Home Latest രാവിലത്തെ അവളുടെ ലൈവ് വീഡിയോകണ്ടപ്പോഴേ കാലിൽ നിന്ന് പെരുപ്പ് അരിച്ചു കയറിയതാണ്…

രാവിലത്തെ അവളുടെ ലൈവ് വീഡിയോകണ്ടപ്പോഴേ കാലിൽ നിന്ന് പെരുപ്പ് അരിച്ചു കയറിയതാണ്…

0

രചന : ഹരികുമാർ വെണ്മണി

രാവിലത്തെ അവളുടെ ലൈവ് വീഡിയോകണ്ടപ്പോഴേ കാലിൽ നിന്ന് പെരുപ്പ് അരിച്ചു കയറിയതാണ്

” കെട്ടിയോൻ മരിച്ചിട്ട് ഒരു മാസം ആയില്ലാ
പാവം ജീവനാരുന്ന് ഇവളേ…
അച്ചായൻ നോക്കിക്കോ അടുത്ത ആഴ്ച്ച ഇവള് വേറേ ആളേ വീട്ടിൽ വിളിച്ചു കേറ്റും ”

ജിനി കലിപ്പിലാണ്

”നീയൊന്നു പതുക്കെപ്പറയെടീ.. ആരും കേൾക്കണ്ടാ ഇത്.,, നിന്റെ കൂട്ടുകാരിയല്ലേ.,, അവള് ,… ”

സജിൻ അവളേ വിലക്കി,

“ഞാൻ ചത്താൽ നീയും ഇത്രയെക്കെയേ ചെയ്യൂ ”

സജിൻ കിട്ടിയ അവസരത്തിൽ ഒരു കൊട്ടു കൊട്ടി

”ദേ കെട്ടിയോനാ ക്രിസ്തുമെസാണൊന്നും ഞാൻ നോക്കൂലാ… ഒരെണ്ണം തന്നാലുണ്ടല്ലോ”

ജിനി കൈയ്യോങ്ങി’:

“എന്നിട്ടും കേസ്സും കൊടുക്കും.. പീഠനത്തിന് പറഞ്ഞേക്കാം ”

” അയ്യോ നീ ചതിക്കല്ലേ ” സജിൻ ചിരിച്ചു മയക്കി

” എന്റെ മോൻ വേഗം പോയി കുട്ടികൾക്ക് ക്രിസ്തുമസ് ഡ്രസ് വാങ്ങിക്കൊണ്ട് വാ ”

” ഉത്തരവേ ” അവൻ ചിരിച്ചു കൊണ്ട് കൈകൾകൂപ്പി

വൈകിട്ട് കുടുംമ്പമൊന്നിച്ച് കേക്ക് മുറിച്ച് ക്രിസ്തുമസ്സ് ആഘോഷിച്ചു.

ലൈവും ഇട്ടു

ലൈവു കണ്ട ലീനയുടെ നെഞ്ചു പിടഞ്ഞു.

കഴിഞ്ഞ വർഷം വരേ ഒരുമിച്ചായിരുന്നു.
ശ്യാമേട്ടൻ പോയില്ലായിരുന്നെങ്കിൽ ഇന്നും എന്നെത്തെയും പോലെ അവരുടെ വീട്ടിലായിരുന്നേനേ ആഘോഷം

ഏട്ടനില്ലാത്ത തനികെന്ത് ആഘോഷം

ആരും തിരക്കിയില്ലാ,

തന്റെ സാമ്പത്തിക പരിമിധി കാരണം
ആരും തിരക്കാറുമില്ലാ

ഈ ചെറിയ വീട്ടിൽ ഞാനും എന്റ മോളും ഏട്ടന്റെ ഓർമ്മകളും.,,.

ക്രിസ്തുമസ് ആഘോഷിച്ചത് അവൾ വേണ്ടി

എല്ലാ കുട്ടികളും ആഘോഷിക്കുന്നത് കണ്ട് അവളുടെ കണ്ണ് നിറയാതിരിക്കാൻ ..

“ഇപ്രാവിശ്യം ലൈവിടണം എന്ന് പറഞ്ഞത് ഏട്ടനല്ലേ. .. ഞാൻ വാക്കു തെറ്റിച്ചിട്ടില്ലാ: ”
മിഴികൾ തുളുമ്പി

“അവളുടെ മുഖത്തെ ആ നിമിഷങ്ങടെ സന്തോഷത്തിന് മാത്രമാണ് ഏട്ടാ ”

അവൾ അവ്യക്തമായി പിറുപിറുത്തു.

ഇതുപോലെ ചിന്തിക്കുന്ന ആയിരക്കണക്കിന് അച്ഛൻമ്മാരും അമ്മമാരും ഈ ഭൂമിയിൽ കണ്ടേക്കാം

Photo: കടപ്പാട്

ഹരികുമാർ വെണ്മണി

LEAVE A REPLY

Please enter your comment!
Please enter your name here