Home Divya Sathyan ഇന്നലെ ആയിരുന്നു എന്റെ കല്യാണം..എടിപിടിന്നായത് കൊണ്ട് ആരേം വിളിക്കാൻ പറ്റിയില്ല…

ഇന്നലെ ആയിരുന്നു എന്റെ കല്യാണം..എടിപിടിന്നായത് കൊണ്ട് ആരേം വിളിക്കാൻ പറ്റിയില്ല…

0

രചന : Divya Sathyan

കിച്ചന്റെ സ്വന്തം കിറുക്കി

ഇന്നലെ ആയിരുന്നു എന്റെ കല്യാണം..എടിപിടിന്നായത് കൊണ്ട് ആരേം വിളിക്കാൻ പറ്റിയില്ല… ലക്ഷ്മി അതാ എന്റെ ഭാര്യ ..
ഒരു കിറുക്കി പെണ്ണാ…
കോളേജ് പഠനം കഴിഞ്ഞുടനെത്തന്നെ ആയിരുന്നു കല്യാണം….
അതുകൊണ്ട് തന്നെ ആളുടെ കുട്ടിക്കളിമറീട്ടില്ല…
പെണ്ണുകാണാൻ ചെന്നപ്പോ തോനീത കുട്ടിക്കളിമറീട്ടില്ലന്ന്..

ഞാൻ അവളും തമ്മിൽ 8 വയസിന് വ്യത്യാസം ഉണ്ട് ..എന്റെ അനിയത്തിയുടെ പ്രായം..
പാവമാ ഒരു പൊട്ടിപ്പെണ്ണ്..
പക്ഷേ….
എനിക്കൊരിക്കലുമവളെ ഭാര്യയായി കാണുവാൻ കഴുവോന്നറിയില്ല.. നല്ലൊരു തേപ്പ് കിട്ടിയിട്ടിരിക്കണ സമയത്താ ഈ കിറുക്കിനെ വീട്ടുകാരെന്റെ തലേ വെച്ചുതന്നത്..
ഹ്മ്മ് …പറ്റിപ്പോയി… പറഞ്ഞുതീർന്നില്ല ദേ…

“കിച്ചാ …എട …കിച്ചാ എണീക്ക്…മതി ഉറങ്ങിയേ”

“എന്തിനടി..കിടന്ന് കൂവനേ ഞാൻ എണീറ്റു… എന്താ..നിനക്ക് വേണ്ടത്”..

“ശല്യം പൊക്കോ രാവിലെ തന്നെ മനുഷ്യന്റെ മൂഡ് കളയാൻ ഇറങ്ങിക്കോളും”..

“ഹ്മ്മ് …ഞാൻ പൊക്കോളാം..’അമ്മ അമ്പലത്തിൽ പോകാൻ പറഞ്ഞു വിളിക്കണു…വേഗം റെഡി ആവാൻ പറഞ്ഞു..”

“കിച്ചാ”..

“എന്താ”…

” ഏയ് ഒന്നുല്ല”..

കുളി കഴിഞ്ഞിറങ്ങിവന്നത് അവളുടെ മുന്നിലേക്ക്..പാവം സാരിയുടുക്കാനുള്ള വെപ്രാളത്തില….

“കിച്ചാ..”

“മ്മ് ..”

“കിച്ചാ..”

“എന്താ”…

“ഈ സാരിയൊന്ന് നേരെപിടിക്കുവോ..”

“പിന്നെ ഒന്നുപോയെടി നീ പോയി വല്ല ചുരിദാറും ഇടന്നൊക്ക്..”

“‘അമ്മ പറഞ്ഞു സാരി മതിന് ..കിച്ചാ …പ്ളീസ്… ”

അവളെന്റെ കയ്യിൽ പിടിച്ച് ചിണുങ്ങിത്തുടങ്ങി..

“വിട…കയ്യ് വിടാൻ…”

“കിച്ചാ… ”

“ഓഹ്‌…കിച്ചാ..കിച്ചാ..കിച്ചാ…മനുഷ്യന് കുറച്ചു സമാദാനം താരുവോ”..

