Home Viral മാമാങ്കത്തിൽ നിന്ന് സംവിധായകനും പുറത്തു

മാമാങ്കത്തിൽ നിന്ന് സംവിധായകനും പുറത്തു

0

[ad_1]

മമ്മൂട്ടി നായകനായി ഒരുങ്ങുന്ന വമ്പൻ ചിത്രമാണ് മാമാങ്കം. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയായി ഒരുങ്ങുന്ന മാമാങ്കം ഒരു പിരീഡ് ഡ്രാമയാണ്. ഭാരതപുഴയുടെ തീരങ്ങളിൽ നടന്നു വന്നിരുന്നു എന്ന് പറയപ്പെടുന്ന മാമാങ്കത്തിന്റെ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്.എന്നാൽ കുറച്ചു ദിവസങ്ങളായി മാമാങ്കത്തെ പറ്റി ശുഭകരമായ വാർത്തകൾ ഒന്നും അല്ല വരുന്നത്. സജീവ് പിള്ള സംവിധാനം ചെയുന്ന ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കാനിരുന്ന ധ്രുവനെ സിനിമയിൽ നിന്ന് മാറ്റി എന്ന് ആയിരുന്നു ആദ്യത്തെ വാർത്ത.

ഈ കാര്യം ധ്രുവനും ശെരി വച്ചിരുന്നു. ഒരു വർഷത്തിലേറെ കളരി പരിശീലനവും ജിമ്മിലെ ട്രെയിനിങ്ങും ഈ കഥാപാത്രത്തിനെ അവതരിപ്പിക്കാനുള്ള മുന്നൊരുക്കമായി നടത്തിയിട്ടും തന്നോട് കാരണം ഒന്നും പറയാതെ ആണ് സിനിമയിൽ നിന്ന് പുറത്താക്കിയത് എന്നാണ് ധ്രുവൻ പറയുന്നത്.സംവിധായകൻ സജീവ് പിള്ളയുടെ 10 വർഷത്തെ കഷ്ടപ്പാടാണ് മാമാങ്കത്തിന്റെ തിരക്കഥക്ക് പിന്നിൽ. മാമാങ്കം നടന്ന സ്ഥലങ്ങൾ സന്ദർശിച്ചു പത്തു വർഷങ്ങൾ റിസേർച് ചെയ്താണ് തിരക്കഥ അദ്ദേഹം ഒരുക്കിയത്. 1999 തൊട്ടാണ് അദ്ദേഹം തിരക്കഥ രചന തുടങ്ങിയതിന്, 2010 ൽ തിരക്കഥ രെജിസ്റ്റർ ചെയ്തു.

നിർമ്മാതാവ് വേണു കുന്നപ്പള്ളി ആണ് സിനിമ നിർമ്മിക്കുന്നത്. പക്ഷെ ഇപ്പോൾ കേൾക്കുന്ന വാർത്ത സംവിധായകനെയും ചിത്രത്തിൽ നിന്ന് മാറ്റുന്നു എന്നാണ്. പതിനാലു കോടി മുടക്കി ചിത്രീകരിച്ച ആദ്യ ഷെഡ്യൂളിൽ ഷൂട്ട് ചെയ്തവ പൂർണമായും ഒഴിവാക്കി ആദ്യം മുതൽ ചിത്രീകരണം തുടങ്ങും എന്നും റിപ്പോർട്ടുകളുണ്ട്.

പുതിയ സംവിധായകൻ ഇതിനു മുൻപും സിനിമകൾ ചെയ്ത ഒരാളാണെന്നും മമ്മൂട്ടിയെ നായകനാക്കി സിനിമകൾ ഒരുക്കിയിട്ടുള്ള ഒരാളാണെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ സംവിധായകൻ സജീവ് പിള്ള ഇപ്പോൾ ഇതിനെ പറ്റി ഒന്നും പ്രതികരിക്കുന്നിലെന്നും, പ്രശ്നങ്ങൾ എല്ലാം പരിഹരിക്കപ്പെടുമെന്ന് വിശ്വസിക്കാം എന്നും ഒരു മാധ്യമത്തോട് പറഞ്ഞു..

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here