Home Viral വിദേശ യാത്രകൾ ഹരമായി ഉള്ള ഒരുവൾ എന്നാൽ ഇന്നവൾ വഴിയാത്രക്ക് പോലും പണമില്ലാതെ ബുദ്ധിമുട്ടുകയാണ്

വിദേശ യാത്രകൾ ഹരമായി ഉള്ള ഒരുവൾ എന്നാൽ ഇന്നവൾ വഴിയാത്രക്ക് പോലും പണമില്ലാതെ ബുദ്ധിമുട്ടുകയാണ്

0

[ad_1]

ചാര്‍മിള, മലയാള തമിഴ് സിനിമ പ്രേക്ഷകരെ ഒരു കാലത് ഒരുപാട് മോഹിപ്പിച്ച മോഹിപ്പിച്ച നായിക. ഇരു ഭാഷയിലുമായി ഓടി നടന്നു സിനിമകൾ ചെയ്തിരുന്ന ഒരു ഭൂതകാലം ഉണ്ടായിരുന്ന ഒരുവൾ. ജീവിതത്തിനു രണ്ടു വശങ്ങളുണ്ട്, രണ്ടു രീതികളും എന്ന് നമ്മെ തിരിച്ചറിയിപ്പിക്കുന്ന അവസ്ഥയിലൂടെ ആണ് ഇന്ന് പക്ഷെ ചാര്‍മിള കടന്നു പോകുന്നത്. മകന്റെ പഠനത്തിന് പോലും പണം കണ്ടെത്താനാകാതെ വിഷമിക്കുന്ന ചാര്‍മിള നാനാ എന്ന വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ മനസ് തുറന്നത് ഇങ്ങനെ…..

മുമ്പായിരുന്നെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യുമായിരുന്നു. പക്ഷേ ഇന്നെനിക്ക് അതിനാവില്ല. കിടപ്പിലായ അമ്മയുണ്ട്. എന്‍റെ മകനുണ്ട്. അവരെ രണ്ടുപേരെയും പട്ടിണിക്കിടാന്‍ എനിക്കാവില്ല. കോണ്ടിനന്‍റല്‍ ഭക്ഷണം മാത്രം രുചിച്ച് ശീലിച്ച എന്‍റെ നാവുകള്‍ക്കിന്ന് അരിയാഹാരം ഉള്‍ക്കൊള്ളാനാവുന്നില്ല. പക്ഷേ നിവൃത്തിയില്ലല്ലോ. അതിനോടും ഞാന്‍ പൊരുത്തപ്പെട്ടിരിക്കുന്നു. രാത്രിയിലും എന്‍റെ മകന് അരിയാഹാരമാണ് ഞാന്‍ നല്‍കുന്നത്.

എനിക്ക് സംഭവിച്ചത് അവനുണ്ടാകരുത്. കഷ്ടപ്പാടുകള്‍ അറിഞ്ഞ് അവനും വളരട്ടെ. പക്ഷേ അവന്‍റെ പഠിപ്പ് മുടക്കാനാവില്ല. കഴിഞ്ഞ അദ്ധ്യയനവര്‍ഷം വരെയും നടന്‍ വിശാലാണ് അതിനുള്ള ചെലവുകള്‍ വഹിച്ചിരുന്നത്. അടുത്തിടെ അതും മുടങ്ങിയിരിക്കുകയാണ്. മകനെ പഠിപ്പിച്ച് ഒരു കരയ്ക്കെത്തിക്കണം. നഷ്ടപ്പെട്ട വീടും സ്ഥലവും തിരിച്ചെടുക്കണം. അങ്ങനെ കൊച്ചുകൊച്ച് മോഹങ്ങളെ എനിക്കുള്ളൂ. അതിനെനിക്ക് സിനിമ കൂടിയേ തീരു.

ആയ കാലത്ത് എനിക്കൊന്നും സമ്പാദിക്കാന്‍ കഴിഞ്ഞില്ല. അടിച്ചുപൊളിച്ച് ജീവിച്ചു. ഒരു പടം ചെയ്യും. അതിന്‍റെ പ്രതിഫലം വാങ്ങി ഏതെങ്കിലും വിദേശരാജ്യത്തേയ്ക്ക് പറക്കും. ഫൈവ്സ്റ്റാര്‍ ഹോട്ടലിലെ താമസവും ഭക്ഷണവും. പിന്നെ പര്‍ച്ചേസിംഗ്. പ്രത്യേകിച്ചും മേക്കപ്പ് സാധനങ്ങള്‍. എല്ലാം വിലപിടിപ്പുള്ളവ ഇതായിരുന്നു അന്നത്തെ ലൈഫ് സ്റ്റൈല്‍.’

പണ്ട് ഞാന്‍ കുഴപ്പങ്ങളൊക്കെ കാണിച്ചു നടന്നിരുന്ന സമയത്തുപോലും സംവിധായകര്‍ എനിക്ക് അവസരങ്ങള്‍ തന്നു. ഇന്ന് ഒരു പ്രശ്നങ്ങളിലും പെടാതെ ജോലിയില്‍ മാത്രം ശ്രദ്ധിച്ചുനടക്കുന്ന സമയമാണ്. എന്നിട്ടും ആരും എന്നെ വിളിക്കുന്നില്ല. എന്നെ വച്ച് പടം ചെയ്ത മുതിര്‍ന്ന സംവിധായകര്‍ പോലും. അവര്‍ക്കറിയില്ലല്ലോ എന്‍റെ നിസ്സഹായാവസ്ഥ. അതുകൊണ്ട് ഒരു അഭ്യര്‍ത്ഥനമാത്രമേ എനിക്കുള്ളൂ, ദയവായി എനിക്ക് സിനിമയില്‍ അവസരം തരൂ………

വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച ഒരുവൾ തന്നെയായിരുന്നു ചാര്‍മിള. വിദേശ യാത്രകൾ ഹരമായി ഉള്ള ഒരുവൾ എന്നാൽ ഇന്നവൾ വഴിയാത്രക്ക് പോലും പണമില്ലാതെ ബുദ്ധിമുട്ടുകയാണ്.തളർന്നു കിടക്കുന്ന അമ്മയും 9 വയസു മാത്രമുള്ള മകനും അവളുടെ കൂടെയുണ്ട്.

മകന്റെ പഠനത്തിന് തമിഴ് നടൻ വിശാൽ ആണ് സ്പോൺസർ ചെയ്തിരുന്നത്. എന്നാൽ കുറച്ചു നാളായി അതും ലഭിക്കുന്നില്ല എന്തൊരു വിചിത്രമാണ് അല്ലെ ജീവിതം, ജീവിതത്തിൽ ഒന്നും ശ്വാശതമല്ല എന്ന് ഉറപ്പ് പറയാവുന്ന അവസ്ഥ. ഇതും കടന്നു പോകും എന്ന് പറഞ്ഞു മനുഷ്യന് ആശ്വസിക്കാൻ മാത്രം കഴിയുന്ന നിമിഷങ്ങൾ..

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here