Home Manu Madhav 6വർഷത്തെ കാത്തിരിപ്പിന്റെയും പ്രാത്ഥനയുടെയും ഫലമാണ് എന്റെ വയറ്റിനുള്ളിലെ നിധി.

6വർഷത്തെ കാത്തിരിപ്പിന്റെയും പ്രാത്ഥനയുടെയും ഫലമാണ് എന്റെ വയറ്റിനുള്ളിലെ നിധി.

0

രചന : മനു മാധവ്

അമ്മ മനസ്സ്

“”ആശുപത്രിയുടെ ഒപി വാർഡിൽ ഇരിക്കാൻ തുടങ്ങിയിട്ടെത്ര സമയമായി എന്നെനിക്കറിയില്ല.

ശ്രീജഹരി, 28വയസ്സ്‌.

“”ഡ്യൂട്ടി നേഴ്സ് പേരുറക്കെ വിളിച്ചപ്പോളാണ് ഒരുപാട് സമയമായിട്ടുണ്ടാകുമെന്നാണ് മനസ്സിലാകുന്നത്.

“”ഞാനും ഏട്ടനും ഞങ്ങൾക്കിടയിലെ സംസാരം കുറഞ്ഞതായിട്ടൊരുപാട് കാലങ്ങളായതുകൊണ്ട് ഒന്നും എന്നോട് മിണ്ടാതെയുള്ള ഈ കാത്തിരുപ്പ് എനിക്കൊരു ബുദ്ധിമുട്ടുണ്ടാക്കിയില്ല.

“”ഭംഗിയായി അലങ്കരിച്ച തെളിഞ്ഞ മുറിയിൽ, ശാന്തനും സൗമ്യനുമായി ഡോ. ബിബിൻ ദാസ് ഞങ്ങളെ പുഞ്ചിരിയോടെ സ്വീകരിച്ചു.

“മുഖം നിറഞ്ഞു നിന്ന ആ പുഞ്ചിരി മായ്ക്കാതെ ഡോക്ടർ ചോദിച്ചു.

“”ഹരിയും ശ്രീജയും നിങ്ങൾ പരസ്പരം സ്നേഹിക്കാറില്ലേ ?

“”ഈ ചോദ്യം എന്നെ ചിന്തിപ്പിച്ചുവെങ്കിലും ഞങ്ങൾ പരസ്പരം സ്നേഹിക്കുന്നുണ്ടന്നു പറയാത്തന്നെയാണ് ഞാനിഷ്ടപ്പെട്ടത്. അല്ലെങ്കിൽ ഞാനിപ്പോൾ ഡോക്ടറുടെ മുറിയിൽ ഇരിക്കില്ലല്ലോ ?.

“പലതും വിശദമായി ചോദിച്ചറിഞ്ഞതിനു ശേഷം ഡോക്ടർ ചോദിച്ചു….

“ശ്രീജക്ക് കുട്ടികളെ ഇഷ്ടമല്ലേ ?

“”ഡോക്ടറുടെ ആ ചോദ്യത്തിന് എന്ത് ഉത്തരം പറയണമെന്നറിയാതെ മൗനമായി നിന്നു. ഉത്തരമില്ലാഞ്ഞിട്ടല്ല, ഞാൻ ഓർക്കുവായിരുന്നു.

“”ഞാനും ഹരിയേട്ടനും തമ്മിലുള്ള വിവാഹം കഴിഞ്ഞ ശേഷം ഞാൻ ഒരമ്മയാകാൻ ഒരുപാട് കൊതിച്ചിരുന്നു.

“”ഞങ്ങളുടെ കുഞ്ഞിനുവേണ്ടി വഴിപാടുകൾ കഴിച്ചും നേർച്ചകൾ നേർന്നും. ഞങ്ങൾ വിളിക്കാത്ത ദൈവങ്ങളില്ല, കാണാത്ത ഡോക്ടർമാരില്ല. എന്റെ പ്രാത്ഥനക്കാൾ കേൾക്കാതായപ്പോൾ എന്നിലെ പ്രതീക്ഷകൾ എല്ലാം നശിച്ചു.

“”സ്വപ്നങ്ങൾ എല്ലാം മാഞ്ഞു തുടങ്ങായ കാലം. ഒരു കുഞ്ഞ് എന്ന മോഹം മനസ്സിൽ ചിത കൂട്ടിയ സമയത്താണ് ദൈവാനുഗ്രഹം ഞാൻ ഗർഭിണിയായി… എന്നിലെ മാതൃത്വം ഉണർന്നു.

