Home Latest ഏതു വലിയ തെറ്റിനെ ശരിയാക്കി മാറ്റാനാണ് നമ്മളെ നമ്മൾ തന്നെ വെട്ടിമുറിച്ചത്…?

ഏതു വലിയ തെറ്റിനെ ശരിയാക്കി മാറ്റാനാണ് നമ്മളെ നമ്മൾ തന്നെ വെട്ടിമുറിച്ചത്…?

0

നമ്മളിൽ ഒട്ടുമിക്കവരുടെയും ഫോണുകളിൽ
നമ്മൾക്ക് ഇഷ്ടമുള്ള ഒരു നമ്പർ ഉണ്ടാകും,

എന്നാൽ
നമ്മൾക്ക് ഒരിക്കലും അതിലെക്ക് വിളിക്കാനാവില്ല..,
ഒരിക്കലും നമ്മൾക്ക് അതിൽ നിന്നൊരു കോൾ ഇങ്ങോട്ടും വരികയില്ല,

അതുപോലെ
നമ്മൾക്ക് ഒരിക്കലും നമ്മുടെ ഫോണിൽ നിന്ന് ആ നമ്പർ ഡിലീറ്റ് ചെയ്തു കളയാനും കഴിയില്ല..,

ചില ഇഷ്ടങ്ങൾ സംഭവിക്കുമ്പോൾ മനസിനു ഉണ്ടാവുന്ന അനുഭൂതി പോലെ,

ചില ഇഷ്ടങ്ങൾ കാണുന്നത്
തന്നെ നമ്മുക്ക് വലിയ ഇഷ്ടമാണ്.,

അതുപോലൊന്നാണ് ഈ നമ്പർ..,

പലപ്പോഴും മറ്റെതെങ്കിലും ആവശ്യത്തിനു വേണ്ടി തിരയുമ്പോഴായിരിക്കും അധികവും
ഈ നമ്പർ നമ്മുടെ കൺമുന്നിൽ വന്നു പെടുക…,

ആ നിമിഷം മുതൽ
നമ്മൾ ആളാകെ മാറി പോകും,

ആ നിമിഷം,
നമ്മൾ മറന്നു വെന്നു നമ്മൾ വിശ്വസിക്കുന്ന സകല ഒാർമ്മകളും നമ്മുടെ ഉള്ളിൽ മഴയായ് പെയ്യാൻ തുടങ്ങും.,

തുടക്കം മുതൽ ഒടുക്കം വരെയുള്ള കാര്യങ്ങൾ ഒരു ചങ്ങലക്കണ്ണിയിൽ കോർത്തെടുത്തതെന്ന പോലെ നിരനിരയായി മനസിലൂടെ നീങ്ങി മറയും.,

മനസ് ആ മുഖത്തെ ഒാർത്തെടുക്കാൻ ഒരു വിഫലശ്രമം നടത്തുകയും.,

വീണ്ടും അതോർത്ത്
മനസ്സിനു മുറിവേൽക്കുകയും ചെയ്യും..,

മറ്റു വലിയ വാർത്തകളൊന്നും വന്നില്ലെങ്കിൽ,
ആ ദിവസത്തെ മൊത്തമായി തന്നെ നമ്മുടെ പഴയ ഒാർമ്മകൾ സ്വന്തമാക്കും…,

അതോടെ ആ ഒാർമ്മയുടെ ലഹരിയിൽ ആ ഒാർമ്മകളുമായി ബന്ധപ്പെട്ട അതിനി ആ ഒാർമ്മകളെ സൃഷ്ടിക്കാതിരിക്കാനായി നമ്മൾ തന്നെ മനപ്പൂർവ്വം എവിടെയെങ്കിലും എടുത്ത് പൂട്ടി വെച്ചതാണെങ്കിൽ കൂടി നമ്മൾ അവയേ തേടി പിടിച്ച് അതെടുത്തു കൺമുന്നിൽ വെച്ച് അതിലെക്കു തന്നെ നോക്കിയിരിക്കും ഉറപ്പ്….!