കയ്യിലിരുന്ന ചീപ് വലിച്ചെറിഞ്ഞു ഞാൻ മുറിയിൽനിന്നു പുറത്തു വന്നു..

“അമ്മേ.. ”

“എന്തിനാടാ കിടന്ന് കൂവനേ “…

“ദേ…അവളവിടെകിടന്നു വിളിക്കാനുണ്ട്”

“കാര്യം എന്താന്ന് നിനക്കു ചോദിക്കതിലെ അവള് നിന്റെ ഭാര്യയല്ലേ”…

“ഓ…പിന്നെ ഭാര്യ.. ‘അമ്മ അവളേം കൂട്ടി പോരെ ഞാൻ അവിടെ കണ്ടേക്കാം”..

“ഡാ…അവിടെ നിക്ക്..ഇങ്ങനൊരു ചെറുക്കാൻ”..

ശേഷം അമ്പലത്തിലെ ആൽമരചുവട്ടിൽ..

” ഡാ…അളിയാ…വാ ഇങ്ങുവന്നെ ചോദിക്കട്ടെ”..

“എന്തോന്നടെ”..

“മ്മ് ….എങ്ങനുണ്ടാർന്ന്…”

“എന്ത്”..

“അല്ല ഇന്നലെ..”

“ഒന്നുപോയെടാ.. പിന്നെ ഫസ്റ്റ് നൈറ്റ് ഒലക്കേടെ മൂഡ്”..

“അതിന് നീയെന്തിനാ എന്നോട് ചൂടാവാണെ”..

“എടാ …എന്നെക്കൊണ്ട് പറ്റില്ല എനിക്കിഷ്ടല്ല…അവളെ
അവളാണേ കിച്ചാ…കിച്ചാന്…വിളിച്ച് ചെവിതലകെപ്പിക്കില്ല പിള്ളേര് സ്വഭാവം മറാത്താ പെണ്ണിനെ പിടിച്ച വീട്ടുകാര് കെട്ടിച്ചേ..
ഓ….ദേ….വന്നുണ്ട്”..

“കിച്ചാ ദേ പ്രസാദം”..

“എനിക്കെങ്ങും വേണ്ട”..

പരിഭവം നിറഞ്ഞ അവളുടെ മുഖത്തിന് വല്ലാത്തൊരു ഭംഗിതോന്നി..

“അല്ലെ താ …ഞാൻ ഓഫീസിലേക്കാ നിങ്ങള്‌പോകോ.. ”

“മ്മ് …ഏട്ടാ നേരത്തെവരില്ലേ”..

“മ്മ്..നോക്കാം”..

പണിയെല്ലാം ഒതുക്കി ഓഫീസിൽ നിന്നിറങ്ങാൻ തുടങ്ങിയപ്പോൾ ദേ വരുന്നു അവളുടെ കോൾ എടുക്കണ്ടെന്ന് കരുതിത പക്ഷേ..

“കിച്ചാ…ഹലോ”

“എന്താ”..

“കിച്ചാ..എനിക്ക് ഡയറി മിൽക്ക് വാങ്ങികൊണ്ടുവരവോ”..

“പിന്നെ …ഡയറി മിൽക്ക് തിന്നണ്ട പ്രായം”

ഉള്ളിൽ ചിരിതോനിങ്ങിലും ദേഷ്യപ്പെട്ട് ഫോൺ വച്ച്…
രാത്രിയായി ഒടുക്കത്തെ മഴയും ബ്ലോക്കറും കാരണം നാശം..
മ്മ് …കേറിചെന്നതേ ഒരു കുടംപോലുണ്ട് മുഖം…
ദേഷ്യപ്പെട്ടത് കൊണ്ടാകും…
ഊണ് കഴിഞ്ഞു കിടക്കാൻ നേരം അവളുടെ കയ്യിൽ ഒരു ഡയറി മിൽക്ക് കൊടുത്തു…
കുഞ്ഞിപിള്ളേരെപ്പോലെ കിടന്നു തുള്ളിച്ചാടി.. പാവം….
എന്തോ.. അവളെടുളള പഴയാ ദേഷ്യം മാറിത്തുടങ്ങിയിട്ടുണ്ട്.. മ്മ് മാറ്റിയല്ലേ പറ്റു..

