Home Viral ഒരു അപകടം കണ്ടു വണ്ടി നിർത്തി അവരെ സഹായിച്ചാൽ അത് അതിലും വലിയ പുലിവാല് ആകും...

ഒരു അപകടം കണ്ടു വണ്ടി നിർത്തി അവരെ സഹായിച്ചാൽ അത് അതിലും വലിയ പുലിവാല് ആകും എന്ന് കരുതുന്നവർ ആണ് ഭൂരിഭാഗം മലയാളികളും

0

[ad_1]

ഒരു അപകടം കണ്ടു വണ്ടി നിർത്തി അവരെ സഹായിച്ചാൽ അത് അതിലും വലിയ പുലിവാല് ആകും എന്ന് കരുതുന്നവർ ആണ് ഭൂരിഭാഗം മലയാളികളും.അങ്ങനെ രക്ഷിക്കാൻ പലരോടും സഹായം അഭ്യർത്ഥിച്ചിട്ടും വാഹനം നിർത്താത്ത കുറച്ചു പേർക്ക് വേണ്ടി ആണ് ഇത്.

ഇന്ന് ഉച്ചയ്ക്ക് ഇടുക്കിയിൽ നിന്നും തൊടുപുഴ റൂട്ടിൽ നാടുകാണി ചുരത്തിൽ ഈ മനുഷ്യൻ കൈ കാണിച്ചിട്ട് നിർത്താതെ പോയ വണ്ടിക്കാർ അറിയാൻ വേണ്ടിയാണ് ഇതെഴുതുന്നത് .കാർ കൊക്കയിലേക്ക് മറിയുന്ന ശബ്ദം കേട്ട് കാറിലെ യാത്രക്കാരുടെ രക്ഷകനായി ആദ്യം ഓടിയെത്തിയ സോമൻ ചേട്ടൻ കണ്ടത് കൊക്കയിലേക്ക് മറിഞ്ഞ കാർ ചെറിയൊരു ചെടിയിൽ തട്ടി നിൽക്കുന്നതാണ് .

കാർ ചെറുതായി നിരങ്ങി ഇറങ്ങുന്നത് കണ്ട സോമൻ ചേട്ടൻ കാറിനുള്ളിൽ ഇരുന്നവരോട് അനങ്ങാതെ ഇരിക്കു പേടിക്കണ്ട എന്ന് സമാധാനിപ്പിച്ച് റോഡിൽ കയറി സഹായത്തിനായി പല വാഹനങ്ങൾക്കും കൈ കാണിച്ചിട്ടും ആരും നിർത്തിയില്ല .പിന്നാലെ ഗ്യാസ് കുറ്റികളുമായി വന്ന ലോറി സോമൻ ചേട്ടൻ റോഡിനു നടുവിൽ കയറി നിന്ന് തടഞ്ഞു.

തൊട്ടുപിന്നാലെ ഇടുക്കി എക്സൈസ് ഓഫീസിലെ ജീവനക്കാരുടെ വണ്ടിയും എത്തി ഗ്യാസ് ലോറിയിലെ ജീവനക്കാരും എക്സൈസ് ഓഫീസർമാരും സോമൻ ചേട്ടനും ചേർന്ന് അവരുടെ വണ്ടിയിലുണ്ടായിരുന്ന പ്ലാസ്റ്റിക്ക് കയർ കൊണ്ട് കാർ ഒരു മരത്തിൽ കെട്ടിയിട്ട് അതിലുണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തെത്തിച്ച് എക്സൈസ് ഓഫീസിലെ വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു.

നട്ടുച്ചക്ക് പോലും ഒരു മനുഷ്യൻ സഹായത്തിന് കൈകാണിച്ചിട്ട് നിർത്താതെ പോയവർ ഒന്നോർത്തോ നാളെ നിങ്ങൾക്കും ഇങ്ങനെയൊക്കെ സംഭവിക്കാം.സോമൻ ചേട്ടനും ഗ്യാസ് ലോറിയിലെ ജീവനക്കാർക്കും ഇടുക്കിഎക്സൈസിലെ ഉദ്യോഗസ്ഥർക്കും ആയിരം അഭിനന്ദനങ്ങൾ.

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here