Home Viral ഈ മാസം 29ന് ശേഷം ചാനല്‍ ഡിടിഎച്ച് കമ്പനികകളുടെ കൊള്ളക്ക് അറുതി ചാനലുകള്‍ക്ക്...

ഈ മാസം 29ന് ശേഷം ചാനല്‍ ഡിടിഎച്ച് കമ്പനികകളുടെ കൊള്ളക്ക് അറുതി ചാനലുകള്‍ക്ക് പുതിയ നിരക്കുകള്‍ ഇങ്ങനെ

0

[ad_1]

കുത്തക ചാനല്‍-ഡിടിഎച്ച് കമ്പനികളില്‍ നിന്നുള്ള ചൂഷണം തടയുക എന്ന ലക്ഷ്യത്തോടെ പ്രക്ഷേപണം ചെയ്യുന്ന ചാനലുകള്‍ക്ക് ട്രായ് പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചു. മാത്രമല്ല ആവശ്യമുള്ള ചാനലുകള്‍ തിരഞ്ഞെടുക്കാനുള്ള അവകാശവും ട്രായ് ഉപയോക്താക്കള്‍ക്ക്അവസരം ലഭിക്കുന്നു. നിലവിൽ ചാനലുകള്‍ പ്രത്യേകം ഗ്രൂപ്പുകളായാണ് (ബൊക്കെ) നിലവില്‍ ഉപയോക്താക്കള്‍ക്ക് നല്‍കിവരുന്നത്.

അതുവഴി പലപ്പോഴും ഉപയോക്താക്കള്‍ തങ്ങള്‍ക്ക് ആവശ്യമില്ലാത്ത ചാനലുകള്‍ക്ക് പണം നല്‍കേണ്ട അവസ്ഥവരുന്നു. എന്നാൽ ഇത് ഒഴിവാക്കാനാണ് ട്രായിയുടെ ശ്രമം. പുതിയ നിരക്കില്‍ എല്ലാ ഡിടിഎച്ച്/ കേബിള്‍ സേവനദാതാക്കളും നിശ്ചിത നിരക്കില്‍ ചാനലുകള്‍ നല്‍കേണ്ടിവരും.

ബോക്കെ പാക്കേജുകളായി നല്‍കുന്ന ചാനലുകളുടെ വില 19 രൂപയില്‍ കൂടരുതെന്നാണ് ട്രായിയുടെ നിര്‍ദേശം. ഇനി കൂടുകയാണെങ്കില്‍ അവ ഒരോന്നായി പ്രത്യേകം നിരക്കില്‍ നല്‍കണം. സൗജന്യ ചാനലുകള്‍ ഈ പാക്കേജില്‍ ഉള്‍പ്പെടുത്താനും പാടില്ല. ഇതനുസരിച്ച് പല ചാനലുകള്‍ക്കും ഇതിനോടകം വില പുതുക്കിയിട്ടുണ്ട്.

ട്രായിയുടെ പുതിയ നിരക്ക് അനുസരിച്ച് 130 രൂപയുടെ അടിസ്ഥാന പാക്കേജില്‍ 100 സ്റ്റാന്റേഡ് ഡെഫനിഷന്‍ (എസ്.ഡി) ഫ്രീ റ്റു എയര്‍ ചാനലുകള്‍ ഉപയോക്താവിന് ലഭിക്കും. ഇതില്‍ 26 നിര്‍ബന്ധിത സര്‍ക്കാര്‍ ചാനലുകള്‍ ഒഴികെയുള്ള 74 ചാനലുകള്‍ ഉപയോക്താവിന് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്. 100 ല്‍ കൂടുതല്‍ എസ്ഡി ചാനലുകള്‍ വേണമെങ്കില്‍ അധികമായി വരുന്ന 25 ചാനലുകള്‍ക്ക് 20 രൂപ അധികമായി നല്‍കേണ്ടി വരും.