“”6വർഷത്തെ കാത്തിരിപ്പിന്റെയും പ്രാത്ഥനയുടെയും ഫലമാണ് എന്റെ വയറ്റിനുള്ളിലെ നിധി.

“എന്നിലെ സ്വപ്നങ്ങൾക്ക് നിറങ്ങൾ വന്നു തുടങ്ങി. എന്റെ കുഞ്ഞിന്റെ ജനനവും വളർച്ചയും ഞാൻ അറിഞ്ഞു തുടങ്ങി.

“അപ്പോളാണ് കണ്മുൻപിൽ കാണുന്ന ആളുകളുടെ സ്വഭാവും കേൾക്കുന്ന വാർത്തകളും ഈ ലോകം മാറിപ്പോയിരിക്കുന്നുവെന്ന സത്യം.

“അങ്ങനെയുള്ള സമൂഹത്തിന്റെ ഇടയിൽ ഞങ്ങൾക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിനെ കുറിച്ച് ഞാൻ ഓർത്തു.

“എന്റെ കുഞ്ഞ് ഈ സമൂഹത്തിൽ ജനിക്കാതിരിക്കുന്നതാണ് നല്ലത്.

“ജീവൻ രൂപം പ്രാപിക്കുന്നതിന് മുൻപ് എനിക്കതിനെ ഇല്ലാതെയാക്കണം.

“ഞാൻ ഇതിനെ ചൊല്ലി ഹരിയേട്ടനോട് പറഞ്ഞപ്പോൾ വിട്ടിൽ പൊട്ടിത്തെറിയായി.

“നിനക്ക് എന്താ ശ്രീജെ ഭ്രാന്താണോ?ഹരിയേട്ടൻ അന്ന് ആദ്യമായാണ് ഈ കാര്യത്തെ ചൊല്ലി എന്നോട് ദേഷ്യപെടുന്നത് .

ഞാൻ എന്നിലെ തീരുമാനത്തിൽ തന്നെ ഉറച്ചു നിന്നു.

“പരസ്പരം മിണ്ടാതെയും ഒരുമിച്ച് കിടകത്തെയും ദിവസങ്ങളോളം ആ വീട്ടിൽ കഴിച്ചു കൂട്ടി.

കലഹിച്ചു ഒടുവിൽ ഡോക്ടറുടെ മുൻപിൽ ഇന്ന് വന്നെത്തി.

“എന്റെ മനസ്സ് മാറ്റാൻ വേണ്ടിയാണ് ഹരിയേട്ടൻ പ്രതീക്ഷയോടെ എന്നെ ഡോക്ടറിന്റെ മുൻപിൽ ഹരിയേട്ടൻ എന്നെ എത്തിച്ചത്.

ഡോക്ടറിന്റെ ചോദ്യം പിന്നെയും തിരിച്ചുകൊണ്ടു വന്നു.

“”എന്താ! ശ്രീജ ഒന്നും മിണ്ടാതെ ഇരിക്കുന്നത് ?

ഡോക്ടറിന്റെ മുഖത്തേക്ക് നോക്കി കൊണ്ട് ഞാൻ പറഞ്ഞു.

“കുഞ്ഞിങ്ങളെ ആർക്കാണ് ഇഷ്ടമല്ലാത്തത് ?

“കാമം തീർക്കാൻ വാണിഭശാലയിൽ വരുന്നവന് പോലും കുഞ്ഞിങ്ങളോടല്ലേ ?താല്പര്യം.

“ഡോക്ടറുടെ ഞെട്ടൽ വകവയ്ക്കാതെ ഞാൻ വീണ്ടും പറഞ്ഞു തുടങ്ങി.

“എന്റെ വയറ്റിൽ വളരുന്ന ഈ കുഞ്ഞിനു സുരക്ഷിതത്വം നൽകാൻ അവന്റെ ജനനം വരെ എനിക്ക് കഴിയുള്ളു.

“അതിന് ശേഷം ആ കുഞ്ഞ് ഈ സമൂഹത്തിൽ തന്നെയാണ് വളരുന്നത്.

“ശ്രീജ എന്തിനാ ഇങ്ങനെ ചിന്തിച്ചു കൂട്ടുന്നത്.

“”ചുറ്റും നടക്കുന്നത് ഒന്നും ഡോക്ടർ അറിയുന്നില്ലെന്നാണ് ഞാൻ ഇപ്പോൾ വിചാരിക്കുന്നത്.

