Home Latest അപ്പച്ചനെ ഫോണിൽ വിളിക്കുമ്പോൾ നെഞ്ചിടിപ്പിന്റെ വേഗം കൂടുന്നതവൾ അറിഞ്ഞു. ഫോൺ എടുത്തതും അവൾ അപ്പച്ചനോട് ഇടറിയ...

അപ്പച്ചനെ ഫോണിൽ വിളിക്കുമ്പോൾ നെഞ്ചിടിപ്പിന്റെ വേഗം കൂടുന്നതവൾ അറിഞ്ഞു. ഫോൺ എടുത്തതും അവൾ അപ്പച്ചനോട് ഇടറിയ സ്വരത്തിൽ ചോദിച്ചു…

0

രചന : Nishida Shajahan

അലീന

അലീന ഞാൻ ഇറങ്ങുന്നു,അലക്സ്‌ അടുക്കള ഭാഗത്തേക്ക്‌ നോക്കി വിളിച്ചു പറഞ്ഞു.
ങ്ങാ….. മറുപടി ഒരു മൂളലിൽ ഒതുങ്ങി.

അമ്മേ ഞങ്ങളും ഇറങ്ങുവാ, മിലിയും അലനും അവളോടായി പറഞ്ഞു.

ശെരി….. അതിനും ഒരുവാക്കിൽ മറുപടി ഒതുങ്ങി.

വൈകിട്ട് പുറത്തേക് പോകാം, ഭക്ഷണം ഒന്നും ഉണ്ടാക്കേണ്ട. അലക്സ്‌ അതു പറഞ്ഞപോളും ങ്ങും എന്നൊരു മറുപടി മാത്രമേ കിട്ടിയുള്ളൂ.

അലെക്സും മക്കളും പരസ്പരം നോക്കി നിന്നിട്ടു വാതിൽ ചാരി ഇറങ്ങി.

അലീനയിൽനിന്നും ഇതിനപ്പുറം അവരും ഇപ്പോൾ പ്രതീക്ഷിക്കാറില്ല. ഒരിക്കൽ പോലും അവരെ യാത്ര അയക്കാൻ അവൾ ചെല്ലാറില്ല. ഏതോ ലോകത്തിൽ എന്നപോലെ അടുക്കളയിൽ എന്തെങ്കിലും പണിയിൽ ആകും അവൾ.

ബാങ്ക് മാനേജർ ആയ അലക്സ്‌ ബാങ്കിലേക്കുള്ള യാത്രയിൽ മക്കളെയും സ്കൂളിൽ വിട്ടാണ് പോക്ക്. വൈകിട്ട് അവരെയും കൂട്ടി വരും.

