Home Viral നാലാം നിലയിൽ നിന്ന് വീണ കുഞ്ഞിനെ ആ മരം കയ്യിൽ താങ്ങി

നാലാം നിലയിൽ നിന്ന് വീണ കുഞ്ഞിനെ ആ മരം കയ്യിൽ താങ്ങി

0

[ad_1]

നാലാം നിലയിലെ ഫ്ലാറ്റിൽ നിന്നു വീണ ഒരുവയസ്സുകാരനെ മരം രക്ഷിച്ചു! ജനലിൽ നിന്നു താഴേക്കു പതിച്ച കുഞ്ഞ് മരത്തിൽ അൽപനേരം തട്ടിത്തടഞ്ഞു നിന്ന ശേഷം നിലത്തേക്കു വീണതാണു ദുരന്തം ഒഴിവാക്കിയത്. ജീവനും മരണത്തിനും ഇടയിൽ ആ മരമില്ലായിരുന്നെങ്കിൽ….അക്കാര്യം ഓർക്കാൻ പോലുമാകാതെ കുഞ്ഞ് അഥർവയെ ചേർത്തു പിടിക്കുന്നു അച്ഛൻ അജിത് ബാർകഡെയും അമ്മ ജ്യോതിയും.

മുംബൈ നഗരത്തിലുള്ള ഗോവണ്ടിയിലാണു സംഭവം. ഫ്ലാറ്റിൽ ഒരു ഭാഗത്തു ഭിത്തിക്കു പകരം ഏഴടി ഉയരത്തിൽ സ്ലൈഡിങ് ജനലാണ്. ഗ്രില്ലോ, മറ്റു കവചങ്ങളോ ഇല്ല. അമ്മയും അച്ഛനും മുത്തച്ഛനും മുത്തശ്ശിയും എല്ലാം വീട്ടിൽ ഉണ്ടായിരുന്ന സമയത്ത് ഒരു നിമിഷം ശ്രദ്ധതെറ്റിയപ്പോഴായിരുന്നു അപകടം. മുത്തശ്ശി പുറത്തു തുണി വിരിക്കാനായി ജനൽ തുറന്ന ശേഷം പകുതി അടച്ചതാണു പ്രശ്നമായത്. ഹാളിൽ കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് ഓടിയെത്തി ജനലിൽ തള്ളിയപ്പോൾ തുറന്നു പുറത്തേക്കു വീണു.

കുഞ്ഞ് താഴേക്കു പതിച്ചത് ഈ ജനൽ വഴി

കെട്ടിടത്തോടു ചേർന്നുള്ള മരത്തിന്റെ ശാഖകളിലും ഇലകളിലും തട്ടിത്തടഞ്ഞു താഴേക്കു പതിച്ചപ്പോൾ വീഴ്ചയുടെ ആഘാതം കുറഞ്ഞതാണു ദുരന്തം ഒഴിവാക്കിയത്. പരുക്കുകളോടെ മുളുണ്ട് ഫോർട്ടിസ് ആശുപത്രി ഐസിയുവിൽ നിരീക്ഷണത്തിലാണു കുഞ്ഞിപ്പോൾ. ആരോഗ്യനില മെച്ചപ്പെടുന്നു. നടന്നതൊന്നും മനസ്സിലാകാത്ത അവൻ കളിക്കാനുള്ള വെമ്പലിൽ കൈകാൽ ഇളക്കി ബഹളമുണ്ടാക്കുകയാണ്. ഏതാനും കിലോമീറ്റർ അകലെ ആ ‘രക്ഷകൻ മര’ത്തിന്റെ ചില്ലകളും കാറ്റിൽ ഇളുകയായിരിക്കും; കോൺക്രീറ്റ് വനമായ നഗരത്തിൽ വരമായി മാറിയ ഒരു മരം.

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here