Home Viral 150 കോടി ക്ലബ്ബിൽ കയറി കെ ജി എഫ്

150 കോടി ക്ലബ്ബിൽ കയറി കെ ജി എഫ്

0

[ad_1]

ഒരു കന്നഡ ചിത്രം നാളിതുവരെ കടന്നു പോകാത്ത വിജയ പാതയിലൂടെയാണ് കെ ജി എഫ് ഇപ്പോൾ കടന്നു പോകുന്നത്. നൂറു കോടി ക്ലബ് അനായാസം കടന്ന ചിത്രം ഇപ്പോൾ നൂറ്റി അമ്പതു കോടി എന്ന എന്ന വമ്പൻ നേട്ടത്തിലെത്തി നിൽക്കുകയാണ്. ഈ നേട്ടത്തിലെത്തുന്ന ആദ്യ കന്നഡ ചിത്രമെന്ന നേട്ടവും ചിത്രത്തിനു സ്വന്തം. ആദ്യമായി 100 കോടി ക്ലബ്ബിൽ എത്തുന്ന ചിത്രവും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ കന്നഡ ചിത്രവുമായി മാറിയിരിക്കുകയാണ് കെ ജി എഫ്.

80 കോടി ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങിയത്. അസാമാന്യ നേട്ടമാണ് ചിത്രത്തിന്റ ഹിന്ദി വേർഷൻ നേടുന്നത്. ഹിന്ദി ചിത്രം സിറോക്ക് ഒപ്പമാണ് റീലീസ് ചെയ്തത് എങ്കിലും സിറോയുടെ പരാജയം ഹിന്ദി വേർഷനെ വലിയ രീതിയിൽ സഹായിച്ച മട്ടാണ്. 26 കോടി രൂപയാണ് ഹിന്ദി വേർഷൻ നേടിയത്. ഗംഭീര പ്രതികരണമാണ് കെ ജി എഫ് സീരിസിലെ ആദ്യ ചിത്രത്തിന് ലഭിക്കുന്നത്.

21 നു തീയേറ്ററുകളിൽ എത്തിയ മികച്ച രീതിയിലുള്ള കളക്ഷൻ ആണ് നേടുന്നത്. അഞ്ചു ഭാഷയിൽ പുറത്തിറങ്ങിയ ചിത്രം ഹിന്ദിയിൽ വിതരണത്തിന് എടുത്തത് ഫർഹാൻ അക്തർ ടീം ആണ്. വമ്പൻ കളക്ഷൻ ആണ് ഹിന്ദി ബെൽറ്റിൽ ചിത്രം നേടുന്നത്. ഇന്ത്യ എമ്പാടും 2000 സെന്ററുകളിൽ ആണ് ചിത്രം റീലീസ് ചെയ്തത്. കർണാടകയിൽ 500 സെന്ററുകളിലും എത്തി.

രാജകുമാര എന്ന ചിത്രത്തെ മറികടന്നാണ് ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന കന്നഡ ചിത്രമായി കെ ജി എഫ് മാറിയത്.കർണാടകത്തിലെ സ്വർണ ഖനികളുടെ കഥ പറയുന്ന ചിത്രം 1970 കളുടെ പശ്ചാത്തലത്തിലാണ് പറയുന്നത്. റോക്കി എന്ന കഥാപാത്രമായി ആണ് യാഷ് എത്തുന്നത്. ചിത്രത്തിന് വേണ്ടി രണ്ടു വർഷമായി മറ്റു സിനിമകൾ ഒന്നും യാഷ് ചെയ്തിരുന്നില്ല. ബാഹുബലിയോട് സമം നിൽക്കുന്ന ചിത്രം എന്ന പേരിലാണ് അണിയറക്കാർ ചിത്രം മാർക്കറ്റ് ചെയുന്നത്. കെ ജി എഫ് എന്നത് കോലാർ ഗോൾഡ് ഫീൽഡസ് എന്നതിന്റെ ചുരുക്കെഴുത്താണ്.

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here