……………………………………………………………

അലീന അലക്സിന്റെ ഭാര്യയാണ്. വിവാഹം കഴിഞ്ഞു 6വർഷം തികയുകയാണ് ഇന്നു . രണ്ടു മക്കളുള്ള അലെക്സിനെ അപ്പച്ചന്റെ പിടിവാശി മൂലമാണ് കല്യാണം കഴിച്ചത്. അത്യാവശ്യം സാമ്പത്തിക ശേഷിയുള്ള അപ്പച്ചൻ മകളെ രണ്ടാം കെട്ടുകാരനായ അലെക്സിന് വിവാഹം ചെയ്തുകൊടുത്തത് പ്രാരാബ്ധം കൊണ്ടല്ല. ബെന്നിയെ അവൾക് ഇഷ്ടമാണെന്ന് വീട്ടിൽ പറഞ്ഞപ്പോൾ മുതൽ അപ്പച്ചനും അമ്മച്ചിക്കും ഒരു വെപ്രാളം ഉണ്ട്. ബെന്നി അപ്പച്ചനോട് സംസാരിക്കാൻ വന്നതുമാണ് പക്ഷെ പിന്നീട് അലീന അവനെ കണ്ടിട്ടില്ല. അലക്സിന്റെ ആലോചന എങ്ങനെ വന്നെന്നു പോലും അവൾക്കറിയില്ല. ഭാര്യ മരിച്ച അലെക്സിന് നാലും ഒന്നും വയസുള്ള രണ്ടു മക്കൾ ഉണ്ടെന്നും അയാളുമായുള്ള വിവാഹം ഉറപ്പിക്കുക ആണെന്നും അപ്പച്ചൻ അല്പം ഗൗരവത്തിലാണ് പറഞ്ഞത്. അനുസരിക്കുക അല്ലാതെ വേറെ വഴിയില്ല. ബെന്നിയെ അപ്പച്ചൻ ഭയപ്പെടുത്തി പിന്മാറ്റിയതാകാമെന്നു അവൾക് ഉറപ്പായിരുന്നു. വിവാഹ ശേഷം അവൾ ഒരിക്കലും മനസുകൊണ്ട് അലെക്സിനെ സ്നേഹിച്ചിട്ടില്ല. മക്കളെ അവൾ ഒരു ആയയെപോലെ കൊണ്ടുനടന്നു നോക്കി. അവർക്ക് വേണ്ടതെല്ലാം ചെയ്തുകൊടുക്കും പക്ഷെ ഒരമ്മയുടെ വാത്സല്യത്തോടെ അവളൊരിക്കലും അവരെ ചേർത്തുപിടിച്ചിട്ടില്ല. അലെക്സിനും മക്കൾക്കും ഉള്ള ബ്രേക്ഫാസ്റ്റും ലഞ്ചും ഉണ്ടാക്കി കൊടുത്ത് അവർ പോയിക്കഴിഞ്ഞു ബാക്കി പണികളും ഉച്ചയോടെ തീർത്തു അവൾ അവളുടെതായ ലോകത്തിൽ ആ വീട്ടിനുള്ളിൽ ഒതുങ്ങും. ടി വി യും സീരിയലും ഒന്നും അവൾക് താല്പര്യമില്ല, ആരോടും കൂട്ടും ഇല്ല. ആകെയുള്ള വിനോദം പുസ്തകങ്ങൾ ആണു. അതറിയുന്നത്കൊണ്ട് അലക്സ്‌ ഇടക്കൊക്കെ അവൾക്കായി ബുക്കുകൾ വാങ്ങിവരും.അലെക്സും മക്കളും വന്നുകഴിഞ്ഞാൽ അവൾ പിന്നെയും അടുക്കളയിൽ ഒതുങ്ങും. പിന്നെ മക്കളെ പഠിപ്പിക്കാനും, പ്രാർത്ഥനയും പിറ്റേ ദിവസത്തേക്കുള്ള ഡ്രെസുകൾ തേക്കലും ഭക്ഷണം കൊടുക്കലും പാത്രം കഴുകലും ഒകെ ആയി അവൾ നടക്കും.പല രാത്രികളും അലെക്സിന് വേണ്ടി അവൾ അയാൾക്കൊപ്പം കട്ടിലിൽ കിടക്കും. അല്ലാത്തപ്പോൾ നിലത്തും. വിവാഹം കഴിഞ്ഞു ആദ്യരാത്രി തന്നെ അലക്സ്‌ അവളോട്‌ പറഞ്ഞു എന്റെ മക്കൾക്കു ഒരമ്മയെ വേണം. അവരുടെ മാത്രമായ ഒരമ്മ. അവർക്കിടയിൽ ഇനി ഒരു കുട്ടി ഉണ്ടാവില്ല. ആ വാക്കുകൾ അവളെ ആ വിവാഹത്തേക്കാളേറെ തളർത്തി. അലെക്സിനെ ഒരിക്കലും അവൾക് സ്നേഹിക്കാൻ ആയില്ല. മക്കൾക്കു വേണ്ടത് അമ്മയെ ആണെന്ന് പറഞ്ഞത്കൊണ്ടും ഒരമ്മയാകാനുള്ള തന്റെ അവകാശത്തെ എതിർക്കുന്നത് ആ മക്കൾക്കു വേണ്ടിയാണെന്നുള്ളതും അവളെ ആ മക്കളെ സ്വന്തമായി കാണുന്നതിൽ നിന്നും മാറ്റിനിർത്തി.

