Home Viral 2018 ൽ സാമ്പത്തിക നേട്ടം 22 സിനിമകൾക്ക് മാത്രം – കണക്കുകൾ പെരുപ്പിച്ചു കാണിക്കരുത്

2018 ൽ സാമ്പത്തിക നേട്ടം 22 സിനിമകൾക്ക് മാത്രം – കണക്കുകൾ പെരുപ്പിച്ചു കാണിക്കരുത്

0

[ad_1]

2018 ൽ ഒരുപാട് വിജയ ചിത്രങ്ങൾ ഉണ്ടെന്ന അവകാശ വാദം വെറും പൊള്ളയെന്നു സുരേഷ് കുമാർ. വെറും 22 ചിത്രങ്ങൾക്ക് മാത്രമാണ് സാമ്പത്തിക വിജയം നേടാനായത് എന്നും ബാക്കി വിജയമെന്ന് പറയുന്ന പല സിനിമകളും പൊള്ളയായ കണക്കുകളാണ് പറയുന്നതെന്നും സുരേഷ് കുമാർ പറയുന്നു. പത്രങ്ങളിലും സോഷ്യൽ മീഡിയയിലും സിനിമയെ പറ്റി പൊള്ളയായ അവകാശവാദങ്ങൾ നിരത്തി ആളുകളെ പറ്റിക്കുന്നത് വളരെ മോശമാണ് എന്നും നാനക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

സുരേഷ് കുമാറിന്റെ വാക്കുകൾ ഇങ്ങനെ “2018ല്‍ പുറത്തിറങ്ങിയ 156 സിനിമകളില്‍ 22 ചിത്രങ്ങള്‍ മാത്രമാണ് സാമ്പത്തികമായി നേട്ടമുണ്ടാക്കിയത്. ഈ വര്‍ഷം 400 കോടി രൂപയാണ് നഷ്ടം. നവംബര്‍ മാസത്തില്‍ 23ന് എട്ടു സിനിമകള്‍ റിലീസ് ചെയ്തു. ഒരു സിനിമയ്ക്ക് മൂന്നു കോടി വച്ചു കൂട്ടിയാല്‍ ആകെ 24 കോടി രൂപ ചെലവുണ്ടാവും. പക്ഷേ ആ ആഴ്ചയില്‍ എല്ലാത്തിനും കൂടി എട്ടു ലക്ഷം രൂപ മാത്രമായിരുന്നു ഷെയര്‍ കിട്ടിയത്.

ആര് അഭിനയിച്ച സിനിമയായാലും കഥയും തിരക്കഥയും ഏറെ പ്രധാനമാണ്. നല്ല തിരക്കഥയില്ലാത്ത കഥയില്ലാത്ത ചിത്രങ്ങളാണ് പരാജയപ്പെടുക. സിനിമയെ പറ്റി പ്രചരിക്കുന്ന കണക്കുകൾ ഏറെ വിചിത്രമാണ്. വെറും ഒരു ദിവസം മാത്രം തീയേറ്ററുകളിൽ കളിച്ച പടത്തിന്‌ 25 കോടി കിട്ടിയെന്നു സമൂഹമാധ്യമങ്ങളിൽ കണ്ടു. ബഡായി പറയുന്നതിലും അല്പം മാന്യത ഒക്കെ വേണ്ടേ. 100 കോടി കളക്ഷൻ ലഭിച്ച സിനിമയെന്ന് ചിലർ പറയുന്നത് കാണാം. നൂറു കോടി ആണ് കളക്ഷൻ എങ്കിൽ മൂന്നിൽ ഒന്ന് മാത്രമേ നിർമ്മാതാവിന് ലഭിക്കു. ആ വിഹിതം കൊണ്ട് നൂറു കോടി ക്ലബ്ബിൽ കയറിയെന്നു എങ്ങനെ പറയും.”

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here