Home Viral അന്വേഷണത്തിനൊടുവില്‍ ഫിലോമിനച്ചേച്ചിയെ കണ്ടെത്തി പക്ഷേ ആ കാഴ്ച ഞെട്ടിപ്പിക്കുന്നതായിരുന്നു

അന്വേഷണത്തിനൊടുവില്‍ ഫിലോമിനച്ചേച്ചിയെ കണ്ടെത്തി പക്ഷേ ആ കാഴ്ച ഞെട്ടിപ്പിക്കുന്നതായിരുന്നു

0

[ad_1]

മലയാളികളുടെ മനസിൽ ഇന്നും നിലനിൽക്കുന്ന സിനിമകളിൽ ഒന്നാണ് ഗോഡ്ഫാദർ. സിദ്ദിഖ് ലാൽമാർ ചേർന്നൊരുക്കിയ ചിത്രം ഇന്നും ടെലിവിഷൻ ടെലികാസ്റ്റുകളിൽ നല്ല trp റേറ്റിംഗ് നിലനിർത്തുന്ന ചിത്രമാണ്. 365 ദിവസം തിയേറ്ററിൽ പ്രദർശിപ്പിച്ച ചിത്രത്തിന്റെ കാസ്റ്റിംഗ് എടുത്തു പറയേണ്ട ഒന്നാണ്. അഞ്ഞൂറാനും ആനപ്പാറ അച്ചാമ്മയും ഒക്കെ കസറിയ ചിത്രം ഒരു മികച്ച എന്റെർറ്റൈനെർ ആണ്. ഇവിടെ തളിയാനെ പനിനീർ എന്നു പറഞ്ഞു ഫിലോമിന ചേച്ചിയുടെ കഥാപാത്രം പ്രേക്ഷകരെ ചിരിപ്പിച്ചതും പിന്നീട് വില്ലത്തരത്തിലൂടെ ഞെട്ടിച്ചതും കുറച്ചൊന്നുമല്ല. സിദ്ദിഖ് ലാലുമാരുടെ നിർബന്ധമായിരുന്നു ആ കഥാപാത്രത്തിന് വേണ്ടി ഫിലോമിനയെ തന്നെ വേണമെന്ന്..

അന്ന് സിനിമയിൽ നിന്നോക്കെ വിട്ടു മാറി ആണ് ഫിലോമിന ജീവിച്ചിരുന്നത്. എവിടെയാണ് അവർ താമസിച്ചിരുന്നത് എന്നൊന്നും ആർക്കും അറിയാത്ത സമയം. ചിത്രത്തിന് വേണ്ടി ഫിലോമിനയെ തേടി കണ്ടുപിടിക്കേണ്ട ചുമതല ബാബു ഷാഹിർ എന്ന പ്രൊഡക്ഷൻ കൺട്രോളറിനു ആയിരുന്നു. ഫിലോമിനയെ തേടി നടന്ന കഥ അടുത്തിടെ മാതൃഭൂമി ഡോട്ട് കോമിനോട് അദ്ദേഹം പങ്കു വച്ചിരുന്നു.

ഫിലോമിന ചേച്ചിയെ കണ്ടുപിടിക്കാൻ ഏറെ അലഞ്ഞെന്നു പറയുന്ന ബാബു ഷാഹിറിനു അകെ അവരെ പറ്റി അറിയാമായിരുന്നത് കേരളത്തിൽ എത്തിയാൽ ഫിലോമിന ചേച്ചി തൊടുപുഴ വാസന്തിയോട് ഒപ്പമാണ് താമസിച്ചിരുന്നത് എന്നാണ്. ചെന്നൈ വത്സരവാക്കത്തിൽ ആയിരുന്നു അവർ താമസിച്ചിരുന്നത് എന്നറിഞ്ഞു അവിടെയും ബാബു ഷാഹിർ അന്വേഷിചു എത്തി.

എന്നാൽ അവിടെ അവർ ഉണ്ടായിരുന്നില്ല. പിന്നെയും കുറച്ചു സ്ഥലങ്ങളിൽ അന്വേഷിച്ചു. എന്നാൽ അവിടെയൊന്നും ഫിലോമിന ചേച്ചി ഇല്ലായിരുന്നു, ഒടുവിൽ സിദ്ദിഖ് ലാലുമാരെ വിളിച്ചു ഫിലോമിന ചേച്ചിയെ അന്വേഷിച്ചു കണ്ടെത്തിയില്ലെന്നു പറഞ്ഞപ്പോൾ ഈ കഥാപാത്രത്തിന് ഫിലോമിന ചേച്ചിയല്ലാതെ വേറാരും പറ്റില്ലെന്നും എങ്ങനെയെങ്കിലും അന്വേഷിച്ചു കണ്ടെത്താനും ബാബുവിനോട് അവർ കട്ടായം പറഞ്ഞു..

