പലതരം രീതിയില്‍ ഭംഗിയില്‍ മുടി അലങ്കരിക്കാന്‍ തയ്യാറാവുക.

2. വീട്ടിലണിയാന്‍ കുറച്ചു നല്ല വസ്ത്രങ്ങള്‍ മാറ്റി വക്കുക. ഭര്‍ത്താവ് ഉള്ളപ്പോഴൊക്കെ നല്ല വസ്ത്രങ്ങള്‍ അണിഞ്ഞു വൃത്തിയായി നടക്കുക.

3. ഭംഗിയുള്ള അടിവസ്ത്രങ്ങള്‍ പരീക്ഷിക്കുക. മധുവിധു കാലത്തേക്ക് മാത്രം ഉള്ളവയല്ല ഇത്തരം വസ്ത്രങ്ങള്‍.. ഒരുപാട് കാലം നീണ്ടു നില്‍ക്കുന്ന ദാമ്പത്യത്തിലുടനീളം ആവശ്യം വരുന്ന ഒന്നാണ്.

.പുരുഷന്മാര്‍ പ്രായം കൂടുന്തോറും സ്വന്തം ഭാര്യ തന്നില്‍ കൂടുതല്‍ ആകര്‍ഷക ആകണം എന്ന് ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ ഭര്‍ത്താവ് നിങ്ങളുടെ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ആള്‍ ആണെന്നും വിവാഹത്തിനു തൊട്ടു ശേഷമുള്ള നാളുകളില്‍ അയാള്‍ നിങ്ങളെ എത്ര മാത്രം മോഹിപ്പിച്ചിരുന്നോ അതെ പുതുമ ഇപ്പോഴും അയാളില്‍ ഉണ്ടെന്നും ഉള്ള ഫീല്‍ അയാള്‍ക്ക്‌ നിങ്ങള്‍ ഉണ്ടാക്കികൊടുക്കണം. അയാളെ അയാളുടെ കഴിവുകളില്‍ അയാളുടെ രൂപത്തില്‍ ഒക്കെ മേന്മകള്‍ കണ്ടെത്തി അവയില്‍ അയാളെ അഭിനന്ദനം അറിയിക്കുക. അയാളെ കഴിവതും സന്തോഷിപ്പിക്കുക.ഭര്‍ത്താവിനു തന്റെ ശ്രദ്ധ മുഴുവനും ലഭിക്കുന്നു എന്നാ ബോധ്യം ഉണ്ടാക്കിക്കൊടുകാന്‍ ചിലത് ചെയ്യാം.

1. നിങ്ങള്‍ രണ്ടുപേരും ഒറ്റയ്ക്കാവുമ്പോള്‍ അയാളുടെ കണ്ണുകളില്‍ ഏറെ നേരം നോക്കിയിരിക്കുക. പ്രണയപൂര്‍വ്വം, അതയാളെ ഒരുപാട് സന്തോഷിപ്പിക്കും.

2. എപ്പോഴും നിറഞ്ഞ സ്നേഹത്തോടെ അയാളോട് പുഞ്ചിരിക്കുക.

3. അയാളെ പ്രശംസിക്കുന്നതില്‍ ഒരു കുറവും വരുത്താതിരിക്കുക.

4. കളികളില്‍ ഏര്‍പ്പെടുകയും അയാലോടോത്തു ശൃംഗരിക്കുകയും ചെയ്യുക.

അഭിനന്ദിക്കുക-താന്‍ തന്റെ പെണ്ണിന്റെ ജീവിതത്തിന്റെ അച്ചുതണ്ടായി മാറി എന്ന തിരിച്ചറിവാണ് ഒരു പുരുഷന് ഏറ്റവും സന്തോഷം നല്‍കുന്നത്.അതയാള്‍ ആസ്വദിക്കുകയും ചെയ്യുന്നു. അവളുടെ ശ്രദ്ധ, അവള്‍ അവനു പ്രത്യേകമായി ചെയ്യുന്നതെല്ലാം അവനു ആനന്ദം പകരുന്നു.അവഗണന മൂലം പ്രയാസപ്പെടുന്ന ഒത്തിരി പുരുഷന്മാര്‍ നമുക്കിടയിലുണ്ട്.ഒരു പക്ഷെ അത് ചിലപ്പോള്‍ നവജാത ശിശുമൂലമാകാം.അല്ലെങ്കില്‍ ഭാര്യയുടെ ജോലിത്തിരക്കു കാരണമാകാം.എല്ലാ പുരുഷന്മാരും അവരുടെ ഭാര്യമാരുടെ ശ്രദ്ധയും ബഹുമാനവും ആഗ്രഹിക്കുന്നവരാണ്.ഈ കാര്യങ്ങൾ മറക്കാതെ ചെയ്യൂ

1. അയാളുടെ ജോലിയിലുള്ള കഠിനാധ്വാനത്തേയും കഴിയുമ്പോഴൊക്കെ പ്രശംസിക്കുക. അയാളെ എത്രകണ്ട് സ്നേഹിക്കുന്നു എന്ന് ബോധ്യപ്പെടുത്തുക.

2. പ്രസന്നത ഉണ്ടാവണം എപ്പോഴും. അത് അയാളെ തൃപ്തനാക്കും.

3. വൈകിയെത്തുംപോള്‍, യാത്രയിലായിരിക്കുംപോള്‍ അയാളുടെ പ്രയാസത്തെ കണക്കിലെടുത്ത് വഴക്കിടാതിരിക്കുക.

4. ഒരുപാട് ജോലികള്‍ ഉണ്ടാകും, എന്നിരുന്നാലും അയാള്‍ സംസാരിക്കുമ്പോള്‍ മറ്റു പണികളില്‍ ഏര്‍പ്പെടാതെ അയാളെ കേള്‍ക്കുക.

5. ഭംഗിയായി അണിഞ്ഞൊരുങ്ങി അയാളുടെ കണ്ണിനു കുളിര്‍മ്മയാകുക. അയാള്‍ വീട്ടില്‍ മടങ്ങിയെത്തുമ്പോള്‍ ഒരു ആലിംഗനമോ ചുംബനമോ കൊണ്ട് അയാളെ സ്വീകരിക്കുക.

6. അയാള്‍ വീട്ടിലുണ്ടാവുമ്പോള്‍ താന്‍ എത്ര സന്തുഷ്ടയാണെന്നയാളെ ബോധ്യപ്പെടുത്തണം.അത് അയാളെ കൂടുതല്‍ നേരം വീട്ടില്‍ നിങ്ങളോടൊപ്പം ചിലവഴിക്കാന്‍ പ്രോത്സാഹിപ്പിക്കും.

7.അയാള്‍ വരുന്നതിനു മുന്പായി എല്ലാ ജോലികളും ചെയ്തു തീര്‍ക്കുക.8. വീട് വൃത്തിയാക്കി തയ്യാറാക്കുക.

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here