Home Article ഇളം ചൂടുവെള്ളത്തില്‍ പ്രസവിക്കുന്നതാണ് വെള്ളത്തില്‍ പ്രസവിക്കല്‍

ഇളം ചൂടുവെള്ളത്തില്‍ പ്രസവിക്കുന്നതാണ് വെള്ളത്തില്‍ പ്രസവിക്കല്‍

0

ഗര്‍ഭിണിയായ ഒരു സ്ത്രീ ഒരു ടബ്ബിനുള്ളില്‍ നിറച്ചിരിക്കുന്ന ഇളം ചൂടുവെള്ളത്തില്‍ പ്രസവിക്കുന്നതിനെയാണ് വെള്ളത്തില്‍ പ്രസവിക്കല്‍ (വാട്ടര്‍ ബെര്‍ത്ത്) എന്നു പറയുന്നത്. ചില സ്ത്രീകള്‍ പ്രസവ വേദന അനുഭവപ്പെടുമ്ബോള്‍ മുതല്‍ പ്രസവിക്കുന്നതു വരെ വെള്ളത്തില്‍ കഴിയും. മറ്റു ചിലരാകട്ടെ, പ്രസവവേദന അനുഭവപ്പെടുന്ന സമയത്തു മാത്രം വെള്ളത്തില്‍ കഴിയുകയും പ്രസവിക്കുന്നതിനായി പുറത്തു കടക്കുകയും ചെയ്യും. ആശുപത്രികളിലോ പ്രസവ കേന്ദ്രങ്ങളിലോ വീട്ടിലോ ഒരു ഡോക്ടറുടെ സഹായത്തോടെ വെള്ളത്തില്‍ പ്രസവം നടത്താവുന്നതാണ്.

വെള്ളത്തിലെ പ്രസവത്തിന്റെ ഗുണഫലങ്ങള്‍ എന്തൊക്കെ? (What are the benefits of water birth)

ഇനി പറയുന്നവയാണ് വെള്ളത്തില്‍ പ്രസവം നടത്തുന്നതിന്റെ ഗുണഫലങ്ങള്‍;

  • ഗര്‍ഭിണികള്‍ക്ക് ലാഘവത്വവും സുഖവും പ്രദാനം ചെയ്യാന്‍ ഇളം ചൂടുവെള്ളത്തിന് സാധിക്കും.
  • ഗര്‍ഭിണികളുടെ ചലനങ്ങള്‍ അനായാസമാക്കുന്നതിനും സ്ഥാനം മാറുന്നതിനും വെള്ളത്തില്‍ കിടക്കുന്നത് സഹായകമാവും
  • വെള്ളത്തിലാകുമ്ബോള്‍ യോനിയില്‍ കീറല്‍ ഉണ്ടാകാനുള്ള സാധ്യത കുറയുന്നു.
  • ഇളം ചൂടുള്ള വെള്ളം യോനിയിലേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുകയും ഗര്‍ഭപാത്രം സങ്കോചിക്കാന്‍ സഹായിക്കുകയും വേദന കുറയ്ക്കുകയും ചെയ്യുന്നു.
  • ഉത്കണ്ഠ മൂലം രക്തസമ്മര്‍ദം കൂടുന്നത് നിയന്ത്രിക്കുന്നതിന് വെള്ളത്തില്‍ കിടക്കുന്നത് സഹായകമാവും.
  • ഇത് ഗര്‍ഭിണിക്ക് ശാരീരികവും മാനസികമായുമുള്ള ലാഘവIs water birth harmful to the babyത്വം കൈവരിക്കുന്നതിന് സഹായകമാവും.
  • ഇത് ഗര്‍ഭിണിക്ക് സ്വകാര്യമായ അന്തരീക്ഷം നല്‍കുന്നു.
  • മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ അമ്നിയോട്ടിക് സഞ്ചിക്ക് വളരെ അടുത്ത് കിടക്കുന്ന കുഞ്ഞിനും ഇത് അനുകൂലമായ അന്തരീക്ഷം നല്‍കുന്നു.

