Home Viral കൽക്കിക്കായി വമ്പൻ മേക്കോവറില്‍ ടോവിനോ

കൽക്കിക്കായി വമ്പൻ മേക്കോവറില്‍ ടോവിനോ

0

[ad_1]

നല്ല വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ ഒരാളാണ് ടോവിനോ തോമസ്. ഇന്ന് മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ താരമാണ് ടോവിനോ. അദ്ദേഹത്തിന്റെ ചിത്രങ്ങൾ നേടുന്ന പ്രദർശന വിജയം ഇതിനു ഉദാഹരണമാണ്. ഈ ക്രിസ്മസിന് റീലീസ് ആയ എന്റെ ഉമ്മാന്റെ പേര് എന്ന ടോവിനോ ചിത്രവും മികച്ച വിജയം നേടുകയാണ്.

ടോവിനോയുടെ അടുത്ത ചിത്രമാണ് കൽക്കി. ഒരു ആക്ഷൻ എന്റർടൈനറാണ് ചിത്രം. ഒരു പോലീസ് ഓഫീസറിന്റെ വേഷത്തിലാണ് ചിത്രത്തിൽ ടോവിനോ എത്തുന്നത്. ചിത്രത്തിന് വേണ്ടി വമ്പൻ ഫിസിക്കൽ മേക് ഓവറിനാണ് ടോവിനോ ഒരുങ്ങുന്നത്. ടോവിനോയുടെ വർക്ക് ഔട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. സിക്സ് പാക്ക് ബോഡിയുമായി ടോവിനോ ഈ ചിത്രത്തിൽ എത്തും എന്നാണ് റിപോർട്ടുകൾ പറയുന്നത്.

ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കിയും, പ്രശോഭ് കൃഷ്ണയും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ഒരു മാസ്സ് എൻറർടൈനറായാണ് ഒരുക്കുന്നത്..പ്രവീൺ പ്രഭരാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നഞ്ചങ്കോട്ട എന്ന ഗ്രാമത്തിൽ നടക്കുന്ന സംഭവങ്ങളുടെ കഥയാണ് കൽക്കി പറയുന്നത്..

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here