*******************

“”മാസ്സങ്ങൾക്കു മുൻപ് ഒരു പത്ര വാർത്ത ഞാൻ കണ്ടിരുന്നു. ഡോക്ടറും അത് വായിച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നു.

“3വയസ്സ് പ്രായം പോലും തികയാത്ത ഒരു പെൺ കുഞ്ഞിനെ കാമം തീർക്കാൻ വേണ്ടി ഒരുത്തൻ ചെയ്തതെല്ലാം . ആ കുഞ്ഞിന്റെ ജീവൻ വരെ പോയില്ലേ ?. ആ വാർത്ത വായിച്ചപ്പോൾ മുതൽ എന്റെ മനസ്സ് എത്രത്തോളം സങ്കടം ആയെന്ന് അറിയുമോ ?നാളെ ഒരിക്കൽ എന്റെ കുഞ്ഞിനും ഈ ഗതി ഉണ്ടാകില്ലെന്ന് ആർക്ക് അറിയാം ഡോക്ടർ. ഈ സമൂഹത്തിന്റ മുൻപിൽ തന്നെല്ലേ എന്റെ കുഞ്ഞും വളർന്ന് വരുന്നത്.

“”ആ കുഞ്ഞ് വളർന്ന് വരുമ്പോൾ കാണുന്നത് കേൾക്കുന്നത് എല്ലാം ഇങ്ങനെ ഉള്ളത് ആയിരിക്കില്ലേ ?

“”ടീവി ന്യൂസ്‌ വച്ചല്ലോ ?പീഡനം, ദുരന്തം അങ്ങനെ പലതും. അച്ഛൻ മുതൽ അങ്ങ് കാമുകൻ വരെ. ചതി, വഞ്ചന കൊലപാതകം, രാഷ്ട്രീയം, തട്ടിപ്പ്. എല്ലാം കണ്ടും കെട്ടും മടുത്തു.

“”ഇനി ഒരു തലമുറയ്ക്ക് ഇങ്ങനെ ഉള്ളവരെ അല്ല ആവിശ്യം.

“”സത്യത്തിനും നീതിക്കും ഇവിടെ ഒരു വിലയും കല്പിക്കത്തടത്തോളം കാലം എന്റെ കുഞ്ഞ് ജനിക്കാതിരിക്കുന്നതാണ് നല്ലത്.

“വളർത്തി വലുതാക്കിയാലും ചെല്ലുനടത്തു സ്നേഹവും നന്മയും കിട്ടണമെന്നില്ല.

“”ശ്രീജ പറയുന്ന കാര്യങ്ങൾ എല്ലാം ശരി തന്നെയാണ്. പക്ഷെ ഒരു അമ്മയാകാൻ ഉള്ള ഭാഗ്യം എല്ലാം സ്ത്രീകൾക്കും കിട്ടണമെന്നില്ല.

“”ശ്രീജക്ക് തന്നെ അറിയാല്ലോ ?നിങ്ങൾ എത്ര കഷ്ടപെട്ടിട്ടാണ് ദൈവം ഇപ്പോൾ നിങ്ങൾക്ക് ഇങ്ങനെ ഒരു ഭാഗ്യം തന്നത്.

“എന്നിട്ടും ആ കുഞ്ഞിനെ നശിപ്പിക്കണോ ?

“”ഓരോ ദുരന്തങ്ങൾ ഏറുന്നവളാണ് ഓരോ സ്ത്രീയും. അവൾ അമ്മയാകുമ്പോൾ അവളുടെ മനസ്സിൽ ഉണ്ട് ആഗ്രഹങ്ങളും, മോഹങ്ങളും, സ്വപ്നങ്ങളും അത് ഇങ്ങനെ ഉള്ള സമൂഹത്തിൽ അല്ല വേണ്ടത്.

“”ഞാൻ എന്റെ കുഞ്ഞിനെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. എന്റെ മനസ്സിൽ എന്നും.

“”എന്റെ കുഞ്ഞിനെ വേണ്ട എനിക്ക് ഹൃദയം പറിച്ചെടുത്ത വേദനയിലും ശ്രീജ അത് പറയുമ്പോഴും ഡോക്ടർ മറിച്ചൊന്നും പറയാനാവാതെ ശ്രീജക്ക് മുൻപിൽ മൗനമായി ഇരിക്കാനേ കഴിഞ്ഞുള്ളു.

സ്നേഹപൂർവം രചന /മനു മാധവ്

LEAVE A REPLY

Please enter your comment!
Please enter your name here