Home Sudhee Muttam ” നീയൊക്കെ ആരാടി..വിശ്വസുന്ദരിയൊ?..നിന്റെയൊക്കെ ഈ ബാഹ്യസൗന്ദര്യമൊക്കെ നശിക്കുന്നയൊരു ദിവസം വരും..

” നീയൊക്കെ ആരാടി..വിശ്വസുന്ദരിയൊ?..നിന്റെയൊക്കെ ഈ ബാഹ്യസൗന്ദര്യമൊക്കെ നശിക്കുന്നയൊരു ദിവസം വരും..

0

രചന : സുധീ മുട്ടം

മധുരപ്രതികാരം

കോജിൽ വെച്ചാദ്യാമായി ഇഷ്ടം തുറന്നു പറഞ്ഞപ്പോഴാണു അവളെന്നോട് പറഞ്ഞത്…

“കറുത്ത് തടിച്ച നിന്നെയെനിക്ക് ഇഷ്ടമല്ലാന്ന്..വെളുത്ത് മെല്ലിച്ച ചെറുപ്പക്കാരാണത്രേ കാണാൻ സൂപ്പർ…

അവളുടെ പറച്ചിൽ കേട്ട് കണ്ണുകൾ നിറഞ്ഞില്ലങ്കിലും നെഞ്ച് വല്ലാതൊന്ന് പിടഞ്ഞു പോയി….

” കറുത്ത് തടിച്ചതായി ജനിച്ചത് എന്റെ കുറ്റം കൊണ്ടാണൊ?…

“എന്റെ അച്ഛനും അമ്മയും അങ്ങനെ ആയിട്ടല്ലെ….

മനസ് തന്നെ ചോദ്യവും ഉത്തരവും നൽകി…

എന്റെ കൂടെ ആത്മധൈര്യത്തിനായിട്ട് വന്ന ചങ്കിനു ആകെ വിറഞ്ഞു കയറി…

” നീയൊക്കെ ആരാടി..വിശ്വസുന്ദരിയൊ?..നിന്റെയൊക്കെ ഈ ബാഹ്യസൗന്ദര്യമൊക്കെ നശിക്കുന്നയൊരു ദിവസം വരും..അപ്പോൾ നീയെന്റെ ചങ്കിനെ ഓർക്കും….

“ആരൊക്കെ പോയാലും ഞാനില്ലെ മുത്തെ നമ്മുടെ ചങ്ങാതിക്കൂട്ടമില്ലെ എന്ന് പറഞ്ഞവൻ എനിക്ക് ആത്മധൈര്യം നൽകിയത്….

അതെ അവർ ചങ്കാണ് ചങ്കിടിപ്പാണ് കൂടെപ്പിറക്കാത്ത സഹോദരങ്ങളാണ്….

അന്ന് വരെ മനസ്സിൽ അടക്കിപ്പിടിച്ച ഇഷ്ടമായിരുന്നു ഞാനവൾക്ക് മുമ്പിൽ തുറന്നത്..പെട്ടെന്ന് തന്നെയവൾ എടുത്തടിച്ചതുപോലെ പറഞ്ഞപ്പോൾ പെട്ടന്നെനിക്ക് ഫീൽ ചെയ്തതും….

എല്ലാവരും വാകപ്പൂമരത്തിനു ചുറ്റും ഇണക്കുരുവികളുമായി സൊറ പറഞ്ഞിരിക്കുന്നത് കണ്ടപ്പോൾ എന്റെ മനസ്സിൽ നിറഞ്ഞു നിന്നത് ദിവ്യ പ്രണയമായിരുന്നു…

” ഒരു കൊച്ചു വീടും അതിൽ എന്നെയും അവളെപ്പോലെയുമുള്ള രണ്ടു ഓമൽ കണ്മണികളും അച്ഛനും അമ്മയും കൂട്ടുവേണമെന്നും ഞാൻ ആഗ്രഹിച്ചിരുന്നു….

അതുകൊണ്ട് തന്നെയാണ് അവളെ കാണുമ്പോഴൊക്കെ ഒളികണ്ണിട്ട് നോക്കിയതുമൊക്കെ…

ഞാൻ നോക്കുമ്പോൾ ഒരിക്കൽ പോലും അവളുടെ മുഖത്ത് ചെറു നാണം കണ്ടതുകൊണ്ട് തന്നെയാണ് അവൾക്ക് ഇഷ്ടമുണ്ടെന്ന് കരുതി ചങ്കിനെ കൂട്ടുപിടിച്ച് അവളോട് ഇഷ്ടം പറഞ്ഞതൊക്കെയും….

പക്ഷേ എല്ലാം വിഫലമായിരുന്നു…..

അങ്ങനെയിരിക്കെ പഠിത്തവും കഴിഞ്ഞു നല്ലൊരു ജോലി ലഭിച്ചപ്പോൾ ഒരിക്കൽ കൂടി ഞാനവളെ കാണാനിടയായത്….

അതും ഹോസ്പിറ്റലിൽ വെച്ച്….

“സുന്ദരനായ കാമുകൻ കാര്യം സാധിച്ചു ഗർഭിണിയാക്കിയവളെ പറ്റിച്ചു കടന്നു കളഞ്ഞു…..

അപമാനം ഭയന്നെങ്കിലും ഗർഭം ധരിച്ച കുഞ്ഞിനെയവൾ ജന്മം നൽകിയെങ്കിലും മനസിനേറ്റ മുറിവും എന്നോട് ചെയ്ത തെറ്റിന്റെ പശ്ചാത്താപം മൂലമാകാം അവളെന്നോട് മാപ്പെന്ന രണ്ടക്ഷരം പറഞ്ഞതും…..

എന്റെ കൂടെ നിൽക്കുന്ന കുലീനത്വവും ആഭിജാത്യവുമുള്ള യുവതിയെ കണ്ടിട്ടാകാം ആരെന്ന് അറിയാനൊരു കൗതുകം അവളുടെ കണ്ണിൽ വിടർന്നത്….

” എന്റെ പ്രതിശ്രുത വധുവാണിത്…കറുത്ത പെൺകുട്ടിയാണെങ്കിലും കാണാൻ അഴകുള്ള പെൺകുട്ടിയാണു..മനസ്സിനു വെളുപ്പ് നിറവും…..

എന്റെ വധുവിനെ ചേർത്തു നിർത്തി അത് പറയുമ്പോൾ ഇഷ്ടം പറഞ്ഞവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടെങ്കിലും ഞാൻ മൈൻഡ് ചെയ്തില്ല….

ഈ കണ്ണുനീർ അവളുടെ മാത്രം തെറ്റിന്റെ പശ്ചാത്താപം എനിക്കതിൽ പങ്കില്ല….

പിന്നെയെനിക്കതൊരു മധുരപ്രതികാരവും…പറയാതെ ചെയ്യാൻ കഴിഞ്ഞു..ദൈവമായി അവസരം നൽകി…..

#ശുഭം

(Copyright protect)

A story by സുധീ മുട്ടം

LEAVE A REPLY

Please enter your comment!
Please enter your name here