Home Viral ഭീമൻ രഘു നിങ്ങൾ ഒരു നല്ല നടൻ മാത്രമല്ല നല്ല ഭർത്താവ് കൂടെയാണ്

ഭീമൻ രഘു നിങ്ങൾ ഒരു നല്ല നടൻ മാത്രമല്ല നല്ല ഭർത്താവ് കൂടെയാണ്

0

[ad_1]

സിനിമയിൽ വില്ലൻ വേഷങ്ങളിൽ തിളങ്ങുന്ന ഭീമൻ രഘു ജീവിതത്തിൽ എപ്പോഴും സന്തുഷ്ടനാണ്. വിവാഹ ജീവിതത്തിലെ ഹൃദയ സ്പർശിയായ അനുഭവം പങ്കവയ്ക്കുകയാണ് രഘു. ഭാര്യയുമായി സിനിമയ്ക്കു പോയിരുന്നപ്പോള്‍ ഉണ്ടായ അനുഭവത്തെ കുറിച്ച് അദ്ദേഹം ഒരു അഭിമുഖത്തിലാണു വെളിപ്പെടുത്തിയത്.

“സര്‍വീസില്‍ പ്രവേശിച്ച സമയത്തായിരുന്നു എന്റെ വിവാഹം, ഒരു പട്ടാളക്കാരന്റെ മകളെയായിരുന്നു ഞാൻ വിവാഹം കഴിച്ചത്. അതുകൊണ്ട് തന്നെ ചിട്ടയായ ജീവിതശൈലിയായിരുന്നു എന്റെ ഭാര്യ സുധയ്ക്ക്‌ . ഭാര്യ എന്ന നിലയില്‍ എന്നോട് ഈ നിമിഷംവരെ ഒരു കാര്യവും അവൾ ആവശ്യപ്പെട്ടിട്ടില്ല. അഥവാ ഞാന്‍ അറിഞ്ഞുചെയ്താല്‍ തന്നെ ഒരു പുഞ്ചിരി മാത്രമേ സമ്മാനിക്കുക ഉള്ളു.

അന്ന് കൊച്ചി എയര്‍പോര്‍ട്ടില്‍ ജോലിചെയ്യുന്ന സമയം. ലാസ്റ്റ് ഫ്‌ളൈറ്റുകൂടി പോയിക്കഴിഞ്ഞ ശേഷമാണ് ഞാന്‍ വീട്ടിലേക്കു പോകുന്നത്. വീട്ടിൽ ചെന്നതിന് ശേഷം ഭാര്യയെയും ക്കൂട്ടി ഒരു സിനിമ കാണാൻ തീയേറ്ററിൽ പോയി. ഹിന്ദി, തമിഴ് സിനിമകള്‍ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ഞാന്‍ ആസ്വദിച്ച് കാണും. സുധ തിയേറ്ററില്‍ക്കിടന്ന് സുഖമായി ഉറങ്ങും. അതാണ് പതിവ്. അങ്ങനെ ഒരിക്കല്‍ സിനിമ കണ്ട്‌ ഇറങ്ങി ക്വാര്‍ട്ടേഴ്‌സിലേക്ക് വരുന്നവഴിയില്‍ ഞാന്‍ ഓരോ കാര്യങ്ങള്‍ അവളോട് പറയുകയായിരുന്നു. പക്ഷേ തിരിച്ച് മറുപടിയൊന്നും കിട്ടുന്നില്ല.

വണ്ടി നിര്‍ത്തി നോക്കിയപ്പോള്‍ എന്റെ പിറകില്‍ ചാരിക്കിടന്ന് ഉറങ്ങുകയാണ്. തട്ടിവിളിച്ചപ്പോള്‍ ഉറക്കച്ചടവില്‍ നിന്നും അവള്‍ എഴുന്നേറ്റു. ബുള്ളറ്റില്‍ യാത്രചെയ്യുമ്പോള്‍ പിറകിലിരിക്കുന്ന ആള്‍ ഉറങ്ങിയാല്‍ എന്തൊക്കെ അപകടങ്ങള്‍ വരുമെന്നറിയാമോ എന്ന ചോദ്യത്തിന് അവള്‍ നല്‍കിയ മറുപടി എന്താണെന്നോ?ഇന്ന് മാത്രമല്ലല്ലോ, എപ്പോഴും ഇങ്ങനെയല്ലേ വരുന്നത്!” എന്നായിരുന്നു. സത്യം പറഞ്ഞാല്‍ ഞാന്‍ ഞെട്ടിപ്പോയി. ഒടുവില്‍ ഒരു സൂത്രം കിട്ടി.

സിനിമ കണ്ടിറങ്ങിവന്ന് ബുള്ളറ്റില്‍ ഇരിക്കുമ്പോള്‍ കട്ടിയുള്ള തുണികൊണ്ട് അവളെ ചേര്‍ത്ത് ഞാന്‍ വയറില്‍കെട്ടി വയ്ക്കും. അപ്പോള്‍പ്പിന്നെ വീടുവരെ സുരക്ഷിതമായി അവിടെത്തന്നെ ഇരുന്നോളും. നിസാരകാര്യങ്ങള്‍ക്ക് പോലും വഴക്കിടുന്നയാളാണ് ഞാന്‍. ചിലപ്പോള്‍ ദേഷ്യപ്പെടും. ആ സമയത്ത് അവള്‍ റൂമില്‍പോയി കരയും. പിണക്കം ഉണ്ടാക്കിയത് ഞാനായതുകൊണ്ട് പരിഹരിക്കാനും ഞാന്‍ തന്നെ മുന്‍കൈയെടുക്കും. കരഞ്ഞുകൊണ്ടിരിക്കുന്ന ഭാര്യയെ പിറകില്‍നിന്നും വട്ടംപിടിച്ച് അവളുടെ ചെവിയില്‍ ഒരുപാട്ട് പാടും. എന്നിട്ട് നെറ്റിയില്‍ ഒരുമ്മകൂടി കൊടുക്കും. അതോടെ സുധയുടെ സങ്കടമെല്ലാം മാറും…”

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here