അലെക്സിനും മക്കൾക്കും അലീനയോടു ഒരുപാടു സ്നേഹമാണ്. അതറിയാമെങ്കിലും അവൾക്കു ആ സ്നേഹം വേണ്ടെന്നുള്ള വാശിയാണ്. അപ്പച്ചനോടും അലെക്സിനോടും ഉള്ള വാശിയിൽ അവൾ സ്വയം ഉരുകി ഇല്ലാതാവുകയാണ്.

…………………………………………………………..

വായിച്ചു മടുത്തപ്പോഴാണ് അവൾ വല്ലപ്പോഴും മാത്രം ഉപയോഗിക്കുന്ന ഫേസ്ബുക് പേജിൽ കയറിയത് ഒരു കോളേജ് സുഹൃത്ത് ഷെയർ ചെയ്ത സാഹിത്യകൂട്ടായിമയിൽ കണ്ട കഥ വായിച്ചപ്പോൾ അവൾക്കും എന്തെങ്കിലുമൊന്ന് എഴുതിയാലോ എന്നു തോന്നിയാണ് അവൾ ഒരു വീട്ടമ്മയുടെ വിരസത നിറഞ്ഞ ജീവിതത്തെ പറ്റി എഴുതിയത്. അൽപനേരം കഴിഞ്ഞു നോട്ടിഫിക്കേഷനുകൾ വരാൻ തുടങ്ങിയപ്പോൾ അവൾ വീണ്ടും അതൊപ്പണാക്കി നോക്കി. ലൈക്കുകളും കമെന്റുകളും കണ്ടു വായിക്കുമ്പോഴാണ് ബെന്നി പോൾ എന്ന പ്രൊഫൈലിൽ നിന്നുള്ള വെരി ഗുഡ് അലീന എന്നുള്ള കമന്റ്‌ കണ്ടത്. ഒരു നിമിഷം തനിക്കു ചുറ്റുമുള്ള ലോകം നിശ്ചലമായപോലെ അവൾക്കു തോന്നി. മെസ്സഞ്ചറിൽ വന്ന മെസ്സേജ് നോക്കുമ്പോൾ അതു ബെന്നിയാണ്.

ഹായ് ലീന….

മ്മ് പറയു ബെന്നിച്ച….

സുഖമാണോ ലീന, ഇപ്പോ എവിടെയാണ് എന്തു ചെയ്യുന്നു….

അതേ സുഖം,ബെന്നിച്ചനോ

സുഖം, ഞാൻ ഇപ്പോ ബോംബയിൽ ആണ്. കല്യാണം കഴിച്ചു ഇവിടെ കൂടി. അമ്മായിയപ്പന്റെ ഗോൾഡ് ബിസിനസ്‌ നോക്കി നടത്തുന്നു. നിന്റെ വിശേഷങ്ങൾ പറയു. …..

ഞാൻ ട്രിവാൻഡ്രത്തു ആണ്. അലക്സ്‌ ബാങ്ക് മാനേജരാണ്. രണ്ടു മക്കൾ….

എന്തായാലും നന്നായി. എത്ര കുട്ടികളെയാ അഡോപ്റ്റ് ചെയ്തത്.?

ബെന്നിയുടെ ആ ചോദ്യം അലീനയെ അമ്പരപ്പിച്ചു. തന്റെ അവസ്ഥ എല്ലാം അറിഞ്ഞിട്ടു തന്നെയാണ് അപ്പോ ബെന്നി സംസാരിക്കുന്നത്.

അലക്സിന്റെ മക്കൾ ആണ്. എനിക്ക് അതിനുള്ള ഭാഗ്യം അലക്സ്‌ തന്നില്ല… വേദനയോടെ ആണ് അവൾ അതു പറഞ്ഞത്.

