Home Viral അന്ന് തോറ്റ് മടങ്ങിയ പതിനൊന്നാം ക്ലാസ്സുകാരി 10 വര്‍ഷത്തിന് ശേഷം അതേ സ്ഥലത്ത് അതും പ്രഭുദേവയ്‌ക്കൊപ്പം

അന്ന് തോറ്റ് മടങ്ങിയ പതിനൊന്നാം ക്ലാസ്സുകാരി 10 വര്‍ഷത്തിന് ശേഷം അതേ സ്ഥലത്ത് അതും പ്രഭുദേവയ്‌ക്കൊപ്പം

0

[ad_1]

സിനിമ ഒരു മായിക ലോകമാണ്. പ്രതീക്ഷിക്കുന്നത് ആയ്യിരിക്കില്ല സിനിമ എന്ന സ്വപ്ന ലോകം അതിനെ സ്നേഹിക്കുന്നവർക്ക് നൽകുന്നത്. സിനിമ പാരമ്പര്യം ഒന്നുമില്ലാതെ സിനിമയിലെത്തി വിജയം നേടിയ ഒരുപാട് പേരുണ്ട്, അവരിൽ ഒരാളാണ് നടി സായി പല്ലവി. ഡാൻസ് റിയാലിറ്റി ഷോകളിലൂടെ സിനിമയിൽ എത്തിയ സായി പല്ലവി ഒരു mbbs വിദ്യാർഥി കൂടെയാണ്.

പ്രേമം എന്ന ചിത്രത്തിലൂടെ സിനിമയിൽ എത്തിയ സായി പല്ലവി ഇന്ന് തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയാണ്.ധനുഷിനൊപ്പം സായി പല്ലവി വേഷമിട്ട മാരി 2 എന്ന ചിത്രം തീയേറ്ററുകളിൽ വിജയകരമായി മുന്നോട്ട് കുതിക്കുകയാണ്. ചിത്രത്തിലേ റൗഡി ബേബി എന്ന ഗാനത്തിന്റെ വീഡിയോ അടുത്തിടെ റീലീസായിരുന്നു. മികച്ച ഡാൻസർ ആയ ധനുഷിനെ പോലും വെല്ലുന്ന രീതിയിലെ സായി പല്ലവിയുടെ എനെർജിക്ക് ഒരുപാട് കൈയടികൾ ലഭിച്ചിരുന്നു.

പ്രഭു ദേവയാണ് പാട്ടിന്റെ കൊറിയോഗ്രാഫർ. പാട്ടിന്റെ ഷൂട്ടിൽ നിന്ന് ഒരു ഫോട്ടോ ഷെയർ ചെയ്തു സായി പല്ലവി അടുത്തിടെ ട്വിറ്ററിൽ കുറിച്ചത് വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു കാര്യത്തെ പറ്റിയാണ്.എ വി എം സ്റ്റുഡിയോയിലാണ് റൗഡി ബേബിയുടെ ഷൂട്ട് നടന്നത്. പത്തു വര്‍ഷം മുൻപ് സായി പല്ലവി എന്ന പതിനൊന്നാം ക്ലാസ്സുകാരി ഇതേ സ്റ്റുഡിയോയിൽ ഉങ്കളിൽ യാര് അടുത്ത പ്രഭു ദേവ എന്ന ഡാൻസ് റിയാലിറ്റി ഷോ പ്രോഗ്രാമിന്റെ സെമി ഫൈനലിൽ എത്തിയ കാര്യം ആണ് സായി പല്ലവി ട്വീറ്റിലൂടെ പ്രേക്ഷകരെ ഓര്മിപ്പിച്ചത്.

അന്ന് തോറ്റ് പുറത്തു പോകാൻ ആയിരുന്നു വിധി എങ്കിൽ ഇന്ന് വർഷങ്ങൾക്ക് ശേഷം അതെ സ്ഥലത്തു പ്രഭു ദേവയുടെ നൃത്ത സംവിധാനത്തിൽ ഡാൻസ് ചെയ്യാനായതിന്റെ ഭാഗ്യതെ കുറിച്ചാണ് സായി പല്ലവി പറയുന്നത്.
“നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ കാര്യങ്ങൾ നടക്കാതിരിക്കുമ്പോൾ മനസിലാക്കുക നിങ്ങൾ മെച്ചപ്പെട്ട പ്രകടനം നൽകിയിട്ടുണ്ടെങ്കിൽ ജീവിതം അതിലും മികച്ച ഒന്നു നൽകി നിങ്ങളെ അനുഗ്രഹിക്കും “ഇങ്ങനെയാണ് സായി പല്ലവി കുറിച്ചത്.

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here