Home Viral കടലില്‍ എല്‍ ഇ ഡി ടിവികളുടെ ചാകര കടലമ്മയുടെ സമ്മാനം കണ്ട് കണ്ണ് തള്ളി പ്രദേശവാസികള്‍

കടലില്‍ എല്‍ ഇ ഡി ടിവികളുടെ ചാകര കടലമ്മയുടെ സമ്മാനം കണ്ട് കണ്ണ് തള്ളി പ്രദേശവാസികള്‍

0

[ad_1]

മുത്തിനും പവിഴത്തിനും പകരം കടലമ്മയുടെ സമ്മാനം എല്‍ഇഡി ടിവികളുടെ ചാകര. വെറുമൊരു കെട്ടുകഥയാണെന്ന് കരുതേണ്ട. യഥാര്‍ത്ഥത്തില്‍ നടന്ന സംഭവം തന്നെ. കഴിഞ്ഞദിവസം ഡച്ച് ദ്വീപില്‍ സൂര്യോദയം കാണാനെത്തിയവര്‍ ടിവി ഉള്‍പ്പടെയുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ തിരയില്‍ ഒഴുകി നടക്കുന്നത് കണ്ട് ഞെട്ടിയിരിക്കുകയാണ്.

കടല്‍ക്ഷോഭത്തില്‍പ്പെട്ട് ചരക്ക് കപ്പലില്‍ നിന്ന് നൂറു കണക്കിന് കണ്ടെയ്‌നറുകള്‍ കടലില്‍ പതിച്ചതാണ് എല്‍ഇഡി ചാകരയ്ക്ക് കാരണമായതെന്നാണ് വിലയിരുത്തല്‍. വലിയ ചരക്കു കപ്പലുകളിലൊന്നായ msc zoe യിലെ ഉപകരണങ്ങള്‍ നിറച്ച കണ്ടെയ്‌നറുകളാവാം കടലില്‍ പതിച്ചതെന്ന് ഡെച്ച് കോസ്റ്റ് ഗാര്‍ഡ് പറയുന്നു.

കണ്ടെയ്‌നറുകള്‍ ശക്തമായ തിരയില്‍പ്പെട്ടതോടെ തുറന്നു വരികയും ഇതിലുണ്ടായിരുന്ന എല്‍ഇഡി ടിവി ഉള്‍പ്പെടെയുള്ള വിലകൂടിയ ഉപകരണങ്ങള്‍ കടലില്‍ ഒഴുകി നടന്ന് കരയില്‍ അടിയുകയുമായിരുന്നു എന്നാണ് വിലയിരുത്തല്‍. കടലില്‍ ഒഴുകി നടന്ന ചില കണ്ടെയ്‌നറുകള്‍ കോസ്റ്റ് ഗാര്‍ഡ് കണ്ടെത്തി കരക്കെത്തിച്ചിട്ടുണ്ട്.

ടിവി കൂടാതെ, ബള്‍ബുകള്‍, കാറിന്റെ പാര്‍ട്‌സ്, ഫര്‍ണിച്ചറുകള്‍, കളിപ്പാട്ടം, വസ്ത്രങ്ങള്‍ തുടങ്ങിയവയും ഒഴുകി എത്തിയിരുന്നു. എന്തായാലും കണ്ടെയ്‌നര്‍ കരക്ക് അടിഞ്ഞ പ്രദേശങ്ങളിലുള്ളവര്‍ക്ക് ഇത് വമ്പനൊരു ചാകര തന്നെയായിരുന്നു.

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here