“ഡീ..”

“എന്നാടാ കൊരങ്ങാ”…

“ഏഹ്ഹ്..കൊരങ്ങനോ..”

“ആം……ഈ…..”

“നിന്നെക്കൊണ്ട് തോറ്റു”..

“വാ …ഉറങ്ങാം…”

“എനിക്കുറക്കം വന്നില്ല കിച്ചാൻ ഉറങ്ങിക്കോ..”

“ഓ പോ മനുഷ്യൻ എങ്ങനേലും.. മൂഡുണ്ടാകുമ്പോഴാ അവക്കട കുട്ടിക്കളി”..

“എന്ത് മൂഡാ..കിച്ചാ..”

“ഒലക്കേടെ…മൂഡ് പോയി കിടന്നുറങ്ങാടി”..

…ഹ്മ്മ് അവളുമായി വഴക്കിട്ട ഉറങ്ങിയേ ഇനി ഇന്നെന്താണൊ..
കണ്ണുതുറന്നതേ അവളുടെ മുഖമാ കണ്ടത്..
ഈറനണിഞ്ഞ മുടി തോർത്തുന്ന അവൾ ഓഹ്…..
എന്റെ മനസ്സിനെ ഞാൻ തന്നെ നിയന്ത്രിച്ചു..
അവളറിയാതെ പിറകിലൂടെ ചെന്നൊരു പിടുത്തം…
ചൂണ്ടയിൽ കിടന്നു പിടയുന്ന മീൻകുഞ്ഞിനെ പോലെ എന്റെ കയ്യിൽ കിടന്നുപിടഞ്ഞു.. അവളാണേൽ അമ്പിനും വിളിനുമടുക്കില്ല..

” എടി….അവിടെ അടങ്ങി നിക്ക് ഞാനല്ലെ …നിന്റെ കഴുത്തിൽ താലികെട്ടിയോൻ അടങ്ങിനിക്ക് പെണ്ണെ”..

“കിച്ചാ..വിട്..ഏട്ടാ”..

എന്നെ തള്ളിമാറ്റിയവൾ പറഞ്ഞു

“എനിക്കിഷ്ടല്ല ഇതൊന്നും പോ”…

ചിണുങ്ങിയ അവളുടെ മുഖം നല്ല ഭംഗിയുണ്ടാർന്നു..
പാവം തനി പഴഞ്ചനാ ഇപ്പോഴത്തെ പെൺപിള്ളേരെപോലല്ല ചുമ്മാ കിടന്നു ചിലക്കുന്നേ ഉള്ളു ഒരു ശുദ്ധഗതികരി..
ഞാനങ്ങനൊക്കെ പെരുമാറിയത് കൊണ്ടാകും ഒരാഴ്ചയായിട്ടെനിക് ആള് മുഖം തരുന്നില്ല..
ഹ്മ്മ്…എവിടെവരെപോകുന്നൊക്കം…

കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് രാവിലെ പാതിയുറങ്ങി കിറുങ്ങിയിരിക്കുന്ന എന്റെ മുന്നിലേക്കു പാതിനിറഞ്ഞ മിഴിയുമായവൾ വന്നു.. അരികിലിരുന്നു…
ആദ്യമായിട്ടാ അവളിങ്ങനെ ഒന്നടുത്തിരിക്കണേ..
കയ്യിൽ മുറുകെ പിടിച്ചവൾ പറഞ്ഞു..

“കിച്ചാ …എനിക്ക്….എനിക്ക് അമ്മേ കാണാണം…”

“എന്തിനാ….കഴിഞ്ഞാഴ്ച പോയതല്ലെ..”

അവളുടെ മുഖത്തെ ദേഷ്യം പരിഭവവും കൂടെ മിഴിയിൽനിന്നുതിർന്ന കണ്ണീർതുള്ളികളും..

“എന്താടി…”

അവളെന്റെ കയ്യിൽ ഒന്നുടെ മുറുക്കിപ്പിടിച്ചിട്ട് മറുകയ്യ്‌ വയറിലമർത്തി പറഞ്ഞു

“കിച്ചാ.. എനിക്ക് വയറുവേദനിക്കുന്നു..”

