Home Keerthana Shinoop കാലിലൂടെ ഒലിച്ചിറങ്ങുന്ന ചെമ്പരത്തിപൂക്കൾ കണ്ടതും എന്റെ കണ്ണിൽ നിന്നും മണിമുത്തുകൾ പൊഴിയാൻ തുടങ്ങി..

കാലിലൂടെ ഒലിച്ചിറങ്ങുന്ന ചെമ്പരത്തിപൂക്കൾ കണ്ടതും എന്റെ കണ്ണിൽ നിന്നും മണിമുത്തുകൾ പൊഴിയാൻ തുടങ്ങി..

0

രചന : Keerthana Shinoop

പെണ്ണ്

വല്ലാത്ത ക്ഷീണം, ഒന്നുറങ്ങണം…. ഉറക്കത്തിനോടുള്ള തീവ്ര പ്രണയം കൊണ്ട് 9മണിക്കേ ഞാൻ ബെഡിലേക്ക് ചാഞ്ഞു….
ഉറക്കത്തിലേക്ക് ഊളിയിട്ടിറങ്ങുന്നതിനു മുന്നേ നശിച്ച വയറുവേദനയെന്നെ കുത്തി പൊക്കി എഴുനെല്പിച്ചു…
കാലിലൂടെ ഒലിച്ചിറങ്ങുന്ന ചെമ്പരത്തിപൂക്കൾ കണ്ടതും എന്റെ കണ്ണിൽ നിന്നും മണിമുത്തുകൾ പൊഴിയാൻ തുടങ്ങി..
നേരെ ബാത്‌റൂമിലേക്കോടി…

“നാശം ഈ മാസം നേരത്തെയാണല്ലോ…. ”

മനസ്സിൽ പിറുപിറുത്തുകൊണ്ട് ബെഡിൽ വന്നു വീണു… പറ്റുന്നില്ല…. അസഹനീയമായ വേദന… ഉറക്കത്തിന്റെ ചെറു കണികകൾ പോലും എന്നെ ഉപേക്ഷിച്ചു പോയിരിക്കുന്നു… ഒന്നുറങ്ങി എഴുന്നേറ്റാൽ വേദനയ്ക്ക് ഒരു ശമനമുണ്ടാകും…. പക്ഷെ നിദ്രാ ദേവി കനിയുന്നില്ല ….. ഒരു വിധം എഴുനേറ്റു ബാഗിൽ ടാബ്ലറ്റ് തപ്പി നോക്കി …. ഹോ ഭാഗ്യം ഒന്നേ ഒന്നു….. ടാബ്ലറ്റിന്റെ സഹായത്തോടെ ഒന്നുറങ്ങി…….

നേരം വെളുത്തു…. എന്തെന്നില്ലാത്ത വെറുപ്പോടെ ബെഡിൽ നിന്നും എഴുനേറ്റു…..
കലണ്ടർ നോക്കി…. ഇത്തവണ നേരത്തെയാണു… ഓഫീസിലും പോണം…ആകെയോരു വല്ലായിമ….
“മോളെ കഴിക്കാൻ വാ ”
അമ്മ ബ്രേക്ഫാസ്റ് കഴിക്കാൻ വിളിക്കുനുണ്ട്…..
ഹാ എന്തിനായിപ്പോൾ ചെന്നിട്ടു മണിച്ചിത്രതാഴു സിനിമയിൽ കുതിരവട്ടം പപ്പു നടക്കുന്നപോലെ ചാടി ചാടി പോകേണ്ടി വരും…. ചവിട്ടിയിൽ ഒന്നും ചവിട്ടാൻ പാടില്ലല്ലോ…. ഒരിച്ചിരി മാങ്ങച്ചാർ വരെ തൊടിക്കില്ല….
ആരാണാവോ ഈ നിയമങൾ ഒകെ കണ്ടുപിടിചെ.. എന്തായാലും ഒരു സ്ത്രീയാവില്ല… അതുറപ്പ….

