Home ആമി “ഒരു ഭാര്യയുടെ മുഖത്തുനോക്കി മറ്റൊരു പെണ്ണിന്റെ മേന്മ സ്നേഹമുള്ള ഒരു ഭർത്താവിനും പറയാൻ കഴിയില്ല …”

“ഒരു ഭാര്യയുടെ മുഖത്തുനോക്കി മറ്റൊരു പെണ്ണിന്റെ മേന്മ സ്നേഹമുള്ള ഒരു ഭർത്താവിനും പറയാൻ കഴിയില്ല …”

0

രചന : ആമി

“ഒരു ഭാര്യയുടെ മുഖത്തുനോക്കി മറ്റൊരു പെണ്ണിന്റെ മേന്മ സ്നേഹമുള്ള ഒരു ഭർത്താവിനും പറയാൻ കഴിയില്ല …”

മനസ്സിലുള്ള സങ്കടം സഹിക്കാനാകാതെയാണ് ഞാൻ വേണുവേട്ടനോട് അത് പറഞ്ഞത് .കിടക്കയിൽ മൊബൈലിൽ കുത്തികൊണ്ടിരുന്ന വേണുവേട്ടൻ എന്റെ മുഖത്ത് നോക്കാതെ വീണ്ടും പറഞ്ഞു

“ഞാനിനിയും പറയും …എന്റെ ഓഫീസിലെ രേണുകയെപ്പോലെ വേണം ഭാര്യമാരായാൽ
..എന്ത് ബഹുമാനമാണ് അവർക്ക് അവരുടെ ഭർത്താവിനോട് ..ഭർത്താവിനെ മനസ്സിലാക്കി ജീവിക്കുന്ന ഭാര്യ …അല്ലാതെ നിന്നെപ്പോലെ എപ്പോഴും പരാതിയും പരിഭവവും ഒരു പെണ്ണിന് ചേരില്ല ”
ഇത്രയും പറഞ്ഞു വേണുവേട്ടൻ മൊബൈൽ ഓഫ് ചെയ്ത് കിടന്നു .എന്നും വേണുവേട്ടൻ ഓഫീസിലെ രേണുകയെപ്പോലെ വേണം ഭാര്യമാരെന്നു പറയുമായിരുന്നു .ആ രേണുകയെ കണ്ടു രണ്ടു പറയാനായി എനിക്ക് തോന്നി .
രാവിലെ വേണുവേട്ടനോടൊപ്പം പോകാതെ ഞാൻ ബസിൽ എന്റെ ജോലി സ്ഥലത്തേക്ക് പോയത് .മനസ്സ് ആകെ അസ്വസ്ഥയായി തോന്നി .

“ആമി …നീയെന്താ എന്റെ കൂടെ ഇറങ്ങന്നത് .അമ്മ ഓരോന്നും പറയുന്നുണ്ടാന്നു ”

മറുപടിയൊന്നും പറയാതെ കോൾ കട്ട് ചെയ്ത് ഞാൻ വേണുവേട്ടന്റെ ഓഫീസിലെത്തി .

“അല്ല ആമി …താനെന്താ ഇവിടെ ?വേണു വന്നില്ലാലോ ”

ഓഫീസിലെ മധു സർ എന്നോടത് ചോദിച്ചപ്പോൾ ഞാൻ അദ്ദേഹത്തോട് ചോദിച്ചു

“ഇവിടെ റെസ്പിറേഷനിസ്റ് ആയി ഒരു രേണുകയില്ലേ സർ ?

“രേണുകയൊ …അങ്ങനാരും ഇവിടെ ഇല്ല .റെസ്പിറേഷനിൽ കമ്പ്യൂട്ടർ കൈകാര്യം ചെയുന്നെ ശാം ആണ് .ഇവിടെ ലേഡീസ് സ്റ്റാഫ് ഇല്ല ”

മധു സാറിന്റെ മറുപടിയും കേട്ടു ഞാൻ ഓഫീസിൽ തിരിച്ചെത്തുമ്പോൾ വേണുവേട്ടന്റെ കോൾ വന്നു .എനിക്ക് അദ്ദേഹത്തിന്റെ മനസ്സിലുള്ള ഒരു ഭാര്യയാകാൻ സാധിക്കാത്തതിൽ പശ്ചാത്താപം തോന്നി .

“വേണുവേട്ടാ ”

“ആമി …നീയെന്റെ ഇഷ്ടങ്ങളറിഞ്ഞു പെരുമാറണം അത്രേ ഉണ്ടായിരുന്നുള്ളു ..നിനക്കു നല്ലൊരു ഭാര്യയാകാൻ സാധിക്കും അതിനായി ഞാൻ രൂപപ്പെടുത്തിയ ഒരു പ്രതിരൂപമാണ് രേണുക …”

വേണുവേട്ടനോട് മാപ്പ് ചോദിച്ചു ഞാൻ .അദ്ദേഹത്തിന്റെ നല്ല ഭാര്യയാകാൻ എനിക്ക് സാധിക്കുമെന്നും ഞാൻ ദൃഢനിശ്ചയം എടുത്തു .

ആമി

LEAVE A REPLY

Please enter your comment!
Please enter your name here