Home Viral അഞ്ച് വര്‍ഷം കൊണ്ട് ഒരുക്കിയ ബാഹുബലിയുടെ റിലീസ് ദിവസത്തെപ്പറ്റി രാജമൗലി

അഞ്ച് വര്‍ഷം കൊണ്ട് ഒരുക്കിയ ബാഹുബലിയുടെ റിലീസ് ദിവസത്തെപ്പറ്റി രാജമൗലി

0

[ad_1]

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ചലച്ചിത്രമേത് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു, ബാഹുബലി. രാജമൗലി എന്ന സംവിധായകന്‍ അഞ്ച് വര്‍ഷത്തെ കഠിന പ്രയ്തനം കൊണ്ട് ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം. പ്രഭാസും, റാണ ദഗുബത്തിയുമെല്ലാം തങ്ങളുടെ കരിയറിലെ ഒരു വലിയ ഭാഗം ഈ ചിത്രത്തിനായി മാറ്റിവെച്ചു. പടം റിലീസ് ചെയ്തതോടെ രാജ്യത്തിന്റെ അതിര്‍ത്തികള്‍ മറികടന്ന് ചൈന,

ജപ്പാന്‍ പോലുള്ള രാജ്യങ്ങളടക്കം ബാഹുബലിയെ വാനോളം വാഴ്ത്തി. എന്നാല്‍ ആ ചിത്രത്തിന്റെ റിലീസ് ദിവസം സംഭവിച്ചത് നേരെ വിപിരീതമായ അനുഭവമായിരുന്നുവെന്ന് രാജമൗലി തന്നെ വെളിപ്പെടുത്തുന്നു. കരണ്‍ ജോഹറിന്റെ കോഫി വിത്ത് കരണ്‍ എന്ന പരിപാടിയിലാണ് സംവിധായകന്‍ ഇത് തുറന്ന് പറഞ്ഞത്.

അഞ്ച് വര്‍ഷത്തെ ഭഗീരഥ പ്രയ്തനത്തിന്റെ ഫലമാണ് ബാഹുബലി. നാലര വര്‍ഷത്തോളം പ്രഭാസ് മറ്റ് സിനിമകള്‍ കമ്മിറ്റ് ചെയ്യാതെ ബാഹുബലിക്കായ് മാറ്റിവെച്ചു. റാണയും ഏതാണ്ട് അതേ സമയം സിനിമയ്ക്കായി നല്‍കി. ഇത്രയും വലിയ പ്രോജക്ട്, ഒരു വലിയ ഉത്തരവാദിത്തമായിരുന്നു.

റിലീസ് ദിവസത്തിന് മുന്‍പ് തന്നെ ഞങ്ങള്‍ ഒരു കാര്യം തീരുമാനിച്ചിരുന്നു. റിസള്‍ട് എന്തു തന്നെയായാലും ഒന്നിച്ചു നില്‍ക്കണം. എന്നാല്‍ നടന്നത് നേരെ മറിച്ചായിരുന്നു. പ്രഭാസ് ടെന്‍ഷന്‍ സഹിക്ക വയ്യാതെ ഡല്‍ഹിയിലേക്ക് പറന്നു. റാണ മുംബൈയിലേക്കും. ഞാന്‍ ഹൈദരബാദിലുള്ള തീയ്യേറ്ററില്‍ തന്നെ പടം കാണാന്‍ തീരുമാനിച്ചു.

ചിത്രം ബ്ലോക്ക്ബസ്റ്റര്‍ ആയില്ലെങ്കില്‍ എന്നെ വിളിക്കുകയേ വേണ്ട എന്നായിരുന്നു പ്രഭാസ് തന്റെ സുഹൃത്തുക്കളോട് പറഞ്ഞത്, അത്രമേല്‍ സമ്മര്‍ദ്ദം ഞങ്ങള്‍ക്ക് എല്ലാവര്‍ക്കുമുണ്ടായിരുന്നു. ആദ്യ ഷോ കഴിഞ്ഞ് തെലുങ്ക് പ്രേക്ഷകരുടെ പ്രതികരണം അറിഞ്ഞപ്പോള്‍ ഞാന്‍ ആകെ തകര്‍ന്ന് പോയി. അമിത പ്രതീക്ഷയോ, പ്രതീക്ഷിക്കാത്തത് ലഭിക്കാത്തത് കൊണ്ടാണോ എന്ന് അറിയില്ല, അവര്‍ക്ക് ചിത്രം ഇഷ്ടപ്പെട്ടിരുന്നില്ല. ആദ്യ രണ്ട്,മൂന്ന് ഷോ കഴിഞ്ഞിട്ടും പ്രഭാസിനെയും ആരും വിളിച്ചില്ല. കഷ്ടപ്പാടെല്ലാം വെറുതെയായി പോയ തോന്നലായിരുന്നു- രാജമൗലി പറയുന്നു.

പിന്നീടാണ് അറിയുന്നത് ബാഹുബലി ഹിന്ദി പതിപ്പിന് പ്രേക്ഷകര്‍ നല്‍കുന്നത് മികച്ച പ്രതികരണമാണെന്ന്. മുംബൈ യഷ് രാജ് സ്റ്റുഡിയോസില്‍ ചിത്രം പ്രദര്‍ശിപ്പിച്ച ശേഷം നിര്‍മ്മാതാക്കളും, സംവിധായകരുമെല്ലാം എഴുന്നേറ്റ് നിന്ന് കൈയ്യിടിച്ചുവെന്ന് റാണ വിളിച്ചറിയിച്ചു. മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ മൗത്ത് പബ്ലിസിറ്റി മൂലം ബാഹുബലിക്ക് തീയ്യേറ്ററില്‍ ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയായി മാറി- രാജമൗലി കൂട്ടിച്ചേര്‍ത്തു.

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here