“സിദ്ദിഖ്-ലാല്‍ പറഞ്ഞു; അതു പറ്റില്ല, ചേച്ചി തന്നെ വേണം. എവിടെ നിന്നാണെങ്കിലും ബാബു അവരെ കണ്ടുപിടിച്ചേ മതിയാകു. അച്ചമ്മയെ അവതരിപ്പിക്കാന്‍ വേറെ ആര്‍ക്കും പറ്റില്ല. ഞാന്‍ ആകെ ആശയക്കുഴപ്പത്തിലായി. അങ്ങനെ ഇരിക്കുമ്പോഴാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ശാന്തനെ കാണുന്നത്. ചേച്ചിയെ രാവിലെ എ.വി.എമ്മിൽ മകനൊപ്പം കണ്ടെന്ന് ശാന്തന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് മേല്‍വിലാസം വാങ്ങി.

ട്രസ്റ്റ് പുരത്തെ മേല്‍വിലാസമായിരുന്നു അത്. ഞാന്‍ അവിടെ ചെന്നപ്പോള്‍ ആകെ ഞെട്ടിപ്പോയി. ഒരു ഒറ്റമുറി വീട്. മലയാളത്തിലെ വലിയ ഒരു ആര്‍ട്ടിസ്റ്റ് താമസിക്കുന്ന വീടാണത്. എനിക്കെന്തോ വല്ലാത്ത വിഷമമായി. ആ സമയത്ത് ചേച്ചിയെ പ്രമേഹം അലട്ടിയിരുന്നു. കാലിലെ ഒരു വിരല്‍ മുറിച്ചു കളഞ്ഞ നിലയിലായിരുന്നു. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഞാന്‍ സ്വയം പരിചയപ്പെടുത്തി.

ചേച്ചി പറഞ്ഞു; എനിക്ക് വയ്യ മോനേ. ആകെ ബുദ്ധിമുട്ടിലാണ്. ഇത്രയും കാലം അഭിനയിച്ചിട്ട് വീടൊന്നും ആയില്ലേ എന്ന് ഞാന്‍ ചോദിച്ചു. ഇല്ല, എല്ലാവരും പൈസ തരാറില്ല. ചിലര്‍ പണം തരും. ചിലര്‍ തരാമെന്ന് പറയും. എന്നാല്‍ ചെക്ക് മാറാന്‍ ചെല്ലുമ്പോള്‍ പണം ഉണ്ടാകില്ല. ഞാന്‍ തര്‍ക്കിക്കാനൊന്നും പോകാറില്ല. ആരെങ്കിലും വിളിച്ചാല്‍ മാത്രമേ നാട്ടില്‍ വരാറുള്ളൂ- കേട്ടപ്പോള്‍ എനിക്ക് വല്ലാത്ത വിഷമമായി.

ഗോഡ്ഫാദറിന് മുന്‍പ് സിദ്ദിഖ് ലാലിന്റെ ഇന്‍ ഹരിഹര്‍ നഗറില്‍ ചേച്ചി അഭിനയിച്ചിരുന്നു. അപ്പോഴൊന്നും ഞങ്ങള്‍ക്കാര്‍ക്കും ചേച്ചിയുടെ അവസ്ഥ അറിയുമായിരുന്നില്ല. ഞാന്‍ ഗോഡ്​ഫാദറിനെക്കുറിച്ച് പറഞ്ഞു. ആനപ്പാറ അച്ചമ്മ എന്ന കഥാപാത്രത്തെക്കുറിച്ചൊക്കെ സംസാരിച്ചു. ചേച്ചി സന്തോഷത്തോടെ സമ്മതിച്ചു. 25000 രൂപയുടെ ചെക്ക് ഞാന്‍ ചേച്ചിയുടെ കയ്യില്‍ വച്ചു കൊടുത്തു. ആ സമയത്ത് അവരുടെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു

ചേച്ചി ചോദിച്ചു, മോനേ, ഇത് മാറിയാല്‍ ശരിക്കും പൈസ കിട്ടുമോ?. അതുകേട്ടപ്പോള്‍ എനിക്ക് വല്ലാത്ത വിഷമം തോന്നി. അവരെ ഇതിനും മുന്‍പ് ആരെങ്കിലും പറ്റിച്ചിരിക്കാം. ഞാന്‍ അപ്പോള്‍ തന്നെ ചേച്ചിയുടെ ഒപ്പ് വാങ്ങി. ബാങ്കില്‍ പോയി ചെക്ക് മാറ്റി. 25000 രൂപ ചേച്ചിയുടെ കയ്യില്‍ ഏല്‍പ്പിച്ചു. ബാബു ഷാഹിറിന്റെ ഓർമ്മകൾ ഇങ്ങനെ

Related Posts:

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here