Home Article മൈ ഗ്രേറ്റ് ഹസ്ബന്റ്റ് 

മൈ ഗ്രേറ്റ് ഹസ്ബന്റ്റ് 

0

മൈ ഗ്രേറ്റ് ഹസ്ബന്റ്റ് 

ഹൃത്വിക് റോഷന്റെ സൗന്ദര്യവും അമിതാബ് ബച്ചന്റെ ഉയരവും സൽമാൻ ഖാന്റെ മസിലും യേശുദാസിന്റെ ശബ്ദ സൗകുമാര്യവുമൊന്നുമില്ലെങ്കിലും ഹൃദയവിശാലതയിൽ ഇതിനെയെല്ലാം മറികടക്കുന്നയാളാവണം എന്റെ ഭർത്താവ്…

ഭാര്യയുടെ ഓർമ്മയ്ക്കായി താജ് മഹൽ കെട്ടിയില്ലെങ്കിലും താമസിക്കുന്ന കൊച്ചുവീട്ടിൽ കലഹങ്ങളില്ലാതെ ഒരേ മനസ്സോടെ അങ്ങോളം ജീവിക്കാൻ പ്രാപ്തിയുണ്ടാവണം…

വിവാഹത്തിനു മുമ്പ് മമ്മൂട്ടിയെ പോലെ ആരാധനയുണർത്തുന്ന ജെന്റിൽമാൻ സ്വഭാവവും വിവാഹശേഷം മോഹൻലാലിന്റെ അഭിനയം പോലെ ഫ്ലെക്സിബിളും ആയിരിക്കണം… (എന്നോടു മാത്രം)..

വളവളാന്നുള്ള സംസാരവും വായ് നോട്ടവുമായി നടക്കാതെ ചങ്കൂറ്റത്തോടെ തലയുയർത്തിപ്പിടിച്ചു നടക്കുന്നയാളാവണം….

എല്ലാ സ്ത്രീകളുടെയും ഇഷ്ടദേവൻ ശ്രീകൃഷ്ണനാണെങ്കിലും സ്വന്തം ഭർത്താവ് ശ്രീകൃഷ്ണനാകുന്നത് ഒരു ഭാര്യയ്ക്കും സഹിക്കുന്ന കാര്യമല്ലല്ലോ… അക്കാര്യത്തിൽ എന്റെ പതി ശ്രീരാമനെ പോലെയായാലും മതിയാവും…

എന്റെ സ്വപ്നങ്ങൾ പൂവണിയിക്കാൻ എന്നെ പ്രോത്സാഹിപ്പിക്കുന്നയാളാവണം….. ഞാൻ മടി പിടിച്ചിരുന്നാലും ചൂരലുമായി എന്റെ പുറകെ തന്നെയുണ്ടാവണം…

എന്റെ വിഷമങ്ങൾ ഞാൻ പറയാതെ തന്നെ അറിഞ്ഞ് പെരുമാറുന്നയാളാവണം…..എന്റെ കണ്ണൊന്നു നിറഞ്ഞാൽ, എന്റെ മുഖമൊന്നു വാടിയാൽ അതെന്തിനാണെന്ന് ഞാൻ പറയാതെ തന്നെ മനസ്സിലാക്കാൻ കഴിയുന്ന യാളാകണം… അതിനിരട്ടി സന്തോഷം നൽകാൻ കഴിയുന്നയാളാവണം…

തോൽവികളിൽ ഞാൻ തളരുമ്പോൾ “നിനക്ക് ഞാനില്ലേ… നീയെന്തിനു പേടിക്കണം… ” എന്നും പറഞ്ഞ് എന്റെ ആത്മവിശ്വാസം വാനോളമുയർത്താൻ കഴിയുന്നയാളാവണം..

ഞാൻ മനസ്സിൽ കാണുന്നത് മാനത്തു കാണുന്നയാളാവണം…..

സ്നേഹത്തിന്റെയും സംരക്ഷണത്തിന്റെയും വാത്സല്യത്തിന്റെയും കാര്യത്തിൽ ”എന്റെ അച്ഛൻ “എന്ന തണൽമരത്തെ കവച്ചു വയ്ക്കാൻ കഴിയണം……

” മൈ ഫാദർ ഈസ് മൈ റോൾ മോഡൽ” , “ഞാൻ ജീവിതത്തിൽ കണ്ടു പരിചയിച്ച ഏറ്റവും നല്ല പുരുഷൻ എന്റെ അച്ഛനാണ്” എന്നീ അഭിമാനത്തോടെയുള്ള എന്റെ പല്ലവികളോടൊപ്പം തന്നെ “മൈ ഹസ്ബൻഡ് ഈസ് മൈ ഓൺലി വൺ ഹീറോ” എന്നും എന്നെക്കൊണ്ട് പറയിപ്പിക്കാൻ കഴിയണം..

അച്ഛന്റെ പേരിൽ എന്നും എന്റെ മക്കൾ അറിയപ്പെടണം…

ഇതെല്ലാം അങ്ങനെ തന്നെ നടന്നാൽ ഭാഗ്യം…

എഴുത്ത്  രജിത കൃഷ്ണൻ

LEAVE A REPLY

Please enter your comment!
Please enter your name here