Home Viral കല്യാണം കഴിഞ്ഞിട്ട് രണ്ടരമാസം, ഗർഭത്തിന്റെ വളർച്ച മൂന്ന്മാസം; കാരണം ഇതാണ്.

കല്യാണം കഴിഞ്ഞിട്ട് രണ്ടരമാസം, ഗർഭത്തിന്റെ വളർച്ച മൂന്ന്മാസം; കാരണം ഇതാണ്.

0

[ad_1]

പല വീടുകളിലും പ്രശ്നമായി മാറുന്ന ഒരു വിഷയം ആണ് ഇത് .കല്യാണം കഴിഞ്ഞു രണ്ടര മാസം ആവുമ്പോഴേക്കും മൂന്ന് മാസം ഗർഭിണി ആകുന്ന വാർത്തകൾ കുടുംബ ബന്ധകെ പോലും ശിഥിലമാക്കാവുന്ന ഒന്നാണ് .പല യുവതികളുടെ മരണത്തിനു വരെ ഇത് കാരണമായിട്ടുണ്ട് .ഈ വിഷയത്തെ കുറിച്ചുള്ള അറിവ് ആളുകളിൽ എത്തിക്കുവാൻ വേണ്ടി ഡോ.ഷിംന അസീസ് എഴുതിയ ഫേസ്‌ബുക്ക് കുറിപ്പാണു ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത് .ഗർഭത്തിന്റെ പ്രായം കണക്കാക്കുന്നതെങ്ങനെ ആണെന്നും സ്കാനിങ് എപ്പോഴാ നടത്തേണ്ടതെന്നും കുറിപ്പിൽ വിശദീകരിക്കുന്നു .രണ്ടര മാസം കഴിഞ്ഞുള്ള വിവാഹത്തിൽ മൂന്നു മാസം ഗർഭം ഉണ്ടായാൽ ഒരു വീട്ടിൽ കലാപം ഉണ്ടാവാൻ വേറൊന്നും ഉണ്ടാവില്ല.ബന്ധപ്പെടാതെ എങ്ങനെ കുട്ടി ഉണ്ടായി എന്ന് സ്ത്രീകൾ പോലും ചിന്തിച്ചു .പോകും പലപ്പോഴും പ്രവാസി പത്നിമാരും പുതു മണവാട്ടികളും ആണ് ഇത്തരം പ്രതിസന്ധികൾ അഭിമുഖീകരിക്കാറു .ഗർഭത്തിന്റെ വളർച്ച കണക്കിലെടുക്കുന്നതു അവസാനം ഉണ്ടായ മാസമുറയുടെ തീയതിക്ക് അനുസരിച്ചാണ് .

28 ദിവസം നീളുന്ന ഈ ആർത്തവ ചക്രത്തിന്റെ മധ്യത്തിലാണ് അണ്ഡവിസർജനം നടക്കുന്നത് .ഈ സമയത്തു ബന്ധപ്പെട്ടാൽ ഗർഭിണി ആയേക്കാം .പക്ഷെ ഗര്ഭത്തിന്റെ വളർച്ച കണക്കാക്കുക ബന്ധപ്പെട്ട ദിവസം മുതൽ അല്ല മറിച്ചു മാസമുറയുടെ ആരംഭ ദിവസം മുതൽ ആണ് .ഇത് കൊണ്ടാണ് ഈ വ്യത്യാസം സംഭവിക്കുന്നത് .പല പെൺകുട്ടികളെയും സംശയത്തിന്റെ കണ്ണിലൂടെ കാണുകയും വിവാഹത്തിന് മുമ്പേ ഗർഭിണി ആയിരുന്നെന്നു ആരോപിക്കുകയും ചെയ്യുന്നു .എന്നാൽ ഇതാണ് സത്യാവസ്ഥ .ആർത്തവ ചക്രത്തിൽ എപ്പോൾ അണ്ഡവിസർജ്ജനം നടത്തി എന്നത് കണ്ടു പിടിക്കാനുള്ള സംവിധാനങ്ങൾ ഉണ്ടെങ്കിലും അത് വളരെ ചിലവേറിയതിനാൽ ആണ് എല്ലാവരും അവസാന മാസമുറയുടെ തിയതി വെച്ച് ഗർഭത്തിന്റെ പ്രായം കണക്കാക്കുന്നത് .അത് കൊണ്ട് സ്കാനിങ്ങിലെ പ്രായത്തേക്കാൾ കുറവായിരിക്കും യഥാർത്ഥത്തിൽ ഗർഭസ്ഥ ശിശുവിന്റെ പ്രായം .

മൂന്നു സ്കാനിങ്ങുകൾ ആണ് ഗർഭത്തിലുടനീളം ചെയ്യുക.ആദ്യത്തേത് ഗർഭം ഗർഭപാത്രത്തിൽ തന്നെ ആണോ സംഭവിച്ചതെന്ന് ഉറപ്പ് വരുത്താനുള്ള ഒന്നാണ് .ചിലർക്ക് അണ്ഡവാഹിനിക്കുഴലിൽ റുബെൽ പ്രെഗ്നൻസി ഉണ്ടാവാറുണ്ട് .അത് വളരെ സങ്കീർണതകൾ നിറഞ്ഞ ഒരു പ്രസവം ആയിരിക്കും . ട്യൂബ് പൊട്ടിയാൽ ഗർഭിണിയുടെ മരണം വരെ സംഭവിക്കാം .ഗർഭത്തിന്റെ പ്രായവും വളർച്ചയും അറിയാനും ഈ സ്കാൻ അത്യാവശ്യം ആണ് .അത് പോലെ കുഞ്ഞിന്റെ ഹൃദയമിടിപ്പും ഈ സ്കാനിങ്ങിൽ വ്യക്തമാകുന്നു .രണ്ടാമത്തെ സ്കാനിങ് അഞ്ചാം മാസത്തിൽ കുഞ്ഞിന് അംഗവൈകല്യങ്ങൾ ഒന്നും ഇല്ലെന്നു ഉറപ്പു വരുത്തുന്ന സ്കാനിങ് ആണ് .പ്രസവത്തിന്റെ ഡേറ്റ് അടുപ്പിച്ചുള്ള അവസാന സ്കാനിങ് കുഞ്ഞിന്റെ നില അറിയാനും മറ്റു സങ്കീർണതകൾ ഇല്ലെന്ന് ഉറപ്പു വരുത്താനുള്ള സ്കാനിങ് ആണ് .ഡൌൺ സിൻഡ്രോം ഉണ്ടോ എന്നറിയാൻ പന്ത്രണ്ടാം ആഴ്ച ചെയ്യുന്ന മറ്റൊരു സ്കാനിങ് ഉണ്ട് .അത് താല്പര്യമുണെങ്കിൽ ചെയ്താൽ മതിയാവും .ഒരു ആയുസിന്റെ സമ്പാദ്യമാവേണ്ട കുഞ്ഞുങ്ങൾ സംശയത്തിന്റെ നിഴലിൽ വളരേണ്ടവർ അല്ല .ആരോഗ്യമുള്ള ഒരു കുഞ്ഞുണ്ടാവാൻ ഗർഭിണികളും ആരോഗ്യവതികളും സന്തുഷ്ടരും ആയിരിക്കണം .

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here