ഒരു എച്ച്ഡി ചാനല്‍ രണ്ട് എസ്​ഡി ചാനലുകള്‍ക്ക് തുല്യം
ട്രായിയുടെ നിര്‍ദേശം പ്രകാരം ഒരു എച്ച്ഡി ചാനല്‍ രണ്ട് എച്ച്ഡി ചാനലുകള്‍ക്ക് തുല്യമാണ്. അതായത് അടിസ്ഥാന പാക്കേജില്‍ 100 എസ്ഡി ചാനലുകള്‍ക്ക് പകരം 50 എച്ച്ഡി ചാനലുകള്‍ നിങ്ങള്‍ക്ക് ലഭിക്കും (ഉദാഹരണം മാത്രം).

പേ ചാനലുകള്‍ക്ക് അധിക തുക

പേ ചാനലുകള്‍ക്ക് കൂടുതൽ തുക നല്‍കണം. ഉദാഹരണത്തിന് അടിസ്ഥാന വിലയില്‍ വരുന്ന 100 ചാനലുകള്‍ക്ക് പുറത്താണ് പേ ചാനലുകള്‍ വരുന്നത്. എഷ്യാനെറ്റ് പോലുള്ള ചാനലുകള്‍ ഉദാഹരണമായി പറയാം. അങ്ങനെയുള്ള ഒരോ ചാനലും പ്രത്യേകം കാശുകൊടുത്ത് പാക്കേജിനൊപ്പം ചേര്‍ക്കണം. 130 രൂപയ്ക്ക് പുറമെ വരുന്ന തുകയാണത്. അധികമായി ചേര്‍ക്കേണ്ടത് ഒരു ചാനല്‍ മാത്രമാണെങ്കില്‍ പോലും ഉപയോക്താവിന് അത് സാധിക്കും. ഇഷ്ടമില്ലാത്തതും ആവശ്യമില്ലാത്തതുമായ ചാനലുകള്‍ ഉപയോക്താക്കള്‍ മേല്‍ അടിച്ചേല്‍പ്പിക്കുന്ന രീതി ഇതോടെ അവസാനിക്കും.

എന്നാൽ ഈ രീതി വരുന്നതോടെ ഡിടിഎച്ച് ഉപയോക്താക്കള്‍ക്ക് വലിയ അളവില്‍ നിരക്ക് കുറയുമെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ താരതമ്യേന കുറഞ്ഞ നിരക്കുകളില്‍ സേവനം നല്‍കി വരുന്ന കേബിള്‍ ടിവി നിരക്കുകളെ ഇത് എങ്ങനെ ബാധിക്കുമെന്ന് വ്യക്തമല്ല.

പുതിയ നിരക്ക് അനുസരിച്ച് നിലവില്‍ ലഭ്യമായ എല്ലാ കേബിള്‍/ഡിടിഎച്ച് ചാനലുകളും തുടര്‍ന്നും ലഭിക്കണമെങ്കില്‍ നിലവില്‍ കൊടുക്കുന്നതിനേക്കാള്‍ കൂടുതല്‍ ചെലവ് വരുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. എന്നാല്‍ നിലവില്‍ ലഭ്യമായവയില്‍ ആവശ്യമില്ലാത്ത ചാനലുകളെല്ലാം ഒഴിവാക്കിയാല്‍ ഒരു പക്ഷെ നിരക്ക് ലാഭമായേക്കാം.

ചെലവ് കണക്കാക്കി നോക്കാം, അധികമായി പേ ചാനലുകള്‍ തിരഞ്ഞെടുക്കുമ്പോള്‍
100 സൗജന്യ ചാനലുകള്‍ക്ക് വരുന്ന അടിസ്ഥാന തുക- 130 രൂപ

ഉദാഹരണത്തിന് നിങ്ങള്‍ അധികമായി ചേര്‍ക്കുന്ന പേ ചാനലുകള്‍ ഇവയാണെങ്കില്‍
സ്റ്റാര്‍ സ്‌പോര്‍ട്‌സ് – 19 രൂപ, സ്റ്റാര്‍ മൂവീസ്- 12, കാര്‍ട്ടൂണ്‍ നെറ്റ് വര്‍ക്ക് -4.25, ഏഷ്യാനെറ്റ് (എച്ച്ഡി/എസ്ഡി) -19 രൂപ, സൂര്യ (എച്ച്ഡി/എസ്ഡി) – 12 രൂപ, കൊച്ചു ടീവി- 5 രൂപ, നിങ്ങള്‍ പ്രതിമാസം നല്‍കേണ്ടി വരിക നികുതി ഒഴികെ ആകെ 201.25 രൂപയായിരിക്കും.