വെള്ളത്തില്‍ പ്രസവിക്കുന്നത് കുഞ്ഞിന് ദോഷകരമാണോ? (Is water birth harmful to the baby)

വെള്ളത്തില്‍ പ്രസവം നടക്കുന്ന അവസരത്തില്‍ കുഞ്ഞിന്റെ ശ്വാസകോശത്തില്‍ വെള്ളം കയറുമെന്നും കുഞ്ഞ് മുങ്ങിപ്പോകുമെന്നും ചിലര്‍ കരുതുന്നു. എന്നാല്‍, കുഞ്ഞ് അമ്നിയോട്ടിക് സഞ്ചിയില്‍ നിന്ന് നേരിട്ട് വെള്ളത്തിലേക്ക് എത്തുന്നതിനാല്‍ അത്തരത്തില്‍ സംഭവിക്കില്ല. ഗര്‍ഭപാത്രത്തില്‍ ആയിരിക്കുന്ന അവസരത്തില്‍ കുഞ്ഞിന് പൊക്കിള്‍കൊടി വഴിയാണ് ഓക്സിജന്‍ ലഭിക്കുന്നത്. ഇത് വെള്ളത്തിന്റെ ടബ്ബില്‍ എത്തുമ്ബോഴും തുടരും. കുഞ്ഞിനെ വെള്ളത്തില്‍ നിന്ന് പുറത്തേക്ക് എത്തിക്കുമ്ബോള്‍, അതായത് ചര്‍മ്മം വായുവുമായി സമ്ബര്‍ക്കത്തിലാവുമ്ബോള്‍, മാത്രമേ ശ്വാസോച്ഛ്വാസം ചെയ്യാന്‍ ആരംഭിക്കുകയുള്ളൂ.

വെള്ളത്തിലെ പ്രസവവുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ എന്തൊക്കെ? (What are the risks associated with water birth)

വെള്ളത്തിലെ പ്രസവവുമായി ബന്ധപ്പെട്ട ചില അപകടസാധ്യതാ ഘടകങ്ങളാണ് ഇനി പറയുന്നത്;

  • അമ്മയ്ക്കും കുഞ്ഞിനും അണുബാധ ഉണ്ടാകാം.
  • കുഞ്ഞിന്റെ ശരീരോഷ്മാവ് വളരെ കൂടുതലോ കുറവോ ആകാം.
  • വെള്ളത്തില്‍ നിന്ന് പുറത്തെടുക്കുന്നതിനു മുമ്ബ് പൊക്കിള്‍ക്കൊടി കുരുങ്ങാന്‍ സാധ്യതയുണ്ട്
  • പൊക്കിള്‍ക്കൊടി കുരുങ്ങാനിടയായാല്‍ കുഞ്ഞിന്റെ ശ്വാസകോശത്തില്‍ വെള്ളം കടക്കാന്‍ സാധ്യതയുണ്ട്.
  • വെള്ളത്തിനു ചൂടു കൂടുതലാണെങ്കില്‍, നിര്‍ജലീകരണത്തിനു കാരണമാവുകയും അമ്മയ്ക്കും കുഞ്ഞിനും കൂടുതല്‍ ചൂടേല്‍ക്കുകയും ചെയ്യും.

വെള്ളത്തിലെ പ്രസവത്തിന് അനുകൂലമല്ലാത്ത സാഹചര്യങ്ങള്‍ എന്തൊക്കെ? (Which conditions are not favourable for water birth)

ഇനി പറയുന്ന സാഹചര്യങ്ങളില്‍ വെള്ളത്തിലെ പ്രസവം ഒഴിവാക്കുക;

  • ഗര്‍ഭിണിയുടെ പ്രായം 17 വയസ്സിനു താഴെയാണെങ്കിലും 35 വയസ്സിനു മുകളില്‍ ആണെങ്കിലും.
  • ഗര്‍ഭകാലത്ത് പ്രമേഹം പ്രീകാംസിയ തുടങ്ങിയ സങ്കീര്‍ണതകള്‍ അനുഭവപ്പെട്ടാല്‍.
  • ഗര്‍ഭത്തില്‍ ഒന്നില്‍ അധികം കുഞ്ഞുങ്ങള്‍ ഉണ്ടെങ്കില്‍.
  • അമ്മയ്ക്ക് അണുബാധ ഉണ്ടെങ്കില്‍.
  • ഗര്‍ഭവും പ്രസവവും നിരന്തരമായ നിരീക്ഷണത്തിനു വിധേയമാക്കണമെങ്കില്‍.
  • കുട്ടിയുടെ സ്ഥാനം തലതിരിഞ്ഞാണെങ്കില്‍
  • കുട്ടിക്ക് വലിപ്പം കൂടുതലാണെങ്കില്‍.
  • മാസം തികയാതെയുള്ള പ്രസവം പ്രതീക്ഷിക്കുന്നുവെങ്കില്‍.