അല്പം കഴിഞ്ഞു ബെന്നി അലീനയുടെ നമ്പർ വാങ്ങി അതിലേക് വിളിച്ചു. നീണ്ട 6വര്ഷങ്ങള്ക്കു ശേഷം ബെന്നിയുടെ സ്വരം കേട്ടപ്പോൾ അവൾക് എന്തുപറയണം എന്നറിയില്ലായിരുന്നു.

ബെന്നിയുടെ വിളികേട്ടവൾ അവനോടു വിശേഷങ്ങൾ ചോദിച്ചു. ഭാര്യയെപറ്റിയും മക്കളെപ്പറ്റിയും ഒക്കെ

ഭാര്യ റീത്ത, മുംബൈയിൽ ഗോൾഡ് മർച്ചന്റണ് അവളുടെ ഡാഡി. ഒറ്റമോൾ. ഏക അവകാശി. ഇപ്പോ ഞാനും. മക്കളുടെ കാര്യത്തിൽ ദൈവം ലീനക്‌ കുറവുകൾ തന്നു. എന്നാലും അലക്സിന്റെ മക്കളെ സ്നേഹിക്കാം. എനിക്ക് പക്ഷെ ഭാര്യക്കു മക്കളെ പ്രസവിക്കാൻ മടിയായതുകൊണ്ടു മക്കൾ ഇല്ല. സൗന്ദര്യം നഷ്ടമാകുന്നതൊന്നും റീത്ത ചെയ്യില്ല. ചിലപ്പോൾ തോന്നും നിന്റെ കുറവുകൾ അറിഞ്ഞപ്പോൾ കുടുംബം നിലനിർത്താൻ അവകാശിയെ തരാൻ കഴിവില്ലാത്ത നിന്നെ വേണ്ടാന്ന് പറഞ്ഞൊഴിവാക്കിയതിനു ദൈവം തന്ന ശിക്ഷ ആകും ഞാൻ ആഗ്രഹിച്ചപോലെ അളവറ്റ സ്വത്തും സൗന്ദര്യവും ഉള്ള ഒരുത്തിയെ കിട്ടിയിട്ടും ഒരു കുഞ്ഞിനെ കിട്ടാത്തത് എന്നു.

കേട്ടത് വിശോസിക്കാൻ ആകാതെ അലീന ഫോണും പിടിച്ചു നിന്നു. തനിക്കു കുട്ടികൾ ഉണ്ടാവില്ലെന്നോ, അപ്പോൾ തനിക്കൊഴികെ എല്ലാവർക്കും തന്റെ കുറവുകൾ അറിയാമായിരുന്നോ,ബെന്നി തന്നെ ഉപേക്ഷിച്ചത് അതുകൊണ്ടാണോ. അവൾ സ്വയം ഓരോന്നും ചോദിച്ചു ചിന്താകുഴപ്പത്തിൽ ആയി. ബെന്നി പലതും ചോദിച്ചെങ്കിലും അവൾ മറുപടി നൽകാൻ ആവാതെ ഫോൺ വെച്ചു.

