Home Latest ഇതാണ് അയൽവക്കത്തൂന്ന് കല്യാണം കഴിച്ചാലുള്ള കുഴപ്പം!

ഇതാണ് അയൽവക്കത്തൂന്ന് കല്യാണം കഴിച്ചാലുള്ള കുഴപ്പം!

0

രചന : Prakash Thamara

ഇണക്കം പിണക്കം

ഇതാണ് അയൽവക്കത്തൂന്ന് കല്യാണം
കഴിച്ചാലുള്ള കുഴപ്പം!
പിണങ്ങിയാലുടൻ അവൾ സ്വന്തം വീട്ടിലേക്ക് പോവും
രണ്ടു ദിവസം കഴീമ്പം
ചെന്ന് വിളിച്ചാ മുണ്ടാണ്ട് പിറകേ ഇറങ്ങി പ്പോരും!
അവർക്ക് ആകെ ഒറ്റ മോളാണ്!
രണ്ടീസല്ലേ പൊക്കോട്ടേന്ന്
വിചാരിക്കും
ഒരീസം വിട്ടില്ല!
അവൾ കൊണ്ടു പോകാനെടുത്ത ബാഗ് എടുത്ത് അകത്തേക്ക് എറിഞ്ഞു.
“കേറി പോടീ വീട്ടിലെന്ന്” പറഞ്ഞു
വിടമാട്ടേ…….
എന്ന് പറഞ്ഞ്…….
മണിചിത്രത്താഴിലെ
നായികയേപ്പോലെ
ഉറഞ്ഞു തുള്ളുമെന്ന് കരുതി!
ഒന്നും നടന്നില്ല!
ശുഭ പര്യവസായിയായ
ആനാടകം അവസാനിച്ചപ്പോൾ


ഞാൻ അവൾ കൊണ്ടു പോകാനെടുത്ത ബാഗ് പരിശോധിച്ചു!
അതിൽ എന്റെ വിയർപ്പു മണമുള്ള ഒരു ഷർട്ടും ഞങ്ങൾ പുതക്കുന്ന പുതപ്പും ചിരവി തീരാത്ത ഒരുമുറി തേങ്ങയും നാളെ ചീഞ്ഞു പോകാൻ സാദ്ധ്യതയുള്ള പച്ചക്കറികളും!
പിണക്കം തെല്ലൊന്ന് മാറിയപ്പോൾ
ഞാൻ അവളോടു വിശദീകരണം ചോദിച്ചു
പച്ചക്കറി കടത്തലാണോ നിന്റെ പണി?
നാളെ അതു ചീഞ്ഞു പോവില്ലേ?
അപ്പോൾ തേങ്ങയോ?
അത് പൂപ്പല് പിടിക്കില്ലേ?
ഈ ഷർട്ടും പുതപ്പും എന്തിനാ…?
നിന്റെ അച്ഛന് കൊടുക്കാനാ?
ആർക്കും കൊടുക്കാനല്ല രാത്രീ കിടക്കുമ്പം ഇടാനാ……
നിങ്ങടെ മണമില്ലേൽ എനിക്കുറക്കം വരില്ലതാ……
ഞാൻ ഒന്നും മിണ്ടിയില്ല!
ഇതിനോട് എന്ത് പറയാൻ?!

LEAVE A REPLY

Please enter your comment!
Please enter your name here