ആ നിമിഷത്തിൽ,
ഒരു ശബ്ദമായെങ്കിലും ഒന്നു വന്നിരുന്നെങ്കിൽ എന്നു തോന്നും.. ”

വരില്ലെന്നറിയാം ” കാരണം

ആ ശബ്ദം ഇന്ന് മറ്റാരുടെയോ സ്വന്തമാണ് എന്ന ഉത്തരം മനസ്സപ്പോഴെക്കും കണ്ടെത്തിയിട്ടുണ്ടാകും..,

അന്നേരം മനസ്സ് അവരെ ഏതെങ്കിലും തരത്തിൽ ഒന്നു കണാനുള്ള വഴി തിരയും,
പഴയ പ്രൊഫൈൽ ഒന്നു തിരഞ്ഞാലോ എന്നൊരു മോഹം വരും…,

അതോടെ പിന്നെയും മൊബൈലെടുത്ത് ഫേസ്ബുക്ക് തുറന്ന് സെർച്ചിൽ പേരടിക്കാൻ തുടങ്ങും.,

എന്നാൽ പകുതിയോള്ളം എത്തുമ്പോൾ തന്നെ മനസ്സു മറ്റൊരു ചോദ്യവുമായി വരും,

സെർച്ച് ചെയ്താൽ ഇനി അതെങ്ങാനും അവർ അറിയുമോ എന്ന് ?

അതോടെ അതുവരെ അടിച്ചു വെച്ച അക്ഷരങ്ങളെ ഒന്നായ് മായ്ച്ചു കളയും,

അതും പരാജയപ്പെടുന്നതോടെ അതെല്ലാം മാറ്റി വെച്ച് നമ്മൾ കിടക്കയിൽ വന്നു ഒരു തലയിണ എടുത്ത് നെഞ്ചോടു ചേർത്തു കെട്ടിപ്പിടിച്ച് കട്ടിലിൽ ചാരിയിരിക്കുകയോ, കിടക്കയിൽ മലർന്നു കിടക്കുകയോ ചെയ്യും….,

പിന്നെ പതിയേ കണ്ണുകളടച്ച് അകകണ്ണിലൂടെ അവരെ കണ്ടെത്താൻ ശ്രമിക്കും, അന്നേരമെല്ലാം അകകണ്ണ് അവരേ തിരഞ്ഞ് ആ പഴയക്കാലത്തിലൂടെ മൊത്തം സഞ്ചരിക്കും..,

പലതും ഒാർമ്മ വരുമെങ്കിലും അപ്പോഴൊക്കെയും മനസാഗ്രഹിക്കുക

” ഒന്നു കാണാൻ കഴിഞ്ഞിരുന്നെങ്കിലോ ” എന്നു തന്നെയായിരിക്കും..,

അവിടെയും മനസുറച്ചു നിൽക്കില്ല അപ്പോൾ വിചാരിക്കും,

എവിടെ ആയിരിക്കും ഇപ്പോൾ…?

എന്നെ ഒാർമ്മിക്കുന്നുണ്ടാകുമോ….?

എന്നോടിപ്പോഴും വിരോധമായിരിക്കുമോ…?

അതോ പുതിയ ജീവിതവും, ആളും, മനസ്സും, സ്നേഹവും ഒക്കെ വന്നു ചേർന്നപ്പോൾ എന്നെ മറന്നു കാണുമോ…?

അതോ മനപ്പൂർവ്വം എന്നെ മറവിയിലാഴ്ത്തി വെച്ചിരിക്കുകയാണോ..?

അതോടൊപ്പം ഉത്തരമില്ലാത്ത
മറ്റു ചില ചോദ്യങ്ങൾ കൂടി ഉയർന്നു വരും…,

എന്തിനാണ് തമ്മിൽ പിരിഞ്ഞത്…?

എന്തിനു വേണ്ടിയാണ് പരസ്പരം നഷ്ടപ്പെടുത്തിയത്….?

ഏതു വലിയ തെറ്റിനെ ശരിയാക്കി മാറ്റാനാണ് നമ്മളെ നമ്മൾ തന്നെ വെട്ടിമുറിച്ചത്…?

നമ്മൾ പരസ്പരം ഇണപിരിഞ്ഞതു കൊണ്ട് ആർക്കെന്തു വലിയ നേട്ടങ്ങളാണു കൈവന്നത്….?

എന്തിനു വേണ്ടിയാണ് നമ്മൾ നമ്മളെ തന്നെ മറന്ന് ഇതിനെല്ലാം നിന്നു കൊടുത്തത്….?

എന്നാൽ ഒന്ന് ഇന്ന് നിങ്ങൾക്കുള്ളിൽ വ്യക്തമായി തെളിയും…,

ആരുടെയൊക്കയോ സന്തോഷത്തിനെന്ന പേരിൽ ബലി കഴിപ്പിക്കപ്പെട്ടതെല്ലാം.,

സ്വന്തം സ്വപ്നങ്ങളായിരുന്നെന്നും,
രക്തവും കണ്ണീരുമാണതിന്റെ വിലയെന്നും…!