അവൾപോലുമറിയാതെ ഒരു ചുവന്ന പൂവിനെപ്പോലവൾ എന്റെ നെഞ്ചിലേക്ക് വാടിവീണു.. ഞാൻപോലുമറിയാതെ അവൾ എനിക്ക് ആരൊക്കയോ ആയി.. അവൾക്കൊരമ്മയായി ഞാനും …
എന്റെ നെഞ്ചിലെ ചൂടേറ്റുമയങ്ങുമ്പോൾ വേനലിൽ പൂത്ത വാകപ്പോലവൾ ഉരുകിയമരുന്നുണ്ടായിരുന്നു….
ആ ദിവസത്തോടുകൂടി ഒന്ന് ഉറപ്പിച്ചു ഞാൻ എന്നും അവൾക്കൊരു തുണയായിരിക്കും ഞാൻ…
അവളിഷ്ടപ്പെടുന്നരീതിയിലെലാം..

ഹ്മ്മ്….
രണ്ട്- മൂന്ന് ദിവസം കഴിഞ്ഞതും ആള് സ്മാർട്ട് ആയി വീടും …തതൈവ…

ഹുഹുഹു… ഹ്മ്മ്..

പക്ഷേ…
കുട്ടിക്കളി ലേശം മാറിയിട്ടുണ്ട്..
ആള് കുറച്ച് റൊമാന്റിക് ഒക്കെയായി…
ഈ……

“ഡാ…കിച്ചാ”

“എന്താ…”

“കിടക്കാനില്ലേ”…

“ഏഹ്ഹ്ഹ്”.

“ഈ”……

മാസങ്ങൾക്കു ശേഷം രാവിലെ …

“എന്താടി …ഒരു കള്ളലക്ഷണം…എന്ന പറ …”

അവൾപതിയെ നാണത്തോടുകൂടോ വയറിൽ തടവി …

“എന്താ…വയറുവേദനിക്കുനോ”…

“ഓ …പോടാ…കൊരങ്ങാ …എല്ലാം ഒപ്പിച്ചുവച്ചിട്ട്….വയറ്റിൽകിടന് മോൾ അച്ഛന് വിളിക്കണ്”..

“ഏഹ്ഹ്ഹ്..”

ശുഭം

(കഴുത്തിൽ ഒരു താലികെട്ടി കൈക്കുള്ളിൽ അടക്കിപിടിച്ചതുകൊണ്ടായില്ല.
അവളുടെ ഇഷ്ടങ്ങളറിഞ്ഞ് സ്നേഹിക്കുന്നവനാണ് ഉത്തമപുരുഷൻ….
അതുപോലെ ഇന്നത്തെ പ്രണയത്തിലൊന്നും ഒരു കാര്യവുമില്ല….കുറെ മെസ്സേജ്കളിലൊതുങ്ങുന്നതാണ് ഇന്നത്തെ പ്രണയം..
അത് ഒരുതരത്തിൽ കാമത്തിൻ ചുഴിയിൽ വീഴുന്നവർ മാത്രമാണ്…

പ്രണയിക്കുക…പരസ്പരം അറിഞ്ഞു ജീവിക്കുക …
പെണ്ണെ…!കഴുത്തിലൊരു താലിയുമായ് അതണിഞ്ഞവനിൽ മാത്രമായി അവനെന്നാലോകത്തു നീ ജീവിക്കുക…
കാരണം താലിയെന്ന ലക്ഷ്മണരേഖ നിന്റെ കഴുത്തിൽ അണിഞ്ഞിരിക്കുന്നത്രകാലം ഒരു രാവണനും വരില്ല.. മായ ജാലങ്ങൾ കാട്ടി നിന്നെ കൊണ്ടുപോകാൻ..)

പ്രണയമാണ് ഈ തൊട്ടാവാടിക്ക് മരണം വരെ എന്റെ ഏട്ടനോട് മാത്രം..

Divya Sathyan

LEAVE A REPLY

Please enter your comment!
Please enter your name here