Home Viral തിരുവല്ലകാരി ഡയാനയിൽ നിന്ന് ലേഡി സൂപ്പർസ്റ്റാർ നയൻതാരയിലേക്ക്‌ 15 വർഷങ്ങൾ

തിരുവല്ലകാരി ഡയാനയിൽ നിന്ന് ലേഡി സൂപ്പർസ്റ്റാർ നയൻതാരയിലേക്ക്‌ 15 വർഷങ്ങൾ

0

[ad_1]

മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച് ഇപ്പോള്‍ സൗത്ത് ഇന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ എന്ന പദവിയില്‍ എത്തി നിൽക്കുകയാണ് നയന്‍താര. വിമര്‍ശനങ്ങളുടെയും കുത്തുവാക്കുകളുടെയും കല്ലു മുള്ളും നിറഞ്ഞ വഴികളിലൂടെ തന്റെ അഭിനയ പാടവങ്ങൾ കൊണ്ട് ഈ മലയാളി പെൺകുട്ടി കെട്ടിപ്പടുത്തു ഉയർത്തിയത് മറ്റൊരു നായികമാർക്കും എത്തിപ്പിടിക്കാൻ കഴിയാത്തവയാണ് . അഭിനയ ജീവിതം 15 വർഷം പിന്നിട്ടിട്ടും നയൻതാരയുടെ താരമൂല്യത്തിന് ഒരു ഉലച്ചിലും സംഭവിക്കാതെ മുന്നേറുകയാണ്.

സൗത്ത് ഇന്ത്യയിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളോടൊത്ത് ഈ ലേഡി സൂപ്പർസ്റ്റാർ സ്ക്രീൻ ഷെയർ ചെയ്തിട്ടുണ്ട്. 2003 ല്‍ കേരളത്തിലെ ബെസ്റ്റ് മോഡല്‍ മത്സരത്തില്‍ ഫസ്റ്റ് റണ്ണറപ്പറായിരുന്നു നയന്‍. അതിലൂടെയാണ് നയൻ സിനിമാലോകത്തേക്ക് എത്തിയത്. കരിയറിന്റെ തുടകത്തിൽ മാനസിനക്കര നാട്ടുരാജാവ്, വിസ്മയത്തുമ്പത്ത്, തസ്‌ക്കരവീരന്‍,

രാപ്പകല്‍ എന്നീ മലയാള ചിത്രങ്ങളിൽ തിളങ്ങി താരം തമിഴകത്ത് ചേക്കേറുകയായിരുന്നു അവിടെ നിന്ന് ഏതൊരു നടിയും മോഹിക്കുന്ന ദൂരങ്ങളിലേക്ക് നയൻ‌താര ഓടി എത്തുകയായിരുന്നു. മലയാളം, കന്നട, തെലുങ്ക് എന്നീ ഭാഷകളിലായി 60 ഓളം ചിത്രങ്ങളിൽ നിന്ന് 25 ഓളം പുരസ്‌കാരങ്ങൾ. 2006 ൽ സൗത്ത് ഇന്ത്യയിൽ സ്റ്റൈൽ ഐക്കൺ പുരസ്‌കാരം എന്നിവ നയൻസ് നേടി.

നയൻസിന്റെ ഈ നേട്ടങ്ങൾക്കൊക്കെ കാരണം ജോലിയോടുള്ള ആത്മാര്‍ത്ഥതയെയും പ്രൊഫഷണലിസം തന്നെയാണ്. തനിക്ക് എന്ത്‌ തന്നെ പേർസണൽ പ്രോബ്ലെംസ്‌ ഉണ്ടെങ്കിലും ജോലിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും വരുത്തില്ല എന്നതാണ് താരത്തിനെ മറ്റുള്ളവരിൽ വ്യത്യസ്‍തക്കുന്നത്. ഒരു സിനിമയുടെ സെറ്റില്‍ നിന്ന് പോലും നയന്‍താരയെ കുറിച്ച് മോശമായ ഒരു അഭിപ്രായം വന്നിട്ടില്ല. മറിച്ച്,

നയന്‍താര ജോലിയോട് കാണിയ്ക്കുന്ന ആത്മാര്‍ത്ഥത മറ്റ് നടിമാര്‍ കണ്ട് പഠിക്കണം എന്ന് സൗത്ത് ഫിലിം ഇൻഡസ്ട്രയിലെ ഒട്ടുമിക്ക സംവിധാകരും, സൂപ്പർ താരങ്ങളും പ്രശംസിച്ചിട്ടുണ്ട്. സൂപ്പർ താരങ്ങളെ പോലെ തന്നെ പ്രതിഫലത്തിന്റെ കാര്യത്തിലും ജനങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങളുടെ കാര്യത്തിലും നയൻസ് ഒട്ടും പിറകിൽ അല്ല.

സത്പ്രവര്‍ത്തങ്ങൾക്ക് ധാരാളം തുക ഈ താരം ചിലവഴിക്കാറുണ്ട്. ഒരു പക്ഷേ സൗത്ത് ഇന്ത്യയിൽ നടമാരിൽ ഏറ്റുവും സത്പ്രവര്‍ത്തങ്ങളിലും സമൂഹ നന്മകളിൽ ഏർപെടുന്നത് നയൻ‌താര തന്നെയാണ്. അക്ഷരാർത്ഥത്തിൽ ഈ നടിയെ ലേഡി സൂപ്പർസ്റ്റാർ എന്ന് വാഴ്ത്താം…
Happy 15 Years of acting our lady superstar..

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here