ചാനലുകള്‍ ഒറ്റയ്ക്കും പാക്കേജായും വാങ്ങാം
ചാനലുകള്‍ ഒറ്റയ്ക്ക് വാങ്ങുന്നതിന് പകരം ബ്രോഡ്കാസ്റ്റ് കമ്പനികള്‍ വാഗ്ദാനം ചെയ്യുന്ന ഒരു കൂട്ടം ചാനലുകളുടെ ബോക്കെയും നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. ഉദാഹരണത്തിന് സീ എന്റര്‍ടെയ്ന്‍മെന്റ് 45 രൂപയില്‍ തുടങ്ങുന്ന 68 പായ്ക്കുകള്‍ ‘സീ ഫാമിലി’ പാക്കേജ് എന്ന പേരില്‍ അവതരിപ്പിച്ചിട്ടുണ്ട്.

സ്റ്റാര്‍ ഇന്ത്യയുടെ ഹിന്ദി ചാനലുകളുടെ പാക്കേജ് ആരംഭിക്കുന്നത് 49 രൂപയിലാണ്. തമിഴ് ചാനലുകള്‍ക്ക് 25 രൂപയാണ്. ഇന്ത്യയില്‍ 32 ചാനലുകള്‍ പ്രക്ഷേപണം ചെയ്യുന്ന സോണി പിക്ചര്‍ നെറ്റ് വര്‍ക്ക് അതിന്റെ ഏറ്റവും ജനപ്രിയ ചാനലുകളെല്ലാം (എച്ച്ഡിയ്ക്കും എസ്ഡിയ്ക്കും) കൂടി 90 രൂപയ്ക്കാണ് നല്‍കുന്നത്.

ഇതില്‍ സ്റ്റാര്‍ ഇന്ത്യയുടെ അടിസ്ഥാന പാക്കേജ് ആണ് നിങ്ങള്‍ അധികമായി തിരഞ്ഞെടുക്കുന്നതെങ്കില്‍ 130 രൂപയോടൊപ്പം 49 രൂപ കൂടി അധികമായി നല്‍കണം. അപ്പോള്‍ 179 രൂപ വരും ഇതിനനുസരിച്ചുള്ള നികുതി കൂടി ചേര്‍ത്ത തുകയാവും വരിസംഖ്യയായി നല്‍കേണ്ടി വരിക.

ഓഫറുകള്‍ പ്രതീക്ഷിക്കാം
ട്രായ് നിര്‍ദേശം അനുസരിച്ചുള്ള അടിസ്ഥാന നിരക്കുകള്‍ ഇങ്ങനെയാണെങ്കിലും ഉപയോക്താക്കള്‍ക്ക് സൗജന്യങ്ങള്‍ നല്‍കാനും ഓഫറുകള്‍ പ്രഖ്യാപിക്കാനും ബ്രോഡ്കാസ്റ്റിങ് സ്ഥാപനങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. വിപണിയില്‍ മത്സരം സ്വാഭാവികമായതിനാല്‍ സേവനദാതാക്കളില്‍ നിന്നും ഓഫറുകള്‍ പ്രതീക്ഷിക്കാവുന്നതാണ്.

എല്ലാ ചാനല്‍ വിതരണക്കാര്‍ക്കും പ്രത്യേകം വെബ്‌സൈറ്റും കസ്റ്റമര്‍ കെയര്‍ നമ്പറും വേണം. വില നിരക്കുകള്‍ ഉപയോക്താക്കള്‍ക്കുമുന്നില്‍ വ്യക്തമാക്കണമെന്നും ബില്ലുകള്‍ കൃത്യമായി രേഖപ്പെടുത്തി നല്‍കണമെന്നും ട്രായ് നിര്‍ദേശമുണ്ട്. ഇതുവഴി ഇടപാടുകള്‍ സുഗമമാക്കാന്‍ സാധിക്കും. കടപ്പാട്- മാതൃഭൂമി

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here