എന്നാൽ നിങ്ങൾക്കുള്ളിലെ
ഒരു ചോദ്യത്തിനു മാത്രം ഞാൻ ഉത്തരം തരാം…,

നിങ്ങളെ പോലുള്ളവർക്ക്
നിങ്ങളെ നഷ്ടപ്പെടാനുള്ള കാരണമെന്താണെന്നതിനുള്ള ഉത്തരം..!

അതിനൊരു ഉത്തരമേയുള്ളൂ,

നിങ്ങൾ ഒരോർത്തരും
നിങ്ങളുടെ സ്നേഹത്തെക്കുറിച്ച്
എത്ര തന്നെ വലിപ്പം പറഞ്ഞാലും,

ഒരു പ്രതിസന്ധി വരുമ്പോൾ നേരിടാൻ പോലും തയ്യാറാവാതെ എളുപ്പം നഷ്ടപ്പെടുത്താൻ കഴിയുന്ന ഇഷ്ടങ്ങൾ മാത്രമേ ഇന്നും നിങ്ങൾ നിങ്ങളുടെ മനസ്സിൽ സൂക്ഷിക്കുന്നുള്ളു.. ”
എന്നതു തന്നെ.,

ആ ഫോൺ നമ്പറിലേക്കു ഒരു മടുപ്പുമില്ലാതെ നമ്മൾ എത്ര നേരം വേണമെങ്കിലും നോക്കിയിരിക്കും,

അന്നേരം
നമ്മുടെ മനസ്സ് നമ്മോടു പറയും

എനിക്ക് കാണാനാവുന്നില്ലെങ്കിലും എപ്പോഴും എനിക്കു ചുറ്റും എവിടയോ നീയുണ്ട്,
നിന്റെ അദൃശ്യസ്പർശം എന്നെ തഴുകി കടന്നു പോകുന്നത് ഞാനറിയുന്നു “എന്ന്
കാരണം,
ഒരു കാലത്ത് ആ നമ്പറും അതിലൂടെ നമ്മളിലേക്ക് ഒഴുകിയെത്തിയിരുന്ന ശബ്ദവും നമ്മുടെ സ്വന്തമായിരുന്നു..,

എന്നാൽ ഒരു നിമിഷ നേരത്തെ
അനാവശ്യമായ ഒരു ചിന്ത,

ഒന്നും വേണ്ടാ…! ”

എന്നു നമ്മളെ കൊണ്ട് തീരുമാനിപ്പിച്ച
ആ നിമിഷം, അതിനു വിലയായി നൽകേണ്ടി വന്നത് നമ്മളെ തന്നെയാണ്….!

ഒരിക്കലും തിരിച്ചു കിട്ടാനാവാത്ത
വിധം സ്വപ്നങ്ങളെല്ലാം ഒാർമ്മകളായി മാറിയത് ആ ഒരു നിമിഷത്തിന്റെ തീരുമാനമായിരുന്നു…!

ഇതെല്ലാം വായിച്ചു തീരുമ്പോൾ ചിലർക്കെങ്കിലും എന്നോടു ദേഷ്യം തോന്നാം.,

അവർ മറന്നിരിക്കുന്നതെല്ലാം
പിന്നെയും അവരെ ഒാർമ്മിപ്പിച്ചതിൽ…!

അവരോടു ഞാൻ ക്ഷമ ചോദിക്കുന്നു.,

എങ്കിലും എനിക്കറിയാം
ഇതു വായിച്ചു തീരുന്ന ആരും
അവരുടെ ഫോണിൽ അങ്ങിനെയൊരു നമ്പർ ഉണ്ടെങ്കിൽ ഉറപ്പായും ഒരിക്കൽ കൂടി അവർ അതെടുത്തു നോക്കി പുഞ്ചിരിക്കും…!

അതുപോലെ എന്തിനാണ് ഇപ്പോൾ ഇതെല്ലാം പറയുന്നത് എന്നു ചോദിച്ചാൽ.,

ഇതൊരു ഒാർമ്മപ്പെടുത്തലാണ്,

നാളെ നിങ്ങളും
ഇതു പോലെ ഏതെങ്കിലും ഒരാളുടെ ഫോണിലെ വെറും ഒരു നമ്പർ മാത്രമായി മാറാതിരിക്കാൻ…..!

.
#Pratheesh

LEAVE A REPLY

Please enter your comment!
Please enter your name here