Home Article ഇവൻ പ്ലസ്ടു വിദ്യാർത്ഥി ഫഹദ് ഇബ്നു അബ്ദുൽ സത്താർ..

ഇവൻ പ്ലസ്ടു വിദ്യാർത്ഥി ഫഹദ് ഇബ്നു അബ്ദുൽ സത്താർ..

0

ഇവൻ പ്ലസ്ടു വിദ്യാർത്ഥിയായ പൂവ്വത്താണി സ്വദേശി ഫഹദ് ഇബ്നു അബ്ദുൽ സത്താർ..
പഠനത്തിൽ മിടുക്കൻ, കയ്യിലിരുപ്പ് നാട്ടിൻപ്രദേശത്തെ ന്യൂ ജനറേഷൻ പിളേളരെ തലകുനിപ്പിക്കുന്നതാണ്.

സ്‌കൂൾ വിട്ട്‌ വീട്ടിൽ എത്തിയാൽ ഫഹദ് ഇറങ്ങും ഒരു കയ്യിൽ പോത്തും, മറുകയ്യിൽ പശുക്കുട്ടിയുമായി പൊന്തക്കാടുകൾ ലക്ഷ്യമാക്കി…

മൂന്ന് വർഷത്തിൽ അധികമായി ഫഹദ് പശുക്കളെയും, പോത്തുകളെയും, പലതരം കോഴികളേയും, പക്ഷികളെയും വളർത്താൻ തുടങ്ങിയിട്ട്, ഫഹദിന്റെ ശേഖരത്തിൽ ഇല്ലാത്തതായി ഒന്നും തന്നെ ഇല്ല.

ഈ കഴിഞ്ഞ ബലിപെരുന്നാളിന് ഫഹദ് ലക്ഷങ്ങളുടെ പോത്തു കച്ചവടം നടത്തിയപ്പോൾ ആണ് നാട്ടുകാരും പരിസര പ്രദേശത്തുള്ളവരും ഞെട്ടിയത്.

വീട്ടുകാർ അദ്ധ്വാനിച്ച് ഉണ്ടാക്കിയ പണം കൊണ്ട് വിലകൂടിയ smartphone ഉം വാങ്ങി അതിൽ കുത്തിയിരുന്നു സമയം കളയുന്ന യാഥാർഥ്യ ബോധം ഇല്ലാത്ത ചെറുപ്പക്കാർക്ക് നല്ലൊരു മാതൃകയാണ് ഫഹദ് ഇബ്നു അബ്ദുൽ സത്താർ.
പ്ലസ്‌ടു കാരനായ ഫഹദ് സ്വന്തം കഠിനാദ്ധ്വാനത്തിലൂടെ ഉണ്ടാക്കിയ പണം കൊണ്ട് ഇന്നലെ ദുബൈ കാണാൻ പോയിരിക്കുകയാണ്.
പൂവത്താണിക്കാരുടെ അഭിമാനമായ ഫഹദിന് ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു…

LEAVE A REPLY

Please enter your comment!
Please enter your name here