Home Viral മമ്മൂട്ടി ചിത്രം മധുരരാജയിൽ ഐറ്റം സോങ്ങുമായി സണ്ണി ലിയോൺ

മമ്മൂട്ടി ചിത്രം മധുരരാജയിൽ ഐറ്റം സോങ്ങുമായി സണ്ണി ലിയോൺ

0

[ad_1]

വൈശാഖ് എന്ന സംവിധായകന്റെ സിനിമ ജീവിതത്തിന്റെ തുടക്കം കുറിച്ച ചിത്രമാണ് പോക്കിരി രാജ. മമ്മൂട്ടിയും പ്രിത്വിരാജ്ഉം ഒന്നിച്ച ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ഉദയകൃഷ്ണയും സിബി കെ തോമസുമാണ്. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രം അക്കാലത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി. പക്കാ കൊമേർഷ്യൽ സിനിമകളുടെ പാറ്റേർണിൽ ഒരുക്കിയ പോക്കിരി രാജ തീയേറ്ററുകളിൽ ആരാധകർ ഉത്സവമാക്കിയ ചിത്രമാണ്.

പോക്കിരി രാജക്ക് വർഷങ്ങൾക്ക് ശേഷമൊരു രണ്ടാം ഭാഗം ഒരുങ്ങുന്നു. ഇക്കുറി രണ്ടാം ഭാഗത്തിൽ എത്തുമ്പോൾ സംവിധായകൻ എന്ന നിലയിൽ വൈശാഖിന്റെ വളർച്ച അതി ഗംഭീരമാണ്. പുലിമുരുകൻ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വിജയം സൗത്ത് ഇന്ത്യയിലെ മികച്ച സംവിധായകരുടെ പട്ടികയിൽ നിരയിൽ വൈശാഖിനെ എത്തിച്ചിട്ടുണ്ട്. രണ്ടാം ഭാഗത്തിൽ തമിഴ് താരം ജയ് ആണ് മമ്മൂക്കക്ക് ഒപ്പം പ്രധാന വേഷത്തിൽ എത്തുന്നത്.

ഇപ്പോൾ ചിത്രത്തെ പറ്റി പുതിയൊരു വാർത്ത പ്രചരിക്കുന്നുണ്ട്. സണ്ണി ലിയോൺ മധുര രാജയിൽ അഥിതി വേഷത്തിൽ എത്തുന്നു എന്നാണ് വാർത്ത. ഔദ്യോഗികമായ സ്ഥിതികരണം ഒന്നുമില്ലെങ്കിലും ആരാധകർ ഈ വാർത്ത ആഘോഷമാക്കിയിട്ടുണ്ട്.

നേരത്തെ സണ്ണി ലിയോൺ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന സിനിമയുടെ ടൈറ്റിൽ അന്നൗൻസ് ചെയ്യപ്പെട്ടിരുന്നു. ഈ സിനിമയെ പറ്റി മറ്റു വാർത്തകൾ ഒന്നും പിന്നീട് വന്നില്ല. രംഗീല എന്നായിരുന്നു ചിത്രത്തിന്റെ ടൈറ്റിൽ. അതിനു മുൻപ് മലയാളത്തിൽ മധുര രാജെയിലൂടെ സണ്ണി അരങ്ങേറുമോ എന്നാണ് അറിയാനുള്ളത്.

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here