അപ്പച്ചനെ ഫോണിൽ വിളിക്കുമ്പോൾ നെഞ്ചിടിപ്പിന്റെ വേഗം കൂടുന്നതവൾ അറിഞ്ഞു. ഫോൺ എടുത്തതും അവൾ അപ്പച്ചനോട് ഇടറിയ സ്വരത്തിൽ ചോദിച്ചു അലെക്സിന് എന്റെ കുറവുകൾ അറിയുമോ അപ്പച്ചാ…. പെട്ടെന്നുള്ള ചോദ്യം ആയത്കൊണ്ട് അയാൾ ഒന്നു പതറിയെങ്കിലും എല്ലാം അറിഞ്ഞുള്ള അവളുടെ വിളിയിൽ അയാൾ സമ്മതിച്ചു. ബെന്നിയോട് നിന്റെ കുറവ് പറഞ്ഞപ്പോൾ അയാൾ സ്വയം പിന്മാറി. അപ്പോഴാണ് വികാരിയച്ചൻ അലക്സിന്റെ കാര്യം പറഞ്ഞത്. മക്കളുള്ള ആളെ എനിക്കും ആദ്യം പറ്റിയില്ല. പക്ഷെ നിനക്കൊരു കുഞ്ഞുണ്ടാകില്ലെന്നു ഉറപ്പുള്ളതുകൊണ്ട് അപ്പച്ചൻ സമ്മതിച്ചു. പക്ഷെ കാര്യങ്ങൾ അറിഞ്ഞപ്പോൾ അലക്സാണ് നിന്നെ ഒന്നും അറിയിക്കേണ്ട നിന്റെ കുറവറിഞ്ഞു നടക്കുന്ന കെട്ടാണെന്നറിഞ്ഞാൽ നിനക്ക് വിഷമം ആകുമെന്ന് പറഞ്ഞത്. അവനെ പോലൊരാളെ മോൾക് വേറെ കിട്ടില്ല. മോൾ സന്തോഷമായി ജീവിക്കണം എന്നു പറഞ്ഞപ്പച്ചൻ ഫോൺ വെച്ചു.

ഒരു പൊട്ടിക്കരച്ചിൽ ആയിരുന്നു പിന്നെ. സ്വന്തം വിധിയോർത്. അലെക്സിനെ വെറുത്തതു ഓർത്തു, മക്കളെ സ്വന്തമായി കരുതി സ്നേഹിക്കാഞ്ഞതോർത്തു, ഇത്രനല്ലൊരു ജീവിതം കിട്ടിയിട്ടും ആറു വർഷങ്ങൾ സ്വയം വിധിച്ച ശിക്ഷയിൽ മറ്റുള്ളവരെയും വേദനിപ്പിച്ചതിനു.

…………………………………………………………

വൈകിട്ട് അലെക്സും മക്കളും എത്തുമ്പോഴും അലീന ആ കിടപ്പ് കിടന്നു. അവരെ നോക്കുവാനുള്ള കരുത്തുപോലും തനിക്കില്ലെന്നവൾ അറിഞ്ഞു. പുറത്തേക് പോകാൻ അവർ വിളിച്ചെങ്കിലും അവൾ സുഖമില്ലെന്നു പറഞ്ഞു കിടന്നു. അവൾക്കായി വാങ്ങിയ വിവാഹവാർഷിക സമ്മാനം നൽകുമ്പോഴും അവൾ അതു വാങ്ങാതെ കിടന്നു. മക്കളെ അവളുടെ കിടപ്പു സങ്കടപെടുത്തിയെങ്കിലും അമ്മയെ ശല്യം ചെയ്യേണ്ടന്ന അലക്സിന്റെ ഉപദേശം അവർ അനുസരിച്ചു. പാർസൽ വാങ്ങി മക്കൾക്കു കൊടുത്ത് അവരെ ഉറങ്ങാൻ അയച്ചു അലക്സ്‌ അലീനയ്ക്കരുകിൽ വന്നിരുന്നു. അവളുടെ നെറ്റിയിൽ തലോടി അവളെ ഭക്ഷണം കഴിക്കാൻ വിളിച്ചെങ്കിലും അവൾ വേണ്ടന്നുപറഞ്ഞു. എന്നോടുള്ള ദേഷ്യമാണോ താൻ ഇങ്ങനെ തീർക്കുന്നതെന്നു അലക്സ്‌ ചോദിച്ചപ്പോൾ ഒരു പൊട്ടിക്കരച്ചിലോടെ അവൾ അലക്സിന്റെ മടിയിലേക്കു വീണു. കാര്യമെന്തെന്നു ചോദിച്ചില്ലെങ്കിലും അലീനയിലെ ആ മാറ്റം അലെക്സിന് ആശ്വാസം ആയിരുന്നു.

