Home Latest ബ്രസീലിയന്‍ വീട്ടമ്മ ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ഒടുവില്‍ കാമുകനെത്തേടി ഇന്ത്യയിലെത്തി തേപ്പ് ബ്രസീല്‍ ലും ഉണ്ടല്ലേ...

ബ്രസീലിയന്‍ വീട്ടമ്മ ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ഒടുവില്‍ കാമുകനെത്തേടി ഇന്ത്യയിലെത്തി തേപ്പ് ബ്രസീല്‍ ലും ഉണ്ടല്ലേ വീഡിയോ കാണാം.

0

പ്രണയം തലയ്ക്കു പിടിച്ച ബ്രസീലിയന്‍ വീട്ടമ്മ ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ഒടുവില്‍ കാമുകനെത്തെടി ഇന്ത്യ്യിലെത്തി. ഫേസ് ബുക്ക് വഴി തുടങ്ങിയ പ്രണയമായിരുന്നു ഒടുവില്‍ അതിന്‍റെ പരിസമാപ്തി യിലെത്തിയെന്നു പറയാന്‍ വയ്യ. ഇപ്പോള്‍ കാര്യങ്ങള്‍ ആകെ ട്രാജഡിയിലാണ്. ബ്രസീലിയന്‍ സ്വദേശിനി മാര്‍ത്ത (33) രണ്ടുകുട്ടി കളുടെ അമ്മയാണ്. ഒരുവര്‍ഷം മുമ്പാണ് ഹരിയാ നയിലെ അനന്ദു (24) മായി ഫേസ് ബുക്ക് വഴി പരിചയപ്പെടുന്നതും പിന്നീട് വീഡിയോ ചാറ്റിങ് വഴി പ്രണയത്തിലാകുന്നതും. രസകരമായ കാര്യം മാര്‍ത്തക്കും അനന്ദുവിനും ഇംഗ്ലീഷ് ഭാഷ നല്ല വശമില്ല എന്നതാണ്.

വെറുമൊരു സാധാരണ കുടുംബത്തില്‍ ജനിച്ച അനന്ദു തൊഴില്‍ രഹിതനാണ്. അച്ഛന്‍ , അമ്മ മൂന്നു സഹോദരങ്ങള്‍ അടങ്ങിയ ഒരു കുടുംബമാണ് അയാളുടേത്. മാര്‍ത്തക്കും അനന്ദു വിനും ഇംഗ്ലീഷ് ഭാഷ വശമില്ലെങ്കിലും അവര്‍ ആശയങ്ങള്‍ പരസ്പ്പരം കൈമാറി. ഒടുവില്‍ ഇക്കഴിഞ്ഞ സെപറ്റംബര്‍ 14 നു വിസിറ്റിംഗ് വിസയില്‍ മാര്‍ത്ത ഭര്‍ത്താവറിയാതെ ബ്രസീലില്‍ നിന്ന് മുങ്ങി. അവര്‍ നേരേ ഡല്‍ഹി യിലെത്തി .അവിടെ അനന്ദു എയര്‍പോര്‍ട്ടിനു വെളിയില് കാത്തുനിന്നു. അങ്ങനെ മാര്‍ത്ത ഹരിയാനയില്‍ അനന്ദു വിനൊപ്പം താമസമായി. ബ്രസീലില്‍ ഭാര്യയെ കാണാനില്ലെന്ന പരാതി യുമായി ഭര്‍ത്താവ് പോലീസിനെ സമീപിച്ചു. അന്വേഷണത്തില്‍ അവര്‍ വിസിറ്റിംഗ് വിസയില്‍ ഇന്ത്യയിലേക്ക്‌ കടന്ന വിവരമറിഞ്ഞ് ബ്രസീല്‍ പോലീസ് ഇന്ത്യന്‍ പോലീസുമായി ബന്ധപ്പെട്ടു ഡല്‍ഹിയിലെത്തി. ഡല്‍ഹി പോലീസിന്റെ സഹായത്തോടെ ബ്രസീല എംബസി ഉദ്യോഗസ്ഥരും പോലീസും മാര്‍ത്തയെ ഹരിയാനയില്‍ അനന്ദുവിന്‍റെ വീട്ടില്‍ നിന്ന് പൊക്കി. താന്‍ അനന്ദു വിനൊപ്പം മാത്രമേ ഇനി ജീവിക്കുകയുള്ളൂ എന്നവര്‍ പോലീസിനോട് പറഞ്ഞു.അവരെ കഴിഞ്ഞ വ്യാഴാഴ്ച ബ്രസീല്‍ അധികാരികള്‍ ഡല്‍ഹിക്ക് കൊണ്ടുപോയി.

മാര്‍ത്തയുടെയും ,അനന്ദുവിന്റേയും അഭ്യര്‍ത്ഥന കള്‍ പോലീസും അധികാരികളും ചെവിക്കൊ ള്ളാന്‍ തയ്യാറായില്ല. അവര്‍ ഇവിടുത്തെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി മാര്‍ത്തയെ ബ്രസീലിലേക്ക് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയാണ്. മാര്‍ത്തയെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി അനന്ദു കോടതിയെ സമീപിക്കനൊരുങ്ങുകാ യാണ്. ഇതിനായി താന്‍ വേണ്ടിവന്നാല്‍ ബ്രസീല്‍ വരെ പോകാനും തയ്യാറാണെന്ന് അനന്ദു പറഞ്ഞു. മാര്‍ത്ത യെ അനന്ദുവിന്‍റെ മാതാപിതാക്കള്‍ക്കും ഏറെ ഇഷ്ടമായിരുന്നു. സമ്പന്നയായ മാര്‍ത്ത കൈനിറയെ പണവുമായാണ്‌ ഇന്ത്യയിലെത്തിയത്. മാര്‍ത്ത മടങ്ങി വരുമോ ? അവര്‍ ബ്രസീലില്‍ എന്തെങ്കിലും നിയമനടപടികള്‍ക്ക് വിധേയയകുമോ ? കാത്തിരുന്നു കാണാം. (NMM) കാണുക ചിത്രം. മാര്‍ത്തയും അനന്ദുവും.

LEAVE A REPLY

Please enter your comment!
Please enter your name here