Home Latest തലയിൽ എണ്ണ തേക്കുന്നതിന്റെ ഗുണം

തലയിൽ എണ്ണ തേക്കുന്നതിന്റെ ഗുണം

0

തലയിൽ എണ്ണ തേക്കുന്നതിന്റെ ഗുണം

കുളിക്കുന്നതിനു മുൻപ് തലയിൽ എണ്ണ തേച്ചാൽ?

എണ്ണ തേക്കുന്നത് കൂടിയാലും കുറഞ്ഞാലും മുടിക്ക് ഗുണം ചെയ്യില്ല. തലയോട്ടിയോട് ചേര്‍ന്ന് രോമകൂപത്തില്‍ മിതമായി എണ്ണ തേക്കുകയാണ് വേണ്ടത്. അതിനു ശേഷം കട്ടിയും വിടവുമുളള പല്ലുകളോടുകൂടിയ ചീപ്പ് ഉപയോഗിച്ച് മുടിയില്‍ ചെറുതായി അമര്‍ത്തി ചീകുന്നത് നന്നായിരിക്കും. എണ്ണ പുരട്ടി 15 മിനിറ്റിനകം കഴുകണം.എണ്ണമയം കൂടുതലാണെങ്കില്‍ താളി ഉപയോഗിക്കാം.ഷാപൂ അധികം ഉപയോഗിക്കാത്തതാണ് മുടിക്ക് നല്ലത്. ഉപയോഗിക്കുമ്പോള്‍ കണ്ടീഷ്ണറും അതോടൊപ്പം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.

നമ്മുടെ പഴമക്കാർ ആരോഗ്യത്തോടെ ദീർഘായുസ്സ് അനുഭവിച്ചിരുന്നവരാണ്. അവർ ആരോഗ്യത്തിനായി ഏറെയൊന്നും ചെയ്തിരുന്നുമില്ല. അധ്വാനിച്ച്, നന്നായി വിയർത്ത്, നന്നായി വിശന്നുഭക്ഷിക്കുന്നതിലും നിത്യവും നിറുകയിൽ എണ്ണതേച്ചു കുളിക്കുന്നതിലും നിഷ്കർഷത പാലിച്ചിരുന്നു. മരുന്നുകൾ മാറിമാറി സേവിച്ചിട്ടും വിട്ടുമാറാത്ത നീർക്കെട്ടെന്ന കുരുക്കഴിക്കാനുള്ള മരുന്നും ശാസ്ത്രീയമായ തേച്ചു കുളി തന്നെ.

തേച്ചുകുളി എന്നാൽ എണ്ണ തേച്ചുകുളി എന്നാണ്. എണ്ണ തേപ്പ് എന്നാൽ നിറുകയിൽ എണ്ണ വയ്ക്കുക എന്നുമാണ്. തല മറന്ന് എണ്ണ തേക്കരുത് എന്ന പഴമൊഴി ശിരസ്സിന്റെ അമിതപ്രാധാന്യമാണു വ്യക്തമാക്കുന്നത്. നിറുക എന്നതു നാഡീഞരമ്പുകളുടെ പ്രഭവസ്ഥാനമാണ്. നിറുകയിലൂടെ വെള്ളവും എണ്ണയും നാഡിവ്യൂഹത്തിലേക്ക് നേരിട്ടരിച്ചിറങ്ങും. വെള്ളം നിറുകയിൽ താഴുന്നതാണു നീർക്കെട്ടിനു കാരണമാകുന്നത്. മുൻകാലങ്ങളിൽ മഴക്കാലം പനിക്കാലമായിരുന്നില്ല. കാരണം, പണ്ടുള്ളവർ പതിവായി നിറുകയിൽ എണ്ണതേച്ചു കുളിച്ചിരുന്നു. എണ്ണ നിറുകയിൽ തേച്ചു ശീലിച്ചാൽ വെള്ളവും വിയർപ്പും നിറുകയിൽ താഴില്ല, നീർക്കെട്ടും പനിയുമുണ്ടാകുകയുമില്ല.

ജലാംശമില്ലാത്ത എണ്ണയാണു നിറുകയിൽ തേക്കണ്ടേത്. പച്ചവെളിച്ചെണ്ണയിൽ ജലാംശമുണ്ട്. അതുകൊണ്ടാണ് എണ്ണ തേച്ചാൽ നീരിറക്കമുണ്ടാകും എന്ന അനുഭവവും ഭയവുമുള്ളത്. വെയിലത്തു വച്ചു ചൂടാക്കിയതോ ചുമന്നുള്ളിയും തുളസിക്കതിരും ചതച്ചിട്ടു മുറുക്കിയതോ രോഗാനുസൃതം കാച്ചിയതോ ആയ എണ്ണയായിരിക്കണം നിറുകയിൽ തേക്കുന്നത്. നീർപിടുത്തമുള്ള എണ്ണ നിറുകയിൽ തേച്ചാൽ നീർക്കെട്ടുണ്ടാകുകയില്ലെന്നു മാത്രമല്ല, ശരീരത്തെവിടേയുമുള്ള നീർക്കെട്ട് വലിഞ്ഞ്, വിട്ടുമാറാത്ത ജലദോഷം ,തലവേദന, സൈനസൈറ്റിസ്, ടോൺസിലൈറ്റിസ്, ആസ്മ, അലർജി, സന്ധിവേദന തുടങ്ങിയ രോഗങ്ങളും പരിഹരിക്കപ്പെടും.