വെള്ളത്തില്‍ പ്രസവം നടത്തുന്നതിനുള്ള അനുകൂല സാഹചര്യങ്ങള്‍ എന്തൊക്കെ?(What are the conditions favourable for water birth)

വെള്ളത്തില്‍ പ്രസവിക്കുന്നതിലൂടെ പ്രസവവേദനയില്‍ ആശ്വാസവും സുഖകരമായ പ്രസവവും ഉറപ്പാക്കാം. എന്നിരുന്നാലും, എല്ലാ ഗര്‍ഭിണികള്‍ക്കും ഈ രീതി അവലംബിക്കാന്‍ സാധിക്കില്ല എന്ന് മനസ്സിലാക്കുക. വെള്ളത്തില്‍ പ്രസവം നടത്താന്‍ സാധിക്കുന്ന ചില സാഹചര്യങ്ങള്‍ ഇവയാണ്;

  • ഗര്‍ഭിണി ആരോഗ്യവതിയും പ്രമേഹം, രക്താതിസമ്മര്‍ദം, ഹൃദ്രോഗം തുടങ്ങിയവയുടെ ചരിത്രം ഇല്ല എങ്കിലും.
  • ആരോഗ്യകരമായ ഗര്‍ഭകാലം, ഒമ്ബത് മാസവും ഒരു വിധത്തിലുള്ള സങ്കീര്‍ണതകളും ഉണ്ടായില്ലെങ്കില്‍.
  • നേരത്തെയുള്ള പ്രസവം പ്രതീക്ഷിക്കുന്നില്ല എങ്കില്‍.
  • വെള്ളത്തിലൂടെ കുഞ്ഞിന് പകരാന്‍ സാധ്യതയുള്ള അണുബാധകളൊന്നും അമ്മയ്ക്ക് ഇല്ല എങ്കില്‍.
  • മുമ്ബ് സിസേറിയന് വിധേയ ആയിട്ടില്ലെങ്കില്‍.
  • ഗര്‍ഭത്തില്‍ ഒരു കുഞ്ഞ് മാത്രമേ ഉള്ളൂ എങ്കില്‍.

വെള്ളത്തിലെ പ്രസവത്തിന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെ?(What precautions to take for water birth)

നിങ്ങള്‍ വെള്ളത്തില്‍ പ്രസവിക്കണമെന്ന് തീരുമാനിക്കുകയാണെങ്കില്‍ ഇനി പറയുന്ന കാര്യങ്ങള്‍ ഉറപ്പാക്കുക;

  • പ്രസവവേദന അനുഭവപ്പെടുമ്ബോഴും പ്രസവ സമയത്തും നിങ്ങളെ സഹായിക്കാന്‍ പരിചയസമ്ബത്തുള്ള ഒരു ഡോക്ടര്‍ ഉണ്ട് എന്ന്.
  • വെള്ളത്തില്‍ പ്രസവിക്കുന്നതിനായി ഉപയോഗിക്കുന്ന ടബ്ബ് ഉയര്‍ന്ന മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ശുചിത്വത്തോടെ സൂക്ഷിക്കുന്നു എന്ന് ഉറപ്പാക്കണം.
  • നിങ്ങളെയും കുഞ്ഞിനെയും ടബ്ബില്‍ ശരിയായ രീതിയില്‍ നിരീക്ഷിക്കുമെന്ന് ഉറപ്പാക്കണം.
  • ടബ്ബിലെ വെള്ളത്തിന്റെ ചൂട് ശരിയായ തോതില്‍ നിലനിര്‍ത്തുമെന്ന് ഉറപ്പാക്കുക, സാധാരണയായി 97o ഫാരന്‍ഹീറ്റ്.
  • അണുബാധ നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ശരിയായ രീതിയില്‍ ആണെന്ന് ഉറപ്പാക്കുക.

സാധാരണ പ്രസവത്തെ അപേക്ഷിച്ച്‌ കൂടുതല്‍ ഗുണഫലങ്ങള്‍ ഉള്ളതിനാല്‍ ലോകമെമ്ബാടുമുള്ള നിരവധി സ്ത്രീകള്‍ വെള്ളത്തില്‍ പ്രസവം നടത്തുന്നതിന് താല്പര്യപ്പെടുന്നു. ഈ അനുഭവം എങ്ങനെ ആയിരിക്കും എന്ന് അറിയുന്നതിന് വെള്ളത്തില്‍ പ്രസവിച്ച സ്ത്രീകളോട് സംസാരിക്കുക. പ്രസവത്തിനു മുമ്ബുള്ള ക്ളാസുകളും ഇതേക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ നല്‍കും.

Consult a top Gynaecologist

LEAVE A REPLY

Please enter your comment!
Please enter your name here