കാലത്ത് പതിവുപോലെ അലെക്സും മക്കളും പോകാൻ ഇറങ്ങിയപോൾ അലീനയെ അടുക്കളയിൽ തിരഞ്ഞു .അവിടെ കാണാതെ വിളിച്ചപ്പോൾ അവൾ റൂമിലാണെന്ന് വിളിച്ചുപറഞ്ഞു. അലീന എന്ന ഞാൻ ഇറങ്ങുവാ എന്ന് അലക്സിന്റെ വാക്കുകൾ മുഴുവനാകും . മുൻപേ അവൾ അലക്സ്‌ വാങ്ങിയ സാരിയുടുത്തു പതിവിലും സുന്ദരിയായി അവർക്കു മുൻപിൽ വന്നു. ആദ്യമായി ഉള്ള അനുഭവം ആയത്കൊണ്ട് അലെക്സും മക്കളും ബാക്കി പറയാനാകാതെ പരസ്പരം നോക്കി നിന്നു. അലീന ചിരിച്ചുകൊണ്ട് മക്കൾക്കു ഉമ്മകൊടുത്തപ്പോൾ അവർ അവളെ ചേർന്ന്നിന്നു പിന്നെയും കൊഞ്ചി, അമ്മ ഒന്നുടെ താ… രണ്ടാളെയും ചേർത്തുപിടിച്ചു നെറ്റിയിലും കവിളിലും ഉമ്മകൊടുത്തവളു പറഞ്ഞു അമ്മയും വരുന്നുണ്ട് ഇന്നു സ്കൂളിൽ മക്കൾ എപ്പോഴും പറയാറില്ലേ അമ്മ സ്കൂളിൽ വരണമെന്ന്. ഇന്നു അമ്മ വാരാംട്ടോ. പിന്നെ വൈകിട്ട് നമുക്ക് ബീച്ചിലും പാർക്കിലും ഒക്കെ പോകാം. അതും പറഞ്ഞവൾ മക്കളുടെ ബാഗുമെടുതു അവരെയും കൂട്ടി കാറിനടുത്തേക് പോയി. അലീനയ്ക് മക്കളെ ഇത്രയധികം സ്നേഹിക്കാനും കൊഞ്ചിക്കാനും അറിയുമോ എന്നോർത്തു അലക്സ്‌ അത്ഭുതപ്പെട്ടു നിന്നു.

അലക്സിച്ചായ എന്താ സ്വപ്നം കാണുവാണോ ഒന്നു വേഗം വാ….

ആറു വർഷങ്ങൾ താൻ അവൾക് അലെക്സും നിങ്ങളും ഒക്കെയായിയുന്നു. ഇന്നു അലക്സിച്ചയാൻ ആയിരിക്കുന്നു. ആ സന്തോഷത്തിൽ അയാൾ വേഗം കാറിൽ വന്നു കയറി. ഒരിക്കൽ പോലും തനിക്കൊപ്പം ഫ്രണ്ട് സീറ്റിൽ ഇരിക്കാത്ത അലീന ആദ്യമായി ഫ്രണ്ട് സീറ്റിൽ ഇരുന്നു. അവളെ തന്നെ നോക്കിയിരുന്ന അലക്സിന്റെ കൈകളിൽ പിടിച്ചവൾ നിറമിഴികളോടെ പറഞ്ഞു,

എന്നോട് ക്ഷമിക്കാൻ ആകുമെങ്കിൽ, ഇത് നമ്മുടെ ജീവിതയാത്രയുടെ ആരംഭമാക്കം.

ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി അവൾക് സമ്മാനിച്ചു അലക്സ്‌ കാർ മുന്പോട്ടെടുത്തു.

അവരുടെ പുതിയ ജീവിത യാത്രയുടെ തുടക്കം.

LEAVE A REPLY

Please enter your comment!
Please enter your name here