ഇപ്പോഴത്തെ ബ്യുട്ടീഷ്യന്മാർ തലയിൽ എണ്ണ തേയ്ക്കുന്നതിനു എതിരാണ്. ദിവസവും എണ്ണതേച്ച് കുളിക്കുന്നതിന്റെ ആവശ്യമില്ല എന്നാണു അവരുടെ വാദം. എന്നാൽ ആയുർവേദത്തിൽ പറയുന്നത് നിത്യവും തലയ്ക്കു എണ്ണതേച്ചാൽ തലവേദന ഉണ്ടാവില്ലെന്നാണ്. കഷണ്ടിയും നരയും വരില്ല, മുടി ഒട്ടും കൊഴിയില്ല, തലയോടിനു ബലവും വരും, കറുത്തു നീണ്ടു മുരടുറച്ച മുടി വരും എന്നതും ഇതിന്റെ ഗുണങ്ങളിൽ പെടുന്നു.ശുദ്ധജലത്തിന്റെ അഭാവവും, ഭക്ഷണ രീതികളുമൊക്കെ മുടി നരക്കുന്നതിനും കൊഴിയുന്നതിനും കാരണമാണ്. അതുകൊണ്ട് ഇന്നത്തെ അവസ്ഥയിൽ എണ്ണ തലയ്ക്കു തേച്ച് കുളിച്ചാൽ ഒരു പരിധിവരെ മാത്രമേ മേൽപറഞ്ഞ പ്രയോജനങ്ങൾ ഉണ്ടാകൂ.

വാത സംബന്ധമായ ബുദ്ധിമുട്ടുകൾ മാറുന്നതിന് എണ്ണതേച്ചു കുളി നല്ലതാണ്. ഉറക്കം, ദേഹത്തിനുറപ്പ്, ദീർഘായുസ്, കണ്ണിനു തെളിവും ശോഭയും, തൊലിക്ക് ഉറപ്പും മാർദ്ദവവും ദേഹപുഷ്ടി ഇവയെല്ലാം ഉണ്ടാകുന്നതിനും ഇത് ഉത്തമമാണ്.നിത്യേന എണ്ണ തേച്ച് കുളിക്കാൻ സാധിച്ചില്ലെങ്കിൽ എണ്ണ ചെവിക്കുള്ളിലൊഴിക്കുകയും, ഉള്ളം കാലിൽ പുരട്ടുകയും, തലയിൽ(നിറുകയിൽ) തേക്കുകയും ചെയ്യാവുന്നതാണ്.

നമ്മുടെ പഴമക്കാർ ആരോഗ്യത്തോടെ ദീർഘായുസ്സ് അനുഭവിച്ചിരുന്നവരാണ്. അവർ ആരോഗ്യത്തിനായി ഏറെയൊന്നും ചെയ്തിരുന്നുമില്ല. അധ്വാനിച്ച്, നന്നായി വിയർത്ത്, നന്നായി വിശന്നുഭക്ഷിക്കുന്നതിലും നിത്യവും നിറുകയിൽ എണ്ണതേച്ചു കുളിക്കുന്നതിലും നിഷ്കർഷത പാലിച്ചിരുന്നു. മരുന്നുകൾ മാറിമാറി സേവിച്ചിട്ടും വിട്ടുമാറാത്ത നീർക്കെട്ടെന്ന കുരുക്കഴിക്കാനുള്ള മരുന്നും ശാസ്ത്രീയമായ തേച്ചു കുളി തന്നെ.

എണ്ണ ദേഹത്തുതേച്ചു കുളിക്കുന്നത് ശരീരപുഷ്ടിക്കും ക്ഷീണം കുറയാനും നല്ലതായതിനാൽ ദിവസവും ചെയ്യാം. നിറുകയിലും ചെവിയിലും കാലിന്നടിയിലും എണ്ണ തേക്കണം. ചെവിയിൽ എണ്ണ തേക്കുന്നത് കാലുകൾക്കു തണുപ്പേകും. കാലടികളിൽ എണ്ണ തേക്കുന്നത് നേത്രരോഗങ്ങളകറ്റും. പല്ലിനുണ്ടാകുന്ന രോഗങ്ങളെ ശമിപ്പിക്കാൻ കണ്ണിൽ തേക്കണം. ദേഹം മുഴുവൻ എണ്ണ തേച്ച ശേഷം മൃദുവായി തടവണം. നല്ലെണ്ണ തേച്ചുകുളിക്കുന്നത് അനുയോജ്യമാണ്.

ദഹന വൈകല്യമുള്ളവർ, കഫരോഗമുള്ളവർ, നവജ്വരമുള്ളവരൊന്നും എണ്ണ തേച്ച് കുളിക്കാൻ പാടില്ല.സാധാരണയായി ഒരു രോഗവും ഇല്ലാത്തവർ എള്ളെണ്ണ തേച്ച് കുളിക്കുന്നതാണു നല്ലത്. ഔഷധങ്ങളിട്ടു കാച്ചിയ തൈലങ്ങളും ഉപയോഗിക്കാം. ഏതെങ്കിലും തരത്തിൽ വേദനകളോ മറ്റു രോഗമോ ഉള്ളവർ വൈദ്യന്മാരോട് ചോദിച്ച ശേഷം മാത്രം തൈലങ്ങൾ ഉപയോഗിക്കുക.

ഇത് നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നിയാൽ ഉറപ്പായും പൊതുസമൂഹത്തിന്റെ അറിവിലേക്ക് ഷെയർ ചെയ്യാം.

LEAVE A REPLY

Please enter your comment!
Please enter your name here