Home Viral കുറച്ചു കഞ്ഞി എടുക്കട്ടേ ട്രോളിനെ പറ്റി മഞ്ജുവിന് പറയാൻ ഉള്ളത്

കുറച്ചു കഞ്ഞി എടുക്കട്ടേ ട്രോളിനെ പറ്റി മഞ്ജുവിന് പറയാൻ ഉള്ളത്

0

[ad_1]

മാണിക്യാ കുറച്ച് കഞ്ഞിയെടുക്കട്ടേ…?’ ഒടിയനില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച മാണിക്യനോട് മഞ്ജു വാര്യരുടെ പ്രഭ ചോദിക്കുന്ന ഡയലോഗാണിത്. സന്ദര്‍ഭത്തിന് വിപരീതമായ ഡയലോഗ് ആണിതെന്നായിരുന്നു പരക്കെയുണ്ടായ വിമര്‍ശനം. എന്നാല്‍, ഈ ട്രോളിനെയെല്ലാം ഏറ്റെടുത്തിരിക്കുകയാണ് മഞ്ജു.

ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു ഈ ഡയലോഗിനെ കുറിച്ച് പറയുന്നത്. എനിക്ക് ആറ്റുനോറ്റ് കിട്ടിയ ഒരു തഗ് ലൈഫാണിതെന്നും ഇത് ഞാന്‍ പൊളിക്കുമെന്നുമാണ് മഞ്ജു പറയുന്നത്. മോഹന്‍ലാല്‍ പറഞ്ഞത് പോലെ ഒരു പാവം കൊച്ചു സിനിമയാണ് ഒടിയനെന്നാണ് മഞ്ജുവിന്റെ പക്ഷം.

ശക്തമായ കഥാപാത്രമാണ് ഒടിയനിലേത്. പ്രഭ എന്ന കഥാപാത്രത്തിന് ഡയലോഗ് കുറവാണെങ്കിലും ശക്തമായ വാക്കുകളാണ് പറയുന്നത്. അതിന് നന്ദി പറയേണ്ടത് ശ്രീകുമാര്‍ സാറിനും തിരക്കഥാകൃത്ത് ഹരി സാറിനുമാണ്. ഒരു സിനിമ കാണുമ്പോള്‍ ആര്‍ക്കാണെങ്കിലും ഒരു അഭിരുചിയുണ്ടാകും. അതിനനുസരിച്ച് അഭിപ്രായം ഉണ്ടാകും. അതിനെ പൂര്‍ണമായും മാനിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.

അതില്‍ നിന്ന് നമുക്ക് നല്ലതെന്ന് തോന്നുന്ന കാര്യങ്ങള്‍ സ്വീകരിക്കുകയും ചെയ്യും. കുറച്ച് കഞ്ഞിയെടുക്കട്ടെ മാണിക്യാ…എന്ന ഡയലോഗിന് കിട്ടിയ ട്രോള്‍ ആസ്വദിച്ചു. ഞാന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ചത് എന്നെക്കുറിച്ചുള്ള ട്രോള്‍ ആണ്. എന്നോട് പലരും ഇക്കാര്യം പറഞ്ഞപ്പോള്‍ എനിക്ക് ആറ്റുനോറ്റ് കിട്ടിയ തഗ് ലൈഫ് ആണ്. ഞാന്‍ പൊളിക്കും എന്നാണ് മറുപടി നല്‍കിയത്. ട്രോളുകള്‍ ഉണ്ടാക്കിയ എല്ലാവരെയും അഭിനന്ദിക്കുന്നു. ഞാന്‍ ശരിക്കും ആസ്വദിച്ചു.

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here