ബ്രേക്ഫാസ്റ് ഒരുവിധം കഴിച്ചെന്നു വരുത്തി ബാഗും ഇടുത്തു പുറത്തേക്കിറങ്ങി…
ബസ്‌സ്റ്റോപ്പിൽ എത്തിയതും സ്ഥിരം വായിനോക്കികൾ സ്കാൻ ചെയ്യാൻ നിൽപ്പുണ്ട്….
“ഹോ ഇവന്റെയൊക്കെ തലമണ്ട അടിച്ചുപൊട്ടിക്കാൻ എനിക്കൊരു ചേട്ടൻ ഇല്ലാതെ പോയി…. ഹാ ഇനി പറഞ്ഞിട്ടെന്താ…… ”

ബസ് വന്നു നിന്നു…. എന്തൊരു മുടിഞ്ഞ തിരക്ക്… ഇരിക്കാൻ പോയിട്ടു നിൽക്കാൻ കൂടെ സ്ഥലം ഇല്ല…. എന്റെ തലയാകെ ചുറ്റുന്നപോലെ…. വയറ്റിൽ ഒരു ഗുളു ഗുളു….. ദൈവമേ…. ആണായി ജനിപ്പിച്ചപോരായിരുന്നോ….. പെണ്ണായി പിറന്ന എല്ലാവരും ജീവിതത്തിൽ ഒരു വട്ടം എങ്കിലും ആഗ്രഹിക്കുന്നകാര്യം ഞാനും ഒന്നോർത്തുപോയി…..

സ്റ്റോപ്പ്‌ എത്തി.. മാനേജർ എന്നെ ചാടിക്കാൻ വേണ്ടി പുറത്തിറങ്ങി നിൽപ്പുണ്ട്… കാര്യം സിംപിൾ ആണ്… ഈ മാസത്തെ ടാർഗറ്റ് എനിക്ക് ക്ലോസ് ചെയ്യാൻ പറ്റിയില്ല…

പക്ഷെ ഈ മാനേജർ എന്നുപറഞ്ഞ ചട്ടിതലയനു ഇതല്ലേൽ വേറൊന്നു….. വെറുതെ മനുഷ്യനെ ഇട്ടു ചാടിക്കും……

” Look keerthana… You know one thing, our company…. ”

മതി നിർത്തിക്കോ ഈ കമ്പനിക്ക് ഒരു നിലവാരം ഉണ്ട്…. ടാർഗറ്റ് ക്ലോസ് ചെയ്‌യാത്തവരെ ബ്രാഞ്ച് ട്രാൻസ്ഫർ ചെയ്‌യും ഇതൊക്കെയല്ലേ പറയാൻ പോണേ…. താൻ പോടോ ചട്ടിതലയ…..

ഒറ്റ ശ്വാസത്തിൽ ഇത്രേം പറഞ്ഞുകൊണ്ട് ഞാൻ അകത്തേക്ക് പോയി….. സാർ ഇതാ ഇടി വെട്ടിയ തെങ്ങു കണക്കിന് ഒറ്റ നിൽപ്പ്……

സീറ്റിൽ വന്നിരുന്നപ്പോഴാ എനിക്ക് സ്ഥലകാല ബോധം വരുന്നേ…. ഇതിനു മുൻപേ സാറിന്റെ മുഖത്തുപോലും നോക്കാത്ത ഞാനാ ആ മനുഷ്യനെ കേറി ചീത്ത വിളിച്ചേ…. ദൈവമേ പണി പോയി……
ദേ എനിക്കുള്ള സസ്പെന്ഷന് ആയിട്ട് സാർ വരുന്നുണ്ട്…… ശ്ശെ വേണ്ടായിരുന്നു…. പിരിയഡ്‌സ് ആയതിന്റെ ഹോർമോൺ ചേഞ്ച്‌ കൊണ്ടാ പെട്ടെന്നു ദേഷ്യം വന്നതെന്ന് ഞാൻ എങ്ങിനെയാ ഇയാളെ പറഞ്ഞു മനസ്സിലാക്കുന്നെ

” അതേ കീർത്തന തൊട്ടു മുൻപ് നടന്ന കാര്യം നമ്മൾ മാത്രം അറിഞ്ഞമതിട്ടോ…. വേറെ ഒന്നും കൊണ്ടല്ല ഞാൻ മാനേജർ ആണല്ലോ എല്ലാർക്കും എന്നോടുള്ള പേടി പോകും അതാട്ടോ…. ദേ എല്ലാരും നോക്കുനുണ്ട്… അപ്പോ പറഞ്ഞപോലെ…. ഹാ carry on carry on ….. ഒരെണ്ണം പണിയിടുക്കില്ല…. ”

എനിക്കോന്നുറക്കെ പൊട്ടിചിരിക്കണം എന്നുടായിരുന്നു…. അപ്പോ ഇത്രേം ഉള്ളു… പെണ്ണ് ഒച്ച വെച്ചാ ആണുങ്ങൾ വട്ടപൂജ്യം…..

എനിക്ക് പെണ്ണായാമതി നല്ല അസ്സൽ പെണ്ണ്…. ഇനി ഞാൻ ഒരു വട്ടം പോലും പെണ്ണായതിൽ പരിഭവം പറയില്ല

 

LEAVE A REPLY

Please enter your comment!
Please enter your name here