Home Viral മലയാളത്തിന്റെ സൂര്യ സൂര്യയോട് സാമ്യമുള്ള ലുക്കില്‍ കാളിദാസ് ജയറാം

മലയാളത്തിന്റെ സൂര്യ സൂര്യയോട് സാമ്യമുള്ള ലുക്കില്‍ കാളിദാസ് ജയറാം

0

[ad_1]

മിഥുൻ മാനുവൽ തോമസ്, മലയാള സിനിമയെ സംബന്ധിച്ചു കൊമേർഷ്യൽ ഫിലിംസിൽ ഒരു ബ്രാൻഡ് ആയി മാറിക്കഴിഞ്ഞു ആട് 2 എന്ന വമ്പൻ വിജയത്തിന് ശേഷം ഈ പേര്. ആട് 2 വിനു ശേഷം ഒരുപിടി പ്രൊജെക്ടുകളിൽ മിഥുൻ മാനുവൽ തോമസിന്റെ പേര് കടന്നു വന്നിരുന്നു. അതിൽ അദ്ദേഹം ആദ്യം ചെയുന്ന ചിത്രമാണ് അർജെന്റിന ഫാൻസ്‌ കാട്ടൂർകടവ്. അശോകൻ ചെരുവിലിന്റെ അതെ പേരുള്ള ചെറുകഥയെ അടിസ്ഥാനമാക്കി ആണ് സിനിമ ഒരുങ്ങുന്നത്.

ചിത്രത്തിലെ നായകൻ ജയറാമിന്റെ മകൻ കാളിദാസ് ജയറാം ആണ്. പൂമരം എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ കാളിദാസിന്റെ രണ്ടാം ചിത്രം അർജെന്റിന ഫാൻസ്‌ മാർച്ചിൽ റീലീസ് ചെയ്യുമെന്നാണ് അറിയുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മിസ്റ്റർ ആൻഡ് മിസിസ് റൗഡി എന്ന ചിത്രത്തിലും കാളിദാസ് അഭിനയിക്കുന്നുണ്ട് ഒപ്പം സന്തോഷ് ശിവന്റെ ജാക്ക് ആൻഡ് ജില്ലിൽ മഞ്ജു വാരിയറിനൊപ്പവും കാളിദാസ് എത്തുന്നുണ്ട്.

അർജെന്റിന ഫാൻസ്‌ കാട്ടൂർകടവിലെ കാളിദാസിന്റെ ലുക്ക് സംവിധായകൻ മിഥുൻ മാനുവൽ തോമസ് അടുത്തിടെ പുറത്തു വിട്ടിരുന്നു. വിപിനൻ എന്നാണ് കഥാപാത്രതിന്റെ പേര്. തമിഴ് താരം സൂര്യയോട് സാമ്യമുള്ള ലൂകാണിത്. മലയാളത്തിന്റെ സൂര്യ എന്ന ക്യാപ്ഷനോടെ ആണ് കാളിദാസിന്റെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്..

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here